ഇ​തൊ​ന്നും എ​ന്‍റെ സം​ഭാ​ഷ​ണ​മ​ല്ല! പ്ര​ച​രി​ക്കു​ന്ന​തു വ്യാ​ജരേ​ഖ, നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും; ജോണി നെല്ലൂർ

കോ​ട്ട​യം:​ ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന​തു വ്യാ​ജ ശ​ബ്ദ​രേ​ഖ​യാ​ണെ​ന്നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​ണി നെ​ല്ലൂ​ർ. വ്യ​ക്തി​ഹ​ത്യ ചെ​യ്യാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും എ​ൽ​ഡി​എ​ഫ് മു​ന്ന​ണി ക​രു​തി​കൂ​ട്ടി ചെ​യ്യു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ്റ്റേ​റ്റ് കാ​റും കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​ന​വും ത​ന്നാ​ൽ പാ​ർ​ട്ടി മാ​റാ​മെ​ന്നു ജോ​ണി നെ​ല്ലൂ​ർ പ​റ​യു​ന്ന​താ​യു​ള്ള ശ​ബ്ദ​രേ​ഖ​ പു​റ​ത്തുവ​ന്ന​തി​നു പി​ന്നാ​ലെ രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ന്ന​ണി മാ​റാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ഒ​രു നേ​താ​വി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു എ​ന്ന രീ​തി​യി​ലാ​ണ് ശ​ബ്ദ​രേ​ഖ പ്ര​ച​രി​ക്കു​ന്ന​ത്. ശ​ബ്ദ​രേ​ഖ പു​റ​ത്തു വി​ട്ട ആ​ളെ അ​റി​യു​ക പോ​ലു​മി​ല്ലെ​ന്നു ജോ​ണി നെ​ല്ലൂ​ർ പ​റ​ഞ്ഞു. ഇ​തൊ​ന്നും എ​ന്‍റെ സം​ഭാ​ഷ​ണ​മ​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഇ.​പി ജ​യ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി വ്യ​ക്തി​ബ​ന്ധ​മു​ള്ള എ​നി​ക്കു യാ​തൊ​രു ബ​ന്ധ​മി​ല്ലാ​ത്ത​യാ​ളോ​ടു ഇ​ത്ത​ര​മൊ​രു അ​ഭ്യ​ർ​ഥ​ന ന​ട​ത്തേ​ണ്ട ഗ​തി​ക്കേ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫി​നെ അ​പ​മാ​നി​ക്കാ​നും ത​ന്‍റെ രാ​ഷ്ട്രീ​യ​ഭാ​വി ന​ശി​പ്പി​ക്കാ​നു​മു​ള്ള നീ​ക്കം മാ​ത്ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം…

Read More

മ​ഞ്ചേ​ശ്വ​രം കോ​ഴ​ക്കേ​സ് ; ഇടക്കാല റിപ്പോർട്ടിൽ കെ സു​രേ​ന്ദ്ര​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി ക്രൈം​ബ്രാ​ഞ്ച്

  കോ​ഴി​ക്കോ​ട്: മ​ഞ്ചേ​ശ്വ​രം കോ​ഴ​ക്കേ​സി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പ് ചു​മ​ത്തി ക്രൈം​ബ്രാ​ഞ്ച്. ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് പു​തി​യ വ​കു​പ്പ് ചു​മ​ത്തി​യ​ത്. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ വ​കു​പ്പും ചു​മ​ത്തി. സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ ആ​റ് പേ​രാ​ണ് കേ​സി​ൽ പ്ര​തി​ക​ൾ. ബി​എ​സ്പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സു​ന്ദ​ര​യ്ക്ക് സ്ഥാ​നാ​ർ​ഥിത്വം പി​ൻ​വ​ലി​ക്കാ​ൻ ര​ണ്ട​ര ല​ക്ഷം രൂ​പ​യും സ്മാ​ർ​ട്ട് ഫോ​ണും ന​ൽ​കി​യെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് കേ​സ്. കേ​സി​ൽ സു​രേ​ന്ദ്ര​നാ​ണ് മു​ഖ്യ​പ്ര​തി. യു​വ​മോ​ർ​ച്ച മു​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ സു​നി​ൽ നാ​യി​ക്ക്, ബി​ജെ​പി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​കൃ​ഷ്ണ ഷെ​ട്ടി, നേ​താ​ക്ക​ളാ​യ സു​രേ​ഷ് നാ​യി​ക്ക്, കെ. ​മ​ണി​ക​ണ്ഠ റൈ, ​ലോ​കേ​ഷ് ലോ​ണ്ട എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. സു​ന്ദ​ര പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ളായതിനാൽ എ​സ്‌​സി-എ​സ്ടി വ​കു​പ്പു​ക​ൾ കൂ​ടി ചു​മ​ത്ത​ണ​മെ​ന്ന് സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു.  

