മലയാളം ബിഗ്സ്ക്രീന്‍,മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയാണ് ദേവി അജിത്. മലയാളം ബിഗ് സ്ക്രീനിലൂടേയും മിനി സ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ദേവി അജിത്. ഒരു അവതാരകയായി തന്റെ കരിയര്‍ ആരംഭിച്ച ദേവി 2000 ല്‍ പുറത്തിങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇവര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, സീതാ കല്യാണം, ആക്ഷന്‍ ഹീറോ ബിജു, ഗൗതമന്റെ രഥം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. ടൊവിനോ തോമസ് ചിത്രമായ ഫോറന്‍സിക്കിലും ഒരു പ്രധാന വേഷത്തില്‍ താരം എത്തിയിരുന്നു. ഇപ്പോഴിതാ പതിനെട്ടാം വയസിലെ തന്റെ വിവാഹം ഒരു എടുത്തു ചാട്ടം ആയിപ്പോയി എന്ന് പറയുകയാണ് ദേവി അജിത്. ദേവി അജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ആ ഒരു പ്രായം കടന്നു കിട്ടിയാല്‍ ചിലപ്പോള്‍ മാറ്റങ്ങള്‍ വന്നേക്കും. 18, 19, 20 എന്നൊക്കെ പറയുന്ന പ്രായത്തിലെ പ്രണയം നമുക്ക്…
Read MoreDay: November 29, 2022
കോട്ടയത്ത് രാത്രിയില്‍ വിദ്യാര്‍ഥിനിയ്ക്കു നേരെ ആക്രമണം ! ആക്രമി സംഘത്തെ പ്രകോപിപ്പിച്ചത് കമന്റ് അടിച്ചപ്പോള്‍ ചോദ്യം ചെയ്തത്…
കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ഥിനിയ്ക്കു നേരെ ആക്രമണം. രാത്രിയില്‍ സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാന്‍ ത്തെിയപ്പോഴാണ് മൂന്നു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെയും സുഹൃത്തിനെയും മര്‍ദ്ദിച്ചത്. ആക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പെണ്‍കുട്ടിയെ കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു അക്രമം. ഇതിനിടയില്‍ വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയും പിന്തുടര്ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അറസ്റ്റിലായ മൂന്നുപേരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. താഴത്തങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളാണ് പെണ്‍കുട്ടിയേയും സുഹൃത്തിനെയും ആക്രമിച്ചത്. അക്രമികളെ രാത്രി തന്നെ അറസ്റ്റ് ചെയ്തെന്ന് പോലീസ് അറിയിച്ചു.
Read Moreപട്ടയപ്രശ്നം, ബഫർസോൺ, റബർ വിലയിടിവ്; ക്രിയാത്മകമായി ഇടപെടാൻ പ്രാദേശിക രാഷ്ട്രീയ കക്ഷികൾക്ക് മാത്രമേ കഴിയൂവെന്ന് ജോസ് കെ മാണി
കാഞ്ഞിരപ്പള്ളി: പട്ടയപ്രശ്നം, ബഫർസോൺ, റബർ വിലയിടിവു വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ കേരള കോൺഗ്രസ് -എം പോലുള്ള പ്രാദേശിക രാഷ്ട്രീയ കക്ഷികൾക്ക് മാത്രമേ കഴിയൂ എന്ന് ജോസ് കെ. മാണി എംപി. വിവിധ പാർട്ടികളിൽ നിന്ന് രാജിവച്ച് കേരള കോൺഗ്രസ് -എമ്മിൽ ചേർന്നവർക്ക് അംഗത്വം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജോസ് കൊച്ചുപുര, സിബി കുടംതൂക്കിൽ, പി.സി ജോസഫ് പാറടിയിൽ, പ്രഫ. ടോമി പുലിക്കുന്നേൽ, ജെയിംസ് മേനാംതോട്ടത്തിൽ, മാത്യു കെ. തോമസ് കരിപ്പാപറമ്പിൽ, എൻ.