മും​ബൈ​യി​ലെ 1.2 ല​ക്ഷ​ത്തേ​ക്കാ​ൾ സ്വ​ന്തം നാ​ട്ടി​ലെ 40,000 രൂ​പ ന​ൽ​കു​ന്ന​ത് വ​ലി​യ സ​മ്പ​ന്ന​ത; ഉ​യ​ർ​ന്ന ശ​മ്പ​ള​മു​ള്ള ജോ​ലി ഉ​പേ​ക്ഷി​ച്ച് യു​വാ​വ്, ച​ർ​ച്ച​യാ​യി എ​ക്സ് പോ​സ്റ്റ്

ഇ​ന്ത്യ​യി​ലെ വ​ൻ​ന​ഗ​ര​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന ജീ​വി​ത​ച്ചെ​ല​വും ശ​മ്പ​ള​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വീ​ണ്ടു​മൊ​രു ച​ർ​ച്ച​യ്ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ് ഒ​രു ഐ​ടി ജീ​വ​ന​ക്കാ​ര​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ്. മെ​ട്രോ ന​ഗ​ര​മാ​യ മും​ബൈ​യി​ലെ ഉ​യ​ർ​ന്ന ശ​മ്പ​ള​മു​ള്ള ജോ​ലി ഉ​പേ​ക്ഷി​ച്ച് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ശു​ഭ് ജെ​യി​ൻ എ​ന്ന യു​വാ​വാ​ണ് ത​ന്‍റെ അ​നു​ഭ​വം എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. മും​ബൈ​യി​ൽ പ്ര​തി​മാ​സം 1.2 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യി​രു​ന്ന ത​നി​ക്ക് ഇ​പ്പോ​ൾ സ്വ​ന്തം നാ​ട്ടി​ൽ ല​ഭി​ക്കു​ന്ന 40,000 രൂ​പ​യാ​ണ് കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യും സ​ന്തോ​ഷ​വും ന​ൽ​കു​ന്ന​തെ​ന്ന് യു​വാ​വ് വ്യ​ക്ത​മാ​ക്കു​ന്നു. ഒ​ന്നാം കി​ട ന​ഗ​ര​ങ്ങ​ളും മൂ​ന്നാം കി​ട ന​ഗ​ര​ങ്ങ​ളും ത​മ്മി​ലു​ള്ള ജീ​വി​ത​ച്ചെ​ല​വി​ലെ വ്യ​ത്യാ​സ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കാ​നാ​ണ് താ​ൻ ഈ ​ഉ​ദാ​ഹ​ര​ണം പ​ങ്കു​വെ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. രേ​ഖ​ക​ളി​ൽ 1.2 ല​ക്ഷം രൂ​പ എ​ന്ന​ത് വ​ള​രെ വ​ലി​യൊ​രു തു​ക​യാ​യി തോ​ന്നു​മെ​ങ്കി​ലും മാ​സാ​വ​സാ​നം ക​യ്യി​ൽ ഒ​ന്നും അ​വ​ശേ​ഷി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു മും​ബൈ​യി​ലെ​ന്ന് ശു​ഭ് പ​റ​യു​ന്നു. ത​ന്‍റെ മും​ബൈ​യി​ലെ…

Read More

പൊതുതാല്‍പര്യ ഹര്‍ജി തള്ളി: പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി സ​ര്‍​ക്കാ​രി​ന് തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്ത്രീ​ക​ള്‍​ക്ക് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി സ​ര്‍​ക്കാ​രി​ന് തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി. പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ത​ള്ളി. രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ വാ​ക്കു​പാ​ലി​ച്ച​ത് കാ​ണാ​ൻ സാ​ധി​ക്കു​ന്നി​ല്ലേ​യെ​ന്നും പ​ദ്ധ​തി നി​ര്‍​ത്ത​ണ​മെ​ന്ന് എ​ങ്ങ​നെ​യാ​ണ് പ​റ​യു​ക​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ വ​ന്ന ഹ​ര്‍​ജി വി​ധി പ​റ​യാ​ന്‍ ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Read More

ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ആ​ര്; പി​എ​സ്‌​സി ചോ​ദ്യ പേ​പ്പ​റി​ല്‍ ഇ​ടം പി​ടി​ച്ച് ദി​യ

പാ​​ലാ: പി​​എ​​സ്‌​​സി ചോ​​ദ്യ​​പേ​​പ്പ​​റി​​ലും ച​​രി​​ത്ര ഉ​​ത്ത​​ര​​മാ​​യി പാ​​ലാ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്സ​​ണ്‍ ദി​​യ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം. ശ​​നി​​യാ​​ഴ്ച ന​​ട​​ന്ന വ​​നി​​താ കോ​​ണ്‍​സ്റ്റ​​ബി​​ള്‍ എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യി​​ലെ ശ​​രി​​യു​​ത്ത​​രം ദി​​യ ബി​​നു ആ​​യി​​രു​​ന്നു. ചോ​​ദ്യ​​പേ​​പ്പ​​റി​​ലെ പ​​തി​​നേ​​ഴാ​​മ​​ത്തെ ചോ​​ദ്യ​​മാ​​യി വ​​ന്ന​​ത്, 2025 ഡി​​സം​​ബ​​റി​​ല്‍ ന​​ട​​ന്ന ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഏ​​റ്റ​​വും പ്രാ​​യം​​കു​​റ​​ഞ്ഞ ന​​ഗ​​ര​​സ​​ഭാ അ​​ധ്യ​​ക്ഷ​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത് ആ​​ര് എ​​ന്ന​​താ​​യി​​രു​​ന്നു. ശ​​രി​​യു​​ത്ത​​രം തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി നാ​​ല് ഓ​​പ്ഷ​​നു​​ക​​ള്‍ കൊ​​ടു​​ത്തി​​രു​​ന്നു.പ​​രീ​​ക്ഷ ക​​ഴി​​ഞ്ഞ​​യു​​ട​​നെ ഈ ​​പ​​രീ​​ക്ഷ എ​​ഴു​​തി​​യ ദി​​യ​​യു​​ടെ അ​​ടു​​ത്ത സു​​ഹൃ​​ത്താ​​ണ് ചോ​​ദ്യ​​പേ​​പ്പ​​റി​​ന്‍റെ ഫോ​​ട്ടോ എ​​ടു​​ത്ത് അ​​യ​​ച്ചു​​കൊ​​ടു​​ത്ത​​ത്. ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ന​​ഗ​​ര​​സ​​ഭാ അ​​ധ്യ​​ക്ഷ എ​​ന്ന ച​​രി​​ത്ര സ്ഥാ​​ന​​ത്തെ​​ത്തി​​യ ദി​​യ ബി​​നു​​വി​​ന്‍റേ​​ത് ക​​ന്നി മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. മ​​ത്സ​​രി​​ക്കു​​ന്പോ​​ഴും പി​​ന്നീ​​ട് ചെ​​യ​​ര്‍​പേ​​ഴ്സ​​ണാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​പ്പോ​​ഴും 21 വ​​യ​​സേ ആ​​യി​​രു​​ന്നു​​ള്ളൂ. ഈ ​​ച​​രി​​ത്ര നേ​​ട്ട​​ത്തെ പി​​എ​​സ്‌​​സി കൂ​​ടി ചോ​​ദ്യ​​പേ​​പ്പ​​റി​​ലൂ​​ടെ ആ​​ദ​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണി​​പ്പോ​​ള്‍.

Read More

ഡി​ജി​റ്റ​ൽ ഡീ​റ്റോ​ക്സ്: ഫോ​ൺ മാ​റ്റി​വെ​ച്ച​പ്പോ​ൾ ജീ​വി​തം മാ​റി​മ​റി​ഞ്ഞെ​ന്ന് യു​വാ​വ്; വൈ​റ​ലാ​യി എ​ക്സ് പോ​സ്റ്റ്

സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളു​ടെ ലോ​ക​ത്ത് നി​ന്ന് വാ​രാ​ന്ത്യ​ങ്ങ​ളി​ൽ മാ​ത്രം മാ​റി​നി​ൽ​ക്കാ​ൻ ഒ​രു യു​വാ​വ് എ​ടു​ത്ത തീ​രു​മാ​നം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ഫോ​ൺ പൂ​ർ​ണ​മാ​യും ഓ​ഫ് ചെ​യ്ത് വെ​ച്ച​പ്പോ​ൾ ത​ന്‍റെ ജീ​വി​ത​രീ​തി​യി​ലും സ​മ​യ​ക്ര​മ​ത്തി​ലും ഉ​ണ്ടാ​യ അ​ത്ഭു​ത​ക​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് സി​ദ്ധാ​ർ​ഥ് ഭി​മാ​നി എ​ന്ന യു​വാ​വ് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ചി​ല​വ​ഴി​ക്കാ​നും അ​നാ​വ​ശ്യ ചി​ന്ത​ക​ൾ കു​റ​യ്ക്കാ​നും ഈ ​പ​രീ​ക്ഷ​ണം സ​ഹാ​യി​ച്ചെ​ങ്കി​ലും, ഇ​ന്ന​ത്തെ കാ​ല​ത്ത് സ്മാ​ർ​ട്ട്‌​ഫോ​ണി​ല്ലാ​തെ ജീ​വി​ക്കു​ന്ന​ത് എ​ത്ര​ത്തോ​ളം പ്ര​യാ​സ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ക്കു​ന്നു. സി​ദ്ധാ​ർ​ഥി​ന്‍റെ പോ​സ്റ്റ് പ്ര​കാ​രം, എ​ല്ലാ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും അ​ദ്ദേ​ഹം ത​ന്‍റെ ഐ​ഫോ​ൺ പൂ​ർ​ണ​മാ​യും സ്വി​ച്ച് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്ന് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഒ​രു സാ​ധാ​ര​ണ നോ​ക്കി​യ ഫ്ലി​പ്പ് ഫോ​ൺ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക. ഈ ​കൊ​ച്ചു പ​രീ​ക്ഷ​ണം ത​നി​ക്ക് ന​ൽ​കി​യ ഫ​ല​ങ്ങ​ൾ ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. ഫോ​ൺ ഇ​ല്ലാ​താ​യ​തോ​ടെ ധാ​രാ​ളം…

Read More

ബി​ജെ​പി​യു​ടെ വി​ക​സ​ന സ​ദ​സി​ൽ എ​യിം​സി​നു​വേ​ണ്ടി വാ​ക്പ​യ​റ്റ് ന​ട​ത്തി സു​രേ​ഷ് ഗോ​പി​യും ഷോ​ൺ ജോ​ർ​ജും

കോ​ട്ട​യം: വെ​ള്ളൂ​രി​ൽ ന്യൂ​സ്‌​പ്രി​ന്‍റ് ഫാ​ക്ട​റി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച ശേ​ഷം ല​ഭ്യ​മാ​യ 600 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷോ​ൺ ജോ​ർ​ജ്. മോ​ദി സ​ർ​ക്കാ​രി​ന്‍റെ 12 വ​ർ​ഷ​ത്തെ വി​ക​സ​ന യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ബി​ജെ​പി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സ​ദ​സി​ലാ​ണ് ഷോ​ൺ ഈ ​ആ​വ​ശ‍്യം ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി “അ​ത് തൃ​ശൂ​രി​ന് ത​ന്നെ​യാ​ണ് വേ​ണ്ട​ത്” എ​ന്ന് തി​രി​ച്ച​ടി​ച്ചു. ജ​ല​ല​ഭ്യ​ത, റോ​ഡ്-​റെ​യി​ൽ-​വി​മാ​ന ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​യ വെ​ള്ളൂ​രി​ലെ ഭൂ​മി എ​യിം​സി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​ണെ​ന്ന് ഷോ​ൺ ചൂ​ണ്ടി​ക്കാ​ട്ടി. തൃ​ശൂ​രി​ന്‍റെ ഭൗ​മ​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ഏ​ക​ദേ​ശ സ​മ​ദൂ​ര​ത്തി​ൽ എ​ത്തി​ച്ചേ​രാ​നാ​കു​ന്ന കേ​ന്ദ്ര​സ്ഥാ​ന​മെ​ന്ന ഗു​ണ​വും തൃ​ശൂ​രി​നു​ണ്ടെ​ന്ന് സു​രേ​ഷ് ഗോ​പി വി​ശ​ദീ​ക​രി​ച്ചു. “എ​ന്താ​യാ​ലും അ​ടു​ത്ത ത​വ​ണ കോ​ട്ട​യ​ത്തു​നി​ന്ന് ഒ​രു ബി​ജെ​പി എം​പി​യെ വി​ജ​യി​പ്പി​ക്കാ​ൻ…

