എതിർ ടീം അംഗത്തിന്റെ ജഴ്സി വാങ്ങി വരണേ എന്നാവശ്യപ്പെടുന്ന ഏതെങ്കിലും അമ്മമാരുണ്ടോ…? ഇല്ലെന്നായിരിക്കും ആദ്യ മറുപടി. എന്നാൽ, എതിർ ടീമിൽ കളിക്കുന്നത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും മത്സരവേദി ലോകകപ്പ് ഫുട്ബോളും ആണെങ്കിലോ…? ശങ്കിക്കേണ്ട, ജഴ്സി വാങ്ങിവരണേ എന്ന് പറഞ്ഞുപോകും… അതെ, അത്തരമൊരു അനുഭവമാണ് ഘാന ടീമിലെ ഇനാകി വില്യംസ് എന്ന ഫോർവേഡിന് ഉണ്ടായിരിക്കുന്നത്. ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എച്ചിൽ പോർച്ചുഗൽ x ഘാന മത്സരത്തിനു മുന്‍പ് ഇനാകി വില്യംസിന്റെ അമ്മ മകനോട് ആവശ്യപ്പെട്ട ഒരു കാര്യം റൊണാൾഡോയുടെ ജഴ്സി വാങ്ങി വരണം എന്നതാണ്. സ്പെയ്നിലെ ബിൽബാവൊയിൽ ജനിച്ച ഇനാകി വില്യംസ് 2022 പകുതിയോടെയാണ് ഘാന ടീമിൽ ചേർന്നത്. ഘാന വംശജനായ ഇനാകിയുടെ രാജ്യാന്തര അരങ്ങേറ്റം 2016ൽ സ്പെയിൻ ടീമിനൊപ്പമായിരുന്നു. എന്നാൽ, മുത്തച്ഛന്റെ ആവശ്യപ്രകാരമാണ് ഇനാകി ഖത്തർ ലോകകപ്പിൽ ഘാനയ്ക്കായി കളിക്കാൻ തീരുമാനിച്ചത്. 90 വയസ് കഴിഞ്ഞ മുത്തച്ഛന്റെ…
Read MoreDay: November 25, 2022
മൃഗങ്ങളെ മർദിച്ചും പീഡിപ്പിച്ചും പെരുമാറ്റശീലങ്ങളും അഭ്യാസങ്ങളും പരിശീലിപ്പിക്കരുത്; മൃഗങ്ങളെ കൊന്നാൽ അഞ്ചുവർഷം അഴിയെണ്ണേണ്ടി വരും; പുതിയ നിയമഭേദഗതിയിങ്ങനെ…
രാഹുൽ ഗോപിനാഥ് ന്യൂഡൽഹി: മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരേ കർശനനടപടികൾ സ്വീകരിക്കുന്നതിന് നിയമഭേദഗതി. മൃഗങ്ങൾക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങൾക്കും മറ്റു ക്രൂരകൃത്യങ്ങൾക്കും മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കും. കൊലപ്പെടുത്തിയാൽ അഞ്ചുവർഷം വരെയാണ് തടവുശിക്ഷ. ഇതുൾപ്പെടെ 61 ഭേദഗതികളാണ് 1960ലെ മൃഗസംരക്ഷണ നിയമത്തിൽ കേന്ദ്രസർക്കാർ മുന്നോട്ടു വയ്ക്കുന്നത്.ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വ്യവസായ മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിൽ തയാറാക്കിയ മൃഗങ്ങളോടുള്ള ക്രൂരത തടയൽ (ഭേദഗതി) ബില്ലിൽ ഡിസംബർ ഏഴുവരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. കരട് അന്തിമമായാൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. മൃഗങ്ങൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ, അവയവങ്ങൾ ഛേദിക്കൽ, മുറിവേൽപ്പിക്കൽ, മാരകമായ മരുന്നുകൾ കുത്തിവയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന ക്രൂരകൃത്യങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തി. ദാരുണമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് 50,000 മുതൽ 75,000 രൂപ വരെ അല്ലെങ്കിൽ കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് മജിസ്ട്രേറ്റിനു പിഴ ഈടാക്കാം. മൃഗങ്ങളെ വളർത്തുന്നവർ പ്രധാനമായും അഞ്ചു കാര്യങ്ങൾ ഉറപ്പാക്കണമെന്നും…
Read MoreDownload Random Video Chat Free Finest Software Program & Apps