പി. സോമൻ ആഞ്ഞിലിമൂട്ടിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ 150 ഓളം പ്രവർത്തകർ കേരളാ കോൺഗ്രസ് -എം മെംബർഷിപ്പ് സ്വീകരിച്ചു. പാറത്തോട് മണ്ഡലം പ്രസിഡന്റ് കെ.ജെ. തോമസ് കട്ടക്കൽ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ഡോ. എൻ. ജയരാജ് എംഎൽഎ, പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത്, ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, സംസ്ഥാന സെക്രട്ടറിമാരായ…
Read Moreകേരളത്തിലേക്ക് സിന്തറ്റിക് ലഹരി ഒഴുകുന്നു ! ലഹരിക്കടത്തിന് ചുക്കാന്‍ പിടിക്കുന്നത് സ്ത്രീകള്‍…
കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള സിന്തറ്റിക് ലഹരി ഒഴുകുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്‍സംഘങ്ങള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം. ലഹരിവ്യാപാരത്തിനായി ബംഗളൂരുവില്‍ തമ്പടിച്ചിരിക്കുന്ന നൈജീരിയന്‍ സംഘവുമായി ചേര്‍ന്നാണ് വടക്കു കിഴക്കന്‍ ലഹരി സംഘങ്ങളുടെ പ്രവര്‍ത്തനം. ഇതേത്തുടര്‍ന്ന് കേന്ദ്ര സേനകളുടെ സഹായത്തോടെ ലഹരി റാക്കറ്റിനെ വലയിലാക്കാന്‍ എക്സൈസ് നീക്കം ഊര്‍ജിതമാക്കി. ഈ വര്‍ഷം ഇതുവരെ കൊച്ചിയില്‍ എക്സൈസ് റജിസ്റ്റര്‍ ചെയ്തത് 717 ലഹരിക്കേസുകളാണ്. ജനുവരിയില്‍ 42 കേസുകളെങ്കില്‍ ഒക്ടോബര്‍ എത്തുമ്പോള്‍ പ്രതിമാസ കേസുകളുടെ എണ്ണം ഇരട്ടിയായി. ഇതില്‍ മുക്കാല്‍ പങ്കും സിന്തറ്റിക് ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണ്. സംസ്ഥാന വ്യാപകമായി വേരോട്ടമുള്ള ലഹരിമാഫിയയുടെ ഉറവിടം തേടിയുള്ള അന്വേഷണങ്ങളെല്ലാം അവസാനിക്കുന്നത് ബംഗളൂരുവിലാണ്. എക്സൈസിന് പുറമെ പോലീസും നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും നടത്തിയ വ്യാപക തെരച്ചിലിനൊടുവില്‍ പിടിയിലായത് നൈജീരിയക്കാരായ സ്ത്രീകളും പുരുഷന്മാരും. മെട്രോ നഗരങ്ങളില്‍ താമസിച്ചാണ് നൈജീരിയന്‍ സംഘം രാജ്യത്തെ ലഹരിയിടപാടുകളത്രയും നിയന്ത്രിക്കുന്നത്.…
Read Moreമന്ത്രിയുടെ പ്രഖ്യാപനവും ബാങ്കുകാരുടെ ഉറപ്പും പാഴ്വാക്കായി; ജപ്തി നോട്ടീസ് പതിപ്പിച്ച് ബാങ്ക് അധികൃതർ; കണ്ണീർ പൊഴിച്ച് ബാങ്കിനുമുന്നിൽ കുത്തിയിരുന്ന് വൃദ്ധദമ്പതികൾ
കൂട്ടിക്കലില്‍ കേരള ബാങ്കിന്റെ ജപ്തി നടപടി നേരിടുന്ന പരുവക്കാട്ടില്‍ ദാമോദരൻ കോട്ടയത്ത് കേരള ബാങ്കിന്റെ മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണയ്ക്കിടെ വിതുമ്പിയപ്പോൾ.ഭാര്യ വിജയമ്മ സമീപം.-ജോണ്‍ മാത്യു. മുണ്ടക്കയം: പ്രളയ ദുരിതബാധിത മേഖലയിൽ ജപ്തി നടപടി ഉണ്ടാകില്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറയുമ്പോഴും ജപ്തിനടപടിയുമായി മുന്നോട്ടു പോകുകയാണു കേരള ബാങ്കിന്റെ ഏന്തയാർ ശാഖ. വൃദ്ധദമ്പതികളായ കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാര്‍ പരുവക്കാട്ടില്‍ ദാമോദരന്‍ (77), ഭാര്യ വിജയമ്മ(72)എന്നിവരാണ് സ്വന്തം കിടപ്പാടം നഷ്ടമാകുമെന്ന ഭീതിയില്‍ കഴിയുന്നത്. 