രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം മു​സ്ലി​ങ്ങ​ളും ഹി​ന്ദു​മ​ത​ത്തി​ല്‍ നി​ന്ന് പ​രി​വ​ര്‍​ത്ത​നം ചെ​യ്യ​പ്പെ​ട്ട​വ​രെ​ന്ന് ഗു​ലാം​ന​ബി ആ​സാ​ദ് ! സ്വാ​ഗ​തം ചെ​യ്ത് സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ള്‍

രാ​ജ്യ​ത്തെ മു​സ്ലി​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും ഹി​ന്ദു​മ​ത​ത്തി​ല്‍​നി​ന്ന് പ​രി​വ​ര്‍​ത്ത​നം ചെ​യ്യ​പ്പെ​ട്ട​വ​രാ​ണെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി ഡി.​പി.​എ.​പി. (Democratic Progressive Azad Party) ചെ​യ​ര്‍​മാ​ന്‍ ഗു​ലാം ന​ബി ആ​സാ​ദ്. ഇ​തി​നു​ള്ള ഉ​ദാ​ഹ​ര​ണം ക​ശ്മീ​രി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​വി​ടെ പ​ണ്ഡി​റ്റു​മാ​രി​ല്‍​നി​ന്ന് മ​തം മാ​റി​യ​വ​രാ​ണ് ഭൂ​രി​ഭാ​ഗം മു​സ്ലി​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ദോ​ഡ ജി​ല്ല​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് ആ​സാ​ദ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​ടു​ത്തി​ടെ ഇ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സ് വി​ട്ട് പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഗു​ലാം ന​ബി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​വ​ള​രെ ഏ​റെ പ​ഴ​ക്ക​മു​ള്ള മ​ത​മാ​ണ് ഹി​ന്ദു​മ​തം. ഇ​സ്ലാം 1500 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് മാ​ത്രം ഉ​ണ്ടാ​യ​താ​ണ്. പ​ത്തോ ഇ​രു​പ​തോ ആ​ള്‍​ക്കാ​ര്‍ മാ​ത്ര​മാ​ണ് പു​റ​ത്തു​നി​ന്ന് വ​ന്ന​വ​ര്‍. എ​ന്നാ​ല്‍ മ​റ്റു​ള്ള എ​ല്ലാ മു​സ്ലി​ങ്ങ​ളും ഹി​ന്ദു​മ​ത​ത്തി​ല്‍​നി​ന്ന് പ​രി​വ​ര്‍​ത്ത​നം ചെ​യ്ത​വ​രു​മാ​ണ്. ഇ​തി​നു​ള്ള ഉ​ദാ​ഹ​ര​ണാ​ണ് ക​ശ്മീ​രി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത്. 600 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​രാ​യി​രു​ന്നു ക​ശ്മീ​രി​ലെ മു​സ്ലി​ങ്ങ​ള്‍ ? എ​ല്ലാ​വ​രും ക​ശ്മീ​രി പ​ണ്ഡി​റ്റു​മാ​രാ​യി​രു​ന്നു. അ​വ​ര്‍ ഇ​സ്ലാ​മി​ലേ​ക്ക് മ​തം…

Read More

പ്ര​തി​വ​ര്‍​ഷം മ​തം​മാ​റ്റു​ന്ന​ത് 1000 പെ​ണ്‍​കു​ട്ടി​ക​ളെ ! നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​ന​ത്തി​നെ​തി​രെ പാ​കി​സ്ഥാ​നി​ലെ ഹി​ന്ദു സ​മൂ​ഹ​ത്തി​ന്റെ പ്ര​തി​ഷേ​ധം…

