പ​ട്ടി​യെ അ​ഴി​ച്ചു​വി​ട്ട് പോ​ലീ​സി​നെ ക​ടി​പ്പി​ക്കാ​ൻ ശ്ര​മം; നായയെ കൂട്ടിലും കയറ്റി ശരത്തിനെ  ലോക്കപ്പിലുമാക്കി ചെങ്ങന്നൂർ പോലീസ്

ചെ​ങ്ങ​ന്നൂ​ര്‍: എ​സ്‌​ഐ അ​ട​ക്ക​മു​ള്ള പോ​ലീ​സ് സം​ഘ​ത്തെ പ​ട്ടി​യെ അ​ഴി​ച്ചുവി​ട്ട് ക​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ​ചെ​ങ്ങ​ന്നൂ​ര്‍ മു​ള​ക്കു​ഴ മ​ണ്ണ​ത്തും​ചേ​രി​ല്‍ സ​ദ​ന്‍റെ മ​ക​ന്‍ ശ​ര​ത്താ (32)ണ് ​അ​റ​സ്റ്റി​ലാ​യ​ത്. ശ​ര​ത്തി​നെ​തി​രേ അ​യ​ല്‍​വാ​സി ന​ല്‍​കി​യ പ​രാ​തി അ​ന്വേ​ഷി​ക്കാ​നാ​ണ് ചെ​ങ്ങ​ന്നൂ​ര്‍ എ​സ്‌​ഐ എം.​സി. അ​ഭി​ലാ​ഷ്, പോ​ലീ​സു​കാ​രാ​യ ശ്യാം, ​അ​നീ​ഷ് എ​ന്നി​വ​ര്‍ ഇ​യാ​ളു​ടെ വീ​ട്ടി​ൽ എ​ത്തി​യ​ത്. വീ​ടി​നു മു​ന്‍​വ​ശ​ത്തെ​ത്തി​യ ഇ​വ​ര്‍​ക്കെ​തി​രേ ഭീ​ഷ​ണി മു​ഴ​ക്കു​ക​യും കൂ​ട്ടി​ല്‍ കി​ട​ന്ന പ​ട്ടി​യെ തു​റ​ന്നുവി​ട്ട് ക​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. നാ​യ​യെ തു​റ​ന്നു വി​ട്ട​തി​നെത്തുട​ര്‍​ന്ന് പോ​ലീ​സ് ബ​ഹ​ളം കൂ​ട്ടി നാ​യ​യെ കൂ​ട്ടി​ല്‍ ക​യ​റ്റു​ക​യും തു​ട​ർ​ന്ന് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ആറ് വയസുകാരനെ വെട്ടിക്കൊന്നു; സ്വത്തും പണവും എന്തെന്നറിയാത്ത പ്രായത്തിൽ കുട്ടിയെ അമ്മാവൻ കൊന്നത് സ്വത്ത് തർക്കത്തിന്‍റെ പേരിൽ

തൃശൂർ: വരന്തരപ്പിള്ളി മുപ്ലിയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റ് ആറ് വയസുകാരൻ മരിച്ചു. അമ്മയ്ക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. ആസാം സ്വദേശി നജിറുൾ ഇസ്ലാമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ നജിമ കാട്ടൂനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രമം നടത്തിയ അമ്മാവൻ ജമാലുവിനെ മറ്റു തൊഴിലാളികൾ കെട്ടിയിട്ട് വരന്തരപ്പിള്ളി പോലീസിന് കൈമാറി. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Read More

ഞങ്ങൾക്ക് ഇവിടെ ജീവിക്കണം; അരിക്കൊമ്പനെ പിടിച്ചു കെട്ടണം; ഇ​ടു​ക്കി​യി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്നു ഹ​ർ​ത്താ​ൽ; ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കും