Various friendly options of iMeetzu make it attainable to add pictures, videos, contacts, and share paperwork. The interesting factor is that video chatting does not come alone but in addition has varied options corresponding to group conversations and much more. A lot of chat rooms can be found that allow the users to connect for voice calling, video calling, and chatting. Although this app has been working efficiently since 2000, it has achieved immense reputation after introducing the function in which you may have the ability to host videos. Gaze…
Read Moreഫുട്ബോള്‍ ലഹരിയായി മാറരുത്, പോര്‍ച്ചുഗല്‍ പതാക കെട്ടരുത് ! വിചിത്രമായ വാദങ്ങളുമായി സമസ്തയുടെ സന്ദേശം…
ഫുട്ബോള്‍ ലഹരിയായി മാറാന്‍ പാടില്ലെന്നും ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാന്‍ പാടില്ലെന്നും ആവര്‍ത്തിച്ച് സമസ്ത. ചില കളികളും കളിക്കാരും നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ഖത്തീബുമാര്‍ക്ക് കൈമാറിയ സന്ദേശത്തില്‍ ജംഇയ്യത്തുല്‍ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ലോകകപ്പിലെ കളികള്‍ ജമാഅത്ത് നമസ്കാരങ്ങള്‍ക്ക് ഭംഗം വരുത്തരുതെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മിപ്പിച്ചു. നാസര്‍ ഫൈസിയുടെ വാക്കുകള്‍ ഇങ്ങനെ…ഫുട്ബോള്‍ എന്ന കളിയെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താല്പര്യം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ആ താല്പര്യം ആരാധനയായി പരിവര്‍ത്തിക്കപ്പെടുന്നതും അവരുടെ ഫാന്‍സുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല. സകലതെരുവുകളിലും കുഗ്രാമങ്ങളില്‍ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു…
Read Moreവിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന കേസ്; പുരുഷനെതിരെ മാനഭംഗകുറ്റം നിലനിൽക്കില്ലെന്നു ഹൈക്കോടതി
കൊച്ചി: പരസ്പര സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം വിവാഹവാഗ്ദാനത്തിൽനിന്നു പിന്മാറിയാൽ പുരുഷനെതിരെ മാനഭംഗകുറ്റം നിലനിൽക്കില്ലെന്നു ഹൈക്കോടതി. വിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന കേസ് നിലനിൽക്കില്ലെന്നാണു കോടതി നിരീക്ഷിച്ചത്.വിവാഹിതയായ സ്ത്രീ ബന്ധം വേർപിരിയാതെ നിയമപരമായി മറ്റൊരു വിവാഹം കഴിക്കാനാകില്ലെന്ന അറിവോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ഈ സാഹചര്യത്തിൽ ബലാത്സംഗംക്കുറ്റം നിലനിൽക്കില്ലെന്നാണ് കോടതിയുടെ ഉത്തരവിൽ പറയുന്നു. ജസ്റ്റീസ് കൗസർ എടഗപ്പത്തിന്റേതാണ് നിരീക്ഷണം. പുനലൂർ പോലീസ് 2018 ൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. നടപ്പാക്കാനാകാത്തതും നിയമവിരുദ്ധവുമായ വാഗ്ദാനമാണ് പരാതിക്കാരി സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ മാനഭംഗമായി കണക്കാക്കാൻ കഴിയൂ എന്ന് സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.