Read More

യുഎസ് -ഇറാൻ ചർച്ചയ്ക്കു തുടക്കമായി

ജ​നീ​വ: പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി യു​എ​സ്-​ഇ​റാ​ൻ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള ച​ർ​ച്ച​യ്ക്കു സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പി​ട്ട താ​ത്കാ​ലി​ക ധാ​ര​ണ ഉ​റ​പ്പി​ക്കു​ന്ന​തി​നാ​ണ് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും ഇ​റേ​നി​യ​ൻ പ്ര​തി​നി​ധി​സം​ഘ​വും ച​ർ​ച്ച ആ​രം​ഭി​ച്ച​ത്. പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗേ​ർ ഖാ​ലി​ബാ​ഫും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി​യും ഇ​റാ​നെ പ്ര​തി​നി​ധീ​ക​രി​ച്ചു സം​ഘ​ത്തി​ലു​ണ്ട്. ഇ​തു​കൂ​ടാ​തെ പാ​ക്കി​സ്ഥാ​ൻ, ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ളും സ​മാ​ധാ​ന ച​ർ​ച്ച​യ്ക്കെ​ത്തി. 60 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ന്തി​മ സ​മാ​ധാ​ന ക​രാ​റി​ലെ​ത്തു​ക, ല​ബ​ന​ൻ ഉ​ൾ​പ്പെ​ടെ എ​ല്ലാ​യി​ട​ത്തും ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കു​ക, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ക എ​ന്നി​വ​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ധാ​ര​ണ​യി​ലെ​ത്തി​യ​ത്. ച​ർ​ച്ച​യ്ക്കെ​ത്തി​യ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷ​രീ​ഫ് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പാ​ക് ക​ര​സേ​നാ മേ​ധാ​വി അ​സിം മു​നീ​റും ഷ​രീ​ഫി​നൊ​പ്പം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ​ത്തി​യി​ട്ടു​ണ്ട്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഇ​റേ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​നും ക​ഴി​ഞ്ഞ​യാ​ഴ്ച സ​മാ​ധാ​ന​ത്തി​നാ​യു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു.…

Read More

ഐ​ടി മേ​ഖ​ല​യി​ലെ ക​ടു​ത്ത പ്ര​തി​സ​ന്ധി: ബി​രു​ദം ക​ഴി​ഞ്ഞി​ട്ടും ജോ​ലി ല​ഭി​ക്കാ​തെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി പ​ങ്കു​വെ​ച്ച കു​റി​പ്പ് വൈ​റ​ലാ​കു​ന്നു

കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷ​മു​ള്ള ഏ​റ്റ​വും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് നി​ല​വി​ൽ ഐ​ടി മേ​ഖ​ല ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ജോ​ലി ക​ണ്ടെ​ത്താ​നാ​കാ​തെ മാ​ന​സി​ക വി​ഷ​മം അ​നു​ഭ​വി​ക്കു​ന്ന ഒ​രു ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ബി​രു​ദ​ധാ​രി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് ഇ​പ്പോ​ൾ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. “ഈ ​മാ​സം ബി​രു​ദം ക​ഴി​ഞ്ഞി​ട്ടും ഒ​രു സോ​ഫ്റ്റ്‌​വെ​യ​ർ ജോ​ലി നേ​ടാ​ൻ ഞാ​ൻ വൈ​കി​പ്പോ​യോ?” എ​ന്ന ത​ല​ക്കെ​ട്ടോ​ടെ റെ​ഡ്ഡി​റ്റി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ത​ന്‍റെ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടും ഒ​രു ജോ​ലി പോ​ലും ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​ലു​ള്ള നി​രാ​ശ​യാ​ണ് ഈ 2026 ​ബി​ടെ​ക് ബി​രു​ദ​ധാ​രി പ​ങ്കു​വെ​ക്കു​ന്ന​ത്. “ഞാ​ൻ ഒ​രു ട​യ​ർ3 കോ​ളേ​ജി​ൽ നി​ന്നും ഈ ​മാ​സം ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​യാ​ണ് ഇ​തു​വ​രെ എ​നി​ക്ക് കാ​മ്പ​സ് പ്ലേ​സ്‌​മെ​ന്‍റ് ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ര​ണ്ട് ഇ​ന്‍റേ​ൺ​ഷി​പ്പു​ക​ൾ, നി​ര​വ​ധി പ്രോ​ജ​ക്റ്റു​ക​ൾ, മി​ക​ച്ച ഒ​രു പോ​ർ​ട്ട്ഫോ​ളി​യോ എ​ന്നി​വ എ​നി​ക്കു​ണ്ട്. കൂ​ടാ​തെ ഡി​എ​സ്‌​എ, ഇ​ന്‍റ​ർ​വ്യൂ ത​യ്യാ​റെ​ടു​പ്പു​ക​ൾ എ​ന്നി​വ​യെ​ല്ലാം കൃ​ത്യ​മാ​യി…

Read More

ഇ​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ… തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യ ക്ഷേ​മ പെ​ൻ​ഷ​ൻ 3000 രൂ​പ​യാ​ക്കും; എ​ൽ​എ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​നം പോ​ലെ നീ​ളി​ല്ലെ​ന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ പെ​ൻ​ഷ​ൻ 3000 രൂ​പ​യാ​ക്കു​ക​യെ​ന്ന യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ക്ഷേ​മ പെ​ൻ​ഷ​ൻ അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് വേ​ണ്ടി മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്തി പു​തി​യ സം​വി​ധാ​നം സ​ർ​ക്കാ​ർ ഗൗ​ര​വ​ക​ര​മാ​യി ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും നി​യ​മ​സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞു.‌ ക്ഷേ​മ പെ​ൻ​ഷ​ൻ 3000 രൂ​പ​യാ​ക്കു​മെ​ന്ന യു​ഡി​എ​ഫ് വാ​ഗ്ദാ​നം എ​ൽ​ഡി​എ​ഫ് ന​ൽ​കി​യ വാ​ഗ്ദാ​നം പോ​ലെ ആ​യി​രി​ക്കി​ല്ല. എ​ൽ​ഡി​എ​ഫ് 2500 രൂ​പ​യാ​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. ആ​ദ്യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​റി​ന്‍റെ കാ​ലാ​വ​ധി തീ​രാ​നി​രി​ക്കെ​യാ​ണ് 1500 ഉ​ള്ള​ത് 100 രൂ​പ കൂ​ട്ടി​യ​ത്. അ​തി​ൽ​നി​ന്ന് 2000 ആ​ക്കി ഉ​യ​ർ​ത്തി​യ​ത് ര​ണ്ടാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി തീ​രാ​നി​രി​ക്കെ​യാ​ണ്. അ​ത്ത​ര​മൊ​രു കാ​ല​താ​മ​സം യു​ഡി​എ​ഫ് വ​രു​ത്തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ആ​രം​ഭി​ച്ച സ്ത്രീ ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​പ​ദ്ധ​തി തു​ട​രു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​തു​വ​രെ…

Read More

പൊ​തു ക​ല്ല​റ​യി​ൽ ര​ണ്ട് മൃ​ത​ദേ​ഹം; 10വ​ർ​ഷം​മു​മ്പ് കാ​ണാ​താ​യ യു​വാ​വി​ന്‍റേ​താ​ണെ​ന്ന സം​ശ​യ​വു​മാ​യി ബ​ന്ധു​ക്ക​ൾ; മ​റ്റൊ​രു ക​ണ്ടെ​ത്ത​ലു​മാ​യി പോ​ലീ​സും

