യുദ്ധം യുക്രെയിനെ ഉണർത്തി: റഷ്യയെ വിറിപ്പിച്ച് ആർമി ഓഫ് ഡ്രോൺസ്

ച​രി​ത്ര​ത്തി​ൽ യു​ക്രൈ​ൻ എ​ന്നും ഒ​രു പോ​രാ​ട്ട​ഭൂ​മി​യാ​യി​രു​ന്നു. ഒ​രു ഭാ​ഗ​ത്ത് റ​ഷ്യ, മ​റു​ഭാ​ഗ​ത്ത് യൂ​റോ​പ്പ്. അ​ങ്ങ​നെ ഇ​രു ശ​ക്തി​ക​ൾ​ക്കും ഇ​ട​യി​ൽ നൂ​റ്റാ​ണ്ടു​ക​ളാ​യി ഞെ​രി​ഞ്ഞ​മ​ർ​ന്ന ഒ​രു രാ​ജ്യം. ഒ​ടു​വി​ൽ 1991ൽ ​സോ​വി​യ​റ്റ് യൂ​ണി​യ​ൻ ത​ക​ർ​ന്ന​പ്പോ​ൾ യു​ക്രൈ​ൻ സ്വ​ത​ന്ത്ര രാ​ജ്യ​മാ​യി മാ​റി. എ​ന്നാ​ൽ, ആ ​സ്വാ​ത​ന്ത്ര്യം അ​ധി​ക​കാ​ലം ശാ​ന്ത​മാ​യി​രു​ന്നി​ല്ല. 2014ൽ ​റ​ഷ്യ ക്രൈ​മി​യ പി​ടി​ച്ചെ​ടു​ത്തു. പി​ന്നീ​ട് 2022 ഫെ​ബ്രു​വ​രി​യി​ൽ, ലോ​കം ഉ​റ​ക്ക​ത്തി​ലാ​യി​രി​ക്കെ, റ​ഷ്യ​ൻ സൈ​ന്യം യു​ക്രൈ​നി​ന്‍റെ അ​തി​ർ​ത്തി ക​ട​ന്നു. ആ ​യു​ദ്ധ​ങ്ങ​ൾ ഇ​ന്നും തു​ട​രു​ന്നു.

യു​ദ്ധം തു​ട​ങ്ങി​യ നാ​ളു​ക​ളി​ൽ യു​ക്രൈ‌​നി​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​ത് ഒ​രു ചെ​റി​യ സൈ​ന്യ​വും പ​ഴ​കി​യ ആ​യു​ധ​ങ്ങ​ളും മാ​ത്ര​മാ​യി​രു​ന്നു. റ​ഷ്യ​ൻ ടാ​ങ്കു​ക​ളെ നേ​രി​ടാ​ൻ ആ​ർ​ട്ടി​ല​റി ഷെ​ൽ പോ​ലും തി​ക​ഞ്ഞി​രു​ന്നി​ല്ല. ഈ ​ആ​വി​ശ്യ​ത്തി​ൽ​നി​ന്നാ​ണ്, ആ​ധു​നി​ക യു​ദ്ധ​ച​രി​ത്ര​ത്തെ​ത​ന്നെ മാ​റ്റി​മ​റി​ക്കാ​ൻ പ്രാ​പ്തി​യു​ള്ള ആ ​തീ​രു​മാ​നം ജ​നി​ച്ച​ത്.

ഡ്രോ​ൺ ഹീ​റോ

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ലം മു​ത​ൽ സൈ​നി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​രീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന, പി​ന്നീ​ട് ദ​ശ​ക​ങ്ങ​ളോ​ളം ഗ​വേ​ഷ​ണ ലാ​ബു​ക​ളു​ടെ മൂ​ല​യി​ൽ ഒ​തു​ങ്ങി​പ്പോ​യ, ഒ​ടു​വി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ വി​നോ​ദോ​പ​ക​ര​ണ​മാ​യി മാ​റി​യ ആ ​ചെ​റി​യ യ​ന്ത്രം ഇ​ന്നു ഉ​ക്രെ​യ്‌​ൻ യു​ദ്ധ​ഭൂ​മി​യി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​ണ് – ഡ്രോ​ൺ.

