ഭാര്യാമാതാവിനെ വെട്ടിക്കൊന്നശേഷം ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചു; ഭാര്യക്കു വെട്ടേറ്റു; ഞെട്ടിക്കുന്ന സംഭവം അരുവിക്കരയിൽ

നെ​ടു​മ​ങ്ങാ​ട്: ഭാ​ര്യാ​മാ​താ​വി​നെ വെ​ട്ടി​ക്കൊ​ല്ലു​ക​യും ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. അ​രു​വി​ക്ക​ര അ​ഴി​ക്കോ​ട് വ​ള​പ്പെ​ട്ടി സ്വ​ദേ​ശി ഷ​ഫീ​റാ ബീ​വി (67)യെ​യാ​ണ് മ​രു​മ​ക​നാ​യ അ​ലി അ​ക്ബ​ർ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭാ​ര്യ​യാ​യ മും​താ​സി​നേ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​ന് അ​രു​വി​ക്ക​ര​യി​ലാ​ണ് ആ​രും കൊ​ല ന​ട​ന്ന​ത്. മാ​താ​വി​നെ വെ​ട്ടു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച മും​താ​സി​നെ​യും ഭ​ർ​ത്താ​വ് അ​ലി അ​ക്ബ​ർ വെ​ട്ടി.​ സം​ഭ​വ​ത്തി​നുശേ​ഷം മ​ണ്ണെണ്ണ ഒ​ഴി​ച്ച് സ്വ​യം തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച അ​ലി അ​ക്ബ​റി​നെ പൊ​ള്ള​ലേ​റ്റ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മും​താ​സും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.അ​ലി അ​ക്ബ​ർ സ്വ​യം തീ​കൊ​ളു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് വീ​ടി​നു തീ​പി​ടി​ച്ച​താ​ണെ​ന്ന് ക​രു​തി ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് എ​ല്ലാ​വ​രേ​യും ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. കു​ടും​ബ പ്ര​ശ്ന​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് അ​രു​വി​ക്ക​ര സി ​ഐ ഷി​ബു​കു​മാ​ർ പ​റ​ഞ്ഞു. അ​ലി അ​ക്ബ​റി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.…

Read More

‘മോ​ളെ ഇ​ങ്ങ​നെ വി​ട്ടോ’ എ​ന്നു പ​റ​ഞ്ഞ​വ​ര്‍​ക്ക് അ​മ്മ ന​ല്‍​കി​യ​ത്‌ ചു​ട്ട മ​റു​പ​ടി ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സാ​നി​യ ഇ​യ്യ​പ്പ​ന്‍

