വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​തി​നാ​റു​കാ​രി​യെ കാമുകൻ പീ​ഡി​പ്പി​ച്ചു; പിന്നെ കാമുകന്‍റെ സുഹൃത്തുക്കളും; അമ്മയുടെ പരാതിയിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ

പു​ല്ലാ​ട്: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​തി​നാ​റു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ കോ​യി​പ്രം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു ഇ​തേ പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ ഇ​യാ​ളു​ടെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും പി​ന്നീ​ട് പി​ടി​യി​ലാ​യി. മൂ​ന്ന് കേ​സു​ക​ളി​ലാ​യാ​ണ് അ​റ​സ്റ്റ്.പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ നി​ന്നു വി​ളി​ച്ചി​റ​ക്കി മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ചു ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന്, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും തൊ​ട്ട​പ്പു​ഴ​ശേ​രി ചി​റ​യി​റ​മ്പ് പ​ന​ച്ചേ​രി​മു​ക്ക് വ​ള്ളി​ക്കാ​ട്ടു വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ ജി​ഫി​ന്‍ ജോ​ര്‍​ജി​നെ (27) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ക്കു​ന​ല്‍​കി​യാ​ണ് കു​ട്ടി​യെ ഇ​യാ​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കു​ട്ടി​യു​ടെ അമ്മയുടെ മൊ​ഴി​പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​യാ​ള്‍ മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, മം​ഗ​ലാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​യി​രു​ന്നു. അമ്മയുടെ മൊ​ഴി​പ്ര​കാ​ര​മെ​ടു​ത്ത കേ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ മം​ഗ​ലാ​പു​ര​ത്തു നി​ന്നു​മാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. തു​ട​ര്‍​ന്ന് കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച ര​ണ്ടു​പേ​ര്‍ കൂ​ടി…

Read More

കേ​ര​ള​ത്തി​ല്‍ ഷോ​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ചു ! ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​രോ​ധ​നം; എ​ന്നി​ട്ടും വാ​രാ​ന്ത്യ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ള​ക്ഷ​ന്‍ നേ​ടി​യ സി​നി​മ​യാ​യി ദി ​കേ​ര​ള സ്‌​റ്റോ​റി…

കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​യി​ട്ടും റെ​ക്കോ​ഡ് ക​ള​ക്ഷ​നു​മാ​യി കേ​ര​ള സ്‌​റ്റോ​റി. മെ​യ് 5, വെ​ള്ളി​യാ​ഴ്ച തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ ചി​ത്രം ഈ ​വാ​രാ​ന്ത്യ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ള​ക്ഷ​ന്‍ നേ​ടി​യ സി​നി​മ ആ​യി​രി​ക്കു​ക​യാ​ണ്. 16.50 കോ​ടി രൂ​പ​യാ​ണ് ചി​ത്രം ഞാ​യ​റാ​ഴ്ച മാ​ത്രം ബോ​ക്സോ​ഫീ​സി​ല്‍ നി​ന്നും നേ​ടി​യ​ത്. മൂ​ന്ന് ദി​വ​സം കൊ​ണ്ട് 35.75 കോ​ടി രൂ​പ​യാ​ണ് സു​ദീ​പ്തോ സെ​ന്നി​ന്റെ ദ ​കേ​ര​ള സ്റ്റോ​റി ഇ​ന്ത്യ​ന്‍ ബോ​ക്സോ​ഫീ​സി​ല്‍ നി​ന്നും നേ​ടി​യ​ത്. ഓ​പ്പ​ണിം​ഗ് ദി​വ​സം 8.03 കോ​ടി​യാ​യി​രു​ന്നു ചി​ത്രം നേ​ടി​യ​ത്. മെ​യ് 7, ഞാ​യ​റാ​ഴ്ച 52.92 ശ​ത​മാ​നം ഒ​ക്യു​പെ​ന്‍​സി ആ​ണ് സി​നി​മ​യ്ക്കാ​യി തി​യേ​റ്റ​റു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ വ​ള​രെ കു​റ​ച്ച് തി​യേ​റ്റ​റു​ക​ളി​ല്‍ മാ​ത്ര​മേ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു​ള്ളു. ഈ ​തി​യേ​റ്റ​റു​ക​ള്‍​ക്ക് മു​ന്നി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​വും ന​ട​ക്കു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്ടി​ല്‍ ക്ര​മ​സ​മാ​ധാ​ന നി​ല ത​ര്‍​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ട് എ​ത്തി​യ​തോ​ടെ ചി​ത്രം ബാ​ന്‍ ചെ​യ്തു. എ​ന്നി​ട്ടും ഗം​ഭീ​ര ക​ള​ക്ഷ​ന്‍ ആ​ണ് ചി​ത്രം നേ​ടി​യ​ത്.…