രാ​ജ​കു​മാ​രി: അ​രി​ക്കൊ​ന്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ചു പി​ടി​കൂ​ടി സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റാ​നു​ള്ള വ​നം​വ​കു​പ്പ് ന​ട​പ​ടി​യു​ടെ സ്റ്റേ ​ഹൈ​ക്കോ​ട​തി നീ​ക്കാ​ത്ത​തി​ൽ ദേ​വി​കു​ളം, ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​ഹ്വാ​നം ചെ​യ്ത ജ​ന​കീ​യ ഹ​ർ​ത്താ​ൽ തു​ട​ങ്ങി. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ പ​രി​ഗ​ണി​ച്ച് രാ​ജാ​ക്കാ​ട്, സേ​നാ​പ​തി, ബൈ​സ​ണ്‍​വാ​ലി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളെ ഹ​ര്‍​ത്താ​ലി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി.  മൂ​ന്ന് ദി​വ​സ​ത്തി​ന​കം കോ​ട​തി നി​ർ​ദേ​ശി​ച്ച വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കും. ഏ​പ്രി​ൽ അ​ഞ്ചി​ന് കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ ദൗ​ത്യ​സം​ഘ​വും കു​ങ്കി​യാ​ന​ക​ളും ഇ​ടു​ക്കി​യി​ൽ തു​ട​രും. അ​രി​ക്കൊ​ന്പ​ൻ ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ക്കാ​തെ കു​ങ്കി​യാ​ന​ക​ളെ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Read More

പാ​ർ​ക്കി​ലെ ബാ​ത്ത്റൂ​മി​ൽ വച്ച് മാത്രമല്ല..! ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി​ പീ​ഡ​നം; യു​വാ​വ് റി​മാ​ൻ​ഡി​ൽ

മ​ഞ്ചേ​രി : പ്ര​ണ​യം ന​ടി​ച്ച് പ​തി​നേ​ഴു​കാ​രി​യെ ചെ​ര​ണി ഉ​ദ്യാ​ൻ പാ​ർ​ക്കി​ൽ കൊ​ണ്ടു​പോ​യി ബ​ലാ​ൽ​സം​ഗം ചെ​യ്തു​വെ​ന്ന കേ​സി​ൽ അ​രീ​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വി​നെ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. അ​രീ​ക്കോ​ട് വി​ള​യി​ൽ ചെ​റി​യ​പ​റ​ന്പ് ക​രി​ന്പ​ന​ക്ക​ൽ മൂ​ത്തേ​ട​ത്ത് മു​ഹ​മ്മ​ദ് റ​ബീ​ഹി(23)​നെ​യാ​ണ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത് മ​ഞ്ചേ​രി സ്പെ​ഷ​ൽ സ​ബ്ജ​യി​ലി​ലേ​ക്ക​യ​ച്ച​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പ്ര​തി പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. 2023 മാ​ർ​ച്ച് 18ന് ​പെ​ണ്‍​കു​ട്ടി പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ നി​ന്നു സ്കൂ​ട്ട​റി​ൽ മ​ഞ്ചേ​രി ചെ​ര​ണി ഉ​ദ്യാ​ൻ പാ​ർ​ക്കി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. പാ​ർ​ക്കി​ലെ ബാ​ത്ത്റൂ​മി​ൽ വ​ച്ചു പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. 2023 ഫെ​ബ്രു​വ​രി 19ന് ​പെ​ണ്‍​കു​ട്ടി​യെ മ​ഞ്ചേ​രി തു​റ​ക്ക​ൽ ക​ച്ചേ​രി​പ്പ​ടി ബൈ​പ്പാ​സി​ലെ ഹോ​ട്ട​ലി​ൽ കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. പെ​ണ്‍​കു​ട്ടി പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഇ​ക്ക​ഴി​ഞ്ഞ 24നാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​കു​ന്ന​ത്. അ​രീ​ക്കോ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​ബ്ബാ​സ​ലി​യാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

Read More

കാശെടുക്കാന്‍ വന്നതല്ല ചേച്ചി, പുറത്തു ഭയങ്കര ചൂടായതുകൊണ്ട് കയറിയതാ..! എ​ടി​എം കൗ​ണ്ട​റി​ൽ മൂ​ർ​ഖ​ൻ പാ​മ്പ്; വീ​ട്ട​മ്മ പേടിച്ചുവിറച്ച് ഓടി