2022ൽ ​യു​ദ്ധം തു​ട​ങ്ങി​യ​തോ​ടെ യു​ക്രൈ​ൻ പ്ര​സി​ഡ​ന്‍റ് വ്ലോ​ഡി​മി​ർ സെ​ല​ൻ​സ്കി ഒ​രു കാ​ര്യം തി​രി​ച്ച​റി​ഞ്ഞു. പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ൾ ആ​യു​ധ​വും പ​ണ​വും ന​ൽ​കും, പ​ക്ഷേ സൈ​നി​ക​രെ അ​യ​യ്ക്കി​ല്ല. അ​തി​നാ​ൽ റ​ഷ്യ​യു​ടെ വ​ൻ സൈ​നി​ക മേ​ധാ​വി​ത്വ​ത്തി​നെ​തി​രെ ഉ​ക്രെ​യ്‌​നു സ്വ​ന്തം വ​ഴി ക​ണ്ടെ​ത്ത​ണം. യു​ദ്ധം ജ​യി​ക്ക​ണ​മെ​ങ്കി​ൽ ആ​കാ​ശം കീ​ഴ​ട​ക്ക​ണം എ​ന്ന അ​ഭി​പ്രാ​യ​മു​ള്ള സെ​ല​ൻ​സ്കി ഒ​രു തീ​രു​മാ​നം എ​ടു​ത്തു. ഡ്രോ​ൺ ഉ​ത്പാ​ദ​നം ഒ​രു ദേ​ശീ​യ അ​ജ​ൻ​ഡ​യാ​ക്കി മാ​റ്റു​ക.

ഡ്രോ​ൺ ത​ന്ത്രം

എ​ന്നാ​ൽ, യു​ക്രൈ‌​നും ഡ്രോ​ണും ത​മ്മി​ലു​ള്ള ബ​ന്ധം 2022ൽ ​തു​ട​ങ്ങി​യ​ത​ല്ല. 2014ൽ ​റ​ഷ്യ ക്രൈ​മി​യ പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ ത​ന്നെ യു​ക്രൈ​ൻ ഡ്രോ​ൺ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. Ukrspecsystems, Deviro തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ ആ ​കാ​ല​ത്തു ചെ​റി​യ തോ​തി​ൽ നി​രീ​ക്ഷ​ണ ഡ്രോ​ണു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ അ​ന്ന് അ​ത് ഒ​രു വ്യ​വ​സാ​യ​മാ​യി​രു​ന്നി​ല്ല, ഒ​രു ചെ​റി​യ തു​ട​ക്കം മാ​ത്ര​മാ​യി​രു​ന്നു. 2022 വ​രെ ആ ​തു​ട​ക്കം ആ​രും ഗൗ​ര​വ​മാ​യി എ​ടു​ത്തി​രു​ന്നി​ല്ല.

2022 ഫെ​ബ്രു​വ​രി​ക്കു ശേ​ഷം ആ ​ചി​ത്രം പൂ​ർ​ണ​മാ​യും മാ​റി. ആ​ദ്യ നാ​ളു​ക​ളി​ൽ യു​ദ്ധ​ക്ക​ള​ത്തി​ൽ യു​ക്രൈ​ൻ ഉ​പ​യോ​ഗി​ച്ച​ത് തു​ർ​ക്കി​യി​ൽ​നി​ന്നു വാ​ങ്ങി​യ Bayraktar TB2 ഡ്രോ​ണു​ക​ളാ​യി​രു​ന്നു. ആ​കാ​ശ​ത്തു​നി​ന്നു റ​ഷ്യ​ൻ ടാ​ങ്കു​ക​ളെ കൃ​ത്യ​ത​യോ​ടെ ത​ക​ർ​ക്കു​ന്ന ആ ​ദൃ​ശ്യ​ങ്ങ​ൾ ലോ​കം അ​മ്പ​ര​പ്പോ​ടെ ക​ണ്ടു.

