മും​ബൈ സ്വ​ദേ​ശി​യു​ടെ 350 രൂ​പ​യു​ടെ ആ​പ്പ് ഹെ​യ​ർ​ക​ട്ടും 60 രൂ​പ​യു​ടെ ലോ​ക്ക​ൽ സ​ലൂ​ണും; സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ലയെ​ച്ചൊ​ല്ലി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ന​ത്ത ച​ർ​ച്ച

ഇ​ന്ത്യ​യി​ലെ അ​തി​വേ​ഗം വ​ള​രു​ന്ന ആ​പ്പ് അ​ധി​ഷ്ഠി​ത സേ​വ​ന​ങ്ങ​ളു​ടെ യ​ഥാ​ർ​ത്ഥ വി​ല​യെ​ക്കു​റി​ച്ചും ലാ​ഭ​ത്തെ​ക്കു​റി​ച്ചു​മു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ് ഒ​രു മും​ബൈ സ്വ​ദേ​ശി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ്. അ​നി​രു​ദ്ധ് കെ​ജ്‌​രി​വാ​ൾ എ​ന്ന യു​വാ​വാ​ണ് ഹോം ​സ​ർ​വീ​സ് ആ​പ്പാ​യ അ​ർ​ബ​ൻ ക​മ്പ​നി വ​ഴി ബു​ക്ക് ചെ​യ്ത ഹെ​യ​ർ​ക​ട്ടിം​ഗും തൊ​ട്ട​ടു​ത്തു​ള്ള സാ​ധാ​ര​ണ സ​ലൂ​ണി​ലെ ഹെ​യ​ർ​ക​ട്ടിം​ഗും ത​മ്മി​ലു​ള്ള വി​ല​വ്യ​ത്യാ​സം ചൂ​ണ്ടി​ക്കാ​ട്ടി എ​ക്‌​സി​ൽ കു​റി​പ്പ് പ​ങ്കു​വെ​ച്ച​ത്.

വെ​റും സൗ​ക​ര്യ​ത്തി​ന് വേ​ണ്ടി മാ​ത്രം ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ത്ര​ത്തോ​ളം അ​ധി​ക​പ്പ​ണം ന​ൽ​കേ​ണ്ടി വ​രു​ന്നു എ​ന്ന ചോ​ദ്യ​മാ​ണ് ഈ ​പോ​സ്റ്റ് ഉ​യ​ർ​ത്തു​ന്ന​ത്.

അ​ടു​ത്തി​ടെ ഒ​രു പു​തി​യ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മാ​റി​യ അ​നി​രു​ദ്ധി​ന് ഒ​രു ഹെ​യ​ർ​ക​ട്ട് ആ​വ​ശ്യ​മാ​യി വ​ന്നു. ഗൂ​ഗി​ൾ മാ​പ്പി​ൽ നോ​ക്കി​യ​പ്പോ​ൾ ഏ​റ്റ​വും അ​ടു​ത്തു​ള്ള ബാ​ർ​ബ​ർ ഷോ​പ്പ് 1.5 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണെ​ന്ന് ക​ണ്ട​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം അ​ർ​ബ​ൻ ക​മ്പ​നി വ​ഴി വീ​ട്ടി​ൽ വ​ന്ന് മു​ടി വെ​ട്ടു​ന്ന സ​ർ​വീ​സ് ബു​ക്ക് ചെ​യ്തു. ഇ​തി​നാ​യി 350 രൂ​പ​യാ​ണ് ചാ​ർ​ജ് കാ​ണി​ച്ച​ത്. എ​ന്നാ​ൽ വ​രാ​മെ​ന്നേ​റ്റ സ്റ്റൈ​ലി​സ്റ്റി​ന്‍റെ വ​ണ്ടി കേ​ടാ​യ​തി​നാ​ൽ വ​രാ​ൻ വൈ​കു​മെ​ന്ന് അ​റി​യി​ച്ചു.

കാ​ത്തി​രി​ക്കാ​ൻ വ​യ്യാ​തി​രു​ന്ന അ​നി​രു​ദ്ധ് ബു​ക്കിം​ഗ് റ​ദ്ദാ​ക്കി പു​റ​ത്തേ​ക്കി​റ​ങ്ങി. എ​ന്നാ​ൽ ത​ന്‍റെ കെ​ട്ടി​ട​ത്തി​ന് തൊ​ട്ട​ടു​ത്തു​ള്ള ര​ണ്ട് ക​ട​ക​ൾ​ക്കി​ട​യി​ലാ​യി ഒ​രു ചെ​റി​യ സ​ലൂ​ൺ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​ദ്ദേ​ഹം ക​ണ്ടു. അ​വി​ടെ​ക്ക​യ​റി വെ​റും 20 മി​നി​റ്റി​നു​ള്ളി​ൽ തൃ​പ്തി​ക​ര​മാ​യ രീ​തി​യി​ൽ മു​ടി വെ​ട്ടു​ക​യും വെ​റും 60 രൂ​പ ന​ൽ​കി അ​ദ്ദേ​ഹം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്തു.

ഈ ​അ​നു​ഭ​വ​ത്തി​ൽ നി​ന്നും 300 രൂ​പ​യു​ടെ വ്യ​ത്യാ​സം സേ​വ​ന​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം കൊ​ണ്ട​ല്ല, മ​റി​ച്ച് വീ​ട്ടു​പ​ടി​ക്ക​ൽ സേ​വ​നം ല​ഭി​ക്കു​ന്ന ‘സൗ​ക​ര്യം’ കൊ​ണ്ട് മാ​ത്ര​മാ​ണെ​ന്ന് അ​നി​രു​ദ്ധ് വാ​ദി​ക്കു​ന്നു.

അ​നി​രു​ദ്ധി​ന്‍റെ പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ അ​ർ​ബ​ൻ ക​മ്പ​നി, സ്വി​ഗ്ഗി, സൊ​മാ​റ്റോ, ബ്ലി​ങ്കി​റ്റ് തു​ട​ങ്ങി​യ ആ​പ്പു​ക​ളു​ടെ ബി​സി​ന​സ്സ് രീ​തി​ക​ളെ​ക്കു​റി​ച്ച് വ​ലി​യ ച​ർ​ച്ച​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്. പ​ല ഉ​പ​ഭോ​ക്താ​ക്ക​ളും യു​വാ​വി​ന്‍റെ അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ച്ചു. ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ്പ​ന്ന​ത്തി​നോ സേ​വ​ന​ത്തി​നോ വേ​ണ്ടി​യ​ല്ല, മ​റി​ച്ച് ക്യൂ ​നി​ൽ​ക്കു​ന്ന​തും യാ​ത്ര ചെ​യ്യു​ന്ന​തു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് ത​ങ്ങ​ൾ പ​ണം ന​ൽ​കു​ന്ന​തെ​ന്ന് പ​ല​രും സ​മ്മ​തി​ച്ചു.

Related posts

Leave a Comment