പഴയ ബോര്‍ഡ് മാറ്റി പുതിയത് വച്ചപ്പോള്‍ പൊട്ടതെറ്റ്! യാ​ത്ര​ക്കാ​രെ “വ​ട്ടം’ ചു​റ്റി​ക്കും ഈ ​ബോ​ർ​ഡ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി വ​ള​വു​ക​യ​ത്ത് വെ​യി​റ്റിം​ഗ് ഷെ​ഡി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ർ​ഡ് യാ​ത്ര​ക്കാ​രെ​യ​ട​ക്കം വ​ട്ടം​ചു​റ്റി​ക്കു​ന്നു.

വ​ള​വു​ക​യ​ത്തി​ന് പ​ക​രം വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ർ​ഡി​ൽ വ​ട്ട​ക്ക​യം എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ഈ ​പേ​ര് ത​ന്നെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. റോ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​റ​ൽ കേ​ര​ള ലി​മി​റ്റ​ഡ് സ്ഥാ​പി​ച്ച ബോ​ർ​ഡി​ലാ​ണ് സ്ഥ​ല​നാ​മം തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. നേ​ര​ത്തേ സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡി​ൽ സ്ഥ​ല​നാ​മം കൃ​ത്യ​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​യി​ടെ ബോ​ർ​ഡ് മാ​റ്റി സ്ഥാ​പി​ച്ച​പ്പോ​ളാ​ണ് തെ​റ്റ് ക​ട​ന്നു​കൂ​ടി​യ​ത്. സ്ഥ​ല​മ​റി​യാ​തെ എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ വ​ട്ടം​ചു​റ്റി​ക്കാ​തെ ബോ​ർ​ഡി​ൽ കൃ​ത്യ​മാ​യ സ്ഥ​ല​നാ​മം രേ​ഖ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Related posts

Leave a Comment