Read More

ര​ക്ഷ​പ്പെ​ടു​ത്താ​ൻ പ​രി​ഷ്ക്കാ​ര​ങ്ങ​ൾ കൊ​ണ്ടു വ​രു​മ്പോ​ൾ ജീ​വ​ന​ക്കാ​ർ എതിർക്കുന്നു; ശ​മ്പ​ള​ത്തി​ന​ല്ല പ്രഥമ പ​രി​ഗ​ണ​നയെന്ന് കെ​എ​സ്ആ‍​ർ​ടി​സി

  തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കു​ന്ന​തി​ന​ല്ല മു​ഖ്യ​പ​രി​ഗ​ണ​ന​യെ​ന്ന് കെ​എ​സ്ആ​ർ​ടി​സി. ഇ​തു​സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ത്യ​വാങ്മൂലം ന​ൽ​കി. പ്ര​ഥ​മ പ​രി​ഗ​ണ​ന ജ​ന​ങ്ങ​ൾ​ക്ക് പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​ണ്. ലാ​ഭേ​ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണെ​ങ്കി​ലും നി​ത്യ​ചെ​ല​വി​ന് പ​ണം തി​ക​യു​ന്നി​ല്ല. 600 ബ​സു​ക​ൾ ക​ട്ട​പ്പു​റ​ത്താ​ണ്. ഇ​വ നി​ര​ത്തി​ലി​റ​ക്ക​ണ​മെ​ങ്കി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് 12 മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി ഏ​ർ​പ്പെ​ടു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെന്നും കെഎസ്ആർടിസി കോടതിയെ അറിയച്ചു. ജീ​വ​ന​ക്കാ​ർ കൃ​ത്യ​മാ​യി ജോ​ലി ചെ​യ്യാ​ത്ത​താ​ണ് ഉ​ത്പാ​ദ​ന ക്ഷ​മ​ത കു​റ​യാ​ൻ കാ​ര​ണ​മെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. എ​ല്ലാ മാ​സ​വും അ​ഞ്ചാം തീ​യ​തി​ക്ക് മു​മ്പ് ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്ന സ്വ​കാ​ര്യ ഹ​ർ​ജി​ക്കെ​തി​രെ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ‌‌ ര​ക്ഷ​പ്പെ​ടു​ത്താ​ൻ പ​രി​ഷ്ക്കാ​ര​ങ്ങ​ൾ കൊ​ണ്ടു വ​രു​മ്പോ​ൾ ജീ​വ​ന​ക്കാ​ർ എ​തി​ർ​ക്കു​ക​യാ​ണെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

Read More

പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന ക​വ​ർ​ച്ച മ​ക​ന്‍റെ ആ​സൂ​ത്ര​ണം! പരിയങ്ങാട് തടയില്‍ നടന്ന മോഷണത്തില്‍ ഞെട്ടിക്കുന്ന വിവരം പുറത്ത്

