യുഎസ് -ഇറാൻ ചർച്ചയ്ക്കു തുടക്കമായി

ജ​നീ​വ: പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി യു​എ​സ്-​ഇ​റാ​ൻ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള ച​ർ​ച്ച​യ്ക്കു സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പി​ട്ട താ​ത്കാ​ലി​ക ധാ​ര​ണ ഉ​റ​പ്പി​ക്കു​ന്ന​തി​നാ​ണ് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും ഇ​റേ​നി​യ​ൻ പ്ര​തി​നി​ധി​സം​ഘ​വും ച​ർ​ച്ച ആ​രം​ഭി​ച്ച​ത്.

പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗേ​ർ ഖാ​ലി​ബാ​ഫും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി​യും ഇ​റാ​നെ പ്ര​തി​നി​ധീ​ക​രി​ച്ചു സം​ഘ​ത്തി​ലു​ണ്ട്. ഇ​തു​കൂ​ടാ​തെ പാ​ക്കി​സ്ഥാ​ൻ, ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ളും സ​മാ​ധാ​ന ച​ർ​ച്ച​യ്ക്കെ​ത്തി. 60 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ന്തി​മ സ​മാ​ധാ​ന ക​രാ​റി​ലെ​ത്തു​ക, ല​ബ​ന​ൻ ഉ​ൾ​പ്പെ​ടെ എ​ല്ലാ​യി​ട​ത്തും ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കു​ക, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ക എ​ന്നി​വ​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ധാ​ര​ണ​യി​ലെ​ത്തി​യ​ത്.

ച​ർ​ച്ച​യ്ക്കെ​ത്തി​യ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷ​രീ​ഫ് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പാ​ക് ക​ര​സേ​നാ മേ​ധാ​വി അ​സിം മു​നീ​റും ഷ​രീ​ഫി​നൊ​പ്പം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ​ത്തി​യി​ട്ടു​ണ്ട്.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഇ​റേ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​നും ക​ഴി​ഞ്ഞ​യാ​ഴ്ച സ​മാ​ധാ​ന​ത്തി​നാ​യു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച യു​എ​സ്-​ഇ​റാ​ൻ ച​ർ​ച്ച സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു.

ല​ബ​ന​നി​ലെ ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഇ​റാ​ൻ ച​ർ​ച്ച​യി​ൽ​നി​ന്നു പി​ന്മാ​റി. തു​ട​ർ​ന്ന് ച​ർ​ച്ച നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ല​ബ​ന​നി​ലെ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹോ​ർ​മു​സ് അ​ട​യ്ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ൻ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 60 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ന്തി​മ ക​രാ​റി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ ഹോ​ർ​മു​സി​ൽ അ​മേ​രി​ക്ക ടോ​ൾ ഏ​ർ​പ്പെ​ട‌ു​ത്തു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment