പു​ല്ല് ശേ​ഖ​രി​ക്കാ​ൻ പോ​യ മ​ക​ളെ കാ​ണാ​നില്ല; അ​ന്വേ​ഷി​ച്ചെ​ത്തി​യ ബ​ന്ധു​ക്ക​ൾ ക​ണ്ട​ത് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യെ; ​ക്രൂ​ര​ലൈം​ഗി​ക​ത​യ്ക്ക് ഇ​ര​യാ​ക്കി​യ​ത് അ​ഞ്ചം​ഗ​സം​ഘം


ല​ക്നോ: ക​ന്നു​കാ​ലി​ക​ൾ​ക്ക് പു​ല്ല് ശേ​ഖ​രി​ക്കാ​ൻ പോ​യ യു​വ​തി​യെ അ​ഞ്ചം​ഗ​സം​ഘം പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

രാ​വി​ലെ പു​ല്ല് ശേ​ഖ​രി​ക്കാ​ൻ പോ​യ യു​വ​തി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ബ​ന്ധു​ക്കു​ളം ചേ​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ന​പ്ര​ദേ​ശ​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി സ്ഥി​രീ​ക​രി​ച്ച​ത്.

യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ച് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള ജ​ന​രോ​ഷ​വും പ്ര​തി​ഷേ​ധ​വും.

Related posts

Leave a Comment