സീരിയലുകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ചിലങ്ക. ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയല്‍ കൂടെവിടെ ഉള്‍പ്പെടെ നിരവധി സീരിയലുകളിലാണ് താരം വേഷമിട്ടിട്ടുള്ളത്. വിനയന് സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് ചിലങ്ക അഭിനയരംഗത്ത് അരങ്ങേറിയത്. പിന്നീട് മിനിസ്ക്രീനിലേക്ക് കൂടുമാറുകയായിരുന്നു. ആത്മസഖി, മായാമോഹിനി തുടങ്ങിയ സീരിയലുകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ചിലങ്ക പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. സോഷ്യല്‍മീഡിയയില്‍ സജീവസന്നിധ്യമാണ് ചിലങ്ക. ഇപ്പോഴിതാ സീരിയല്‍ ലൊക്കേഷനില്‍ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയ സംവിധായകന്റെ കരണത്തടിച്ച നടിയുടെ വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. കനല്‍പ്പൂവ് എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വെച്ച് ടിഎസ് സജിക്കാണ് ചിലങ്കയുടെ കൈയ്യില്‍ നിന്ന് അടികിട്ടിയത്. പല തവണ ലൊക്കേഷനില്‍ വെച്ച് അപമര്യാദയായി പെരുമാറിയ സംവിധായകനെ തല്ലേണ്ട അവസ്ഥയില്‍ വരെ എത്തുകയായിരുന്നു താരം എന്നാണ്…
Read MoreDay: March 22, 2023
മുന്നിലുള്ള ജീവന്റെ കാര്യം മറന്നു; ഡ്രൈവറും ഡോക്ടറും തമ്മിൽ കൂലിതര്‍ക്കം; വാഹനപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ആംബുലന്‍സ് അനുവദിക്കാന്‍ വൈകി
കല്‍പ്പറ്റ: വേതനത്തെച്ചൊല്ലി മെഡിക്കല്‍ ഓഫീസറും താത്കാലിക ഡ്രൈവറും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് പ്രാഥമിക ചികിത്സക്കായി എത്തിച്ചയാള്‍ക്ക് ആംബുലന്‍സ് വിട്ടുനല്‍കാന്‍ വൈകിയെന്ന് ആരോപണം. കഴിഞ്ഞ ദിവസം പനമരത്തിനടുത്ത കൂടോത്തുമ്മല്‍ ട്രൈബല്‍ ഹോസ്റ്റലിന് സമീപം കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ സുല്‍ത്താന്‍ബത്തേരി കുപ്പാടി സ്വദേശി അഭിജിത്തിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലന്‍സ് വിട്ടുനല്‍കാന്‍ വൈകിയതായാണ് പനമരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെതിരെയുള്ള പരാതി. കാലിനും തലയ്ക്കും സാരമായ പരിക്കേറ്റിട്ടും യുവാവിന് വാഹനം ലഭിക്കാൻ ഇരുപത് മിനിറ്റോളം സമയം കാത്തുനില്‍ക്കേണ്ടി വന്നതായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചവര്‍ പരാതിപ്പെട്ടു. പ്രാഥമിക ചികിത്സയ്ക്കുശേഷം അഭിജിത്തിനെ മാനന്താടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആംബുലന്‍സിൽ കൊണ്ടുപോകാനേ സാധിക്കുമായിരുന്നുള്ളു. എന്നാല്‍ വാഹനം ആശുപത്രി മുറ്റത്ത് കിടന്നിട്ടും ഇരുപത് മിനിറ്റോളം കാത്തിരിക്കേണ്ടി വന്നു
Read Moreബസിൽ വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമം; പെണ്‍കുട്ടി ബഹളം വച്ചതോടെ യുവാവ് ബസിൽനിന്ന് ഇറങ്ങിയോടി; ഒടുവിൽ സംഭവിച്ചത്…