Read More

കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച തേ​ക്ക​ടി ബോ​ട്ട് ദു​ര​ന്തം ക​ഴി​ഞ്ഞി​ട്ട് 13 വ​ര്‍​ഷം

തൊ​ടു​പു​ഴ: കേ​ര​ളം ക​ണ്ട വ​ലി​യ ബോ​ട്ടു ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​യ തേ​ക്ക​ടി ബോ​ട്ട് ദു​ര​ന്തം ന​ട​ന്ന് 13 വ​ര്‍​ഷം പി​ന്നി​ട്ട​പ്പോ​ഴാ​ണ് താ​നൂ​രി​ല്‍ ബോ​ട്ട് മ​റി​ഞ്ഞ് 22 പേ​ര്‍ മ​രി​ച്ച അ​പ​ക​ട​മു​ണ്ടാ​യ​ത്. തേ​ക്ക​ടി ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബോ​ട്ടു​ക​ളി​ലെ​ല്ലാം സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​രം നി​ര്‍​ദേ​ശ​ങ്ങ​ളെ​ല്ലാം പി​ന്നീ​ടു പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങി​യെ​ന്ന​താ​ണ് താ​നൂ​ര്‍ അ​പ​ക​ടം സൂ​ചി​പ്പി​ക്കു​ന്ന​ത്. പ​ല ജ​ലാ​ശ​യ​ങ്ങ​ളി​ലും സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ഇ​ത്ത​ര​ത്തി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ബോ​ട്ടു​ക​ള്‍​ക്കു പു​റ​മെ വ​ള്ള​ങ്ങ​ളി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ക​യ​റ്റു​ന്നു​ണ്ട്. അ​ധി​കൃ​ത​രു​ടെ മൗ​നാ​നു​വാ​ദ​വും ഇ​തി​നു ല​ഭി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. 2009 സെ​പ്റ്റം​ബ​ര്‍ 30ന് ​ആ​യി​രു​ന്നു വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള 46 പേ​രു​ടെ ജീ​വ​ന്‍ ക​വ​ര്‍​ന്ന തേ​ക്ക​ടി ജ​ലാ​ശ​യ ദു​ര​ന്തം ഉ​ണ്ടാ​കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ ജ​ല​ക​ന്യ​ക ബോ​ട്ട് യാ​ത്ര​യു​ടെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന​തി​ന് മി​നി​റ്റു​ക​ള്‍​ക്കു മു​മ്പാ​യി​രു​ന്നു ദു​ര​ന്തം. തേ​ക്ക​ടി ബോ​ട്ട് ലാ​ന്‍​ഡിം​ഗി​നും…

Read More

അ​ഴു​ക്കു ചാ​ലി​നു​ള്ളി​ല്‍ നി​ന്ന് നോ​ട്ടു​ക​ള്‍ വാ​രി​യെ​ടു​ത്ത് ആ​ളു​ക​ള്‍ ! അ​മ്പ​ര​പ്പി​ക്കു​ന്ന വീ​ഡി​യോ…

