രാജ്യത്തെ മുസ്ലിങ്ങളില്‍ ഭൂരിഭാഗം പേരും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന പ്രസ്താവനയുമായി ഡി.പി.എ.പി. (Democratic Progressive Azad Party) ചെയര്മാന് ഗുലാം നബി ആസാദ്. ഇതിനുള്ള ഉദാഹരണം കശ്മീരില്‍ കാണാന്‍ സാധിക്കുമെന്നും അവിടെ പണ്ഡിറ്റുമാരില്‍നിന്ന് മതം മാറിയവരാണ് ഭൂരിഭാഗം മുസ്ലിങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദോഡ ജില്ലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ആസാദ് ഇക്കാര്യം പറഞ്ഞത്. അടുത്തിടെ ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ഗുലാം നബിയുടെ വാക്കുകള്‍ ഇങ്ങനെ…വളരെ ഏറെ പഴക്കമുള്ള മതമാണ് ഹിന്ദുമതം. ഇസ്ലാം 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം ഉണ്ടായതാണ്. പത്തോ ഇരുപതോ ആള്ക്കാര് മാത്രമാണ് പുറത്തുനിന്ന് വന്നവര്‍. എന്നാല്‍ മറ്റുള്ള എല്ലാ മുസ്ലിങ്ങളും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്തവരുമാണ്. ഇതിനുള്ള ഉദാഹരണാണ് കശ്മീരില്‍ കാണാന്‍ സാധിക്കുന്നത്. 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരായിരുന്നു കശ്മീരിലെ മുസ്ലിങ്ങള്‍ ? എല്ലാവരും കശ്മീരി പണ്ഡിറ്റുമാരായിരുന്നു. അവര്‍ ഇസ്ലാമിലേക്ക് മതം…
Read MoreDay: August 18, 2023
ശസ്ത്രക്രിയയ്ക്കിടെ 14കാരന്റെ വയറ്റില്‍ സ്ക്രൂ കുടുങ്ങിയെന്നു പരാതി ! സ്വകാര്യ ആശുപത്രിയ്ക്കെതിരേ പോലീസ് അന്വേഷണം
ആറ്റൂര്‍ സ്വദേശിയായ പതിനാലു വയസ്സുകാരന്റെ വയറില്‍ ശസ്ത്രക്രിയയ്ക്കിടെ സ്ക്രൂ കുടുങ്ങിയെന്നു പരാതി. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ വിയ്യൂര്‍ സ്റ്റേഷനിലാണ് ഇന്നലെ രാവിലെ പരാതി ലഭിച്ചത്. പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. വയറുവേദനയെ തുടര്‍ന്ന് ജൂണ്‍ 12ന് ആണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പന്‍ഡിക്സ് ആണെന്നറിയിച്ച ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയയും നടത്തി. പിന്നീടു രണ്ടു ദിവസത്തിനുശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി. ജൂലൈ 22ന് വീണ്ടും അപ്പന്‍ഡിക്സ് കണ്ടെത്തിയെന്നും ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംശയം തോന്നിയ കുടുംബം മറ്റൊരു ഡോക്ടറെ കാണിച്ചതോടെയാണു വയറ്റില്‍ സ്ക്രൂ കണ്ടെത്തിയത്. ഈ മാസം അഞ്ചിന് അമൃത ആശുപത്രിയില്‍ ചെന്ന് സ്ക്രൂ നീക്കം ചെയ്തിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണെന്നു വീട്ടുകാര്‍ പറഞ്ഞു. വിദഗ്ധ സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിനു പരാതി കൈമാറും.
Read Moreഎൽഐസിയുടെ പടവുകൾ ഇറങ്ങി വിൽസൺ കയറിയത് കൃഷിയുടെ പോളിസിയിലേക്ക്..