രാ​ജ്യ​ത്തെ ഹി​ന്ദു പെ​ണ്‍​കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​ന​ത്തി​നും വി​വാ​ഹ​ത്തി​നും ഇ​ര​യാ​ക്കു​ന്ന​തി​നെ​തി​രേ ക​റാ​ച്ചി​യി​ല്‍ പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച്. ന്യൂ​ന​പ​ക്ഷ ഹി​ന്ദു സ​മു​ദാ​യ​ത്തി​ലെ നി​ര​വ​ധി അം​ഗ​ങ്ങ​ള്‍ മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്തു. പാ​ക്കി​സ്ഥാ​ന്‍ ദാ​രാ​വ​ര്‍ ഇ​ത്തി​ഹാ​ദ് (പി​ഡി​ഐ) എ​ന്ന ഹി​ന്ദു സം​ഘ​ട​ന​യാ​ണ് ക​റാ​ച്ചി പ്ര​സ് ക്ല​ബ്ബി​ന് പു​റ​ത്തും സി​ന്ധ് അ​സം​ബ്ലി മ​ന്ദി​ര​ത്തി​ന്റെ ക​വാ​ട​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച​ത്. ”സി​ന്ധി​ലെ ഹി​ന്ദു​ക്ക​ള്‍ നേ​രി​ടു​ന്ന ഈ ​വ​ലി​യ പ്ര​ശ്‌​നം ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​ന്‍ ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ച്ചു, പ്ര​ത്യേ​കി​ച്ച് ന​മ്മു​ടെ 12 ഉം 13 ​ഉം വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ പ​ട്ടാ​പ്പ​ക​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഇ​സ്ലാം മ​തം സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​ക്കു​ക​യും തു​ട​ര്‍​ന്ന് പ്രാ​യ​മാ​യ മു​സ്ലീം പു​രു​ഷ​ന്മാ​രെ​കൊ​ണ്ട് വി​വാ​ഹം ക​ഴി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ”പി​ഡി​ഐ​യി​ലെ ഒ​രു അം​ഗം പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ന​ട​ന്ന പ്ര​തി​ഷേ​ധം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു​വെ​ന്നും പ​ല​രും ഈ ​കു​റ്റ​കൃ​ത്യ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​ട്ടു​പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ വ​ലി​മാ​റ്റം സം​ഭ​വി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ന്‍ പൊ​ലീ​സ് സം​ഘ​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന പ്ര​തി​ഷേ​ധം സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. ഹി​ന്ദു…

Read More

വ​ധു​വി​ന് 18 തി​ക​ഞ്ഞി​ല്ലെ​ങ്കി​ലും വി​വാ​ഹം അ​സാ​ധു​വ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി…

ഹി​ന്ദു വി​വാ​ഹ നി​യ​മ​പ്ര​കാ​രം വി​വാ​ഹ​സ​മ​യ​ത്ത് വ​ധു​വി​ന് 18 വ​യ​സ്സു പൂ​ര്‍​ത്തി​യാ​യി​ല്ലെ​ന്ന പേ​രി​ല്‍ വി​വാ​ഹം അ​സാ​ധു​വാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. കു​ടും​ബ കോ​ട​തി ഉ​ത്ത​ര​വു റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ്, ജ​സ്റ്റി​സു​മാ​രാ​യ അ​ലോ​ക് ആ​രാ​ധെ, എ​സ് വി​ശ്വ​ജി​ത് ഷെ​ട്ടി എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്റെ വി​ധി. ഹി​ന്ദു വി​വാ​ഹ നി​യ​മ​ത്തി​ലെ പ​തി​നൊ​ന്നാം വ​കു​പ്പു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്, വി​വാ​ഹം അ​സാ​ധു​വാ​ണെ​ന്നു കു​ടും​ബ കോ​ട​തി വി​ധി​ച്ച​ത്. എ​ന്നാ​ല്‍ വ​ധു​വി​ന്റെ പ്രാ​യം ഈ ​വ​കു​പ്പു പ്ര​കാ​ര​മു​ള്ള അ​സാ​ധു​വാ​യ വി​വാ​ഹ​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ വ​രി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. വി​വാ​ഹ സ​മ​യ​ത്ത് വ​ധു​വി​ന് പ​തി​നെ​ട്ടു വ​യ​സ്സു പൂ​ര്‍​ത്തി​യാ​യി​രി​ക്ക​ണ​മെ​ന്ന് ഹി​ന്ദു വി​വാ​ഹ നി​യ​മം അ​ഞ്ചാം വ​കു​പ്പി​ലെ മൂ​ന്നാം ഖ​ണ്ഡി​ക​യി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ പ​തി​നൊ​ന്നാം വ​കു​പ്പി​ല്‍ അ​സാ​ധു വി​വാ​ഹ​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ ഇ​ത് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. കു​ടും​ബ കോ​ട​തി ഇ​തു വി​ല​യി​രു​ത്തി​യ​തി​ല്‍ പി​ഴ​വു പ​റ്റി​യ​താ​യും ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ടം​ബ കോ​ട​തി വി​ധി​ക്കെ​തി​രെ ചെ​ന്ന പ​ട്ന താ​ലൂ​ക്കി​ലെ ഷീ​ല ന​ല്‍​കി​യ…

Read More

തൊടുപുഴയിലെ ഹോട്ടലുടമയ്‌ക്കെതിരേ വ്യാജപരാതിയുമായി എസ്ഡിപിഐ ! മുസ്ലിം കച്ചവടക്കാരുടെ വിവരം ശേഖരിക്കാന്‍ കടകള്‍ കയറിയെന്ന് ആരോപണം…