ക​ണ്ണൂ​ർ: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണ​പ്പെ​ട്ട മൃ​ത​ദേ​ഹം പ​ത്ത് വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ കോ​ഴി​ക്കോ​ട് വി​ല​ങ്ങാ​ട് വാ​യാ​ട് സ്വ​ദേ​ശി സി​ജോ സ്ക​റി​യ​യു​ടേ​താ​ണെ​ന്ന സം​ശ​യ​വു​മാ​യി ബ​ന്ധു​ക്ക​ൾ. വാ​ണി​യ​പ്പാ​റ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ലെ പൊ​തു​ക​ല്ല​റ​യി​ൽ കാ​ണ​പ്പെ​ട്ട മൃ​ത​ദേ​ഹം സം​ബ​ന്ധി​ച്ചാ​ണ് ബ​ന്ധു​ക്ക​ൾ സം​ശ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പൊ​തു​ക​ല്ല​റ​യി​ൽ നേ​ര​ത്തെ സം​സ്ക​രി​ച്ച മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം പാ​യ​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ മ​റ്റൊ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​ള്ളി വി​കാ​രി​ത​ന്നെ ക​ല്ല​റ തു​റ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സി​ജോ​യു​ടെ കു​ടും​ബം രം​ഗ​ത്തു​വ​ന്ന​ത്. 2014ൽ ​കു​ടും​ബ​വു​മാ​യി ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സി​ജോ ഭാ​ര്യ​ക്കൊ​പ്പം അ​വ​രു​ടെ നാ​ടാ​യ ക​രി​ക്കോ​ട്ട​ക്ക​രി വാ​ണി​യ​പ്പാ​റ​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. പി​ന്നീ​ട് മാ​താ​പി​താ​ക്ക​ളു​മാ​യോ ബ​ന്ധു​ക്ക​ളു​മാ​യോ സി​ജോ യാ​തൊ​രു ബ​ന്ധ​വും പു​ല​ർ​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് 2020-ലാ​ണ് സി​ജോ​യെ ഭാ​ര്യ​വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യെ​ന്ന വി​വ​രം ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്. അ​ന്ന് കു​റ്റ്യാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും…

Read More

നീ​റ്റ് പു​ന​പ​രീ​ക്ഷ​യ്ക്കി​ടെ ആ​ൾ​മാ​റാ​ട്ടം; ബീ​ഹാ​റി​ൽ ഒ​ൻ​പ​ത് പേ​ർ അ​റ​സ്റ്റി​ൽ, യു​പി​യി​ൽ വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്ന് സിം ​കാ​ർ​ഡ് ക​ണ്ടെ​ത്തി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പു​ന​പ​രീ​ക്ഷ​യ്ക്കി​ടെ ബീ​ഹാ​റി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ ഒ​ൻ​പ​ത് പേ​ർ അ​റ​സ്റ്റി​ൽ. ബീ​ഹാ​റി​ലെ ല​ഖി​സാ​രാ​യി​ലാ​ണ് സം​ഭ​വം. യ​ഥാ​ർ​ഥ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​രം അ​റ​സ്റ്റി​ലാ​യ​വ​ർ പ​രീ​ക്ഷ എ​ഴു​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​റാ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12 പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. യു​പി​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്ന് സിം ​കാ​ർ​ഡും പ​ഴ​യ ചോ​ദ്യ​പേ​പ്പ​റും ക​ണ്ടെ​ത്തി. ഈ ​വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ടി​വ​സ്ത്ര​ത്തി​ൽ നി​ന്ന് സിം ​കാ​ർ​ഡും നീ​റ്റ് പ​രീ​ക്ഷ​യു​ടെ പ​ഴ​യ ചോ​ദ്യ​പേ​പ്പ​റും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബ​ല്ലി​യ സ്വ​ദേ​ശി പ്രി​ൻ​സ് ദു​ബെ​യാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. അ​തേ​സ​മ​യം, പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​താ​യി എ​ൻ​ടി​എ അ​റി​യി​ച്ചു. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഫ​ലം പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ശ്ര​മം.

Read More