ലോ​ക​ത്ത് മ​നു​ഷ്യ​ന് ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള വ​സ്തു ഏ​തെ​ന്നു ചോ​ദി​ച്ചാ​ല്‍ ആ​ത്മാ​ര്‍​ഥ​യോ​ടെ​യു​ള്ള ഉ​ത്ത​രം പ​ണ​മെ​ന്നാ​യി​രി​ക്കും. ജ​ന​ക്കൂ​ട്ട​ത്തി​നു ന​ടു​വി​ലേ​ക്ക് ഏ​താ​നും ക​റ​ന്‍​സി​ക​ള്‍ എ​റി​ഞ്ഞു കൊ​ടു​ത്താ​ല്‍ അ​തി​നോ​ടു​ള്ള അ​വ​രു​ടെ പ്ര​തി​ക​ര​ണം ക​ണ്ടാ​ല്‍ ത​ന്നെ ഇ​തു മ​ന​സ്സി​ലാ​കും. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. @paganhindu എ​ന്ന ട്വി​റ്റ​ര്‍ ഐ​ഡി​യി​ല്‍ നി​ന്നാ​ണ് ഈ ​വീ​ഡി​യോ വ​ന്നി​രി​ക്കു​ന്ന​ത്. വൃ​ത്തി​യി​ല്ലാ​ത്ത അ​ഴു​ക്കു​ചാ​ലി​ല്‍ നി​ന്നും അ​ര​യ്ക്കൊ​പ്പം വെ​ള്ള​ത്തി​ല്‍ നി​ന്ന് ആ​ളു​ക​ള്‍ 10ന്റേ​യും, 100ന്റേ​യും നോ​ട്ടു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന വീ​ഡി​യോ ആ​ണ് പ്ര​ച​രി​ക്ക​പ്പെ​ട്ട​ത്. നൂ​റ് ക​ണ​ക്കി​നാ​ളു​ക​ള്‍ റോ​ഡി​ല്‍ നി​ന്നും ഇ​വ​രെ നോ​ക്കി നി​ല്‍​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാ​ന്‍ സാ​ധി​യ്ക്കും. അ​ഴു​ക്കു ചാ​ലി​ല്‍ അ​ര​യ്ക്കൊ​പ്പം വെ​ള്ള​ത്തി​ല്‍ നി​ന്ന് ആ​ളു​ക​ള്‍ കൈ​കൊ​ണ്ട് വെ​ള്ള​ത്തി​ല്‍ എ​ന്തോ ത​പ്പി​നോ​ക്കു​ന്ന​തും കാ​ണാം. വേ​സ്റ്റു​ക​ള്‍ നി​റ​ഞ്ഞ ചാ​ലി​ല്‍ നി​ന്നും ദു​ര്‍​ഗ​ന്ധം വ​മി​യ്ക്കു​ന്ന​തു പോ​ലം കൂ​ട്ടാ​ക്കാ​തെ ചി​ല​ര്‍ ആ ​അ​ഴു​ക്ക് ചാ​ലി​ല്‍ നി​ന്നും എ​ന്തോ എ​ടു​ത്ത് കൊ​ണ്ടു​വ​രു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.…

Read More

തു​ട​ർ​ക്ക​ഥ​യാ​കു​ന്ന ബോ​ട്ട് ദു​ര​ന്ത​ങ്ങ​ൾ; പല്ലന മുതൽ താനൂർ വരെ; ഒ​ഴി​ഞ്ഞു​മാ​റാ​നാ​കു​മോ സ​ർ​ക്കാ​രി​ന്..?

മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ ഉ​ൾ​പ്പെ​ടെ 23 പേ​ർ മ​രി​ച്ച പ​ല്ല​ന ബോ​ട്ട് അ​പ​ക​ടം തു​ട​ങ്ങി താ​നൂ​ർ വ​രെ എ​ത്തി​നി​ൽ​ക്കു​ന്നു കേ​ര​ള​ത്തി​ലു​ണ്ടാ‍​യ ജ​ല​ദു​ര​ന്ത​ങ്ങ​ൾ. അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​തി​നു ശേ​ഷം അ​ന്വേ​ഷ​ണ​വും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്ന നേ​ർ​സാ​ക്ഷ്യ​ത്തി​ലേ​ക്കാ​ണ് താ​നൂ​ർ അ​പ​ക​ട​വും വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. പ​ല്ല​ന1924 ജ​നു​വ​രി 24നാ​ണ് പ​ല്ല​ന ജ​ല​ദു​ര​ന്തം. 95 പേ​ർ​ക്കു സ​ഞ്ച​രി​ക്കാ​വു​ന്ന ബോ​ട്ടി​ൽ 151 യാ​ത്ര​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ധാ​ന ബോ​ട്ട് അ​പ​ക​ട​ങ്ങ​ളി​ൽ ആ​ദ്യ​ത്തേ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത് പ​ല്ല​ന ദു​ര​ന്ത​മാ​ണ്. ഒ​ടു​വി​ൽ സം​ഭ​വി​ച്ച വ​ലി​യ ദു​ര​ന്തം തേ​ക്ക​ടി​യാ​ണു സം​ഭ​വി​ച്ച​ത്. തേ​ക്ക​ടി 2009 സെ​പ്റ്റം​ബ​ർ 30ന് ​കെ​ടി​ഡി​സി​യു​ടെ ജ​ല​ക​ന്യ​ക എ​ന്ന ബോ​ട്ടാ​ണ് തേ​ക്ക​ടി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 45 പേ​രാ​ണ് അ​ന്നു മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ ഏ​ഴു കു​ട്ടി​ക​ളും 23 സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടു​ന്നു. പ​രി​ധി​യി​ൽ ക​വി​ഞ്ഞ ആ​ളു​ക​ളെ ക​യ​റ്റി​യ​താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. കു​മ​ര​കംസം​സ്ഥാ​ന​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ മ​റ്റൊ​രു ബോ​ട്ട് ദു​ര​ന്ത​മാ​ണ് കു​മ​ര​ക​ത്തു സം​ഭ​വി​ച്ച​ത്. 2002 ജൂ​ലൈ 27ന്…

Read More

ഒന്നിച്ച് അഭിനയിച്ച പാട്ട് സീനിൽ നിന്നും എന്നെ വെട്ടിയത്  പ്രമുഖ നടി പറഞ്ഞിട്ട്; ദുരനുഭവം തുറന്ന് പറഞ്ഞ് മംമ്ത മോഹൻദാസ്

കു​സേ​ല​നി​ലെ ഒ​രു ഗാ​ന​രം​ഗ​ത്ത് മു​ഴു​വ​നാ​യി എ​ന്നെ​യും വേ​ണ​മെ​ന്നാ​യി​രു​ന്നു അ​ണി​യ​റ​ക്കാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. അ​ത് പ്ര​കാ​രം മൂ​ന്ന് നാ​ല് ദി​വ​സം ഷൂ​ട്ട് ചെ​യ്തു. എ​ന്നാ​ല്‍ പാ​ട്ട് റി​ലീ​സ് ആ​യ​പ്പോ​ള്‍ അ​തി​ല്‍ എ​ന്നെ കാ​ണാ​നി​ല്ല. പാ​ട്ടി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് എ​ന്‍റെ ത​ല മാ​ത്രം കാ​ണാം. ത​ന്നെ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​താ​യി ആ​രും അറിയിച്ചുമില്ല. എ​ന്നാ​ല്‍ പി​ന്നീ​ട് ആ ​ഗാ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ച്ച മ​റ്റൊ​രു പ്ര​ധാ​ന ന​ടി ഇ​ട​പെ​ട്ടാ​ണ് എ​ന്നെ ഒ​ഴി​വാ​ക്കി​യ​തെ​ന്ന് അറിയാനായി. എ​ന്നെ​യും ഈ ​ഗാ​ന​രം​ഗ​ത്ത് ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ അ​വ​ര്‍ ഷൂ​ട്ടിം​ഗി​ന് വ​രി​ല്ല എ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. മ​റ്റൊ​രു ന​ടി കൂ​ടി ആ ​ഗാ​ന​രം​ഗ​ത്ത് വ​ന്നാ​ല്‍ ത​ന്‍റെ സ്‌​ക്രീ​ന്‍ സ്‌​പേ​സ് പോ​കും എ​ന്നാ​ണ​ത്രെ അ​വ​ര്‍ പ​റ​ഞ്ഞ​ത്. അ​ത് ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് ത​ന്നെ ഏ​റ്റ​വും വേ​ദ​നി​പ്പി​ച്ച അ​നു​ഭ​വം ആ​ണ്. -മം​മ്ത മോ​ഹ​ൻ​ദാ​സ്

