അ​ന്നം മു​ട​ക്കി​യ​ത​ല്ല… പൊ​തി​ച്ചോ​ര്‍ വി​വാ​ദത്തി​ൽ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി ആ​രോ​ഗ്യ​മ​ന്ത്രി കെ. മു​ര​ളീ​ധ​ര​ൻ

തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ. അന്നം മുടക്കിയതല്ലെന്നും ആലപ്പുഴയിൽ സ്ഥലം കൈയേറിയതിൽ ഇടപെട്ടതാണെന്നും കെ. മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കൈയേറ്റത്തെക്കുറിച്ച് പരാതി ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്നം. ലാബിനെതിരെ നടപടി എടുത്തത് ആണ് എതിർപ്പിന് കാരണം. പൊതിച്ചോർ അല്ല. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിനു തടസമില്ലെന്നും മുരളീധരൻ പറഞ്ഞു.

Read More

പെ​ട്രോ​ൾ അ​ടി​ച്ചി​ട്ട് പ​ണം ന​ൽ​കാ​തെ പോ​കാ​ൻ ശ്ര​മം; ത​ട​ഞ്ഞ പ​മ്പ് മാ​നേ​ജ​ർ​ക്ക് നേ​രേ ആ​ക്ര​മ​ണം 

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പെ​ട്രോ​ൾ പ​മ്പി​ൽ മാ​നേ​ജ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. ചു​ള്ളി​ക്ക​ലി​ലെ പെ​ട്രോ​ൾ പ​മ്പി​ലാ​ണ് സം​ഭ​വം. 100 രൂ​പ​യ്ക്ക് പെ​ട്രോ​ൾ അ​ടി​ച്ച ശേ​ഷം പ​ണം ന​ൽ​കാ​തെ പോ​കാ​ൻ ശ്ര​മി​ച്ച ര​ണ്ടം​ഗ​സം​ഘ​ത്തെ മാ​നേ​ജ​ർ ത​ട​ഞ്ഞു​നി​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് പ​ണം ഈ​ടാ​ക്കി​യ​താ​ണ് പ്ര​തി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. പ​ണം ചോ​ദി​ച്ച​തി​ന് പ​മ്പ് മാ​നേ​ജ​രാ​യ മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി വി​ഷ്ണു വി​നോ​ദി​നെ ഈ ​ര​ണ്ടം​ഗ​സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ ഈ ​സം​ഘം സ്ഥി​ര​മാ​യി പ​മ്പി​ലെ​ത്തി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​റു​ള്ള​വ​രാ​ണെ​ന്ന് പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ വ്യ​ക്ത​മാ​ക്കു​ന്നു. മ​ർ​ദ​ന​മേ​റ്റ ജീ​വ​ന​ക്കാ​ര​നാ​യ വി​ഷ്ണു വി​നോ​ദി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ചു​ള്ളി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

വി​ര​ട്ട​ലൊ​ന്നും വേ​ണ്ടെ… എ​ൻ​എ​സ്എ​സി​ന്‍റെ ഭ​ര​ണ​ഘ​ട​ന പൂ​ഴ്ത്തി​യ നി​ല​യി​ൽ; ഏ​കാ​ധി​പ​തി​ക​ൾ ത​ക​രും; ജി.സു​കു​മാ​ര​നെ വി​മ​ർ​ശി​ച്ചും സ​തീ​ശ​നെ ത​ലോ​ടി​യും ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സി​ൽ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ൾ വ​ള​രു​ക​യാ​ണെ​ന്നും, എ​വി​ടെ​യാ​യാ​ലും ഏ​കാ​ധി​പ​തി​ക​ൾ ത​ക​രു​മെ​ന്നും കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ​യും ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹം രം​ഗ​ത്ത്. “സോ​ഡാ കു​പ്പി​യി​ൽ ഗോ​ലി ഇ​ട്ടാ​ൽ പി​ന്നെ കു​പ്പി പൊ​ട്ടി​ച്ചാ​ലേ എ​ടു​ക്കാ​ൻ പ​റ്റൂ” എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ, എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ താ​നേ വ​രു​മെ​ന്നും ഏ​കാ​ധി​പ​ത്യം അ​വ​സാ​നി​ക്കു​മെ​ന്നും ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി. എ​ൻ​എ​സ്എ​സി​ന്‍റെ ഭ​ര​ണ​ഘ​ട​ന താ​ൻ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും അ​ത് ഒ​ളി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ സ​മാ​ധി മ​ന്ദി​രം ക്ഷേ​ത്ര​മാ​ണെ​ന്നാ​ണ് സു​കു​മാ​ര​ൻ നാ​യ​ർ പ​റ​യു​ന്ന​ത്, എ​ന്നാ​ൽ അ​ത് എ​ല്ലാ​വ​ർ​ക്കു​മാ​യി തു​റ​ന്നു ന​ൽ​ക​ണ​മെ​ന്നാ​ണ് താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ നി​ന്ന് ത​ന്നെ പു​റ​ത്താ​ക്കി​യ​തി​ലെ നീ​തി സ​മൂ​ഹം പ​രി​ശോ​ധി​ക്ക​ട്ടെ എ​ന്നും, മ​ര്യാ​ദ​യു​ള്ള​വ​ർ നീ​തി പു​ല​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്നെ​യും പി​താ​വ് ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ​യും ത​ണ​ലാ​യി ക​രു​തി​യ​വ​രാ​ണ് ഇ​പ്പോ​ൾ…