32 വർഷത്തെ സേവനത്തിനു ശേഷം (അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി) എൽഐസിയുടെ പടിയിറങ്ങുന്പോൾ, വിഷരഹിത ഭക്ഷ്യോത്പന്നങ്ങൾ വീട്ടിൽ തന്നെ വിളയിക്കുക എന്ന പോളിസി മാത്രമായിരുന്നു പെരുന്പാവൂർ, കാഞ്ഞിര ക്കാട്, ഏർത്തടത്തിൽ എ.ജെ.വിൽ സന്റെ മനസിലുണ്ടായിരുന്നത്. കൃഷിയല്ലാതെ മറ്റൊരു റിട്ടയർമെന്റ് പ്ലാനും അദ്ദേഹത്തിനുണ്ടായിരുന്നില്ല. മട്ടുപ്പാവിലാണ് അദ്ദേഹം തന്റെ ഹരിത ലോകമൊരുക്കിയത്. ഡ്രാഗണ്‍ ഫ്രൂട്ടാണ് ഇവിടെ പ്രധാന വിള. റന്പൂട്ടാൻ, സപ്പോട്ട, ജബോട്ടിക്കാബ മധുര അന്പഴം, ലോംഗൻ, മിറക്കിൾ ഫ്രൂട്ട്, പുലാസാൻ പാക്കിസ്ഥാൻ മൾബറി, ബുഷ് ഓറഞ്ച്, വെസ്റ്റ് ഇന്ത്യൻ ചെറി, വെള്ള ഞാവൽ, മാതളനാരകം വിവിധയിനം പേരകൾ, ചാന്പകൾ എന്നിവയുമുണ്ട്. വെണ്ട, തക്കാളി, കോവൽ, വഴുതന, കുറ്റിയമര, കുറ്റി ബീൻസ്, മുളക്, പൊയ്സാഗ്, പോക് ചോയ്, മണി ത്തക്കാളി, ആഫ്രിക്കൻ മല്ലി, കാബേജ്, കോളിഫ്ളവർ, പലതരം ചീരകൾ തുടങ്ങി പച്ചക്കറികൾ വേറെയുമുണ്ട്. ഇതിനു പുറമേ പുതിന, പനിക്കൂർക്ക, തിപ്പലി എന്നീ ഒൗഷധസസ്യങ്ങളും.…
Read Moreഎന്നാലും ഇത് എന്തൊരു അത്ഭുതം! സോഷ്യല്‍ മീഡിയയില്‍ വൈറലായ് മനുഷ്യമുഖമുള്ള നായ
മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങളിലൊന്നാണ് നായ. സോഷ്യല്‍ മീഡിയയില്‍ നായ്ക്കള്‍ക്കായി പ്രത്യേകം പേജുകള്‍വരെ ഉണ്ട്. നായ്ക്കളുടെ പലതരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. എന്നാല്‍ ഇങ്ങനെ ഒരു സംഭവം ആദ്യമായായിരിക്കും കേൾക്കുന്നത്. മനുഷ്യന്റെ മുഖത്തോട് വളരെയധികം സാദൃശ്യം തോന്നുന്ന ഒരു നായയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചിത്രം വൈറലായതോടെ നിരവധിപേരാണ് ഈ സാദൃശ്യത്തെക്കുറിച്ച് കമന്റുമായി എത്തിയിരിക്കുന്നത്. മറ്റ് ചിലര്‍ നായയക്ക് തങ്ങള്‍ക്ക് പരിചയമുള്ള പലരുടെയും മുഖവുമായി സാദൃശ്യമുണ്ടെന്ന് പറഞ്ഞും രംഗത്തെത്തി. ചിലര്‍ നായയക്ക് മനുഷ്യന്റെ മുഖഖമാണെന്ന് അഭിപ്രായപ്പെട്ടു. മറ്റ് ചിലര്‍ മനുഷ്യന്റെത് പോലെയാണ് നായയുടെ കണ്ണുകളെന്നും പറഞ്ഞു. സെലിബ്രിറ്റികളുമായും നായയുടെ മുഖത്തെ താരതമ്യപ്പെടുത്തിയവരുമുണ്ട്. ഡെസ്ജാര്‍ഡിന്‍സ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ നായ. യോഗി എന്നാണ് ഈ നായയുടെ പേര്. തന്റെ നായയ്ക്ക് ചിത്രത്തില്‍ ഇത്തരത്തില്‍ മനുഷ്യന്റെ മുഖ സാദൃശ്യം വന്നത് തികച്ചും യാദൃച്ഛികമാകാമെന്നും മറ്റ് നായ്ക്കുട്ടികളെയും…
