നീ​റ്റ് പു​ന​പ​രീ​ക്ഷ​യ്ക്കി​ടെ ആ​ൾ​മാ​റാ​ട്ടം; ബീ​ഹാ​റി​ൽ ഒ​ൻ​പ​ത് പേ​ർ അ​റ​സ്റ്റി​ൽ, യു​പി​യി​ൽ വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്ന് സിം ​കാ​ർ​ഡ് ക​ണ്ടെ​ത്തി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പു​ന​പ​രീ​ക്ഷ​യ്ക്കി​ടെ ബീ​ഹാ​റി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ ഒ​ൻ​പ​ത് പേ​ർ അ​റ​സ്റ്റി​ൽ. ബീ​ഹാ​റി​ലെ ല​ഖി​സാ​രാ​യി​ലാ​ണ് സം​ഭ​വം. യ​ഥാ​ർ​ഥ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​രം അ​റ​സ്റ്റി​ലാ​യ​വ​ർ പ​രീ​ക്ഷ എ​ഴു​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​റാ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12 പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. യു​പി​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്ന് സിം ​കാ​ർ​ഡും പ​ഴ​യ ചോ​ദ്യ​പേ​പ്പ​റും ക​ണ്ടെ​ത്തി. ഈ ​വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ടി​വ​സ്ത്ര​ത്തി​ൽ നി​ന്ന് സിം ​കാ​ർ​ഡും നീ​റ്റ് പ​രീ​ക്ഷ​യു​ടെ പ​ഴ​യ ചോ​ദ്യ​പേ​പ്പ​റും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബ​ല്ലി​യ സ്വ​ദേ​ശി പ്രി​ൻ​സ് ദു​ബെ​യാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. അ​തേ​സ​മ​യം, പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​താ​യി എ​ൻ​ടി​എ അ​റി​യി​ച്ചു. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഫ​ലം പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ശ്ര​മം.

Read More

പ​നി​മാ​റാ​ൻ ആ​വി പി​ടി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം; കു​ടും​ബ​ത്തി​ന്‍റെ തീ​രാ​വേ​ദ​ന​യാ​യി ഒ​ൻ​പ​താം​ക്ലാ​സു​കാ​ര​ൻ എ​യ്ഞ്ച​ലോ

മ​ണ്ണു​ത്തി: പ​നി​യെ​ത്തു​ട​ർ​ന്ന് വീ​ട്ടി​ൽ വ​ച്ച് പാ​ത്ര​ത്തി​ൽ വെ​ള്ളം ചൂ​ടാ​ക്കി ആ​വി പി​ടി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. വ​ല​ക്കാ​വ് നെ​ല്ലാ​നി സ്വ​ദേ​ശി ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ മെ​യ്ജോ​യു​ടെ മ​ക​ൻ എ​യ്ഞ്ച​ലോ (14) ആ​ണ് മ​രി​ച്ച​ത്. പൊ​ള്ള​ലേ​റ്റ കു​ട്ടി​യെ ഉ​ട​ൻ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു സം​ഭ​വം. പാ​ൽ തി​ള​പ്പി​ക്കു​ന്ന പാ​ത്ര​ത്തി​ൽ​വ​ച്ചാ​ണ് വെ​ള്ളം തി​ള​പ്പി​ച്ചി​രു​ന്ന​ത്. കി​ട​പ്പു​രോ​ഗി​യാ​യ അ​പ്പാ​പ്പ​നും ഇ​ള​യ സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണു സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ്പ​നും അ​മ്മാ​മ്മ​യും റ​ബ​ർ പാ​ൽ ശേ​ഖ​രി​ക്കാ​ൻ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ വി​ദേ​ശ​ത്താ​ണ്. പു​ത​പ്പു​മൂ​ടി മു​ഖം പൊ​ള്ളി കി​ട​ക്കു​ന്ന​തു​ക​ണ്ട് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ട​നെ​ല്ലൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സം​സ്കാ​രം പി​ന്നീ​ട്. അ​മ്മ: ഫേ​ബ, സ​ഹോ​ദ​ര​ങ്ങ​ൾ: ക്രി​സ്റ്റി, മി​ഖാ​യേ​ൽ.