Read More

വി​ട്ടു ക​ള​ഞ്ഞ​താ​ണ് ! അ​ഖി​ല്‍ മാ​രാ​രു​മാ​യി ഫൈ​റ്റ് ചെ​യ്യാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലാ​യി​രു​ന്നു; പ്ര​തി​ക​ര​ണ​വു​മാ​യി ഒ​മ​ര്‍ ലു​ലു

ബി​ഗ്‌​ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ ഫൈ​വി​ല്‍ നി​ന്ന് ഒ​മ​ര്‍ ലു​ലു പു​റ​ത്താ​യി​രി​ക്കു​ക​യാ​ണ്. വൈ​ല്‍​ഡ് കാ​ര്‍​ഡ് എ​ന്‍​ട്രി​യാ​യെ​ത്തി​യ ഒ​മ​ര്‍ ലു​ലു മൂ​ന്നാ​ഴ്ച ബി​ഗ്‌​ബോ​സ് ഹൗ​സി​ല്‍ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് പു​റ​ത്താ​യ​ത്. തു​ട​ക്ക​ത്തി​ല്‍ വ്യ​ക്ത​മാ​യ പ്ലാ​നോ​ട് കൂ​ടി എ​ത്തി​യി​രി​ക്കു​ന്ന മ​ത്സ​രാ​ര്‍​ത്ഥി എ​ന്ന ഫീ​ലാ​ണ് ഒ​മ​ര്‍ ലു​ലു പ്രേ​ക്ഷ​ക​ര്‍​ക്ക് സ​മ്മാ​നി​ച്ച​ത്. വ​ന്ന ര​ണ്ടാം ദി​നം ത​ന്നെ ജു​നൈ​സ്, സാ​ഗ​ര്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് മാ​രാ​രി​നെ പൊ​ളി​ക്ക​ണം എ​ന്ന രീ​തി​യി​ല്‍ ഒ​രു പ്ലാ​ന്‍ ഒ​മ​ര്‍ ലു​ലു ഇ​ടു​ന്ന​ത് പ്രേ​ക്ഷ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ എ​ല്ലാ​വ​രു​മാ​യി ന​ല്ല സൗ​ഹൃ​ദം പു​ല​ര്‍​ത്തി പോ​കു​ന്ന ഒ​മ​റി​നെ​യാ​ണ് പി​ന്നീ​ട് വീ​ട്ടി​ല്‍ ക​ണ്ട​ത്. പി​ന്നീ​ട് ഒ​മ​ര്‍ മ​ത്സ​ര​ത്തി​ലേ​ക്ക് വ​രു​ന്നു എ​ന്ന സൂ​ച​ന ന​ല്‍​കി​യ​ത് ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലെ വീ​ക്കി​ലി ടാ​സ്‌​കി​ലൂ​ടെ​യാ​ണ്. ഒ​മ​റി​ന്റെ പ്ര​ക​ട​നം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ, ബി​ഗ് ബോ​സ് വീ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മു​ള്ള ഒ​മ​ര്‍ ലു​ലു​വി​ന്റെ ആ​ദ്യ പ്ര​തി​ക​ര​ണം ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്. അ​ഖി​ലു​മാ​യി വ​ഴ​ക്കി​ടാ​തി​രു​ന്ന​തി​നെ…

Read More

യേ​ശു​ദാ​സി​ന്‍റെ മ​ക​നാ​ണെ​ന്ന് സ്വ​യം പ​റ​ഞ്ഞു​കൊ​ണ്ട് ന​ട​ന്നി​ട്ട് കാ​ര്യ​മി​​ല്ലെന്ന് വിജയ് യേശുദാസ്