മ​ല​യാ​ള സി​നി​മ​യി​ലെ യൂ​ത്ത് ഐ​ക്ക​ണ്‍ ആ​ണ് ഇ​ന്ന് സാ​നി​യ ഇ​യ്യ​പ്പ​ന്‍. സി​നി​മ രം​ഗ​ത്തി​നൊ​പ്പം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം. ഏ​റ്റ​വും പു​തി​യ ഫാ​ഷ​ന്‍ പ​രീ​ക്ഷി​ക്കാ​ന്‍ മ​ടി​യി​ല്ലാ​ത്ത​തും ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും ന​ടി​യെ മ​റ്റു​ള്ള താ​ര​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ഥ​യാ​ക്കു​ന്നു. അ​തേ സ​മ​യം താ​നൊ​രു സാ​ധാ​ര​ണ പെ​ണ്‍​കു​ട്ടി ആ​യി​രു​ന്നെ​ങ്കി​ല്‍ ത​ന്റെ കൂ​ടെ ഇ​ന്ന് കാ​ണു​ന്ന പ​ല സു​ഹൃ​ത്തു​ക്ക​ളും ഉ​ണ്ടാ​കു​മോ എ​ന്ന് സം​ശ​യ​മാ​ണ് സാ​നി​യ ഇ​പ്പോ​ള്‍ പ​ങ്കു​വെ​യ്ക്കു​ന്ന​ത്. ക​യ്യി​ല്‍ പൈ​സ ഉ​ള്ള​ത് കൊ​ണ്ട് മാ​ത്ര​മാ​ണ് ചി​ല​ര്‍ കൂ​ടെ ഉ​ള്ള​തെ​ന്ന് തോ​ന്നാ​റു​ണ്ടെ​ന്നാ​ണ് സാ​നി​യ പ​റ​ഞ്ഞ​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് സാ​നി​യ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു തു​റ​ന്ന് പ​റ​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ത​ന്റെ ഏ​റ്റ​വും വ​ലി​യ സു​ഹൃ​ത്ത് അ​മ്മ ആ​ണെ​ന്നും സ​ത്യ​സ​ന്ധ​മാ​യി കാ​ര്യ​ങ്ങ​ള്‍ തു​റ​ന്ന് പ​റ​യു​ന്ന കു​റ​ച്ച് സൗ​ഹൃ​ദ​ങ്ങ​ള്‍ ത​നി​ക്കു​ണ്ടെ​ന്നും സാ​നി​യ പ​റ​ഞ്ഞു. ആ​ക്ടി​ങ് കൊ​ണ്ട് എ​വി​ടെ എ​ത്താ​നാ​ണെ​ന്ന് ചോ​ദി​ക്കു​ന്ന​വ​രോ​ട് അ​മ്മ വ്യ​ക്ത​മാ​യ മ​റു​പ​ടി​യും ന​ല്‍​കാ​റു​ണ്ടെ​ന്നും സാ​നി​യ വ്യ​ക്ത​മാ​ക്കു​ന്നു. ചി​ല…

Read More

പ​രീ​ക്ഷാ​ക്കാ​ലം ക​ഴി​ഞ്ഞു, നാളെ സ്കൂളുകൾ അടയ്ക്കും; പുതിയ അധ്യയനവർഷം ജൂൺ ഒന്നിന്

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷാ​ക്കാ​ലം ക​ഴി​ഞ്ഞ​തോ​ടെ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് മ​ധ്യ​വേ​ന​ൽ അ​വ​ധി​യ്ക്കാ​യി സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ നാ​ളെ അ​ട​യ്ക്കും. ജൂ​ൺ ഒ​ന്നി​ന് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കും. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. 4.19 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ക്കു​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്. ക​ഴി​ഞ്ഞ ഒ​ൻ​പ​തി​നാ​ണ് പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ആ​രം​ഭി​ച്ച​ത്. ഒ​ന്നു മു​ത​ൽ ഒ​ൻ​പ​തു വ​രെ ക്ലാ​സു​ക​ളി​ലേ​യും പ്ല​സ് വ​ണ്‍ പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലേ​യും പ​രീ​ക്ഷ​ക​ൾ ഇ​ന്ന് പൂ​ർ​ത്തി​യാ​കും. ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ഏ​പ്രി​ൽ 17ന് ​ആ​രം​ഭി​ക്കും. ടി​സി കൊ​ടു​ത്തു​ള്ള പ്ര​വേ​ശ​നം മേ​യ് 2നു​ശേ​ഷം ന​ട​ത്തും. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​യ്ക്കാ​യു​ള്ള സ്കൂ​ൾ യൂ​ണി​ഫോ​മും പു​സ്ത​ക​ങ്ങ​ളും ത​യാ​റാ​യ​താ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ എ​സ്എ​സ്എ​ൽ​സി ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യും ആ​രം​ഭി​ക്കും. 70 മൂ​ല്യ​നി​ർ​ണ​യ​ക്യാ​ന്പു​ക​ളി​ലാ​യി 18000 അ​ധ്യാ​പ​ക​രാ​ണ് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​ത്.മേ​യ് പ​കു​തി​യോ​ടെ എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വും.…

