പല വീടുകളിലും വേവിച്ച ഉരുളക്കിഴങ്ങ് പ്രധാന ഭക്ഷണമാണ്. എന്നാൽ ഉരുളക്കിഴങ്ങ് തിളപ്പിച്ച് തണുക്കാതെ മുഴുവൻ തൊലി കളയുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ചൂടിൽ വിരൽ പൊള്ളാതെ ഉരുളക്കിഴങ്ങ് തൊലി കളയാൻ വേഗമേറിയ മാർഗമുണ്ടോ? വേവിച്ച ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്നതിനുള്ള ലളിതമായ ഒരു പരിഹാരം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്. അങ്കിതനൂപ് എന്ന ഇൻസ്റ്റാഗ്രാം പേജ് ഉരുളക്കിഴങ്ങ് തൊലി കളയുന്നതിനുള്ള ഹാക്ക് പങ്കിട്ടു. ഒരു പ്ലേറ്റിൽ വേവിച്ച ഉരുളക്കിഴങ്ങുകൾ സ്ത്രീ നിരത്തുന്നത് വീഡിയോയിൽ കാണിക്കുന്നു. ആദ്യം അവർ പകുതിയായി ഉരുളക്കിഴങ്ങ് മുറിക്കുന്നു. അടുത്തതായി ഉരുളക്കിഴങ്ങിന്റെ തൊലി കളയാൻ വറുത്ത പൂരികൾ എണ്ണയിൽ നിന്ന് കോരിയെടുക്കുന്നതിനായ് സാധാരണയായി ഉപയോഗിക്കുന്ന ഒരു സ്കിമ്മർ ലാഡിൽ അവർ ഉപയോഗിക്കുന്നു. അതെങ്ങനെ സാധിക്കുമെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? പകുതി മുറിച്ച ഉരുളക്കിഴങ്ങ് ലാഡിൽ വെച്ച് പതുക്കെ അമർത്തുന്നു. തുടർന്ന് കിഴങ്ങ് പ്ലേറ്റിൽ തെന്നി തൊലി സ്കിമ്മർ ലാഡിലിന് മുകളിൽ…
Read MoreDay: September 29, 2023
വിവാഹം കഴിക്കാതെ സഹോദരി ഗർഭിണിയായി; നാണക്കേട് ഭയന്ന് അമ്മയും സഹോദരനും ഗർഭിണിയെ തീ കൊളുത്തി; നടുക്കാം മാറാതെ ഗ്രാം
ലക്നോ: ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി കൊല്ലാൻ ശ്രമം. ഹപുരിലാണ് സംഭവം. പൊള്ളലേറ്റ് ഗുരുതര പരിക്കേറ്റ 21കാരി ആശുപത്രിയില്‍ ചികിത്സയിലാണ്. അവിവാഹിതയായ പെണ്‍കുട്ടി ഗര്‍ഭിണിയായതിനാലാണ് ഇരുവരും കൊലപാതക ശ്രമം നടത്തിയത്. ഗര്‍ഭത്തിന് ഉത്തരവാദി ആരാണെന്ന് അമ്മയും സഹോദരനും ചോദിച്ചുവെങ്കിലും പെണ്‍കുട്ടി ഉത്തരം നല്‍കിയില്ല. തുടര്‍ന്ന് അമ്മയും സഹോദരനും ചേര്‍ന്ന് പെണ്‍കുട്ടിയ വനമേഖലയില്‍ എത്തിച്ചതിന് ശേഷം തീകൊളുത്തുകയായിരുന്നു. സംഭവം കണ്ട കര്‍ഷകരാണ് പെണ്‍കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെയും സഹോദരനെയും പോലീസ് പിടികൂടി. ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Read Moreഗർഭിണിയെ കാട്ടിൽ കൊണ്ടുപോയി തീകൊളുത്തി; അമ്മയും സഹോദരനും അറസ്റ്റിൽ
ഗർഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് തീകൊളുത്തി. ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം. യുവതിയക്ക് ഗുരുതരമായി പൊള്ളലേറ്റു. അവിവാഹിതയായ മകൾ ഗർഭിണിയാണെന്നറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ രോഷാകുലരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിനെക്കുറിച്ച് അവർ അവളോട് ചോദിച്ചിരുന്നുവെങ്കിലും വിവരങ്ങളൊന്നും വെളിപ്പെടുത്താൻ യുവതി തയാറായില്ല. 21 കാരിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് കാട്ടിലേക്ക് കൊണ്ടുപോയി തീകൊളുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ചില കർഷകർ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് 70 ശതമാനം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെന്ന് പോലീസ് പറഞ്ഞു. പിന്നീട് യുവതിയെ മീററ്റിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ യുവതിയുടെ അമ്മയെയും സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read Moreതുടർച്ചയായുള്ള വയറുവേദന; ശസ്ത്രക്രിയ നടത്തിയപ്പോൾ വയറ്റിൽ നിന്ന് കിട്ടിയത് ഇതൊക്കെ
വയറുവേദനയെ തുടർന്ന് രോഗിയെ ഓപ്പറേഷൻ ചെയ്ത ഡോക്ടർമാർ കണ്ടത് ഞെട്ടിക്കുന്ന വസ്തുക്കൾ. പഞ്ചാബിലെ മോഗയിലെ ഒരു ആശുപത്രിയിലാണ് സംഭവം. രണ്ട് ദിവസത്തിലേറെയായി ഓക്കാനവും കടുത്ത പനിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് 40കാരനെ മോഗയിലെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദന ശമിക്കാത്തതിനെ തുടർന്ന് കാരണം കണ്ടുപിടിക്കാൻ വയറ്റിന്റെ എക്സ്-റേ സ്കാൻ എടുക്കാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ഫലങ്ങൾ അസ്വസ്ഥമായിരുന്നു. വ്യാഴാഴ്ച രോഗിയെ ഓപ്പറേഷൻ ചെയ്യുന്നതിനിടെ ഇയർഫോണുകളും ലോക്കറ്റുകളും സ്ക്രൂകളുമാണ് വയറിനുള്ളിൽ കണ്ടെത്തിയത്. പരിശോധനയിൽ ഇയാളുടെ വയറിനുള്ളിൽ നിരവധി ലോഹ വസ്തുക്കൾ ഉള്ളതായി കണ്ടെത്തി. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ശരീരത്തിൽ നിന്ന് ഈ വസ്തുക്കൾ പുറത്തെടുത്തത്. ഇയർഫോണുകൾ, വാഷറുകൾ, നട്ട്സ് ആൻഡ് ബോൾട്ടുകൾ, വയറുകൾ, ലോക്കറ്റുകൾ, ബട്ടണുകൾ, റാപ്പറുകൾ, ഹെയർക്ലിപ്പുകൾ, ഒരു സിപ്പർ ടാഗ്, മാർബിൾ, സേഫ്റ്റി പിൻ എന്നിവയാണ് വയറ്റിൽ നിന്ന് പുറത്തെടുത്ത വസ്തുക്കളിൽ ഉൾപ്പെടുന്നത്.…
Read More