ഫ്രാ​ൻ​സി​ലെ ഹോ​ട്ട​ലി​ൽ ‘തു​ജ്‌​മേ റ​ബ് ദി​ഖ്താ ഹേ’ ​പാ​ടി കൈ​യ​ടി നേ​ടി ഫ്ര​ഞ്ച് വെ​യ്റ്റ​ർ; വീ​ഡി​യോ വൈ​റ​ൽ

ഷാ​രൂ​ഖ് ഖാ​ൻ ചി​ത്ര​മാ​യ ‘റ​ബ് നേ ​ബ​നാ ദി ​ജോ​ഡി’​യി​ലെ തു​ജ്‌​മേ റ​ബ് ദി​ഖ്താ ഹേ ​എ​ന്ന ഗാ​നം മ​നോ​ഹ​ര​മാ​യി ആ​ല​പി​ക്കു​ന്ന ഒ​രു ഫ്ര​ഞ്ച് വെ​യ്റ്റ​റു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ഫ്രാ​ൻ​സി​ലെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ നീ​സ് ന​ഗ​ര​ത്തി​ലെ ഒ​രു റെ​സ്റ്റോ​റ​ന്‍റി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​ഹൃ​ദ്യ​മാ​യ ദൃ​ശ്യം.

ഇ​വി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ഒ​രു ഇ​ന്ത്യ​ൻ വ്ലോ​ഗ​റാ​ണ് ഈ ​അ​പൂ​ർ​വ നി​മി​ഷം ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. ത​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തി​നി​ട​യി​ൽ വെ​യ്റ്റ​ർ പെ​ട്ടെ​ന്ന് ഈ ​ബോ​ളി​വു​ഡ് ഗാ​നം പാ​ടാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു എ​ന്ന് വ്ലോ​ഗ​ർ പ​റ​യു​ന്നു. ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത സ്ഥ​ല​ത്ത് വെ​ച്ച് സ്വ​ന്തം നാ​ട്ടി​ലെ പാ​ട്ട് കേ​ട്ട​തോ​ടെ വ്ലോ​ഗ​റും സു​ഹൃ​ത്തു​ക്ക​ളും വെ​യ്റ്റ​റൊ​പ്പം പാ​ട്ടി​ൽ പ​ങ്കു​ചേ​ർ​ന്നു.

“നീ​സി​ലെ നി​ങ്ങ​ളു​ടെ വെ​യ്റ്റ​ർ​ക്ക് ബോ​ളി​വു​ഡി​നോ​ട് ഭ്രാ​ന്ത​മാ​യ ഇ​ഷ്ട​മാ​ണ്” എ​ന്ന് വീ​ഡി​യോ​യി​ൽ വ്ലോ​ഗ​ർ കു​റി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് അ​ടി​ക്കു​റി​പ്പാ​യി “ഞ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ വ​ലി​യ ആ​രാ​ധ​ക​രാ​യി മാ​റി”​എ​ന്നും യു​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ട്ടി​ന്‍റെ ഒ​ടു​വി​ൽ ചെ​റി​യ രീ​തി​യി​ൽ ഭം​ഗ്ര നൃ​ത്ത​ച്ചു​വ​ടു​ക​ൾ വെ​ക്കാ​നും ഫ്ര​ഞ്ച് യു​വാ​വ് മ​റ​ന്നി​ല്ല.

വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​ത് ക​ണ്ട​ത്. ഭാ​ഷ​ക​ൾ​ക്ക​പ്പു​റം സം​ഗീ​തം എ​ങ്ങ​നെ മ​നു​ഷ്യ​രെ ഒ​ന്നി​പ്പി​ക്കു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​വീ​ഡി​യോ എ​ന്ന് പ​ല​രും ക​മ​ന്‍റ് ചെ​യ്തു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ മാ​തൃ​രാ​ജ്യ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന ഇ​ത്ത​രം ചെ​റി​യ നി​മി​ഷ​ങ്ങ​ൾ വ​ലി​യ സ​ന്തോ​ഷ​മാ​ണ് ന​ൽ​കാ​റു​ള്ള​ത് എ​ന്നാ​ണ് പ്ര​വാ​സി​ക​ളാ​യ ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ വീ​ഡി​യോ​യ്ക്ക് താ​ഴെ കു​റി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ഈ ​ഫ്ര​ഞ്ച് വെ​യ്റ്റ​ർ ഇ​പ്പോ​ൾ ഇ​ന്ത്യ​ൻ നെ​റ്റി​സ​ൺ​സി​ന്‍റെ പ്രി​യ​ങ്ക​ര​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

 

Related posts

Leave a Comment