മു​ക്കം: പ​രി​യ​ങ്ങാ​ട് ത​ട​യി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ​ക​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​രം പു​റ​ത്ത്. പു​ന​ത്തി​ൽ പ്ര​കാ​ശ​ൻ എ​ന്ന​യാ​ളു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് ന​ട​ത്തി​യ മോ​ഷ​ണം മ​ക​നാ​യ അ​പ്പൂ​സ് എ​ന്ന സി​നീ​ഷ് ന​ട​ത്തി​യ​താ​ണെ​ന്ന് തെ​ളി​ഞ്ഞു. കു​റ്റം സ​മ്മ​തി​ച്ച പ്ര​തി​യെ മാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​ബാ​ധ്യ​ത മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്ന സ​നീ​ഷ്, അ​ച്ഛ​ൻ ക​രു​തി​വ​ച്ചി​രു​ന്ന 50,000രൂ​പ അ​ല​മാ​ര ത​ക​ർ​ത്ത് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പ് അ​ല​മാ​രി​യി​ൽ​നി​ന്നും മു​പ്പ​തി​നാ​യി​രം രൂ​പ എ​ടു​ത്ത് ഇ​യാ​ൾ വാ​ഹ​ന​ത്തി​ന്‍റെ ക​ടം വീ​ട്ടി​യി​രു​ന്നു. അ​ത് അ​ച്ഛ​ൻ മ​ന​സ്സി​ലാ​ക്കി​യി​ല്ല എ​ന്ന് അ​റി​ഞ്ഞ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ച്ഛ​നും അ​മ്മ​യും ജോ​ലി​ക്ക് പോ​യ ശേ​ഷം ഇ​യാ​ളു​ടെ ഭാ​ര്യ​യെ അ​വ​രു​ടെ വീ​ട്ടി​ൽ ആ​ക്കി തി​രി​കെ വ​ന്ന് ബാ​ക്കി പ​ണം കൂ​ടി കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. പു​റ​ത്തു​നി​ന്നു​ള്ള ക​ള്ള​ന്മാ​രാ​ണ് കൃ​ത്യം ചെ​യ്ത​തെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നാ​യി ത​ന്‍റെ​തി​നേ​ക്കാ​ൾ വ​ലി​യ പ​ത്ത് ഇ​ഞ്ച് സൈ​സു​ള്ള ഷൂ ​ധ​രി​ക്കു​ക​യും ത​ക​ർ​ത്ത പൂ​ട്ടി​ലും മു​റി​ക​ളി​ലും മു​ള​കു​പൊ​ടി…

Read More

പ​ക​ൽ ക​റ​ങ്ങി​ന​ട​ന്ന് മോ​ഷ​ണം നടത്തേണ്ട അ​മ്പ​ല​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കും; പുലർ‌ച്ചെമോഷണം നടത്തി മുങ്ങും; അമ്പലക്കള്ളൻ പരീത് ഒടുവിൽ പോലീസ് വലയിൽ

പെ​രു​മ്പാ​വൂ​ർ: കാ​രാ​ട്ടു​പ​ള്ളി​ക്ക​ര അ​ന്തി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കു​പ്ര​സി​ദ്ധ അ​ന്പ​ല​മോ​ഷ്ടാ​വ് പി​ടി​യി​ലാ​യി. കോ​ത​മം​ഗ​ലം പോ​ത്താ​നി​ക്കാ​ട് മാ​വു​ടി അ​പ്പ​ക്ക​ൽ പ​രീ​തി(56)​നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മോ​ഷ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക ടീം ​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഇ​യാ​ൾ​ക്കെ​തി​രേ എ​ഴു​പ​ത്തി​യ​ഞ്ചോ​ളം മോ​ഷ​ണ കേ​സു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് ഇ​യാ​ൾ ജ​യി​ൽ മോ​ചി​ത​നാ​യ​ത്. പ​ക​ൽ ക​റ​ങ്ങി​ന​ട​ന്ന് മോ​ഷ​ണം ന​ട​ ത്താ​ൻ ക​ഴി​യു​ന്ന അ​മ്പ​ല​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കും. അ​മ്പ​ല​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ലോ റ​ബ​ർ തോ​ട്ട​തി​ലോ രാ​ത്രി​യി​ൽ ഒ​ളി​ച്ചി​രു​ന്ന് പു​ല​ർ​ച്ചെ മോ​ഷ​ണം ന​ട​ത്തി തി​രി​ച്ചു പോ​വു​ക​യാ​ണ് പ്ര​തി​യു​ടെ രീ​തി. എ​എ​സ്പി അ​നൂ​ജ് പ​ലി​വാ​ൽ, ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​ഞ്ജി​ത് തു​ട​ങ്ങി​യ​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.    