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനകത്ത് വച്ച് കോളജ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. മുരുക്കുംപുഴ സ്വദേശി വിനോദ്കുമാർ (45) നെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറുപ്പെട്ട ബസ് ശ്രീകാര്യത്ത് എത്തിയപ്പോഴാണ് യുവാവ് അതിക്രമം കാട്ടിയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.ബസിൽ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയോട് ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ ബസിൽ നിന്നിറങ്ങി ഓടിയ പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയും കണ്ടക്ടറും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreജോസേ നീയും കുടുങ്ങും ! കോഴയുടെ ഒരു പങ്ക് യു.വി ജോസിനെന്ന് മൊഴി; ഇന്ന് വീണ്ടും ചോദ്യം ചെയ്യും…
ലൈഫ് മിഷന് കോഴക്കേസില്‍ മുന്‍ സിഇഒ യു.വി.ജോസിനെതിരെ ഇഡിയുടെ കുരുക്ക് മുറുകുന്നു. അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവി ജോസിനെ ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി ജോസ് കൊച്ചിയിലെ ഇഡി ഓഫിസിലെത്തി. ഇന്നലെയും ജോസിനെ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള സന്തോഷ് ഈപ്പനൊപ്പം ഇരുത്തിയാകും ജോസിനെ ചോദ്യം ചെയ്യുക. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ യൂണിടാക്കിന് നല്‍കിയത് സംബന്ധിച്ച് യു.വി.ജോസിനും അറിവുണ്ടായിരുന്നു എന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. കോഴയുടെ ഒരുപങ്ക് യു.വി.ജോസും കൈപ്പറ്റിയിട്ടുണ്ടെന്ന് സന്തോഷ് ഈപ്പന് പറയുന്നു. ചൊവ്വാഴ്ച ഒമ്പത് മണിക്കൂറിലധികം ചോദ്യംചെയ്താണു ജോസിനെ വിട്ടയച്ചത്. സന്തോഷ് ഈപ്പന് വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും. പദ്ധതിയുടെ ഭാഗമായി ഒമ്പത് കോടിയോളം രൂപ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ കൈക്കൂലി നല്‍കിയെന്നാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. നിലവില്‍ നാലരക്കോടിയുടെ കോഴിയിടപാട്…
Read Moreചിറ്റാറിലെ സോമരാജന്റെ വീട്ടുമുറ്റത്തു കണ്ടത് കടുവതന്നെ; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്കി വനപാലകര്‍; തെരച്ചിൽ ഊർജിതം
പത്തനംതിട്ട: ചിറ്റാറിലെ ജനവാസ മേഖലകളിൽ കണ്ടതു കടുവയെന്നു സ്ഥിരീകരണം. പ്രദേശവാസികൾ ഭീതിയിൽ. കാരിക്കയം പാലയ്ക്കൽ സോമരാജന്റെ വീടിന്റെ തിണ്ണയിലാണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടത്. കടുവയുടെ മുമ്പില്‍ ചെന്നുപെട്ട സോമരാജൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ വീടിനു പുറത്തുള്ള ശുചിമുറിയില്‍ പോയി മടങ്ങി വരുമ്പോഴാണ് വീടിന്റെ തിണ്ണയില്‍ കിടന്ന കടുവയുടെ മുന്പില് ഇദ്ദേഹം ചെന്നുപെടുന്നത്. ഭയന്നുവിറച്ച് ഇദ്ദേഹം അലറിവിളിച്ചതോടെ കടുവ ഓടിപ്പോയി. കാരിക്കയം, മുതലവാരം, പടയനിപ്പാറ മേഖലകളെല്ലാം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണ്. കര്‍ഷകരും സാധാരണ ജനങ്ങളുമാണധികവും. പ്രദേശത്ത് ഇതാദ്യമായാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവസ്ഥലത്ത് എത്തിയ വനപാലകരും വന്നതു കടുവയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയുടെ കാല്‍പ്പാടുകളും അവര്‍ കണ്ടെത്തി. കടുവയുടെ സഞ്ചാരപഥവും തിരിച്ചറിഞ്ഞിട്ടുണ്ട്. കാരിക്കയം ഭാഗത്തു കടുവയുടെ സാന്നിധ്യം ആദ്യമാണെന്നു പറയുന്നു. കടുവയെ കണ്ട വീടിനു സമീപം ഒരു കേഴമാനിനെയും കണ്ടിരുന്നു. ഇതിനെ ഓടിച്ചുകൊണ്ടാണ് കടുവ ഇവിടെവരെ എത്തിയതെന്നു…
Read Moreഅവിവാഹിത നാലുമാസം ഗർഭിണി; ഗർച്ഛിദ്രം നടത്തുന്നതിനിടെ അവയവങ്ങൾ തകരാറിലായി; 19കാരിക്ക് ദാരുണാന്ത്യം
ഹിസാർ: ഗർഭച്ഛിദ്രം നടത്തുന്നതിനിടെ അവയവങ്ങൾ തകരാറിലായി പെൺകുട്ടി മരിച്ചു. ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് സംഭവം. 19കാരിയാണ് മരിച്ചത്. ഹിസാർ ജില്ലയിലെ അഗ്രോഹയിലെ മഹാരാജ അഗ്രസെൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. പെൺകുട്ടിയുടെ കുടൽ പുറത്തേക്ക് വരുന്നുണ്ടായിരുന്നുവെന്നും കിഡ്നിക്ക് തകരാറുണ്ടാരുന്നുവെന്നും ഗർഭപാത്രത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. വെന്റിലേറ്ററിലായിരുന്നു യുവതി ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്നാണ് മരിച്ചത്.അവിവാഹിതയായിരുന്ന പെൺകുട്ടി നാലുമാസം ഗർഭിണിയായിരുന്നു. മാർച്ച് 14 നാണ് പെൺകുട്ടിയെ ബന്ധുക്കൾ ഗർഭച്ഛിദ്രത്തിനായി ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുട്ടിയെ ആരോഗ്യാവസ്ഥ ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Read More‘ആ ഞരമ്പുരോഗി’ അസിസ്റ്റന്റ് പ്രൊഫസര്‍ ! റെയില്‍വേ ശുചിമുറിയില്‍ യുവതിയുടെ നമ്പറും അശ്ലീലസന്ദേശവും എഴുതിയ സംഭവത്തിലെ പ്രതി ഉടന്‍ കുടുങ്ങും…
റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ വീട്ടമ്മയുടെ പേരും ഫോണ്‍നമ്പരും അശ്ലീല സന്ദേശം സഹിതം രേഖപ്പെടുത്തിയ ആള് ഉടന്‍ കുടുങ്ങും. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിനിയുടെ ഫോണ്‍നമ്പര്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ എഴുതിവച്ചത് ഡിജിറ്റല്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ അജിത് കുമാര്‍ ആണെന്ന വിവരമാണ് പുറത്തുവരുന്നത്. കയ്യക്ഷരത്തില്‍ സംശയം തോന്നിയതു വച്ച് വീട്ടമ്മ സ്വന്തം നിലയ്ക്കാണ് അന്വേഷണം നടത്തിയത്. സ്വകാര്യലാബിലും തുടര്‍ന്ന് സംസ്ഥാന ഫൊറന്‍സിക് ലാബിലും നടത്തിയ പരിശോധനയില്‍ സംശയിച്ച ആള് തന്നെയാണു പ്രതിയെന്നു കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് വീട്ടമ്മ പറയുന്നതിങ്ങനെ…2018 മേയില്‍ ഒരു ദിവസം രാവിലെ മുതല്‍ തമിഴില്‍ അശ്ലീല ചുവയോടെയുള്ള ഫോണ്‍ കോളുകള്‍ മൊബൈലിലേക്കു വരാന്തുടങ്ങി. ഒരേ നമ്പറില്‍നിന്നുതന്നെയുള്ള പല കോളുകളായിരുന്നു അത്. ഉച്ചയോടെ വേറൊരു നമ്പറില്‍നിന്നുള്ള കോളും എത്തി. ഞാനാ ഫോണ്‍ എടുത്തു. കൊല്ലത്തുനിന്ന് ഇഖ്ബാല്‍ എന്ന വ്യക്തിയാണ് ഫോണ്‍ ചെയ്തത്. നിങ്ങളുടെ നമ്പര്‍ എറണാകുളം…