2012ലാണ് ആകെയുണ്ടായിരുന്ന 10 സെന്റ് സ്ഥലം ഈടുവച്ച് വീട് പണിയുന്നതിനായി അഞ്ചു ലക്ഷം രൂപ രണ്ടു പേരുടെയും പേരിൽ ഭവനവായ്പ എടുത്തത്. വീടുനിര്‍മാണം പൂര്‍ത്തിയായി വായ്പ തിരിച്ചടച്ചു വരുന്നതിനിടയില്‍ ദാമോദരന്‍ ഹൃദയാഘാതമുണ്ടായി ചികിത്സയിലായി. ഇതോടെ മേസ്തിരിപ്പണിക്കാരനായ ദാമോദരന്‍ തിരിച്ചടവ് പ്രതിസന്ധിയിലായി. വിജയമ്മയ്ക്കാവട്ടെ തൈറോയിഡ് രോഗവും പിടിപെട്ടു. സര്‍ക്കാര്‍ നല്കുന്ന പെന്‍ഷനല്ലാതെ ഇരുവര്‍ക്കും മറ്റു വരുമാനങ്ങളൊന്നും…
Read Moreയവൻ പുലിയാണ് കേട്ടാ..! ഒരോവറിലെ ഏഴു പന്തും സിക്സറിനു പറത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്വാദ്
അഹമ്മദാബാദ്: ഒരോവറിലെ ഏഴു പന്തും സിക്സറിനു പറത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്വാദ്. വിജയ് ഹസാരെ ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ മഹാരാഷ്ട്രയ്ക്കെതിരേയായിരുന്നു ഗെയ്ക്വാദിന്റെ 43 റണ്‍സിന്റെ സൂപ്പർ ഓവർ. ശിവ സിംഗ് എറിഞ്ഞ 49-ാം ഓവറിലായിരുന്നു ഗെയ്ക്വാദിന്റെ റിക്കാർഡ് പ്രകടനം. ഒരു നോബോളടക്കം ഓവറിൽ ശിവയെറിഞ്ഞ ഏഴു ബോളും ഗാലറിയിലെത്തിച്ചു. ലോകക്രിക്കറ്റിൽ ആദ്യമായാണ് വൈറ്റ് ബോൾ ഫോർമാറ്റിൽ ഒരു താരം തുടരെ ഏഴു സിക്സറടിക്കുന്നത്. 16 സിക്സറുകളോടെ ഒരിന്നിംഗ്സിൽ കൂടുതൽ സിക്സറുകളെന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ നേട്ടത്തിനൊപ്പവും ഗെയ്ക്വാദ് എത്തി. മത്സരത്തിൽ പുറത്താവാതെ 220 റണ്‍സാണു താരം അടിച്ചുകൂട്ടിയത്. 159 പന്തിൽ 16 സിക്സറുകളും 10 ബൗണ്ടറികളും ഉൾപ്പെടുന്ന ഇന്നിംഗ്സ്. 49-ാം ഓവർ ആരംഭിക്കുന്പോൾ 147 പന്തിൽ 165 റണ്‍സ് എന്ന നിലയിലായിരുന്നു ഗെയ്ക്വാദ്. ഓവർ കഴിയുന്പോൾ 154 പന്തിൽ 201 റണ്‍സിലേക്കു താരം…
Read Moreവിവാഹമാണോ ലോകകപ്പ് ഫുട്ബോൾ ആണോ ഏറ്റവും പ്രധാനം! മെക്സിക്കോയിൽ നിന്ന് ഖത്തറിലെത്തിയ യുവവിന്റെ കുറിപ്പ് വൈറലാകുന്നു…
വിവാഹമാണോ ലോകകപ്പ് ഫുട്ബോൾ ആണോ ഏറ്റവും പ്രധാനം…? അതിപ്പോ… ഇങ്ങനെയൊക്കെ ചോദിച്ചാ…? ഉത്തരം ആലോചിച്ച് തലപുകയ്ക്കേണ്ട. വിവാഹത്തേക്കാൾ പ്രാധാന്യം ലോകകപ്പിനു കൊടുത്ത ഒരു ആരാധകൻ ഖത്തറിൽ എത്തിയിട്ടുണ്ട്. മെക്സിക്കോയിൽനിന്നാണ് ഈ സൂപ്പർ ആരാധകന്റെ വരവ്. ആളുടെ പേരും നാളും അറിഞ്ഞിട്ട് വലിയ കാര്യമൊന്നും ഇല്ലെന്നതും മറ്റൊരു വാസ്തവം. വിവാഹത്തിനുള്ള ചെലവുകൾക്കായി സ്വരൂപിച്ചു വച്ച കാശെടുത്തു വീശിയാണ് ഇയാൾ ഖത്തർ ലോകകപ്പിനായി എത്തിയത്. വിവാഹത്തിനു മുന്‍പുള്ള ഒളിച്ചോട്ടം പക്ഷേ ലോകകപ്പ് വേദിയിൽവച്ച് ആരാധകൻ വെളിപ്പെടുത്തി. വധുവിനോട് ക്ഷമചോദിച്ചുള്ള കുറിപ്പുമായി നിൽക്കുന്ന ചിത്രം ആരാധകൻ പങ്കുവയ്ക്കുകയും ചെയ്തു. തിരിച്ച് നാട്ടിൽ ചെല്ലുന്പോൾ ആരാധകനെ കാത്ത് എന്താണ് ഇരിക്കുന്നതെന്ന് അറിയില്ല… ഏതായാലും ഈ ആരാധകനെ കാത്തോളീ എന്നു പ്രാർഥിക്കാം…
Read Moreഅതിക്രൂരമായ പീഡനം, പരോൾ പോലും അർഹിക്കുന്നില്ല; മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച പിതാവിന് 107 വര്‍ഷം കഠിന തടവ്