Read Moreആയിരങ്ങൾക്ക് ആശ്വാസ വാർത്ത; മനുഷ്യനിൽ വച്ചുപിടിപ്പിച്ച പന്നിയുടെ വൃക്ക റണ്ണിംഗ് സക്സസ്ഫുളി
വാഷിംഗ്ടൺ ഡിസി: അവയവങ്ങൾക്കായി കാത്തിരിക്കുന്ന ആയിരങ്ങൾക്ക് ആശ്വാസ വാർത്ത. അമേരിക്കയിൽ മസ്തിഷ്കമരണം സംഭവിച്ചയാൾക്കു പന്നിയുടെ വൃക്ക വിജയകരമായി വച്ചുപിടിപ്പിച്ചു. ഒരു മാസമായി ഈ വൃക്ക ശരിയായി പ്രവർത്തിക്കുന്നു. മോറിസ് മോ മില്ലർ (57) എന്നയാൾക്കാണ് ന്യൂയോർക്കിലെ എൻവൈയു ലാംഗോൺ ഹെൽത്തിൽ വൃക്ക മാറ്റിവച്ചത്. ന്യൂറോളിക്കൽ പ്രശ്നങ്ങളാൽ മരിച്ചതായി പ്രഖ്യാപിച്ച് വെന്റിലേറ്ററിന്റെ സഹായത്താൽ 32 ദിവസത്തിനുശേഷവും ഹൃദയമിടിപ്പ് നിലനിർത്തുകയും ചെയ്തിരുന്ന മോറിസിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവച്ചത്. ജൂലൈ 14നായിരുന്നു ശസ്ത്രക്രിയ നടന്നത്. മാറ്റിവച്ച വൃക്ക 32 ദിവസമായി ശരിയായി പ്രവർത്തിക്കുന്നു. രണ്ടു മാസത്തേക്കുകൂടി വൃക്കയുടെ പ്രവർത്തനം നിരീക്ഷിക്കുമെന്ന് ലാംഗോൺ ഹെൽത്തിലെ സർജറി വിഭാഗം പ്രഫസർ റോബർട്ട് മോണ്ട്ഗോമറി പറഞ്ഞു. മോറിസിന്റെ മൂത്രം പോകുന്നുണ്ടെന്നും മാറ്റിവച്ച വൃക്ക, മനുഷ്യവൃക്കയേക്കാൾ നന്നായി പ്രവർത്തിക്കുന്നുവെന്നും മോണ്ട്ഗോമറി കൂട്ടിച്ചേർത്തു. മുന്‍പും ലാംഗോൺ ഹെൽത്തിൽ മനുഷ്യനിൽ പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവച്ചിട്ടുണ്ട്. അമേരിക്കയിൽ…
Read Moreലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ; ഇന്ത്യയെ നയിക്കാൻ നീരജ് ചോപ്ര
ബുഡാപെസ്റ്റ്: കായിക ലോകം കാത്തിരിക്കുന്ന 2023 ബുഡാപെസ്റ്റ് ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിനു നാളെ കൊടിയുയരും. 19 മുതൽ 27വരെയാണ് 2023 ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്. ഒളിന്പിക് സ്വർണ ജേതാവായ ജാവലിൻ താരം നീരജ് ചോപ്രയാണു ചാന്പ്യൻഷിപ്പിനുള്ള 28 അംഗ ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ലോക ചാന്പ്യൻഷിപ്പ് വേദിയിൽ ഇക്കാലമത്രയുമായി ഒരു വെള്ളിയും (നീരജ് ചോപ്ര, 2022) ഒരു വെങ്കലവും (അഞ്ജു ബോബി ജോർജ്, 2003) മാത്രമാണ് ഇന്ത്യക്കു നേടാനായത്. കഴിഞ്ഞ വർഷം സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ജേതാവായ നീരജ് ചോപ്ര, ബുഡാപെസ്റ്റിൽ സ്വർണത്തിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ല. 2022 ഒറിഗണ്‍ ലോക ചാന്പ്യൻഷിപ്പിൽ നീരജ് വെള്ളി സ്വന്തമാക്കിയിരുന്നു. 2023 സീസണിൽ നീരജ് മികച്ച ഫോമിലാണ്. ദോഹ, ലൊസെയ്ൻ ഡയമണ്ട് ലീഗിൽ നീരജ് സ്വർണം നേടി. മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കറാണ് ഇന്ത്യയുടെ മറ്റൊരു മെഡൽ…