“”യേ​ശു​ദാ​സി​ന്‍റെ മ​ക​നാ​ണെ​ന്ന് സ്വ​യം പ​റ​ഞ്ഞു​കൊ​ണ്ട് ന​ട​ന്നി​ട്ട് കാ​ര്യ​മി​ല്ല, ന​മു​ക്ക് എ​ങ്ങും എ​ത്താ​നാ​കി​ല്ല. ഇ​ത്ര​യും വ​ലി​യൊ​രു മ​നു​ഷ്യ​ന്‍റെ മ​ക​നാ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ന​ട​ന്നു ക​ഴി​ഞ്ഞാ​ൽ ന​മു​ക്ക് പി​ന്നെ ജീ​വി​ക്കാ​നാ​കി​ല്ല. ക​രി​യ​റി​നാ​യി ന​മ്മ​ൾത​ന്നെ പ​രി​ശ്ര​മി​ക്ക​ണം. വ​ള​രെ ചെ​റി​യ പ്രാ​യ​ത്തി​ൽത​ന്നെ സം​ഗീ​ത​മാ​ണ് എ​ന്‍റെ ലോ​ക​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ചെ​റു​പ്പം മു​ത​ൽ അ​പ്പ​യു​ടെ സം​ഗീ​തം കേ​ട്ട് വ​ള​ർ​ന്ന​തു​കൊ​ണ്ടാ​കാം ആ ​ഇ​ഷ്ടം കു​ഞ്ഞി​ലേ ഉ​ണ്ടാ​യി​രു​ന്നൂ. സ്‌​കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​പ്പോ​ഴും ഇ​ഷ്ടം മ​ന​സി​ലു​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും ഹൈ​സ്‌​കൂ​ൾ കാ​ല​ഘ​ട്ടം മു​ഴു​വ​ൻ പ​ഠ​ന​ത്തി​ൽ ആ​യി​രു​ന്നു ശ്ര​ദ്ധ. പി​ന്നെ അ​വി​ടെത്തന്നെ പി​യാ​നോ ഒ​ഡി​ഷ​നി​ലൂ​ടെ ഒ​രു കോ​ളജി​ൽ അ​ഡ്മി​ഷ​നും ആ​യി. അ​വി​ടെ​വച്ച് വോ​ക്ക​ൽ ട്രെ​യി​നിം​ഗ് സ്റ്റാ​ർ​ട്ട് ചെ​യ്ത​പ്പോ​ഴാ​ണ് എ​ന്‍റെ ഉ​ള്ളി​ലെ ഗാ​യ​ക​നെ തി​രി​ച്ച​റി​യു​ന്ന​ത്.” -വി​ജ​യ് യേ​ശു​ദാ​സ്

Read More

സിനിമാ ചിത്രീകരണം പൂർത്തിയാക്കണം;  അ​മ്മ​യാ​കാ​ൻ ത​യാ​റെ​ടു​ത്ത് ക​ത്രീ​ന

ബോ​ളി​വു​ഡ് താ​രം ക​ത്രീ​ന കൈ​ഫി​ന്‍റെ ഗ​ർ​ഭ​ധാ​ര​ണ​ത്തെ​ക്കു​റി​ച്ച് നി​ര​വ​ധി ഊ​ഹാ​പോ​ഹ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡ​യി​യ​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ക​ത്രീ​ന കൈഫ്- വി​ക്കി കൗ​ശ​ൽ വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ മു​ത​ൽ ഇ​ത്ത​രം അ​ഭ്യൂ​ഹ​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ങ്കി​ലും ഇ​രു​വ​രും ഇ​ത്ത​രം വാ‍​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ഴി​താ ഇ​രു​വ​രും ത​ങ്ങ​ളു​ടെ ആ​ദ്യ കു​ഞ്ഞി​നു വേ​ണ്ടി ത​യാ​റെ​ടു​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്.പ്രി​യ​ങ്ക ചോ​പ്ര​യും ആ​ലി​യ ഭ​ട്ടും ക​ത്രീ​ന​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​നുശേ​ഷ​മാ​കും കു​ഞ്ഞി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ളെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​ജ​യ് സേ​തു​പ​തി, ഫ​ർ​ഹാ​ൻ അ​ക്ത​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണം. ഇ​തി​നുശേ​ഷം മാ​ത്ര​മേ ഒ​രു കു​ഞ്ഞി​നു വേ​ണ്ടി പ്ലാ​ൻ ചെ​യ്യൂ എ​ന്നാ​ണ് ക​ത്രീ​ന സു​ഹൃ​ത്തു​ക്ക​ളെ അ​റി​യി​ച്ച​ത്. ഫ​ർ​ഹാ​ൻ അ​ക്ത​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ജീ ​ലെ സ​റാ എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി​യാ​ണ് ആ​ലി​യ​യും പ്രി​യ​ങ്ക​യും ക​ത്രീ​ന​യും ഒ​ന്നി​ക്കു​ക. സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ൾ ഫ​ർ​ഹാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഇ​ൻ​സ്റ്റാ​ഗ്ര​മി​ൽ പ​ങ്കു​വച്ചി​രു​ന്നു. ശ്രീ​റാം സം​വി​ധാ​നം ചെ​യ്ത്…