സ്വ​ന്തം ഡ്രോ​ൺ

എ​ന്നാ​ൽ, വാ​ങ്ങി​യ ഡ്രോ​ൺ​കൊ​ണ്ട് ഒ​രു യു​ദ്ധം ജ​യി​ക്കാ​നാ​കി​ല്ല എ​ന്നു മു​ൻ​കൂ​ട്ടി ക​ണ്ട യു​ക്രെ​യ്ൻ , സ്വ​ന്തം ഡ്രോ​ൺ ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ഒ​രൊ​റ്റ ല​ക്ഷ്യ​ത്തി​ലേ​ക്കു തി​രി​ഞ്ഞു. തു​ട​ർ​ന്ന് യു​ക്രെ​യ്‌​ൻ സ​ർ​ക്കാ​ർ ഒ​രു അ​സാ​ധാ​ര​ണ നീ​ക്ക​മാ​ണ് ന​ട​ത്തി​യ​ത്. വ​ലി​യ പ്ര​തി​രോ​ധ ക​മ്പ​നി​ക​ൾ​ക്കു മാ​ത്രം ആ​യു​ധ നി​ർ​മാ​ണം വി​ട്ടു​കൊ​ടു​ക്കാ​തെ ചെ​റു​കി​ട ടെ​ക് സ്റ്റാ​ർ​ട്ട​പ്പു​ക​ളെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​യും സാ​ധാ​ര​ണ എ​ൻ​ജി​നീ​യ​ർ​മാ​രെ​യും യു​ദ്ധ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി. ഗാ​രേ​ജു​ക​ളി​ലും ചെ​റി​യ വ​ർ​ക്ക്‌​ഷോ​പ്പു​ക​ളി​ലും പോ​ലും ഡ്രോ​ണു​ക​ൾ നി​ർ​മി​ക്ക​പ്പെ​ട്ടു. വീ​ഡി​യോ ഗെ​യിം ക​ളി​ച്ചു​കൊ​ണ്ട് വ​ള​ർ​ന്ന ഒ​രു ത​ല​മു​റ യ​ഥാ​ർ​ഥ യു​ദ്ധ​ഭൂ​മി​ക്കാ​യി ഡ്രോ​ണു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ തു​ട​ങ്ങി.

ഡ്രോ​ൺ വാ​ഴ്ച

ആ ​സ​മ​യ​ത്താ​ണ് യു​ക്രൈ​ൻ വി​വി​ധ ത​ര​ത്തി​ലു​ള്ള ഡ്രോ​ണു​ക​ളെ യു​ദ്ധ​ത്തി​ന്‍റെ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. തു​ട​ക്ക​ത്തി​ൽ തു​ർ​ക്കി​യി​ൽ​നി​ന്നു വാ​ങ്ങി​യ Bayraktar TB2 ഡ്രോ​ണു​ക​ളാ​ണ് റ​ഷ്യ​ൻ ടാ​ങ്കു​ക​ൾ​ക്കും സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ​ക്കും നേ​രെ കൃ​ത്യ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, വ​ള​രെ വേ​ഗം​ത​ന്നെ യു​ക്രൈ​ൻ ചെ​ല​വ് കു​റ​ഞ്ഞ ഫ​സ്റ്റ് പെ​ഴ്സ​ൺ വ്യൂ ​ഡ്രോ​ണു​ക​ളി​ലേ​ക്കു തി​രി​ഞ്ഞു.