പത്തനംതിട്ട: പത്തനംതിട്ടയില്‍ മകളെ പീഡിപ്പിച്ച പിതാവിന് 107 വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുമ്പഴ സ്വദേശിയായ 45 വയസുള്ള പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടി പിതാവിനോടൊപ്പം സ്വഭവനത്തില്‍ താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്. ഭാർത്താവിന്റെ അക്രമങ്ങളെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് നേരത്തെ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിനുശേഷമാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. ക്രൂരമായ പീഡനമായിരുന്നു പിതാവ് കുട്ടിക്കെതിരെ നടത്തിയിരുന്നത്. സ്കൂളിലെത്തി അധ്യാപകരോട് കുട്ടി വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയും പോക്സോ കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്യുകമായിരുന്നു. അതിക്രൂരമായ പീഡനമാണ് കുട്ടിക്കെതിരെ നടന്നതെന്നും അതിനാല്‍ പ്രതി പരോള്‍ പോലും അര്‍ഹിക്കുന്നില്ലെന്നും കോടതി വിധി പ്രസ്താവനത്തിനിടയില്‍ പറഞ്ഞു.
Read Moreജിമ്മിച്ചൻ ഇത്രക്കാരനായിരുന്നോ..! വനിതാ സുഹൃത്തിനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ രണ്ടുലക്ഷം രൂപ അപഹരിച്ചു; യുവതിയെ ആക്രമിച്ചു മധ്യവയസ്കനെ പൊക്കി പോലീസ്
കോട്ടയം: വീട്ടമ്മയുടെ പണം അപഹരിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് കൊച്ചുപള്ളി ഭാഗത്ത് വടക്കേപ്പുറം വീട്ടിൽ ജിമ്മി ദേവസ്യയെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം തൃക്കൊടിത്താനത്തുള്ള വീട്ടമ്മയുടെ രണ്ടുലക്ഷം രൂപ പണം അടങ്ങിയ ബാഗ് അപഹരിച്ചുകൊണ്ട് പോവുകയായിരുന്നു. സുഹൃത്തുക്കളായ ഇവർ കാറിൽ ഒരുമിച്ചു വരുന്ന സമയം വീട്ടമ്മയുടെ വീടിന്റെ ഗേറ്റിന് സമീപം എത്തിയപ്പോൾ ഇവരെ ആക്രമിച്ച് പിൻസീറ്റിൽ ഉണ്ടായിരുന്ന പണം അടങ്ങിയ ബാഗുമായി ഇയാൾ കാറില്‍ നിന്നും ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു. ബാഗിനുള്ളിൽ പണം കൂടാതെ വീട്ടമ്മയുടെ വീടിന്റെ ആധാരവും ഉണ്ടായിരുന്നു.വീട്ടമ്മയുടെ പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആധാരം വീടിന്റെ സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പിന്നീട് ഒളിവിലായിരുന്ന ജിമ്മിയെ ചങ്ങനാശ്ശേരിയിൽ നിന്ന്…
Read MoreGreatest Chat Rooms: High 5 Locations To Chat With Ladies Online In 2023
Every member of the USA Chat can see the images, stories, and likes of the opposite members in the chat room. It focuses mostly on text chats, voice calls, and video chats along with fun stuff like stickers, group chats, and other stuff. You can even make phone calls to landlines Skype type for a nominal charge. However, it does have a choice of public chat rooms for meeting new individuals, discussing subjects, and stuff like that. You can find chats for mainly anything or you’ll have the ability to…
Read More