Read Moreഞാൻ നടത്തിയത് ഒരു ദിവസത്തെ സമരം, അതിന്റെ കേസ് കോടതിയിലും; യുഡിഎഫോ…’: വിചിത്ര ന്യായീകരണവുമായി ശിവൻകുട്ടി
തിരുവനന്തപുരം: നിയമസഭയിലെ പ്രസ്താവനയിൽ ഉറച്ച് നിന്നുകൊണ്ട് താന്‍ സമരം ചെയ്തതുകൊണ്ട് യുഡിഎഫ് സമരം ശരിയാണെന്ന് പറയാനാവില്ലെന്ന് മന്ത്രി വി. ശിവൻ കുട്ടി. സമൂഹ മാധ്യമങ്ങൾ എന്തും പറയട്ടെ. എല്‍ഡിഎഫ് നടത്തിയത് ഒരു ദിവസത്തെ സമരമാണെന്നും നിരന്തരമായി സമരം നടത്തിയിട്ടില്ല. ഒരു ദിവസം സമരം നടത്തിയതിൽ ഞാനും പങ്കാളിയാണ്. അതിന്റെ കേസ് കോടതിയിലാണെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു. നിയമസഭയിലെ പ്രതിപക്ഷ സത്യഗ്രഹത്തെ പരിഹസിച്ച് ശിവൻകുട്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സമൂഹ മാ ധ്യമങ്ങളിലടക്കം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഞങ്ങളൊക്കെ മുമ്പ് സഭയില്‍ അംഗങ്ങളായിരുന്നവരാണ്. ശക്തിയായി പ്രതിഷേധിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും സഭയില്‍ ഉണ്ടായിട്ടില്ലെന്നും സമാന്തരസഭ ഇവിടെ കൂടിയിട്ടില്ലെ ന്നുമായിരുന്നു വി.ശിവന്‍കുട്ടിയുടെ പ്രസ്താവന.
Read Moreകട്ടപ്പനയില്‍ അനുമോളെ കൊന്ന് കട്ടിലിനടിയില്‍ പൊതിഞ്ഞുവച്ചത് ഭര്‍ത്താവ്; ഭാര്യവീട്ടുകാര്‍ സംശയിച്ച് പരിശോധന നടത്തിയപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ച്ച!!
കട്ടപ്പനയ്ക്ക് സമീപം കാഞ്ചിയാറില്‍ 27കാരിയുടെ മൃതദേഹം വീട്ടിലെ കട്ടിലിന്റെ അടിയില്‍ പൂഴ്ത്തി വച്ച നിലയില്‍. കട്ടപ്പന സ്വദേശി ബിജേഷിന്റെ ഭാര്യ പി.ജെ വത്സമ്മയെന്ന അനുമോളിനെയ.ാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് 27 വയസാണ് പ്രായം. ഭര്‍ത്താവ് ബിജേഷിനെയും രണ്ടു ദിവസമായി കാണാനില്ല. അനു മോളെ കാണാനില്ലന്ന് കാട്ടി ഭര്‍ത്താവും കുടുംബാംഗങ്ങളും പോലീസില്‍ പരാതി നല്കി ദിവസങ്ങള്‍ക്ക് ശേഷമാണ് കട്ടിലിനടിയില്‍ മൃതദേഹം കണ്ടെത്തിയത്. ബിജേഷും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നതായി സൂചനയുണ്ട്. അനുമോള്‍ കോണ്‍വന്റ് നഴ്സറി സ്കൂളിലെ അധ്യാപികയാണ്. ഇരുവര്‍ക്കും അഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്. ബിജേഷിനായി പോലീസ് തിരച്ചില്‍ തുടങ്ങി. കഴിഞ്ഞ 19 നാണ് വത്സമ്മയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് ബിജേഷും യുവതിയുടെ കുടുംബാംഗങ്ങളും കട്ടപ്പന പോലീസില്‍ പരാതി നല്‍കിയത്. സ്റ്റേഷനില്‍ പോകുന്നതിന് മുന്‍പ് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടെത്തെ വീട്ടില്‍ എത്തിയിരുന്നു. വത്സമ്മയുടെ അമ്മ ഫിലോമിന വീട്ടിനുള്ള…
Read More