Read More

മ​ക​ളു​ടെ ആ​ദ്യ സ്കൂ​ൾ ദി​ന​ത്തി​ൽ വൈ​കി​യെ​ത്തി​യ ജീ​വ​ന​ക്കാ​ര​നോ​ട് അ​വ​ധി​യെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വി​ദേ​ശി​യാ​യ മാ​നേ​ജ​ർ; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ

മ​ക​ളു​ടെ ആ​ദ്യ പ്രീ​സ്‌​കൂ​ൾ ദി​ന​ത്തി​ൽ ലോ​ഗ് ഇ​ൻ ചെ​യ്യാ​ൻ വൈ​കി​യ ജീ​വ​ന​ക്കാ​ര​നോ​ട് അ​ന്നേ ദി​വ​സം പൂ​ർ​ണ​മാ​യും അ​വ​ധി​യെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട വി​ദേ​ശി​യാ​യ മാ​നേ​ജ​റു​ടെ നി​ല​പാ​ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. സൗ​ര​വ് എ​ന്ന പ്രൊ​ഫ​ഷ​ണ​ൽ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഈ ​ഹൃ​ദ്യ​വു​മാ​യ അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്. “എ​ല്ലാ​വ​രും വി​ദേ​ശ മാ​നേ​ജ​ർ​മാ​രെ ഇ​ഷ്ട​പ്പെ​ടു​ന്ന​ത് ഇ​തു​കൊ​ണ്ടാ​ണ്!” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് സൗ​ര​വ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. മ​ക​ളെ ആ​ദ്യ​മാ​യി സ്കൂ​ളി​ലാ​ക്കാ​ൻ പോ​യ​തു​കൊ​ണ്ടാ​ണ് താ​ൻ ഔ​ദ്യോ​ഗി​ക മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ല്പം വൈ​കി​യ​തെ​ന്ന് സൗ​ര​വ് മാ​നേ​ജ​റോ​ട് വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ ഇ​തു​കേ​ട്ട മാ​നേ​ജ​ർ, കു​ട്ടി സ്കൂ​ളി​ൽ പോ​കു​ന്ന ഇ​ത്ര​യും പ്ര​ധാ​ന​പ്പെ​ട്ടൊ​രു ദി​വ​സം സൗ​ര​വ് ജോ​ലി​ക്ക് ലോ​ഗ് ഇ​ൻ ചെ​യ്ത​തി​ലാ​ണ് അ​ത്ഭു​തം പ്ര​ക​ടി​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ ആ​ദ്യ പ്രീ​സ്‌​കൂ​ൾ ദി​നം എ​ന്ന​ത് മാ​താ​പി​താ​ക്ക​ൾ​ക്കും കു​ട്ടി​ക്കും ഒ​രു​പോ​ലെ വ​ലി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും, അ​ത് മാ​ന​സി​ക​മാ​യി വ​ലി​യൊ​രു സ​മ്മ​ർ​ദ്ദ​മു​ണ്ടാ​ക്കു​ന്ന സ​മ​യ​മാ​ണെ​ന്നും മാ​നേ​ജ​ർ ഓ​ർ​മി​പ്പി​ച്ചു. അ​തി​നാ​ൽ മീ​റ്റിം​ഗു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പ​ക​രം…

Read More

ഇ​ത് തൂ​ഫാ​ന്‍റെ ക​ളി​യാ​ണ് മ​ക്ക​ളെ, എ​വി​ടെ ഒ​ളി​പ്പി​ച്ചാ​ലും ക​ണ്ടു​പി​ടി​ക്കും; അ​ടി​വ​സ്ത്ര​ത്തി​ൽ എം​ഡി​എം ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി​യും സു​ഹൃ​ത്തും പി​ടി​യി​ൽ

വ​ട​ക്ക​ഞ്ചേ​രി: അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച ല​ക്ഷ​ങ്ങ​ളു​ടെ എം​ഡി​എം​എ​യു​മാ​യി യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ. 46 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കോ​ട്ട​യം പൊ​ൻ​കു​ന്നം സ്വ​ദേ​ശി എ​ലി​സ​ബ​ത്ത് (25), ഈ​രാ​റ്റു​പേ​ട്ട അ​രു​വി​ച്ചി​റ ക​ടു​വാ​മു​ഴി ഷാ​ഹു​ൽ സു​നീ​ർ (29) എ​ന്നി​വ​രാ​ണ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​ക്ക് സ​മീ​പ​മാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ഇ​രു​വ​രും ര​ണ്ട് ബ​സു​ക​ളി​ലാ​യി കോ​ട്ട​യ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. ബ​സ് ഇ​റ​ങ്ങി​യ​ശേ​ഷം ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പ​ത്ത് വ​ച്ച് മ​റ്റൊ​രു ബ​സി​ൽ ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്യാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ട​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​വു​മ്പോ​ൾ ഇ​വ​രു​ടെ കൈ​വ​ശം 45.253ഗ്രാം ​എം​ഡി​എം​എ ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 24.089 ഗ്രാം ​ഷാ​ഹു​ലി​ന്‍റെ പാ​ന്‍​സി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്നും, 21.164 ഗ്രാം ​എ​ലി​സ​ബ​ത്തി​ന്‍റെ അ​ടി​വ​സ്ത്ര​ത്തി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് എം​ഡി​എം​എ വാ​ങ്ങി​യ​തെ​ന്നാ​ണ്…

Read More