Read More

പഴയ ബോര്‍ഡ് മാറ്റി പുതിയത് വച്ചപ്പോള്‍ പൊട്ടതെറ്റ്! യാ​ത്ര​ക്കാ​രെ “വ​ട്ടം’ ചു​റ്റി​ക്കും ഈ ​ബോ​ർ​ഡ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി വ​ള​വു​ക​യ​ത്ത് വെ​യി​റ്റിം​ഗ് ഷെ​ഡി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ർ​ഡ് യാ​ത്ര​ക്കാ​രെ​യ​ട​ക്കം വ​ട്ടം​ചു​റ്റി​ക്കു​ന്നു. വ​ള​വു​ക​യ​ത്തി​ന് പ​ക​രം വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ർ​ഡി​ൽ വ​ട്ട​ക്ക​യം എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ഈ ​പേ​ര് ത​ന്നെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. റോ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​റ​ൽ കേ​ര​ള ലി​മി​റ്റ​ഡ് സ്ഥാ​പി​ച്ച ബോ​ർ​ഡി​ലാ​ണ് സ്ഥ​ല​നാ​മം തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. നേ​ര​ത്തേ സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡി​ൽ സ്ഥ​ല​നാ​മം കൃ​ത്യ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യി​ടെ ബോ​ർ​ഡ് മാ​റ്റി സ്ഥാ​പി​ച്ച​പ്പോ​ളാ​ണ് തെ​റ്റ് ക​ട​ന്നു​കൂ​ടി​യ​ത്. സ്ഥ​ല​മ​റി​യാ​തെ എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ വ​ട്ടം​ചു​റ്റി​ക്കാ​തെ ബോ​ർ​ഡി​ൽ കൃ​ത്യ​മാ​യ സ്ഥ​ല​നാ​മം രേ​ഖ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Read More

കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ സീത പിണങ്ങി! പ​ന്പാ​ന​ദി​യി​ൽ ഇ​റ​ങ്ങി​യ ആ​ന​യെ ത​ള​ച്ച​ത് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം; പേടിച്ചുവിറച്ച് രണ്ടുകരയിലെ ജനങ്ങള്‍

കോ​ഴ​ഞ്ചേ​രി: പ​ന്പാ​ന​ദി​യി​ൽ കു​ളി​പ്പി​ക്കാ​നെ​ത്തി​യ ആ​ന ഇ​ട​ഞ്ഞു. മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു നി​ന്ന ആ​ന​യെ ത​ള​യ്ക്കാ​നാ​യ​ത് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം. തി​രു​വ​ന​ന്ത​പു​രം ക​ളി​യാ​ക്കാ​വി​ള സ്വ​ദേ​ശി അ​നി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സീ​ത എ​ന്ന പി​ടി​യാ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. അ​യി​രൂ​ർ മൂ​ക്ക​ന്നൂ​ർ ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നു​സ​മീ​പം സ്വ​കാ​ര്യ വ​ക്തി​യു​ടെ സ്ഥ​ല​ത്ത് ഒ​രു​മാ​സ​മാ​യി ആ​ന​യെ ത​ള​ച്ചി​രു​ന്നു. ത​ടി​പ്പ​ണി​ക​ൾ​ക്ക് കൊ​ണ്ടു പോ​യ ശേ​ഷം ഇ​വി​ടെ​യാ​ണ് ത​ള​ച്ചി​രു​ന്ന​ത് . തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​ന​യെ കു​ളി​പ്പി​ക്കു​ന്ന​തി​നാ​യി കൈ​ലാ​ത്ത് ക​ട​വി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ഇ​ട​ഞ്ഞ​ത്. കു​ളി​പ്പി​ക്കാ​നാ​യി പ​മ്പ​യി​ലി​റ​ക്കി​യ ആ​ന ഇ​ട​ഞ്ഞ് മ​റു​ക​ര​യി​ൽ ചെ​റു​കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ പ​ഞ്ചാ​യ​ത്ത് ക​ട​വി​ലേ​ക്ക് നീ​ന്തി​ക്ക​യ​റി. തു​ട​ർ​ന്ന് ആ​റ്റി​ൽ കൂ​ടി കി​ഴ​ക്കോ​ട്ട് അ​ര​ക്കി​ലോ​മി​റ്റ​ർ നീ​ന്തി​യ​ശേ​ഷം പു​ത​മ​ൺ ക​ര​യി​ൽ ക​യ​റി നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധിത്ത​വ​ണ പാ​പ്പാ​ന്മാ​ർ ന​ദി​യി​ലി​റ​ങ്ങി ആ​ന​യെ അ​നു​സ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലി​ച്ചി​ല്ല.വൈ​കു​ന്നേ​രം ആ​റോ​ടെ ആ​ന തി​രി​കെ ന​ദി​യി​ലേ​ക്കി​റ​ങ്ങി മ​റു​ക​ര​യി​ലേ​ക്ക് നീ​ന്തി. ക​ര​യി​ലു​ണ്ടാ​യി​രു​ന്ന പാ​പ്പാ​ന്മാ​ർ വേ​ഗ​ത്തി​ൽ ന​ദി​യി​ൽ ഇ​റ​ങ്ങി ആ​ന​യു​ടെ ച​ങ്ങ​ല​യി​ൽ പി​ടി​ച്ച് പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ​ക്കൂ​ടി…