Read More

രാ​ത്രി ആ​രോ​എ​ന്റെ കാ​ലി​ല്‍ തോ​ണ്ടി ! ക്ഷ​മി​ക്ക​ണം എ​ന്ന് ആ ​പെ​ണ്‍​കു​ട്ടി​ക​ള്‍ പ​റ​ഞ്ഞ​പ്പോ​ള്‍ എ​നി​ക്ക് സ​ങ്ക​ടം തോ​ന്നി; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഷീ​ല…

മ​ല​യാ​ള സി​നി​മ​യി​ലെ നി​ത്യ​വ​സ​ന്ത​മാ​ണ് ഷീ​ല. ബ്ലാ​ക്ക് ആ​ന്റ് വൈ​റ്റ് കാ​ല​ത്തി​ല്‍ തു​ട​ങ്ങി ഇ​പ്പോ​ഴി​താ ഈ ​ഒ​ടി​ടി കാ​ല​ത്തും ഷീ​ല അ​ഭി​ന​യം തു​ട​രു​ക​യാ​ണ്. കാ​ല​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ഷീ​ല മ​ല​യാ​ള സി​നി​മ​യു​ടെ സ​ഞ്ച​രി​ക്കു​ന്ന ച​രി​ത്രം കൂ​ടി​യാ​ണ്. ഇ​പ്പോ​ഴി​താ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്നൊ​രു ദു​ര​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് മ​നോ​ര​മ​യി​ലെ ത​ന്റെ ജീ​വി​ത​ക​ഥ​യി​ല്‍ തു​റ​ന്നു പ​റ​യു​ക​യാ​ണ് ഷീ​ല. ഒ​പ്പം ഇ​ന്ന​ത്തെ കാ​ല​ത്തെ നാ​യി​ക​മാ​ര്‍ കൈ​വ​രി​ച്ച ത​ന്റേ​ട​ത്തെ​ക്കു​റി​ച്ചും ഷീ​ല വാ​ചാ​ല​യാ​കു​ന്നു​ണ്ട്. പ​ണ്ടൊ​ക്കെ എ​ന്നെ ഏ​തെ​ങ്കി​ലും പ​രി​പാ​ടി​ക്കു ക്ഷ​ണി​ച്ചാ​ല്‍ ഞാ​ന്‍ എ​ന്റെ കൂ​ടെ വ​രേ​ണ്ട സ്ത്രീ​ക​ളെ വി​ളി​ച്ച് ആ​ദ്യം ചോ​ദി​ക്കും. അ​വ​ര്‍​ക്ക് തി​ര​ക്കാ​ണെ​ങ്കി​ല്‍ ഞാ​ന്‍ ആ ​പ​രി​പാ​ടി​ക​ള്‍​ക്ക് പോ​കു​ന്നി​ല്ലെ​ന്ന് വ​യ്ക്കും. ആ​ദ്യം ഞാ​ന്‍ അ​വ​രു​ടെ കോ​ള്‍ ഷീ​റ്റ് വാ​ങ്ങി​ക്കും എ​ന്നി​ട്ടേ എ​ന്റെ കോ​ള്‍ ഷീ​റ്റ് കൊ​ടു​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് ഷീ​ല പ​റ​യു​ന്നു. അ​ന്നൊ​ക്കെ ത​നി​ച്ചു പോ​കു​ന്ന​തി​ല്‍ അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ഷീ​ല പ​റ​യു​ന്ന കാ​ര​ണം. പി​ന്നാ​ലെ ത​നി​ക്കു​ണ്ടാ​യൊ​രു അ​നു​ഭ​വ​വും താ​രം പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. ഷീ​ല​യു​ടെ…

Read More