Read More

ക​രി​പ്പൂ​രി​ല്‍ ‘പൊ​ട്ടി​ക്ക​ല്‍’ സംഘത്തിന്‍റെ പ്ലാൻ പാളി; 1.75 കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​ച്ചു; ആ​റു​പേ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍​ണം ‘പൊ​ട്ടി​ക്കാ​ന്‍’ എ​ത്തി​യ ആ​റു​പേ​ര്‍ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​റ​സ്റ്റി​ല്‍. മൂ​ന്നു കാ​രി​യ​ര്‍​മാ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. 1.75 കോ​ടി​യു​ടെ സ്വ​ര്‍​ണ​വു​മാ​യ​ാണ് ക​ാരി​യ​ര്‍​മാ​ര്‍ പി​ടി​യി​ലാ​യ​ത്. ഗ​ള്‍​ഫി​ല്‍നി​ന്നു ക​ട​ത്തി​കൊ​ണ്ടു​വ​രു​ന്ന സ്വ​ര്‍​ണം പോ​ലീ​സു​കാ​രാ​ണെ​ന്ന വ്യാ​ജേ​ന ത​ട്ടി​യെ​ടു​ത്തു ര​ക്ഷ​പ്പെ​ടാ​നാ​യി​രു​ന്നു പൊ​ട്ടി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ പ​ദ്ധ​തി. ജി​ദ്ദ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രു​ന്ന സ്വ​ര്‍​ണ​ത്തെ​ക്കു​റി​ച്ച് കാരി​യ​ര്‍​സം​ഘ​ത്തി​ലെ ഒ​രാ​ളാ​ണ് പൊ​ട്ടി​ക്ക​ല്‍ സം​ഘ​ത്തെ അ​റി​യി​ച്ച​ത്. പൊ​ട്ടി​ക്ക​ല്‍ സം​ഘ​ത്തി​ലെ ആ​റു​പേ​ര്‍​ക്കും വി​വ​ര​മ​റി​യി​ച്ച ക​ാരി​യ​ര്‍​ക്കും തു​ല്യ​മാ​യി ഇ​തു വീ​തി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ത​ന്‍റെ ഒ​പ്പ​മു​ള്ള ര​ണ്ടു​പേ​രു​ടെ കൈവശം 1.75 ‍ കോ​ടി​യു​ടെ സ്വ​ര്‍​ണം ഉ​ണ്ടെ​ന്നാ​യി​രു​ന്നു കാ​രി​യ​ര്‍ അ​റി​യി​ച്ച​ത്. ഇ​തു പ്ര​കാ​രം പൊ​ട്ടി​ക്ക​ല്‍ സം​ഘം ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ല്‍ ആ​യു​ധ​ങ്ങ​ളു​മാ​യി ക​രി​പ്പൂ​രി​ല്‍ ത​മ്പ​ടി​ച്ചു. പോ​ലീ​സു​കാ​ര്‍ ആ​ണെ​ന്ന വ്യാ​ജേ​ന ഇ​വ​രെ ത​ട​ഞ്ഞു​നി​ര്‍​ത്തി സ്വ​ര്‍​ണം ത​ട്ടാ​നാ​യി​രു​ന്നു നീ​ക്കം. അ​തേ​സ​മ​യം ജി​ദ്ദ വി​മാ​ന​ത്തി​ല്‍ ക​ാരി​യ​ര്‍​മാ​ര്‍ സ്വ​ര്‍​ണ​വു​മാ​യി എ​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രും കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ല്‍ എ​ത്തി​യ ഉം​റ യാ​ത്ര​ക്കാ​രാ​യ ഷ​ഫീ​ഖ് (31), റ​മീ​സ്…

Read More

യു​വ​ന​ട​നു​മാ​യി അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്ന വാ​ര്‍​ത്ത പ​ര​ന്നു ! ഫ​ഹ​ദ് ഫാ​സി​ലി​ന്റെ ആ​ദ്യ നാ​യി​ക​യു​ടെ ക​രി​യ​ര്‍ ത​ക​ര്‍​ന്ന​തി​ങ്ങ​നെ…