Read Moreപെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് വരുന്നത് ആണ്‍കുട്ടികളെ കാണാന്‍ ! ഒറ്റയ്ക്ക് വരുന്ന പെണ്‍കുട്ടികളെ വിലക്കിയ ഡല്‍ഹി ജമാ മസ്ജിദ് നടപടി പിന്‍വലിച്ചു…
ഡല്‍ഹി ജമാ മസ്ജിദില്‍ പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് വരുന്നതിനെ വിലക്കിയ പരാമര്‍ശം പിന്‍വലിച്ച് ജമാ മസ്ജിദ് അഡ്മിനിസ്ട്രേഷന്. പെണ്‍കുട്ടികള്‍ പള്ളിയില്‍ വരുന്നതിനെ വിലക്കിക്കൊണ്ട് പള്ളി ഭരണസമിതി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പെണ്‍കുട്ടികളെ വിലക്കിക്കൊണ്ട് പള്ളി ഭരണസമിതി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് വരുന്നത് ആണ്‍കുട്ടികളെ കാണാനാണെന്നും പ്രാര്‍ത്ഥനയ്ക്ക് വരുന്നവര്‍ക്ക് വിലക്ക് ബാധകമല്ലെന്നായിരുന്നു ഇമാം പറഞ്ഞത്. പള്ളിയുടെ മൂന്നു പ്രധാന ഗേറ്റുകളിലാണ് പെണ്‍കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടമായും വരുന്നതിനെ വിലക്കിക്കൊണ്ടുള്ള നോട്ടീസ് പതിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഇമാമിന് വനിതാ കമ്മീഷന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. സ്ത്രീകളെ പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കുന്ന നടപടി തെറ്റാണെന്ന് പറഞ്ഞ ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍, പുരുഷനെപോലെ തന്നെ ആരാധനയ്ക്ക് സ്ത്രീക്കും അവകാശമുണ്ടെന്നാണ് വനിതാ കമ്മീഷന് വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടില്ലെന്നും പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് വരരുതെന്നാണ് പറഞ്ഞിരിക്കുന്നതെന്നും പള്ളി പിആര്‍ഒ…
Read Moreശബരീനാഥിന് കീഴ്വഴക്കങ്ങളെ സംബന്ധിച്ച് അറിയില്ല; രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് വന്നയാൾ; അറിവ് കുറവ് ഉണ്ടെങ്കിൽ പഠിക്കട്ടെയെന്ന് നാട്ടകം സുരേഷ്
കോട്ടയം: ശബരീനാഥൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നിട്ട് എത്ര നാളായി എന്ന് എല്ലാവർക്കുമറിയാം. ശബരീനാഥിന് കീഴ്വഴക്കങ്ങളെ സംബന്ധിച്ച് അറിയില്ല. കെ.എസ്. ശബരീനാഥനെതിരെ രൂക്ഷവിമർശനവുമായി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. ഒരു ടാറ്റ കമ്പനി ജീവനക്കാരനിൽ നിന്നും പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ശബരീനാഥ്. അറിവ് കുറവ് ഉണ്ടെങ്കിൽ പഠിക്കണമെന്നും വിമർശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ഏറെ നാൾ പ്രവർത്തിച്ച ആളാണ് താനെന്നും സുരേഷ് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പരിപാടികളൊക്കെ കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ചാണ് നടത്താറുള്ളത്. യൂത്ത് കോൺഗ്രസിന്റെ തരൂർ പരിപാടിയെ സംബന്ധിച്ച് ഡിസിസിയെ അറിയിച്ചിട്ടില്ല. യൂത്ത് കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റിയിൽ പോലും അത്തരമൊരു പരിപാടി ആലോചിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു. ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കണമെന്ന് ശാഠ്യം പിടിക്കാൻ പാടില്ലെന്ന കെ.എസ്. ശബരീനാഥന്റെ പരാമർശത്തോടായിരുന്നു നാട്ടകം സുരേഷിന്റെ പ്രതികരണം.
Read Moreഅഞ്ച് ലോകകപ്പുകളിൽ ആദ്യ ഗോൾ നേടുന്ന റിക്കാർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ
ദോഹ: ലോക ഫുട്ബോളിലെ ഇതിഹാസമെന്നതിന് അടിവരയിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്തെങ്ങും ആരും മറികടക്കാൻ ഇടയില്ലാത്ത ഫുട്ബോൾ റിക്കാർഡ് പോർച്ചുഗൽ സൂപ്പർ സ്വന്തമാക്കി. ഘാനയ്ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന റിക്കാർഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. 2006, 2010, 2014, 2018 വർഷങ്ങളിൽ നടന്ന ലോകകപ്പുകളിലും റൊണാൾഡോ ഗോൾ നേടി. ലയണൽ മെസി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലർ എന്നിവർ നാല് ലോകകപ്പിൽ ഗോൾ നേടിയിട്ടുണ്ട്. പെനാൽറ്റിയിലൂടെ ഗോൾ നേടിയ താരം മറ്റൊരു റിക്കാർഡിനും ഉടമയായി. മൂന്ന് ലോകകപ്പിൽ പെനാൽറ്റി ഗോളാക്കുന്ന താരം എന്ന റിക്കാർഡും ഇനി റൊണോയ്ക്കു സ്വന്തം.