Read Moreഅറുപതുകാരനെ ഹോട്ടലിലെത്തിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു ! യുവതികള്‍ ഭീഷണിപ്പെടുത്തി തട്ടിയത് 82 ലക്ഷം; മൂന്നു പേര് അറസ്റ്റില്‍
അറുപതുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 82 ലക്ഷം തട്ടിയ കേസില്‍ മൂന്നു പേര് പിടിയില്‍. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശ്രീനഗര്‍ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുടക് സ്വദേശികളായ റീന അന്നമ്മ (40), സ്നേഹ (30), സ്നേഹയുടെ ഭര്‍ത്താവ് ലോകേഷ് (26) എന്നിവരെ കര്‍ണാടകയിലെ ജയനഗര്‍ പോലീസാണ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഒരു സുഹൃത്താണ് തനിക്ക് റീനയെ പരിചയപ്പെടുത്തിത്തന്നതെന്ന് അറുപതുകാരന് പരാതിയില്‍ പറയുന്നു. റീനയുടെ അഞ്ചു വയസ്സുള്ള കാന്‍സര്‍ ബാധിതനായ മകന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ഥിച്ചായിരുന്നു ഇത്. ഹോട്ടലില്‍വച്ച് കണ്ടുമുട്ടിയപ്പോള്‍ 5000 രൂപ കൈമാറി. പിന്നീട് പലസമയത്ത് വിവിധ ആവശ്യങ്ങള്‍ പറഞ്ഞത് പണം വാങ്ങിയതായി പരാതിയില്‍ പറയുന്നു. മേയ് ആദ്യ വാരം ഇലക്ട്രോണിക്സ് സിറ്റിക്കടുത്തുള്ള ഹൊസ്കുര്‍ ഗേറ്റിലെ ഒരു ഹോട്ടലിലേക്ക് ക്ഷണിച്ച റീന,…
Read Moreനില്ക്കാന് സ്ഥമില്ല, വാക്കേറ്റം ഒടുവില്‍ കയ്യാങ്കളിയിലേക്ക്; മെട്രോയില്‍ സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ അടി
ഡല്‍ഹി മെട്രോ വാര്‍ത്തകളിലെ നിറസാന്നിധ്യമാണ്. ഫോട്ടോഷൂട്ടിനും, ഇന്‍സ്റ്റഗ്രാം റീലിനുമൊക്കെയായി ആളുകള്‍ ഇപ്പോള്‍ എത്തുന്നത് മെട്രോയിലേക്കാണ്. ഈ സംഭവങ്ങളുടെയൊക്കെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷമാകാറുണ്ട്. കൗതുകരമായ ഇത്തരം സംഭവങ്ങൾ നടക്കുന്നതോടൊപ്പം തന്നെ യാത്രക്കാര്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷത്തിന്റെയും വാക്ക് തര്‍ക്കത്തിന്റെയും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. എന്നാൽ സമാനമായൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മെട്രോയില്‍ നില്ക്കാന് സ്ഥലമില്ലാത്തതിന്റെ പേരില്‍ രണ്ട് സ്ത്രീകൾ തമ്മിലുള്ള വാക്കേറ്റമാണ് വീഡിയോയില്‍. രണ്ട്പേരും സ്ഥലത്തിന്റെ പേരില്‍ തര്‍ക്കം തുടങ്ങി. തുടര്‍ന്ന് പരസ്പരം