നെ​ടു​ങ്ക​ണ്ടം: എ​ടി​എം കൗ​ണ്ട​റി​ൽ മു​ർ​ഖ​ൻ പാ​മ്പ് ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് എ​ടി​എം കൗ​ണ്ട​ർ പൂ​ട്ടി​യി​ട്ടു. ചൊ​വാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് കൂ​ട്ടാ​റി​ലെ എ​ടി​എം കൗ​ണ്ട​റി​ൽ മു​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ട​ത്. പ​ണം പി​ൻ​വ​ലി​ക്കാ​നെ​ത്തി​യ വീ​ട്ട​മ്മ പാ​മ്പി​നെ ക​ണ്ട​തോ​ടെ ഭ​യ​ന്ന് എ​ടി​എ​മ്മി​ൽ​നി​ന്നു ഇ​റ​ങ്ങി വി​വ​രം ബാ​ങ്ക് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പാ​മ്പി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ എ​ടി​എം അ​ട​ച്ചി​ട്ടു. ഇ​തി​നി​ടെ ബാ​ങ്ക് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വീ​ണ്ടും എ​ടി​എം കൗ​ണ്ട​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​ക്കി​ടെ പാ​മ്പി​നെ ക​ണ്ടെ​ത്തി. വി​വ​രം ക​ല്ലാ​ർ ഫോ​റ​സ്റ്റ് സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ൽ അ​റി​യി​ച്ചു. ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​എ​സ്. നി​ഷാ​ദ്, അ​നി​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മു​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി തേ​ക്ക​ടി വ​ന​ത്തി​ൽ എ​ത്തി​ച്ച് തു​റ​ന്നു​വി​ട്ടു.

Read More

യുവതിയും രണ്ടുമക്കളും സുഹൃത്തും എന്തിന് ഇവിടെയെത്തി ? വനത്തിൽ കുടുങ്ങിയവരുടെ യാത്രാലക്ഷ്യത്തിൽ ദുരൂഹത; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വി​തു​ര: വാ​ഴു​വാ​ന്തോ​ൾ വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പം വ​ന​ത്തി​ൽ കു​ടു​ങ്ങി​യ​വ​രു​ടെ യാ​ത്രാ​ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ച് ദു​രൂ​ഹ​ത തു​ട​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ൽ അ​ക​പ്പെ​ട്ട​വ​രെ പോലീ​സും ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ഉ​ൾ​പ്പ​ടെ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഇ​വ​രെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ല. തി​രു​വ​ന​ന്ത​പു​രം കു​ന്നു​കു​ഴി സ്വ​ദേ​ശി​ക​ളാ​യ സി​ന്ധു, മ​ക്ക​ൾ ദി​ൽ​ഷാ​ദ്, സൗ​മ്യ, സു​ഹൃ​ത്ത് ഫെ​വി​യോ​ള എ​ന്നി​വ​രാ​ണ് കൊ​ടും​കാ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്. വി​തു​ര​യി​ൽനിന്നും ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ സം​ഘം അ​ഗ​സ്ത്യ​കൂ​ട​ത്തി​ൽ പോ​കു​ക​യാ​ണെ​ന്ന് കാ​ണി​ത്ത​ടം ചെ​ക്ക്പോ​സ്റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​തി​ന് ഓ​ൺ​ലൈ​ൻ പാ​സ് വേ​ണ​മെ​ന്ന് ചെ​ക്ക്പോ​സ്റ്റ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞ​തോ​ടെ ഇ​വ​ർ തി​രി​കെ മ​ട​ങ്ങി. ഓ​ട്ടോവി​ട്ടശേ​ഷം ബോ​ണ​ക്കാ​ട് ബ​സി​ൽ ക​യ​റി ചെ​ക്ക്പോ​സ്റ്റ് ജീ​വ​ന​ക്കാ​രെ ക​ബ​ളി​പ്പി​ച്ച് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ഇ​റ​ങ്ങിയെന്നാ​ണ് പോലീ​സി​ന്‍റെ നി​ഗ​മ​നം. പ​രി​ച​യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​ന​ത്തി​ൽ ഒ​രുരാ​ത്രിയാണ് ഇവർ ക്ക് ക​ഴി​യേ​ണ്ടിവ​ത്. വിവരം ലഭി ച്ച വി​തു​ര എ​സ്ഐ വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും കെ.എ​സ്. ഹ​രി​യു​ടെ…

Read More

1000 വാ​ട്ട്സ് ശേ​ഷി​യും 40 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യും! ഇ​ലക്‌ട്രിക് സ്‌​കൂ​ട്ട​റി​ല്‍ ‘മോ​ട്ട​ര്‍’ത​ട്ടി​പ്പ്; വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ളി​ച്ചേ​ക്കും

കൊ​ച്ചി: മോ​ട്ട​ര്‍ ശേ​ഷി​യി​ല​ട​ക്കം കൃ​ത്രി​മം കാ​ട്ടി ഇ​ല​ക്‌ട്രിക് സ്‌​കൂ​ട്ട​ര്‍ വി​ല്പ​ന​യി​ല്‍ വ​ൻ ത​ട്ടി​പ്പ്. ര​ജി​സ്‌​ട്രേ​ഷ​നും ലൈ​സ​ന്‍​സും ആ​വ​ശ്യ​മി​ല്ലാ​ത്ത ഇ​ല​ക്‌ട്രിക് വാ​ഹ​ന​ങ്ങ​ള്‍ 40 കി​ലോ​മീ​റ്റ​റി​ല​ധി​കം വേ​ഗ​ത​യി​ല്‍ ന​ഗ​ര​ത്തി​ല്‍ ചീ​റി​പ്പാ​യു​ന്ന​ത് ക​ണ്ട് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് വെ​ളി​ച്ച​ത്താ​യ​ത്. തു​ട​ർ​ന്ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന​യി​ല്‍ കൃ​ത്രി​മം കാ​ട്ടി വാ​ഹ​ന വി​ല്പ​ന ന​ട​ത്തി​യ വൈ​റ്റി​ല​യി​ലെ ഒ​രു ഷോ​റൂം മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പൂ​ട്ടി​ച്ചു. നി​ല​വി​ല്‍ കൊ​ച്ചി​യി​ലെ നാ​ലോ​ളം വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഇ​തി​നോ​ട​കം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കാ​നാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ നീ​ക്കം. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ചൂ​ട്ടി​ക്കാ​ട്ടി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്കും റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. 1000 വാ​ട്ട്സ് ശേ​ഷി​യും 40 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​വ​ശ്യ​മി​ല്ലാ​ത്ത ഇ​ല​ക്‌ട്രിക് സ്‌​കൂ​ട്ട​റു​ക​ള്‍​ക്ക് 250 വാ​ട്ട്സ് മോ​ട്ട​ര്‍ ശേ​ഷി​യും 25 കി​ലോ​മീ​റ്റ​ര്‍…

Read More

ടാ​ങ്ക​ര്‍ ലോ​റി​ സ്കൂട്ടറിലിടിച്ച് ദന്പതികൾക്കു ദാരുണാന്ത്യം! ഇ​​​രു​​​വ​​​രു​​​ടെ​​​യും ശ​​​രീ​​​ര​​​ത്തി​​​ലൂ​​​ടെ ലോ​​​റി ക​​​യ​​​റി​​​യി​​​റ​​​ങ്ങി