പാ​ന്‍ ഇ​ന്ത്യ​ന്‍ ത​ല​ത്തി​ല്‍ ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന മ​ല​യാ​ള ന​ട​നാ​ണ് ഫ​ഹ​ദ് ഫാ​സി​ല്‍. കൈ​യ്യെ​ത്തും ദൂ​ര​ത്ത് എ​ന്ന റൊ​മാ​ന്റി​ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്റെ അ​ര​ങ്ങേ​റ്റം. ചി​ത്രം പ​രാ​ജ​യ​മാ​യെ​ങ്കി​ലും ചി​ത്ര​ത്തി​ലെ പാ​ട്ടു​ക​ളും അ​തി​സു​ന്ദ​രി​യാ​യ നാ​യി​ക​യും പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ര്‍​ന്നു. ന​ടി നി​കി​ത തു​ക്രാ​ല്‍ ആ​യി​രു​ന്നു കൈ​യ്യെ​ത്തും ദൂ​ര​ത്തി​ല്‍ ഫ​ഹ​ദി​ന്റെ നാ​യി​ക​യാ​യി എ​ത്തി​യ​ത്. പി​ന്നീ​ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ബ​സ് ക​ണ്ട​ക്ട​ര്‍, ഭാ​ര്‍​ഗ​വ​ച​രി​തം എ​ന്നീ സി​നി​മ​ക​ളി​ല്‍ കൂ​ടി പ്ര​ത്യ​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​തി​ഫ​ല​ന​മു​ണ്ടാ​ക്കാ​ന്‍ താ​ര​ത്തി​നാ​യി​ല്ല. എ​ന്നാ​ല്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ അ​വ​ര്‍ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ സി​നി​മ​ക​ളി​ല്‍ ഒ​രു ഭാ​ഗ്യ​പ​രീ​ക്ഷ​ണം ന​ട​ത്തി നോ​ക്കി. സി​നി​മ ക​രി​യ​ര്‍ വെ​ള്ള​ത്തി​ലാ​കു​മെ​ന്ന ഭീ​തി​യി​ല്‍ ഗ്ലാ​മ​റ​സ് റോ​ളു​ക​ള്‍ പോ​ലും മ​ടി​യി​ല്ലാ​തെ ചെ​യ്യാ​ന്‍ നി​ഖി​ത ത​യ്യാ​റാ​യി. ഒ​ടു​വി​ല്‍ ക​ന്ന​ഡ സി​നി​മ​യി​ല്‍ അ​വ​ര്‍ വി​ജ​യി​ച്ചു. ഒ​ട്ടേ​റെ ആ​രാ​ധ​ക​രെ നേ​ടി. എ​ന്നാ​ല്‍ സി​നി​മ​യി​ല്‍ ഉ​ദി​ച്ച് വ​ന്നി​രു​ന്ന നി​ഖി​ത​യു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ ഒ​രു സം​ഭ​വം എ​ല്ലാ സ​ന്തോ​ഷ​വും ത​കി​ടം…

Read More

കീ​ഴ​ട​ങ്ങാ​ൻ മൂന്ന് നി​ബ​ന്ധ​ന​വ​ച്ച്  അ​മൃ​ത്പാ​ൽ സിം​ഗ്; അ​മൃ​ത്സ​റി​ലെ സു​വ​ർ​ണ​ക്ഷേ​ത്ര​ത്തി​ലെ​ത്തി കീ​ഴ​ട​ങ്ങാ​ൻ നീ​ക്കം