Read Moreബാലികയെ പീഡിപ്പിച്ചയാൾക്ക് ശിക്ഷ “സിറ്റ്അപ്പ്’; തെറ്റ് ചെയ്തിട്ടില്ലെന്ന യുവാവിന്റെ വാദം അംഗീകരിച്ചാണ് വിചിത്ര ശിക്ഷാരീതി; വളച്ചൊടിച്ച നീതിക്കെതിരേ പ്രതിഷേധം
പാറ്റ്ന: പീഡിപ്പിച്ചയാള്‍ക്ക് ശിക്ഷയായി സിറ്റ്അപ്പ് ചെയ്യാന്‍ വിധിച്ച് നാട്ടുക്കൂട്ടം. ബിഹാറിലെ നവാഡ ജില്ലയിലാണ് ഏറെ വിചിത്രമായ സംഭവം. അഞ്ച് വയസുകാരിയായ കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് തന്റെ കോഴിഫാമിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. സംഭവമറിഞ്ഞ നാട്ടുകാര്‍ ഇയാളെ പിടികൂടി നാട്ടുക്കൂട്ടത്തിന്റെ മുന്പിലെത്തിച്ചു. എന്നാല്‍ ഇയാള്‍ കുട്ടിയെ ആളില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോകുക മാത്രമാണ് ചെയ്തതെന്നും അതിന്റെ ശിക്ഷയായി അഞ്ച് പ്രാവശ്യം സിറ്റ്അപ്പ് ചെയ്താല്‍ മതിയെന്ന് ഗ്രാമത്തിലെ മുതിര്‍ന്നയാളുകള്‍ വിധിച്ചു. ഇയാള്‍ സിറ്റ്അപ്പ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ അപലപിച്ച് നിരവധിയാളുകൾ രംഗത്തെത്തി. ഗ്രാമീണ ഇന്ത്യയിലെ പുരുഷാധിപത്യത്തിന്റെയും വളച്ചൊടിച്ച നീതിയുടെയും തെളിവാണിതെന്ന് പലരും ഈ സംഭവത്തെ അഭിപ്രായപ്പെട്ടു. സംഭവത്തിൽ, എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് സൂപ്രണ്ട് ഗൗരവ് മംഗ്ല പറഞ്ഞു. സംഭവം ഒതുക്കാൻ ശ്രമിച്ചവരെയും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Moreഭാര്യയും മാതാപിതാക്കളും ദാരിദ്ര്യത്തിൽ; ആസാമിൽ നിന്ന് വിയ്യൂരിലെത്തി തന്നെ കാണാൻ പ്രയാസം; ജയില്‍ മാറ്റത്തിനുളള അമീറുളിന്റെ അപേക്ഷ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ആസാമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റീസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഭാര്യയും മാതാപിതാക്കളും ആസമിലാണുള്ളതെന്നും അവര്‍ ദാരിദ്ര്യത്തിലായതിനാല്‍ വിയ്യൂര്‍ ജയിലിലെത്തി തന്നെ സന്ദര്‍ശിക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ ജയില്‍മാറ്റം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീം കോടതി അഭിഭാഷകനായ ശ്രീറാം പാറക്കാട്ട് മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തതിട്ടുള്ളത്. ജയില്‍ മാറ്റത്തിനായി അമീറുള്‍ നേരത്തെ ആസാം ഗവര്‍ണറെ സമീപിച്ചിരുന്നെങ്കിലും കേരളത്തിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ഈ ആവശ്യം തള്ളിയിരുന്നു. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍പുറമ്പാക്കിലെ വീട്ടില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് നിലവില്‍ വിയ്യൂര്‍…
Read More