സാ​ധാ​ര​ണ റേ​സിം​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ചെ​റി​യ FPV ഡ്രോ​ണു​ക​ളി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഘ​ടി​പ്പി​ച്ച് അ​വ​യെ പ​റ​ക്കു​ന്ന മി​സൈ​ലു​ക​ളാ​ക്കി മാ​റ്റി. അ​തോ​ടൊ​പ്പം Shark, Leleka, Fury പോ​ലു​ള്ള നി​രീ​ക്ഷ​ണ ഡ്രോ​ണു​ക​ൾ റ​ഷ്യ​ൻ സൈ​നി​ക നീ​ക്ക​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ഉ​പ​യോ​ഗി​ച്ചു. പി​ന്നീ​ട് ദൂ​ര​പ​രി​ധി​യേ​റി​യ ബീ​വ​ർ ഡ്രോ​ണു​ക​ളും സ​മു​ദ്ര ഡ്രോ​ണു​ക​ളും യു​ദ്ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തോ​ടെ റ​ഷ്യ​യു​ടെ അ​തി​ർ​ത്തി​ക്കു​ള്ളി​ലും ക​രി​ങ്ക​ട​ലി​ലും വ​രെ യു​ക്രൈ​ൻ ആ​ക്ര​മ​ണ​ശേ​ഷി വ്യാ​പി​ച്ചു.

ഈ ​മു​ന്നേ​റ്റ​ത്തി​ന് പി​ന്നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട പേ​രു​ക​ളി​ൽ ഒ​ന്നാ​ണ് മി​ഖാ​യ്‌​ലോ‌ ഫെ​ദോ​റോ​വ്. യു​ക്രൈ‌​നി​ന്‍റെ ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ മ​ന്ത്രി​യാ​യ ഫെ​ദോ​റോ​വ് യു​ദ്ധ​കാ​ല​ത്ത് “ആ​ർ​മി ഓ​ഫ് ഡ്രോ​ൺ​സ്” എ​ന്ന പ​ദ്ധ​തി​ക്കു നേ​തൃ​ത്വം ന​ൽ​കി. എ​ന്നാ​ൽ, അ​ത് വെ​റും ഒ​രു സ​ർ​ക്കാ​ർ പ​ദ്ധ​തി മാ​ത്ര​മാ​യി​രു​ന്നി​ല്ല. ഒ​രു രാ​ജ്യം മു​ഴു​വ​ൻ സാ​ങ്കേ​തി​ക യു​ദ്ധ​ത്തി​ലേ​ക്ക് മാ​റി​യ​തി​ന്‍റെ പ്ര​തീ​ക​മാ​യി​രു​ന്നു അ​ത്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള സം​ഭാ​വ​ന​ക​ൾ ശേ​ഖ​രി​ച്ച് ഡ്രോ​ണു​ക​ൾ വാ​ങ്ങു​ക​യും അ​തി​നൊ​പ്പം ആ​ഭ്യ​ന്ത​ര നി​ർ​മാ​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. സോ​ഷ്യ​ൽ മീ​ഡി​യ​യെ​യും ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളെ​യും യു​ദ്ധ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി​യാ​യി​രു​ന്നു ഫെ​ദോ​റോ​വി​ന്റെ പ്ര​വ​ർ​ത്ത​നം. സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ൽ​നി​ന്നു തു​ട​ങ്ങി വി​ദേ​ശ വ്യ​വ​സാ​യി​ക​ളി​ലേ​ക്കും ടെ​ക് സ​മൂ​ഹ​ങ്ങ​ളി​ലേ​ക്കും വ​രെ സ​ഹാ​യ അ​ഭ്യ​ർ​ഥ​ന എ​ത്തി. ആ​യി​ര​ക്ക​ണ​ക്കി​നു ചെ​റി​യ ഡ്രോ​ണു​ക​ളും കാ​മ​റ​ക​ളും ക​മ്യൂ​ണി​ക്കേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളും അ​ങ്ങ​നെ യു​ക്രൈ‌​നി​ലേ​ക്ക് എ​ത്തി.

പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ൾ

അ​തേ​സ​മ​യം, സ​ർ​ക്കാ​ർ മ​റ്റൊ​രു വ​ലി​യ കാ​ര്യം കൂ​ടി മ​ന​സി​ലാ​ക്കി​യി​രു​ന്നു. വെ​റും ഡ്രോ​ൺ വാ​ങ്ങി​യാ​ൽ മാ​ത്രം യു​ദ്ധം ജ​യി​ക്കാ​നാ​കി​ല്ല. അ​തി​നെ നി​യ​ന്ത്രി​ക്കാ​ൻ ആ​ളു​ക​ളെ​യും വേ​ണം. അ​ങ്ങ​നെ രാ​ജ്യ​ത്തു​ട​നീ​ളം ഡ്രോ​ൺ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഏ​താ​നും ആ​ഴ്ച​ക​ളു​ടെ പ​രി​ശീ​ല​നം​കൊ​ണ്ട് ത​ന്നെ ഒ​രു സാ​ധാ​ര​ണ യു​വാ​വി​നെ ഡ്രോ​ൺ പൈ​ല​റ്റാ​ക്കി മാ​റ്റാ​നാ​കു​മെ​ന്ന് യു​ക്രെ​യ്‌​ൻ തി​രി​ച്ച​റി​ഞ്ഞു. വീ​ഡി​യോ ഗെ​യി​മു​ക​ളി​ലും സി​മു​ലേ​ഷ​ൻ സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലും പ​രി​ച​യ​മു​ള്ള യു​വാ​ക്ക​ൾ അ​തി​വേ​ഗം ഈ ​രം​ഗ​ത്തേ​ക്ക് എ​ത്തി. ഒ​രു സാ​ധാ​ര​ണ സൈ​നി​ക​നെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ മാ​സ​ങ്ങ​ളോ വ​ർ​ഷ​ങ്ങ​ളോ വേ​ണ്ടി​വ​രു​മ്പോ​ൾ, ഒ​രു FPV ഡ്രോ​ൺ പൈ​ല​റ്റി​നെ വ​ള​രെ വേ​ഗ​ത്തി​ൽ യു​ദ്ധ​സ​ജ്ജ​നാ​ക്കാ​ൻ സാ​ധി​ച്ചു.

യു​ദ്ധ​ത​ന്ത്രം മാ​റി​മ​റി​ച്ചു

ഈ ​മാ​റ്റം യു​ദ്ധ​ഭൂ​മി​യി​ലെ ത​ന്ത്ര​ങ്ങ​ളെ​യും പൂ​ർ​ണ​മാ​യി മാ​റ്റി​മ​റി​ച്ചു. മു​മ്പു വ​ലി​യ സൈ​നി​ക യൂ​ണി​റ്റു​ക​ൾ​ക്കു മാ​ത്രം ല​ഭ്യ​മാ​യി​രു​ന്ന നി​രീ​ക്ഷ​ണ ശേ​ഷി ഇ​പ്പോ​ൾ ചെ​റി​യ സം​ഘ​ങ്ങ​ൾ​ക്കു പോ​ലും ല​ഭി​ച്ചു. മു​ന്ന​ണി​യി​ൽ ഒ​ളി​ച്ചി​രു​ന്ന ഒ​രു ചെ​റി​യ സം​ഘം പോ​ലും ആ​കാ​ശ​ത്തു പ​റ​ക്കു​ന്ന ഡ്രോ​ണി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യു​ള്ള റ​ഷ്യ​ൻ സൈ​നി​ക നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി. ഒ​രു ബ​ങ്ക​റി​നു​ള്ളി​ൽ ഇ​രു​ന്ന സൈ​നി​ക​ൻ സ്ക്രീ​നി​ലൂ​ടെ യു​ദ്ധ​ഭൂ​മി കാ​ണു​ക​യും ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന പു​തി​യ യു​ദ്ധ​രീ​തി​ക​ൾ രൂ​പ​പ്പെ​ട്ടു.