ക​​​ള​​​മ​​​ശേ​​​രി: ടാ​​​ങ്ക​​​ര്‍ ലോ​​​റി സ്കൂ​​ട്ട​​റി​​നു പി​​ന്നി​​ൽ ഇ​​​ടി​​​ച്ച് ദ​​​മ്പ​​​തി​​​ക​​​ള്‍​ക്കു ദാ​​​രു​​​ണാ​​​ന്ത്യം. സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​രാ​​യ ആ​​​ലു​​​വ തോ​​​ട്ട​​​യ്ക്കാ​​​ട്ടു​​​ക​​​ര പ​​​മ്പി​​​നു സ​​​മീ​​​പ​​ത്തെ കാ​​​ഞ്ഞി​​​ര​​​ത്തി​​​ല്‍ പു​​​ത്ത​​​ന്‍​വീ​​​ട്ടി​​​ല്‍ (ഉ​​​ഷ​​​സ്) ഉ​​​മേ​​​ഷ് ബാ​​​ബു എ​​​സ് (55), ഭാ​​​ര്യ നി​​​ഷ (46) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​ത്രി 7.30 ഓ​​​ടെ ക​​​ള​​​മ​​​ശേ​​​രി അ​​​പ്പോ​​​ളോ​​​യ്ക്ക് എ​​​തി​​​ര്‍​വ​​​ശം മെ​​​ട്രോ പി​​​ല്ല​​​ര്‍ ന​​​മ്പ​​​ര്‍ 254 ന് ​​​മു​​​മ്പി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം-​​ആ​​​ലു​​​വ റോ​​​ഡി​​​ലൂ​​​ടെ പോ​​​ക​​​വെ​​​യാ​​​ണ് ഇ​​​രു​​​വാ​​​ഹ​​​ന​​​ങ്ങ​​​ളും അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​ത്. ആ​​​ലു​​​വ ഭാ​​​ഗ​​​ത്തേ​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ടി​​​എ​​​ന്‍30 ബി​​​ക്യു 5440 ടാ​​​ങ്ക​​​ര്‍ ലോ​​​റി ഇ​​​തേ ദി​​​ശ​​​യി​​​ലേ​​​ക്കു​​ത​​​ന്നെ ദ​​​മ്പ​​​തി​​​ക​​​ള്‍ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന സ്‌​​​കൂ​​​ട്ട​​​റി​​​നു പി​​​ന്നി​​​ല്‍ വ​​​ന്നി​​​ടി​​​ക്കു​​​ക​​​യും ഇ​​​വ​​​ര്‍ ലോ​​​റി​​​ക്ക​​​ടി​​​യി​​​ൽ​​പ്പെ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഇ​​​രു​​​വ​​​രു​​​ടെ​​​യും ശ​​​രീ​​​ര​​​ത്തി​​​ലൂ​​​ടെ ലോ​​​റി ക​​​യ​​​റി​​​യി​​​റ​​​ങ്ങി. നി​​​ഷ​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ലൂ​​​ടെ ക​​​യ​​​റി​​യി​​​റ​​​ങ്ങി​​​യ ടാ​​​ങ്ക​​​ര്‍, ഇ​​​ട​​​ത് പി​​​ന്‍ച​​​ക്ര​​​ത്തി​​​ല്‍ കു​​​രു​​​ങ്ങി​​​യ ഉ​​​മേ​​​ഷ് ബാ​​​ബു​​​വു​​​മാ​​​യി അ​​​മ്പ​​​ത് മീ​​​റ്റ​​​റോ​​​ളം നി​​​ര​​​ങ്ങി നീ​​​ങ്ങി. ഇ​​​രു​​​വ​​​രും സം​​​ഭ​​​വ​​സ്ഥ​​​ല​​​ത്തു​​ത​​​ന്നെ മ​​​രി​​​ച്ചു. ഉ​​​മേ​​​ഷി​​​നെ ടാ​​​ങ്കി​​​ന്‍റെ ട​​​യ​​​റി​​​ന്‍റെ ഇ​​​ട​​​യി​​​ല്‍നി​​​ന്നു നാ​​​ട്ടു​​​കാ​​​ര്‍ പു​​​റ​​​ത്തെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ പോ​​​ലീ​​​സെ​​​ത്തി…

Read More