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ ഖ​ലി​സ്ഥാ​ന്‍ വി​ഘ​ട​ന​വാ​ദി നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗ് കീ​ഴ​ട​ങ്ങാ​ൻ ത​യാ​റാ​യ​താ​യി സൂ​ച​ന. കീ​ഴ​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു നി​ബ​ന്ധ​ന​ക​ൾ പോ​ലീ​സി​നു മു​ന്പി​ൽ വ​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. താ​ൻ കീ​ഴ​ട​ങ്ങി​യ​താ​ണെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്ത​ണം, പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​ർ​ദി​ക്ക​രു​ത്, പ​ഞ്ചാ​ബി​ലു​ള്ള ജ​യി​ലി​ൽ പാ​ർ​പ്പി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് അ​മൃ​ത്പാ​ൽ മു​ന്നോ​ട്ടു​വ​ച്ച​തെ​ന്നാ​ണ് വി​വ​രം. അ​മൃ​ത്സ​റി​ലെ സു​വ​ർ​ണ​ക്ഷേ​ത്ര​ത്തി​ലെ​ത്തി കീ​ഴ​ട​ങ്ങാ​നാ​ണ് അ​മൃ​ത്പാ​ലി​ന്‍റെ നീ​ക്ക​മെ​ന്നാ​ണു സൂ​ച​ന​ക​ൾ. കീ​ഴ​ട​ങ്ങു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ അ​മൃ​ത്സ​റി​ല​ട​ക്കം ക​ന​ത്ത സു​ര​ക്ഷ പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി. പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നി​ടെ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന അ​മൃ​ത്പാ​ൽ ഇ​ന്ന​ലെ വീ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വി​ട്ടി​രു​ന്നു. മാ​ർ‍​ച്ച് 18നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​മൃ​ത്പാ​ലി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​രു​ന്ന​ത്. ദൈ​വാ​നു​ഗ്ര​ഹം കൊ​ണ്ടാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് അ​മൃ​ത്പാ​ൽ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു​ണ്ട്. സി​ക്കു​മ​തം പി​ന്തു​ട​രു​ന്ന​തി​ൽ ത​ന്‍റെ അ​നു​യാ​യി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും വീ​ഡി​യോ​യി​ൽ അ​മൃ​ത് പാ​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

Read More

കെ.​കെ.​ ര​മയ്ക്ക് ‘പ​യ്യ​ന്നൂ​ര്‍ സ​ഖാ​ക്ക​’ളു​ടെ വധഭീ​ഷ​ണി‘എ​ടി ര​മേ, നീ ​വീ​ണ്ടും ക​ളി തു​ട​ങ്ങി അ​ല്ലെ’;നി​ന​ക്കു​ള്ള അ​വ​സാ​ന​ത്തെ താ​ക്കീ​താ​ണിത്

കോ​ഴി​ക്കോ​ട്: ആ​ര്‍​എം​പി നേ​താ​വ് കെ.​കെ. ര​മ എ​എ​ല്‍​എയ്ക്കു വീണ്ടും വ​ധ​ഭീ​ഷ​ണി​ക്കത്ത്്‍. പ​യ്യ​ന്നൂ​ര്‍ സ​ഖാ​ക്ക​ളു​ടെ പേ​രി​ലു​ള്ള ഭീ​ഷ​ണി​ക്ക​ത്ത് ര​മ ഡി​ജി​പി​ക്ക് കൈ​മാ​റി​. നി​യ​മ​സ​ഭ​യി​ല്‍ ഇ​ട​ത് എം​എ​ല്‍​എ​മാ​രു​ടെ കൈ​യേ​റ്റ​ത്തി​ല്‍ കൈ​ഒ​ടി​ഞ്ഞ് ചി​കി​ത്സ​യി​ലാ​ണ് ര​മ. “എ​ടി ര​മേ, നീ ​വീ​ണ്ടും ക​ളി തു​ട​ങ്ങി അ​ല്ലെ. കൈ​ഒ​ടി​ഞ്ഞു, കാ​ലൊ​ടി​ഞ്ഞു എ​ന്നെല്ലാം പ​റ​ഞ്ഞ് സ​ഹ​താ​പം പി​ടി​ച്ചു​പ​റ്റാ​ന്‍ നോ​ക്കു​ക​യാ​ണ് അ​ല്ലെ. നി​ന​ക്കു​ള്ള അ​വ​സാ​ന​ത്തെ താ​ക്കീ​താ​ണിത്. കേ​സ് പി​ന്‍​വ​ലി​ച്ച മാ​പ്പു​പ​റ​യു​ക”- അ​ടു​ത്ത​മാ​സം 20ന​കം ഒ​രു തീ​രു​മാ​നം ന​ട​പ്പാ​ക്കു​ം.​ ഭ​ര​ണം പോ​യാ​ലും ത​ര​ക്കേ​ടി​ല്ല’ -ക​ത്തി​ല്‍ പ​റ​യു​ന്നു. ര​മ​യ്ക്ക് ഭീ​ഷ​ണി​ക്ക​ത്ത് ഇ​താ​ദ്യ​മ​ല്ല. ഇ​തി​നു​മു​മ്പും ഇ​ത്ത​രം ഭീ​ഷ​ണി​ക്ക​ത്തു​ക​ള്‍ വ​ന്നി​രു​ന്നു. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​ര്‍​എം​പി നേ​താ​വ് എ​ന്‍. വേ​ണു പ​റ​ഞ്ഞു. ഈ ​പ​രാ​തി​യ​ലും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.നി​യ​മ​സ​ഭാ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​മ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ഭീ​ഷ​ണി​ക്ക​ത്തി​ലെ ആ​വ​ശ്യം. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ സ്പീ​ക്ക​റു​ടെ…