Read More

ക​ളി കൈ​വി​ടു​മെ​ന്നാ​യ​പ്പോ​ൾ പ​രു​ക്ക​ൻ ശൈ​ലി; സ്ക​ലോ​ണി​ക്കും സം​ഘ​ത്തി​നും തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ചു

ന്യൂ​ജേ​ഴ്‌​സി: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ലോ​ക​ക​പ്പ് എ​ന്ന സ്വ​പ്‌​ന​ത്തി​ലേ​ക്ക് ബൂ​ട്ടു കെ​ട്ടി​യി​റ​ങ്ങി​യ അ​ർ​ജ​ന്‍റീ​ന​യ്ക്ക് തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ചു. ക​ളി കൈ​വി​ട്ടു​വെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ സൗ​ന്ദ​ര്യാ​ത്മ​ക ഫു​ട്ബോ​ളി​ന് പ​ക​രം പ​രു​ക്ക​ൻ അ​ട​വു​ക​ളും ഫൗ​ളു​ക​ളും ത​ർ​ക്ക​ങ്ങ​ളു​മാ​ണ് സ്ക​ലോ​ണി​യും സം​ഘ​വും പു​റ​ത്തെ​ടു​ത്ത​ത്. അ​തി​നി​ടെ ഗ്രൗ​ണ്ടി​നു പു​റ​ത്തെ മോ​ശം പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ അ​ർ​ജ​ന്‍റീ​ന കോ​ച്ച് ല​യ​ണ​ൽ സ്ക​ലോ​നി​ക്ക് യെ​ല്ലോ കാ​ർ​ഡും ല​ഭി​ച്ചു. ഇ​ത് ടീ​മി​ന്‍റെ താ​ളം പൂ​ർ​ണ​മാ​യും തെ​റ്റി​ച്ചു. ഒ​ടു​വി​ൽ സ്പെ​യി​നി​ന്‍റെ സു​ന്ദ​ര​മാ​യ ടി​ക്കി-​ടാ​ക്ക പാ​സി​ങ്ങു​ക​ൾ​ക്ക് മു​ന്നി​ൽ ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​രു​ത്ത് മ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ നോ​ക്കി​യാ​ൽ മാ​ത്രം മ​ന​സി​ലാ​കും അ​ർ​ജ​ന്‍റീ​ന നേ​രി​ട്ട ആ ​ക​ന​ത്ത പ​രാ​ജ​യം. ക​ളി​യു​ടെ നി​ശ്ചി​ത 90 മി​നി​റ്റി​ലും പി​ന്നീ​ട് അ​ധി​ക​സ​മ​യ​ത്തും സ്പെ​യി​ൻ ക​ളം നി​റ​ഞ്ഞു ക​ളി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഒ​രു കൊ​ടു​ങ്കാ​റ്റാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ ബോ​ക്സി​ലേ​ക്ക് എ​തി​രാ​ളി​ക​ൾ അ​ഴി​ച്ചു​വി​ട്ട​ത്. എ​ന്നാ​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ ര​ക്ഷ​ക​നാ​യി ഗോ​ൾ​വ​ല​യ്ക്ക് മു​ന്നി​ൽ എ​മി​ലി​യാ​നോ മാ​ർ​ട്ടി​നെ​സ് എ​ന്ന ദി​ബു ഉ​ണ്ടാ​യി​രു​ന്നു. നി​ശ്ചി​ത സ​മ​യ​ത്ത്…

