തൃശൂരില്‍ കോളജ് വിദ്യാര്‍ഥിനി ബന്ധുവായ പതിനേഴുകാരനില്‍ നിന്നും ഗര്‍ഭിണിയായി ! കൗമാരക്കാരന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ വഴി കണ്ടെത്തിയത് ഇന്റര്‍നെറ്റില്‍ നിന്നും; കൂട്ടുപിടിച്ചത് ബംഗാളിയെയും; ഒടുവില്‍ സംഭവിച്ചതോ…

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പതിനേഴുകാരന്‍ അറസ്റ്റില്‍. കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ ബന്ധുകൂടിയാണ് 17കാരന്‍. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. 17കാരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടി തയ്യാറായി. ഗര്‍ഭത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ പരിശോധിച്ച ശേഷം വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി. തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ വീട്ടുജോലിക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയോടൊപ്പം പെണ്‍കുട്ടി വീടുവിട്ടിറങ്ങി. ഇവര്‍ ചെന്നൈയില്‍ എത്തിയെങ്കിലും ഗര്‍ഭം അലസിപ്പിക്കാനായില്ല. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാതെ തൊഴിലാളിയുടെ കൂടെ അയാളുടെ സംസ്ഥാനത്തേക്ക് പോയി. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയേയും തൊഴിലാളിയേയും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് സംഭവം പറഞ്ഞത്. തുടര്‍ന്ന് ബന്ധുവായ 17കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു കോടതിയില്‍ ഹാജരാക്കിയ 17കാരനെ ജൂവനൈല്‍ ഹോമിലേക്ക് അയച്ചു.

Read More

ആയിഷയാണ് താരം ! തന്നെ കാറില്‍ പിന്തുടര്‍ന്ന പൂവാലന്മാരെ ഒതുക്കാന്‍ കോളജ് വിദ്യാര്‍ഥിനി പുറത്തെടുത്തത് സ്വയം പ്രതിരോധ പരിശീലന പരിപാടിയില്‍ പഠിച്ച അടവ്…

കാസര്‍കോട്: പൂവാലന്മാര്‍ക്ക് വ്യത്യസ്ഥമായ രീതിയില്‍ പണി കൊടുത്ത വിദ്യാര്‍ഥിനിയ്ക്ക് പോലീസിന്റെ വക അഭിനന്ദനം. തന്നെ കാറില്‍ പിന്തുടര്‍ന്നു ശല്യം ചെയ്തവരെ ആയിഷ എന്ന പെണ്‍കുട്ടിയാണ് എറിഞ്ഞോടിച്ചത്. ഉളിയത്തടുക്ക അല്‍ഹുസ്‌ന ഷി അക്കാദമിയിലെ വിദ്യാര്‍ത്ഥിനിയാണ് ആയിഷ. കാസര്‍കോട് വനിതാ സെല്‍ സിഐ പി.വി.നിര്‍മലയുടെ നേതൃത്വത്തിലാണ് അഭിനന്ദിച്ചത്. ആയിഷയുടെ അപ്രതീക്ഷമായ പ്രത്യാക്രമണത്തില്‍ പതറിപ്പോയ പൂവാലന്മാര്‍ കാറില്‍ക്കയറി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ കല്ലേറില്‍ കാറിന്റെ ചില്ല് തകരുകയും ചെയ്തു. ആയിഷ പഠിക്കുന്ന കോളേജില്‍ കാസര്‍കോട് പൊലീസ് വനിതാസെല്ലിന്റെ നേതൃത്വത്തില്‍ മൂന്നുദിവസത്തെ സ്വയംപ്രതിരോധ പരിശീലന പരിപാടി നടന്നിരുന്നു. ഈ പരിശീലനം ലഭിച്ചതുകൊണ്ടാണ് തനിക്ക് ധൈര്യത്തോടെ പ്രതികരിക്കാന്‍ കഴിഞ്ഞതെന്ന പെണ്‍കുട്ടിയുടെ കത്ത് സിഐയ്ക്ക് ലഭിച്ചതോടെയാണ് വിവരം പൊലീസ് അറിഞ്ഞത്. കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് റഫീക്, വനിതാസെല്‍ എസ്.ഐ. ശാന്ത, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗീത, സതീദേവി എന്നിവരും അദ്ധ്യാപകരും വിദ്യാര്‍ത്ഥിനികളും അനുമോദനച്ചടങ്ങില്‍ പങ്കെടുത്തു.  

Read More