Read More

ഒ​രു കാ​ര​ണ​വ​ശാ​ലും ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ഒ​രു​മി​ച്ചി​രി​ക്ക​രു​ത് ! വി​വാ​ദ സ​ര്‍​ക്കു​ല​റി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​നോ​ദ​യാ​ത്ര​യു​മാ​യി ചേ​ര്‍​ത്ത് കൊ​ല്ലം എ​സ്എ​ന്‍ കോ​ള​ജി​ന്റെ പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന സ​ര്‍​ക്കു​ല​റു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ നി​ഷ ത​റ​യി​ല്‍. വി​നോ​ദ​യാ​ത്ര​യ്ക്കു പോ​കു​മ്പോ​ള്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പാ​ലി​ക്കേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ എ​ന്ന പേ​രി​ലാ​ണ് സ​ര്‍​ക്കു​ല​ര്‍ പ്ര​ച​രി​ച്ച​ത്. ഇ​ത് വ​ലി​യ വി​വാ​ദ​മാ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ്, ഈ ​സ​ര്‍​ക്കു​ല​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്റി​നോ പ്രി​ന്‍​സി​പ്പ​ലി​നോ യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​വു​മി​ല്ല എ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ വി​ശ​ദീ​ക​രി​ച്ച​ത്. പ്രി​ന്‍​സി​പ്പ​ലി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​എ​സ്എ​ന്‍ കോ​ള​ജി​ല്‍​നി​ന്ന് സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്ക​ണ​മെ​ങ്കി​ല്‍ അ​തി​ന്റെ പ്രി​ന്‍​സി​പ്പ​ലാ​യ ഞാ​നാ​ണ് ചെ​യ്യേ​ണ്ട​ത്. ഞാ​ന്‍ ഒ​രു സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കു​മ്പോ​ള്‍ അ​ത് എ​ന്റെ ലെ​റ്റ​ര്‍ പാ​ഡി​ലാ​യി​രി​ക്കും. അ​തി​ല്‍ എ​ന്റെ ഒ​പ്പു കാ​ണും. സീ​ലും കാ​ണും. ഇ​ങ്ങ​നെ​യൊ​ന്നും കാ​ണാ​ത്ത ഒ​രു സ​ര്‍​ക്ക​ലു​റാ​ണ് ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ഞാ​ന്‍ അ​റി​ഞ്ഞു​കൊ​ണ്ട് അ​ങ്ങ​നെ​യൊ​രു സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യി​ട്ടി​ല്ല. ഇ​വി​ടെ​നി​ന്ന് കു​ട്ടി​ക​ള്‍ വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യി​ട്ടു​ണ്ട് എ​ന്ന​തു ശ​രി​യാ​ണ്. അ​തി​ല്‍ ലാ​സ്റ്റ് ബാ​ച്ച് ഇ​ന്ന് തി​രി​ച്ചെ​ത്തി. അ​വ​രും ഇ​തു​വ​രെ യാ​തൊ​രു​വി​ധ…