Read More

ക​ണ്ണീ​രി​ൽ മു​ങ്ങി ളാ​ക്കാ​ട്ടൂ​ർ; കോ​ട്ട​യ​ത്ത് ക​ള​നാ​ശി​നി ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച കു​ടും​ബ​ത്തി​ലെ ഗൃ​ഹ​നാ​ഥ​നും മ​രി​ച്ചു; മ​ര​ണ​ത്തോ​ട് മ​ല്ല​ടി​ച്ച് മ​ക​ൻ

കോ​ട്ട​യം: ളാ​ക്കാ​ട്ടൂ​രി​ൽ വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ടും​ബ​നാ​ഥ​ൻ തോ​മ​സ് എ​ബ്ര​ഹാ​മും (50) മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. തോ​മ​സി​ന്‍റെ ഭാ​ര്യ​യും മൂ​ത്ത മ​ക​ളും ശ​നി​യാ​ഴ്ച മ​രി​ച്ചി​രു​ന്നു. മ​ക​ൻ നി​ല​വി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചി​റ​പ്പു​റ​ത്ത് തോ​മ​സ് എ​ബ്ര​ഹാം, ഭാ​ര്യ ജോ​സ്ന, മൂ​ത്ത മ​ക​ൾ മ​രി​യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് മ​രി​യ മ​രി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​മ്മ ജോ​സ്ന​യും മ​രി​ച്ചു. ഇ​വ​രു​ടെ സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്കും. ക​ഴി​ഞ്ഞ ജൂ​ലൈ 13-നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. അ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ജോ​സ്ന​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ട് കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു​ള്ളി​ൽ ക​ള​നാ​ശി​നി​യു​ടെ കു​പ്പി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ലു​പേ​രെ​യും ഉ​ട​ൻ ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്…

Read More

കി​രീ​ടം പോ​യി, നി​യ​ന്ത്ര​ണ​വും; മൈ​താ​ന​ത്ത് കൈ​യാ​ങ്ക​ളി, പ​രേ​ഡെ​സി​ന് റെ​ഡ് കാ​ർ​ഡ്

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ സ്പെ​യി​നി​നോ​ടേ​റ്റ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ മൈ​താ​ന​ത്ത് കൈ​യാ​ങ്ക​ളി. മ​ത്സ​ര​ശേ​ഷം സ്പാ​നി​ഷ് താ​ര​ങ്ങ​ളു​മാ​യി ഏ​റ്റു​മു​ട്ടി​യ അ​ർ​ജ​ന്‍റീ​ന​യു​ടെ മ​ധ്യ​നി​ര താ​രം ലി​യാ​ൻ​ഡ്രോ പ​രെ​ഡെ​സിന് റെ​ഡ് കാ​ർ​ഡ് ന​ൽ​കി. ഫൈ​ന​ൽ വി​സി​ല​ടി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. കി​രീ​ട​നേ​ട്ടം ആ​ഘോ​ഷി​ക്കാ​നാ​യി മൈ​താ​ന​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ സ്പാ​നി​ഷ് താ​രം റോ​ഡ്രി​യെ അ​ർ​ജ​ന്‍റീ​ന​യു​ടെ ന​ഹു​വ​ൽ മൊ​ളീ​ന ഇ​ടി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത റോ​ഡ്രി​ക്ക് പി​ന്തു​ണ​യു​മാ​യി സ​ഹ​താ​രം എ​റി​ക് ഗാ​ർ​സ്യ എ​ത്തി​യ​തോ​ടെ അ​ന്ത​രീ​ക്ഷം വ​ഷ​ളാ​യി. മൊ​ളീ​ന​യെ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ച ഗാ​ർ​സ്യ​യെ പി​ന്നാ​ലെ​യെ​ത്തി​യ ലി​യാ​ൻ​ഡ്രോ പ​രെ​ഡെ​സ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ എ​ത്തി​യ യു​വ​താ​രം ഗാ​വി​ക്കും മ​ർ​ദ​ന​മേ​റ്റു. തു​ട​ർ​ന്ന് ഇ​രു​ടീ​മി​ലെ​യും ക​ളി​ക്കാ​രും അ​ർ​ജ​ന്‍റീ​ന പ​രി​ശീ​ല​ക​ൻ ല​യ​ണ​ൽ സ്ക​ലോ​ണി​യും ചേ​ർ​ന്നാ​ണ് താ​ര​ങ്ങ​ളെ ബ​ല​മാ​യി പി​ടി​ച്ചു​മാ​റ്റി​യ​ത്.

