ഐ​ടി മേ​ഖ​ല​യി​ലെ ക​ടു​ത്ത പ്ര​തി​സ​ന്ധി: ബി​രു​ദം ക​ഴി​ഞ്ഞി​ട്ടും ജോ​ലി ല​ഭി​ക്കാ​തെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി പ​ങ്കു​വെ​ച്ച കു​റി​പ്പ് വൈ​റ​ലാ​കു​ന്നു

കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷ​മു​ള്ള ഏ​റ്റ​വും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് നി​ല​വി​ൽ ഐ​ടി മേ​ഖ​ല ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ജോ​ലി ക​ണ്ടെ​ത്താ​നാ​കാ​തെ മാ​ന​സി​ക വി​ഷ​മം അ​നു​ഭ​വി​ക്കു​ന്ന ഒ​രു ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ബി​രു​ദ​ധാ​രി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് ഇ​പ്പോ​ൾ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

“ഈ ​മാ​സം ബി​രു​ദം ക​ഴി​ഞ്ഞി​ട്ടും ഒ​രു സോ​ഫ്റ്റ്‌​വെ​യ​ർ ജോ​ലി നേ​ടാ​ൻ ഞാ​ൻ വൈ​കി​പ്പോ​യോ?” എ​ന്ന ത​ല​ക്കെ​ട്ടോ​ടെ റെ​ഡ്ഡി​റ്റി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ത​ന്‍റെ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടും ഒ​രു ജോ​ലി പോ​ലും ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​ലു​ള്ള നി​രാ​ശ​യാ​ണ് ഈ 2026 ​ബി​ടെ​ക് ബി​രു​ദ​ധാ​രി പ​ങ്കു​വെ​ക്കു​ന്ന​ത്.

“ഞാ​ൻ ഒ​രു ട​യ​ർ3 കോ​ളേ​ജി​ൽ നി​ന്നും ഈ ​മാ​സം ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​യാ​ണ് ഇ​തു​വ​രെ എ​നി​ക്ക് കാ​മ്പ​സ് പ്ലേ​സ്‌​മെ​ന്‍റ് ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ര​ണ്ട് ഇ​ന്‍റേ​ൺ​ഷി​പ്പു​ക​ൾ, നി​ര​വ​ധി പ്രോ​ജ​ക്റ്റു​ക​ൾ, മി​ക​ച്ച ഒ​രു പോ​ർ​ട്ട്ഫോ​ളി​യോ എ​ന്നി​വ എ​നി​ക്കു​ണ്ട്. കൂ​ടാ​തെ ഡി​എ​സ്‌​എ, ഇ​ന്‍റ​ർ​വ്യൂ ത​യ്യാ​റെ​ടു​പ്പു​ക​ൾ എ​ന്നി​വ​യെ​ല്ലാം കൃ​ത്യ​മാ​യി ചെ​യ്യു​ന്നു​മു​ണ്ട്. എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യി അ​പേ​ക്ഷി​ച്ചി​ട്ടും ഒ​രി​ട​ത്തു​നി​ന്നും അ​നു​കൂ​ല​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഞാ​ൻ മാ​ന​സി​ക​മാ​യി വ​ള​രെ ത​ള​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​നി കു​റി​ച്ചു.

ഓ​ഫ് കാ​മ്പ​സ് വ​ഴി ഇ​നി​യും ത​നി​ക്ക് ജോ​ലി ല​ഭി​ക്കാ​ൻ എ​ന്തെ​ങ്കി​ലും സാ​ധ്യ​ത​യു​ണ്ടോ എ​ന്നാ​ണ് ഈ ​വി​ദ്യാ​ർ​ത്ഥി​നി സോ​ഷ്യ​ൽ മീ​ഡി​യ​യോ​ട് ചോ​ദി​ക്കു​ന്ന​ത്. ഈ ​പോ​സ്റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് പെ​ൺ​കു​ട്ടി​ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. നി​ല​വി​ലെ വി​പ​ണി സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ഠി​ന​മാ​ണെ​ങ്കി​ലും പ്ര​തീ​ക്ഷ കൈ​വി​ട​രു​തെ​ന്ന് അ​വ​ർ ഉ​പ​ദേ​ശി​ക്കു​ന്നു. ഐ​ടി മേ​ഖ​ല​യി​ലെ റി​ക്രൂ​ട്ട്‌​മെ​ന്‍റ് മ​ന്ദ​ഗ​തി​യി​ലാ​ണെ​ങ്കി​ലും, ശ​രി​യാ​യ ദി​ശ​യി​ലു​ള്ള പ​രി​ശ്ര​മ​വും ക്ഷ​മ​യും ഉ​ണ്ടെ​ങ്കി​ൽ ഈ ​പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

Related posts

Leave a Comment