Read More

  ‘മായാത്ത ഓർമ്മയ്ക്കായ് ‘..! എ​​സ്എ​​സ്എ​​ല്‍​സി പ​​രീ​​ക്ഷ​​യു​​ടെ അ​​വ​​സാ​​ന ദി​​ന​​മാ​​യ ഇ​​ന്ന​​ലെ പ​​രീ​​ക്ഷ ഹാ​​ളി​​ന് വെ​​ളി​​യി​​ല്‍ സ​​ഹ​​പാ​​ഠി​​യു​​ടെ മു​​ഖ​​ത്ത് ഓ​​ട്ടോ​​ഗ്രാ​​ഫ് എ​​ഴു​​തു​​ന്ന കൂ​​ട്ടു​​കാ​​രി​​ക​​ള്‍. കോ​​ട്ട​​യം ബേ​​ക്ക​​ര്‍ മെ​​മ്മോ​​റി​​ല്‍ സ്‌​​കൂ​​ളി​​ല്‍നി​​ന്നു​​ള്ള കാ​​ഴ്ച. -​ജോ​​ണ്‍ മാ​​ത്യു.

Read More

സാർ ധ​ൻ​ബാ​ദിൽ നിന്ന് ആലപ്പുഴയ്ക്ക് സാധനം കയറിയിട്ടുണ്ട്; രഹസ്യ വിവരം പാഴായില്ല; ട്രെയിനിലെ ആളില്ലാത്ത ബാഗിൽ നിന്ന് കിട്ടിയത് ലക്ഷങ്ങൾ വിലവരുന്ന കഞ്ചാവ് 

ആ​ല​പ്പു​ഴ: എ​ക്സൈ​സ് ഇ​ന്‍റലി​ജ​ൻ​സും സ​ർ​ക്കി​ൾ പാ​ർ​ട്ടി​യും റെ​യി​ൽ​വേ പോ​ലീസു​മാ​യി ചേർന്നു ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ധ​ൻ​ബാ​ദ് ആ​ല​പ്പു​ഴ എ​ക്സ്പ്ര​സി​ൽനി​ന്നു നാ ലു കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ൽ ആ​ല​പ്പു​ഴ​യി​ൽ ക​ഞ്ചാ​വ് വ​രു​ന്നു എ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.പ്ര​തി​ക​ളെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പ്ര​തി​ക​ളെക്കുറി​ച്ച് സിസിടിവിയു​ടെ​യും ര​ജി​സ്ട്ര​ഷ​ൻ ചാ​ർ​ട്ടി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.റീ​ട്ടെ​യി​ൽ മാ​ർ​ക്ക​റ്റി​ൽ നാലു ല​ക്ഷം രൂ​പ വ​രു​ന്ന ക​ഞ്ചാ​വാ​ണ് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. ആ​ല​പ്പു​ഴ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വൈ. ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രാ​യ അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​ജി​മോ​ൻ, ഹെ​ഡ് കോ​ൺ​സ്റ്റി​ബ​ൾ സി. ​മ​ധു, കോ​ൺ​സ്റ്റ​ബി​ൾ സി.​എ​സ്. സ​ഞ്ചി, എ​ക് സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ പ്രീ​വ​ന്‍റീവ് ഓ​ഫീസ​ർ​മാ​രാ​യ റോ​യി ജേ​ക്ക​ബ്, ജി. ​അ​ല​ക്സാ​ണ്ട​ർ, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ വി.​കെ. മ​നോ​ജ് കു​മാ​ർ, എം.​സി. ബി​നു തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

Read More