Read More

കു​ട​കി​ലെ മ​റ​വി​ൽ നി​ന്ന്… ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ലെ മു​ഖ്യ​പ്ര​തി ഡോ. ​എം.​കെ. റാം ​കു​ട​കി​ൽ അ​റ​സ്റ്റി​ൽ; ക​ടു​ത്ത ബ​ല​പ്ര​യോ​ഗം വേ​ണ്ടി​വ​ന്നെ​ന്ന് പോ​ലീ​സ്

ക​ണ്ണൂ​ർ: ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഡോ. ​എം.​കെ. റാം ​പി​ടി​യി​ൽ. കു​ട​കി​ൽ നി​ന്നാ​ണ് ഡോ. ​റാ​മി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ എ​ത്തി​ച്ചു. സു​പ്രീം​കോ​ട​തി കൂ​ടെ മു​ൻ​കൂ​ർ ജാ​മ്യം ത​ള്ളി​യ​തോ​ടെ​യാ​ണ് റാം ​ഒ​ളി​വി​ൽ പോ​യ​ത്. ആ​ന്ധ്ര​യി​ലെ ഗു​ണ്ടൂ​രി​ലും ചി​റ്റൂ​രി​ലു​മാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. നേ​ര​ത്തെ റാ​മി​നെ തേ​ടി അ​ന്വേ​ഷ​ണ സം​ഘം ചി​റ്റൂ​രി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ, കു​ട​കി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് റാ​മി​നെ കീ​ഴ​ട​ക്കി​യ​തെ​ന്നാ​ണ് വി​വ​രം.

Read More

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വ​തി മ​രി​ച്ചു;​ഭ​ർ​ത്താ​വി​നും സു​ഹൃ​ത്തി​നും സാ​ര​മാ​യ പ​രി​ക്ക്; വി​സി​റ്റിം​ഗ് വി​സ​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ അ​ടു​ത്തെ​ത്തി​യ​താ​യി​രു​ന്നു ഫാ​ത്തി​മ​ത്ത്

ഒ​മാ​ൻ: സ​ലാ​ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വ​തി മ​രി​ച്ചു. ക​ണ്ണു​ർ താ​ഴെ​ചൊ​വ്വ ഇ​ള​യാ​വൂ​ർ സീ​ബ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഷാ​നി​ദി​ന്‍റെ ഭാ​ര്യ താ​ഴെ​ചൊ​വ്വ തി​ല​ന്നൂ​ർ ബ​ർ​ഷ​മ​ഹ​ലി​ൽ ഫാ​ത്തി​മ​ത്ത് ഷാ​ന​യാ​ണ് (24) മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഷാ​നി​ദി​നെ​യും (31) കൂ​ടെ യാ​ത്ര ചെ​യ്ത മു​ഹ​മ്മ​ദ് അ​ന​സ് പൂ​ള​ക്ക​ലി​നെ​യും (26) പ​രി​ക്കു​ക​ളോ​ടെ സ​ലാ​ല​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹൈ​മ​യി​ൽ സൈ​ൻ ബോ​ർ​ഡ് ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. മ​സ്ക​ത്തി​ലെ സീ​ബി​ൽ ഫാ​ൽ​ക്ക​ൺ ഗ്രാ​ഫി​ക്സ്’ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് മു​ഹ​മ്മ​ദ് ഷാ​നി​ദും മു​ഹ​മ്മ​ദ് അ​ന​സും. അ​ടു​ത്തി​ടെ​യാ​ണ് ഫാ​ത്തി​മ​ത്ത് ഷാ​ന വി​സി​റ്റിം​ഗ് വി​സ​യി​ൽ ഒ​മാ​നി​ലെ​ത്തി​യ​ത്.

Read More