Read More

ബാറിനുള്ളിൽ വൃദ്ധന് ജീവനക്കാരുടെ ക്രൂരമർദനം; ചോദ്യം ചെയ്ത യുവാക്കളെ കമ്പിവടിക്ക് അടിച്ച് വീഴ്ത്തി; നാല് ജീവനക്കാർ അറസ്റ്റിൽ

ഉ​ദ​യം​പേ​രൂ​ർ: ബാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തൃ​പ്പൂ​ണി​ത്തു​റ വാ​ലു​മ്മേ​ൽ ഉ​ഷ​സ് വീ​ട്ടി​ൽ മു​കേ​ഷ് (21), മേ​ക്ക​ര വാ​ലു​മ്മേ​ൽ സൂ​ര്യ​രാ​ജ് (22) എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ത​ല​യി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​യ മു​കേ​ഷി​നെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി മാ​റ്റി. യു​വാ​ക്ക​ളു​ടെ പു​റ​ത്ത് ക​മ്പി​വ​ടി​ക്ക് അ​ടി​യേ​റ്റ പാ​ടു​ക​ളു​ണ്ട്.ഉ​ദ​യം​പേ​രൂ​രി​ലെ ഏ​ക​ച​ക്ര ബാ​റി​ലെ ജീ​വ​ന​ക്കാ​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് യു​വാ​ക്ക​ൾ പ​റ​ഞ്ഞു. ബാ​റി​ൽ പ്രാ​യ​മാ​യ വ്യ​ക്തി​യെ ജീ​വ​ന​ക്കാ​ർ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ട് ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നും പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ നാ​ലു ബാ​ർ ജീ​വ​ന​ക്കാ​രെ ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്.

Read More

പ്രവാസിയായ യുവാവുമായി ഫേസ്ബുക്കില്‍ പരിചയപ്പെട്ടു വീട്ടിലേക്ക് വിളിച്ചുവരുത്തി അവള്‍..! ഹണിട്രാപ്പ്; ദ​മ്പ​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ

ചേ​ര്‍​ത്ത​ല: യു​വാ​വി​ഹണിട്രാപ്പില്‍ കു​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ദ​മ്പ​തി​ക​ളെ മാ​രാ​രി​ക്കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ​ചെ​യ്തു. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ് പൊ​ള്ളേ​ത്തൈ ദേ​വ​സ്വം വെ​ളി വീ​ട്ടി​ല്‍ സു​നീ​ഷ് (31), ഭാ​ര്യ സേ​തു​ല​ക്ഷ്മി (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​വാ​സി​യും തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​മാ​യ യു​വാ​വി​നെ​യാ​ണ് ഇ​വ​ര്‍ കു​ടു​ക്കി​യ​ത്. യു​വാ​വു​മാ​യി ഫെ​യ്‌​സു​ബു​ക്കി​ല്‍ പ​രി​ച​യ​പ്പെ​ട്ട സേ​തു​ല​ക്ഷ്മി ഭ​ര്‍​ത്താ​വു​മാ​യി ചേ​ര്‍​ന്ന് യു​വാ​വി​നെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലു​ള്ള വാ​ട​ക​വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ കി​ട​പ്പു​മു​റി​യി​ല്‍ ക​യ​റ്റി സേ​തു​ല​ക്ഷ്മി​യു​മാ​യു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ടി​എം, ആ​ധാ​ര്‍​കാ​ര്‍​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ക്കു​ക​യും എ​ടി​എ​മ്മി​ന്‍റെ ര​ഹ​സ്യ ന​മ്പ​ര്‍ വാ​ങ്ങി അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന പ​ണം പി​ന്‍​വ​ലി​ക്കു​ക​യു​മാ​യി​രു​ന്നു. പ​ണം തു​ട​ര്‍​ച്ച​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ യു​വാ​വ് മാ​രാ​രി​ക്കു​ളം പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍ ഇ​തു​പോ​ലെ പ​ല​രേ​യും വ​ല​യി​ല്‍ കു​ടു​ക്കി​യി​ട്ടു​ള്ള​താ​യി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്.​രാ​ജേ​ഷ് പ​റ​ഞ്ഞു.

Read More

ഇനിയും ഇങ്ങനെ കൊല്ലരുതേ..! ഭാ​ര​ത​പ്പു​ഴ​യി​ൽ വാ​ഹ​ന​ങ്ങ​ളി​റ​ക്കി യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ വ​ൻ മ​ണ​ൽകൊ​ള്ള; കണ്ണടച്ച് അധികൃതർ

ഷൊ​ർ​ണൂ​ർ: ഭാ​ര​ത​പ്പു​ഴ​യി​ൽ നി​യ​മം ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ളി​റ​ക്കി യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ വ​ൻ മ​ണ​ൽ കൊ​ള്ള. അ​ന​ധി​കൃ​ത മ​ണ​ലെ​ടു​പ്പാ​രോ​പി​ച്ച് വ​കു​പ്പ് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. ഷൊ​ർ​ണൂ​ർ മേ​ഖ​ല​യി​ലാ​ണ് നി​ർ​ബാ​ധ​മു​ള്ള മ​ണ​ലെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. നീ​രൊ​ഴു​ക്കി​ല്ലാ​താ​യ പു​ഴ​യി​ൽ പു​ൽ​ക്കാ​ടു​ക​ളും മ​ര​ങ്ങ​ളും വ​ള​ർ​ന്ന് നി​ൽ​ക്കു​ക​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നും വ​ലി​യ തോ​തി​ൽ മ​ണ​ലെ​ടു​ക്കു​ന്നു​ണ്ട്. പു​ഴ​യു​ടെ മ​ധ്യ​ത്തി​ലേ​ക്ക് മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും ലോ​റി​യു​മി​റ​ക്കി​യാ​ണ് അ​നി​യ​ന്ത്രി​ത​മാ​യ മ​ണ​ലെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. കോ​ട​തി വി​ധി​ക​ൾ​ക്കും ന​ദീ സം​ര​ക്ഷ​ണ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു​മൊ​ന്നും വി​ല ക​ൽ​പ്പി​ക്കാ​തെ​യാ​ണ് ഇ​ത്. പ്ര​ള​യാ​ന​ന്ത​രം പു​ഴ​യി​ലെ​ത്തി​യ മ​ണ​ൽ സ്വാ​ഭാ​വി​ക​മാ​യ ജ​ല​നി​ക്ഷേ​പം കൂ​ട്ടു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. മ​ണ​ലെ​ടു​പ്പ് തു​ട​ർ​ന്നാ​ൽ പു​ഴ​യു​ടെ ജ​ല ആ​ഗി​ര​ണ ശേ​ഷി കു​റ​യു​ം. ജ​ല​സ​മാ​ഹ​ര​ണ​ത്തി​ന്‍റ സം​ര​ക്ഷ​ണ പാ​ളി കൂ​ടി​യാ​ണ് മ​ണ​ൽ. പ്ര​ള​യ​ത്തി​ൽ അ​ടി​ഞ്ഞ ചെ​ളി​യും എ​ക്ക​ലും നീ​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ലാ​ണ് മ​ണ​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ന്ന​ത്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ഇ​തി​നെ​തി​രെ വ്യാ​പ​ക​മാ​യി പ​രാ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​യെ​ങ്കി​ലും നി​യ​മം പാ​ലി​ക്കു​ക​യാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ. ജ​ല​സേ​ച​ന വി​ഭാ​ഗ​ത്തി​നാ​ണ് ചെ​ളി നീ​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല.…

Read More