തൊടുപുഴയിലെ ഹോട്ടലുടമയ്‌ക്കെതിരേ എസ്ഡിപിഐയുടെ വ്യാജപരാതി. മുസ്ലിം വ്യാപാരികളുടെ വിവരം ശേഖരിക്കുന്നതിനായി എറണാകുളം കാഞ്ഞിരമറ്റത്തെ കടകള്‍ കയറിയെന്നാണ് ആരോപണം. തൊടുപുഴ ഭീമ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നന്ദനം ഹോട്ടലുടമയായ പി. ആര്‍ പ്രസാദിനെതിരേയാണ് പരാതി. അന്വേഷണത്തിനായി പോലീസ് നിരന്തരം എത്തിത്തുടങ്ങിയതോടെയാണ് പ്രസാദ് കാര്യം അറിഞ്ഞത്. കടയുടെ നവീകരണത്തിനായി പുനര്‍വില്‍പ്പന നടത്തുന്ന ഗ്ലാസുകള്‍ വാങ്ങുന്നതിനായി പ്രസാദ് എറണാകുളം ആമ്പല്ലൂരിനു സമീപമുള്ള കാഞ്ഞിരമറ്റത്ത് പോയിരുന്നു. ഡിസംബര്‍ 29ന് സുഹൃത്തുക്കളുമൊപ്പം ഉച്ചയോടെ പ്രദേശത്ത് ചെന്ന പ്രസാദ് അവിടെ ആദ്യം കണ്ട കടയില്‍ കയറുകയായിരുന്നു. പിന്നീട് ആ കടയുടമയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അനുയോജ്യമായ ഗ്ലാസ് തിരഞ്ഞ് പ്രസാദ് സമീപത്തുള്ള കടകളിലും കയറി. തുടര്‍ന്ന് സമീപത്തുള്ള എട്ടു പത്തു കടകളില്‍ കയറിയ ശേഷം ഒരു കടയില്‍ നിന്ന് ഗ്ലാസ് വാങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു. കടയുടെ തന്നെ വാഹനത്തില്‍ ഗ്ലാസ് പിറ്റേദിവസം വീട്ടിലെത്തിക്കാമെന്ന് കടക്കാര്‍ പറഞ്ഞെങ്കിലും അത്യാവശ്യമായതിനാല്‍ പ്രസാദ് മറ്റൊരു വാഹനത്തില്‍…

Read More

മഹേഷ് മലാനി പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ രചിച്ചത് പുതുചരിതം ! മലാനിയുടെ വിജയം അമുസ്ലിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നിയമം പാസാക്കിയതിന്റെ പതിനാറാം വര്‍ഷത്തില്‍…

പാകിസ്ഥാന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു എന്ന ബഹുമതി ഇനി മഹേഷ് മലാനിയ്ക്ക് സ്വന്തം. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) യുടെ സ്ഥാനാര്‍ത്ഥിയായിരുന്ന മലാനി തെക്കന്‍ സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ മണ്ഡലത്തില്‍ നിന്നാണ് മല്‍സരിച്ചു ജയിച്ചത്. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കുന്ന നിയമഭേദഗതി വന്നു 16 വര്‍ഷത്തിനുശേഷമാണ് മലാനിയുടെ വിജയം എന്നത് ശ്രദ്ധേയമാണ്. മലാനിക്കു പുറമെ പതിനാലു സ്ഥാനാര്‍ഥികള്‍ മത്‌സരിച്ച മണ്ഡലമാണ് താര്‍പാര്‍ക്കര്‍. 106630 വോട്ടുകളോടെയാണ് മലാനി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2013ല്‍ സിന്ധ് അംസംബ്ലിയിലേക്കും മലാനി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മതന്യൂനപക്ഷങ്ങള്‍ക്കു പാകിസ്താനില്‍ സംവരണ സീറ്റുകളുണ്ടെങ്കിലും രണ്ട് അവസരങ്ങളിലും പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാണു മലാനി കരുത്തു തെളിയിച്ചത്. 2002ല്‍ അന്നത്തെ പ്രസിഡന്റ് പര്‍വേസ് മുഷറഫാണു മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്കും പൊതുതിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ ഭരണഘടനാഭേദഗതിയിലൂടെ നിയമമുണ്ടാക്കിയത്. 2003-08 കാലത്ത് മലാനി നാമനിര്‍ദേശിത സംവരണസീറ്റില്‍ പാര്‍ലമെന്റ് അംഗമായിരുന്നു.

Read More