പ്ര​തി​രോ​ധം ശ​ക്തം

ഡ്രോ​ൺ നി​ർ​മി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ പ്ര​ധാ​ന​മാ​ണ് ഡ്രോ​ണി​നെ ത​ട​യാ​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​യും. കാ​ര​ണം യു​ദ്ധം നീ​ണ്ടു​നി​ന്ന​തോ​ടെ റ​ഷ്യ​യും ഷ​ഹീ​ദ് ക​മി​കാ​സി ഡ്രോ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ അ​തി​വേ​ഗ​ത്തി​ൽ ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് യു​ക്രൈ​ൻ ഇ​ല​ക്‌​ട്രോ​ണി​ക് വാ​ർ​ഫെ​യ​ർ സം​വി​ധാ​ന​ങ്ങ​ൾ, സി​ഗ്ന​ൽ ജാ​മ​റു​ക​ൾ, ആ​ന്‍റി ഡ്രോ​ൺ ഗ​ണു​ക​ൾ, റ​ഡാ​ർ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, ഡ്രോ​ൺ ട്രാ​ക്കിം​ഗ് സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ എ​ന്നി​വ​യു​ടെ വി​ക​സ​ന​ത്തി​ലേ​ക്കു ശ​ക്ത​മാ​യി തി​രി​ഞ്ഞ​ത്.

റ​ഷ്യ​ൻ ഡ്രോ​ണു​ക​ളു​ടെ സി​ഗ്ന​ലു​ക​ൾ ത​ട​സ​പ്പെ​ടു​ത്താ​നും ജി​പി​എ​സ് സം​വി​ധാ​ന​ങ്ങ​ളെ കു​ഴ​ക്കാ​നും ഡ്രോ​ണു​ക​ളെ വ​ഴി​തെ​റ്റി​ക്കാ​നും ക​ഴി​യു​ന്ന സം​വി​ധാ​ന​ങ്ങ​ൾ അ​വ​ർ വി​ക​സി​പ്പി​ച്ചു. ചി​ല മേ​ഖ​ല​ക​ളി​ൽ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സും ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി. ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ ആ​കാ​ശ​ത്തു പ​റ​ക്കു​ന്ന ഒ​രു ചെ​റി​യ ഡ്രോ​ണി​നെ തി​രി​ച്ച​റി​ഞ്ഞ് അ​തി​ന്‍റെ ദി​ശ ക​ണ്ടെ​ത്തി ആ​ക്ര​മ​ണം ന​ട​ത്താ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​ങ്ങ​ൾ വ​രെ യു​ദ്ധ​ഭൂ​മി​യി​ൽ എ​ത്തി.

അ​മേ​രി​ക്ക പോ​ലും പ​ഠി​ക്കു​ന്നു

ഇ​ന്ന് അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ യു​ക്രൈ​ൻ‌ യു​ദ്ധ​ഭൂ​മി അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് പ​ഠി​ക്കു​ക​യാ​ണ്. ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ സ്ഥാ​പ​ന​ങ്ങ​ൾ പോ​ലും യു​ക്രെ​യ്‌​ൻ വി​ക​സി​പ്പി​ച്ച ഡ്രോ​ൺ സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ഡ്രോ​ൺ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും പ​ഠ​ന​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നു​മാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ഒ​രു കാ​ല​ത്ത് ആ​യു​ധ​ങ്ങ​ൾ​ക്കാ​യി പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന ഒ​രു രാ​ജ്യം ഇ​ന്ന് ആ ​രാ​ജ്യ​ങ്ങ​ളെ​ത്ത​ന്നെ പു​തി​യ യു​ദ്ധ​പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്കു മാ​റി​യി​രി​ക്കു​ന്ന​ത്. യു​ദ്ധ​ത്തി​ന്‍റെ ചാ​ര​ത്തി​ൽ​നി​ന്ന് ഉ​യ​ർ​ന്ന ആ ​ഡ്രോ​ൺ വി​പ്ല​വം ഇ​നി യു​ക്രൈ​നി​ന്‍റെ മാ​ത്രം ക​ഥ​യ​ല്ല. ഭാ​വി​യി​ലെ എ​ല്ലാ യു​ദ്ധ​ങ്ങ​ളു​ടെ​യും മു​ഖം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന് ലോ​ക​ത്തോ​ടു പ​റ​യു​ന്ന മു​ന്ന​റി​യി​പ്പാ​ണ്.

Related posts

Leave a Comment