സ്ഥലം നൽകി മാറിനില്ക്കാന് ഇരുവരും തയാറാകാത്തതിനെ തുടര്‍ന്ന് വാക്കേറ്റം കയ്യാങ്കളിലേക്കെത്തി. സമീപത്ത് നില്ക്കുന്നവര് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ അത് കേള്‍ക്കാന്‍ തയാറായില്ല. ഇവര്‍ക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്തിരുന്ന മറ്റൊരു യാത്രക്കാരനാണ് വീഡിയോ എടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
Read Moreനോക്കൗട്ട് പ്രതീക്ഷ; ബ്ലാസ്റ്റേഴ്സിനു നിർണായകം
കോൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു നിർണായക പോരാട്ടത്തിനിറങ്ങും. ഗ്രൂപ്പ് സിയിൽ ബംഗളൂരു എഫ്സിയാണു കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ഇന്നു ജയിച്ചാൽ മാത്രമേ നോക്കൗട്ട് പ്രതീക്ഷയ്ക്കു മങ്ങലേൽക്കാതെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സിനു സാധിക്കൂ. വൈകുന്നേരം 6.00നാണു കിക്കോഫ്. ഗ്രൂപ്പ് സിയിൽ തങ്ങളുടെ ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 3-4ന് ഗോകുലം കേരള എഫ്സിയോട് പരാജയപ്പെട്ടു. രണ്ടാംനിരയുമായി എത്തിയ ബംഗളൂരു തങ്ങളുടെ ആദ്യമത്സരത്തിൽ ഇന്ത്യൻ എയർ ഫോഴ്സുമായി 1-1 സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടു ജയം നേടിയ ഗോകുലം കേരള നോക്കൗട്ടിന്റെ വക്കിലാണ്. ഇന്നു ജയിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ നോക്കൗട്ട് ഭാവി തുലാസിലാകും. ഓരോ ഗ്രൂപ്പിലെയും ചാന്പ്യന്മാർ നേരിട്ട് ക്വാർട്ടറിൽ പ്രവേശിക്കും. മികച്ച രണ്ടാം സ്ഥാനക്കാരായി രണ്ടു ടീമുകൾക്കും ക്വാർട്ടറിൽ ഇടംപിടിക്കാനുള്ള അവസരമുണ്ട്.
Read Moreയുഎസ് ഓപ്പൺ; ഷാപൊവലോവ്, സിലിച്ച് പിന്മാറി
ന്യൂയോർക്ക്: ക്രൊയേഷ്യയുടെ മാരിൻ സിലിച്ച്, കനേഡിയൻ താരം ഡെന്നീസ് ഷാപൊവലോവ് എന്നിവർ 2023 യുഎസ് ഓപ്പണിൽനിന്നു പിന്മാറി. 2014 യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് ചാന്പ്യനാണ് സിലിച്ച്. കാൽമുട്ടിലെ പരിക്കാണ് ഇരുവരുടെയും പിന്മാറ്റത്തിനു കാരണം. മുപ്പത്തിനാലുകാരനായ സിലിച്ച് 2022 ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിൾസ് സെമിയിൽ പ്രവേശിച്ചിരുന്നു. 2020ൽ ക്വാർട്ടറിൽ പ്രവേശിച്ചതാണ് ഇരുപത്തിനാലുകാരനായ ഷാപൊവലോവിന്റെ യുഎസ് ഓപ്പണിലെ മികച്ച പ്രകടനം. 2021 വിംബിൾഡണിൽ സെമിയിൽ പ്രവേശിച്ചിരുന്നു. ഈ മാസം 28 മുതൽ സെപ്റ്റംബർ 10വരെയാണ് 2023 യുഎസ് ഓപ്പണ്‍ അരങ്ങേറുന്നത്.
Read More