ഹൃ​ദ​യം തൊ​ടും ഈ ​കു​റി​പ്പ്; എ​യ​ർ​പോ​ർ​ട്ട് ലോ​ഞ്ചി​ൽ അ​പ​രി​ചി​ത​ൻ കാ​ട്ടി​യ ന​ന്മ​യ്ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ക​യ്യ​ടി​ക​ൾ, മാ​തൃ​ക​യാ​യി യു​വാ​വ്

ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച് അ​പ​രി​ചി​ത​നാ​യ ഒ​രാ​ൾ കാ​ട്ടി​യ സ്നേ​ഹ​വും ക​രു​ണ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ൽ ശ്ര​ദ്ധ​നേ​ടു​ന്നു. കു​ഞ്ഞു​മാ​യി യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന കു​ടും​ബ​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ട് ക​ണ്ട്, ത​നി​ക്ക് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്രീ​മി​യം ലോ​ഞ്ച് സൗ​ക​ര്യം ഇ​വ​ർ​ക്കാ​യി വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു ഈ ​യു​വാ​വ്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന കു​ടും​ബ​ത്തി​നാ​ണ് ഈ ​അ​പൂ​ർ​വ്വ അ​നു​ഭ​വം ഉ​ണ്ടാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ലോ​ഞ്ചി​ൽ പ്ര​വേ​ശി​ക്കാ​ൻ ര​ണ്ട് കാ​ർ​ഡു​ക​ൾ ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ങ്കി​ലും, യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ ഭാ​ര്യ ശ്രേ​യ​യു​ടെ പേ​ഴ്സ് വീ​ട്ടി​ൽ മ​റ​ന്നു​വെ​ച്ച​തി​നാ​ൽ ഇ​വ​രു​ടെ കൈ​വ​ശം ഒ​രു കാ​ർ​ഡ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് യാ​ത്ര​ക്കാ​ര​നാ​യ വ്യ​ക്തി ഈ ​അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്. ത​ങ്ങ​ൾ ലോ​ഞ്ചി​ൽ ക​യ​റാ​ൻ അ​നു​വാ​ദം ചോ​ദി​ക്കു​ന്ന സ​മ​യ​ത്താ​ണ് തൊ​ട്ട​ടു​ത്ത് മ​റ്റൊ​രു യു​വാ​വും അ​വി​ടെ എ​ത്തി​യ​ത്. എ​ന്നാ​ൽ ഈ ​കു​ടും​ബ​ത്തോ​ടൊ​പ്പം ‘വേ​ദ’ എ​ന്ന ചെ​റി​യ കു​ഞ്ഞു​ണ്ടെ​ന്നും, ത​ന്നേ​ക്കാ​ൾ കൂ​ടു​ത​ൽ ഈ ​സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള​ത് അ​വ​ർ​ക്കാ​ണെ​ന്നും മ​ന​സ്സി​ലാ​ക്കി​യ ആ ​അ​പ​രി​ചി​ത​ൻ, ത​ന്‍റെ പ്ര​വേ​ശ​ന അ​നു​മ​തി ഈ ​കു​ടും​ബ​ത്തി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു. താ​ൻ പു​റ​ത്ത് കാ​ത്തി​രി​ക്കാ​മെ​ന്നും കു​ടും​ബ​ത്തോ​ട് ലോ​ഞ്ചി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ത​നി​ക്ക് വെ​റു​തെ സ​മ​യം ക​ള​യാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ് ലോ​ഞ്ച് ആ​വ​ശ്യ​മെ​ന്നും, എ​ന്നാ​ൽ ചെ​റി​യ കു​ഞ്ഞു​ള്ള​തു​കൊ​ണ്ട് ഈ ​കു​ടും​ബ​ത്തി​ന് അ​വി​ടെ​യാ​യി​രി​ക്കും കൂ​ടു​ത​ൽ സൗ​ക​ര്യ​മെ​ന്നും ആ ​അ​പ​രി​ചി​ത​ൻ പ​റ​ഞ്ഞ​താ​യി യാ​ത്ര​ക്കാ​ര​ൻ വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ആ ​യു​വാ​വ് കാ​ണി​ച്ച വ​ലി​യ മ​ന​സ്സ് ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്ക​ള​ഞ്ഞു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ​യ്ക്ക് വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ മ​നു​ഷ്യ​ത്വ​ത്തി​ലും കാ​രു​ണ്യ​ത്തി​ലു​മു​ള്ള വി​ശ്വാ​സം വീ​ണ്ടും ഉ​റ​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു എ​ന്ന് പ​ല​രും ക​മ​ന്‍റ് ചെ​യ്തു. “ഈ ​ലോ​ക​ത്ത് ഇ​പ്പോ​ഴും ന​ല്ല മ​നു​ഷ്യ​ർ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ഇ​ത് കാ​ണി​ച്ചു​ത​രു​ന്നു” എ​ന്ന് ഒ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ച​പ്പോ​ൾ, “ന​ല്ല ആ​ളു​ക​ൾ​ക്ക് എ​പ്പോ​ഴും ന​ല്ല​തു​മാ​ത്ര​മേ സം​ഭ​വി​ക്കൂ” എ​ന്നാ​ണ് മ​റ്റൊ​രു വ്യ​ക്തി പ്ര​തി​ക​രി​ച്ച​ത്.

 

Related posts

Leave a Comment