പാലാ: നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചയാകാനിരിക്കെ രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവം.ചെയര്പേഴ്സനെതിരേയുള്ള അവിശ്വാസം വിജയിക്കണമെങ്കില്‍ 14 പേരുടെ പിന്തുണ വേണം. കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ അവിശ്വാസം വിജയിക്കുകയുള്ളൂ. എല്ലാവരും പിന്തുണച്ചില്ലെങ്കിലും രണ്ടു പേരുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസ് നേതൃത്വം വിപ്പ് നല്കിയാല് അത് ലംഘിക്കുന്നതിന് അംഗങ്ങള്‍ക്ക് തടസമാവും. വിപ്പ് ലംഘിച്ചാല്‍ കൗണ്‍സില്‍ സ്ഥാനം നഷ്ടപ്പെടുകയും അടുത്ത ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യനാവുകയും ചെയ്യും. കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴക്കന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തുകയും അഭിപ്രായം കേള്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസിലെ ആറു കൗണ്‍സിലര്‍മാരും ചെയര്പേഴ്സനെതിരേയുള്ള നിലപാടാണ് സ്വീകരിച്ചതെന്നാണ് വിവരം. സ്വതന്ത്ര മുന്നണി നേതാക്കളുമായും ജോസഫ് വാഴയ്ക്കന് ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് വിമതയായി മത്സരിച്ചു വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മായാ…
Read MoreDay: July 20, 2026
സ്വരങ്ങളുടെ ലോകം അന്യമാണ് പക്ഷേ, ചെസിൽ തോൽപ്പിക്കാനാവില്ല
കോട്ടയം: പ്രായം 64, പക്ഷേ, ചെസ് ബോര്‍ഡ് തുറന്ന് കരുക്കള്‍ നിരത്തിക്കഴിഞ്ഞാല്‍ പിന്നെ അന്നത്തെ ഏഴാം ക്ലാസുകാരനാകും. ചെസ് കളിക്കാന്‍ തുടങ്ങിയ കാലത്തെന്നപോലെ സൂക്ഷമതയോടെ കരുക്കള്‍ നീക്കും. ഒടുവില്‍ വിജയിച്ചേ മടങ്ങൂ. സംസാരിക്കാനോ, കേള്‍ക്കാനോ കഴിയാത്ത പാമ്പാടി കോത്തല സ്വദേശി എ. രഘുനാഥനാണിത്. കോട്ടയം ജില്ലാ ബധിര സ്പോര്‍ട്സ് കൗണ്‍സില്‍ എല്ലാ വര്‍ഷവും ചെസ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മത്സരത്തിലെ സ്ഥിരം ഒന്നാം സ്ഥാനക്കാരന് ഇദ്ദേഹമാണ്. 2014 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് ഒന്നാം സ്ഥാനം രഘുനാഥ് വിട്ടു നല്‍കിയത്. ഇത്തവണയും മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഇദ്ദേഹമാണ്. മുളയ്ക്കല്‍ അയ്യാക്കുട്ടി ചെട്ടിയാരുടെയും ചെല്ലമ്മാളിന്റെയും നാലു മക്കളില്‍ മൂത്തയാളാണ് രഘുനാഥന്. ഏഴാം ക്ലാസുവരെ തിരുവല്ലയിലെ കേള്‍വിയും സംസാരവുമില്ലാത്തവര്ക്കായുള്ള സ്കൂളില്‍ പഠിച്ചു. തുടര്‍ന്ന് പഠിക്കണമെന്നും ഉന്നത വിദ്യാഭ്യാസം നേടണമെന്നും രഘുനാഥനും മകനെ പഠിപ്പിച്ചു…
Read Moreവെമ്പായത്ത് ബാറിൽ സംഘർഷം; പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി; നാലുപേർക്ക് പൊള്ളൽ
നാലുപേർക്ക് പൊള്ളലേറ്റു, നില ഗുരുതരംവെമ്പായം: തിരുവനന്തപുരം വെമ്പായത്ത് ബാറിൽ സംഘർഷം. ഇരു സംഘങ്ങൾ തമ്മിലുണ്ടായ അടിപിടിക്കിടെ ഒരാൾ, എതിർസംഘത്തിലുള്ളവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി.ഗുരുതരമായി പൊള്ളലേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു സംഘർഷം. പിന്നാലെ അനീഷ് എന്നയാൾ പുറത്തുപോയി പെട്രോൾ വാങ്ങി വന്ന് ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. ഇതിനിടെ പെട്രോൾ ഒഴിച്ച അനീഷിന്റെ ശരീരത്തിലും തീ പടർന്നു. ഇയാൾക്ക് 80 ശതമാനം പൊള്ളലേറ്റു. പൊള്ളലേറ്റ മറ്റുള്ളവരുടെ നില ഗുരുതരമാണെന്നാണു വിവരം. മുറിയിലുണ്ടായ അഗ്നിബാധ ഫയർഫോഴ്സ് എത്തി കെടുത്തി.
Read Moreകാലവർഷം ശക്തമായി തിരിച്ചുവരുന്നു: അടുത്തയാഴ്ച വ്യാപക മഴയ്ക്ക് സാധ്യത
ന്യൂഡൽഹി: അടുത്തയാഴ്ചയുടെ തുടക്കത്തിൽത്തന്നെ കാലവർഷം ശക്തമായി തിരിച്ചെത്തുന്നു. ഉത്തരേന്ത്യ, കിഴക്കൻ ഇന്ത്യ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന പുതിയ ന്യൂനമർദം മൺസൂൺ പാത്തിയെ അതിന്റെ യഥാർഥ സ്ഥാനത്തേക്കു തിരികെയെത്തിക്കുന്നതോടെയാണ് കാലാവസ്ഥയിൽ ഈ അനുകൂല മാറ്റമുണ്ടാകുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മേഘങ്ങൾ ഒഴിഞ്ഞുപോകുകയും സമതലങ്ങൾ ചൂടിൽ വെന്തുരുകുകയും ചെയ്തതോടെ മഴ ഹിമാലയൻ താഴ്വരകളിലേക്കു മാത്രമായി ചുരുങ്ങിയിരുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലാണ് മഴ ആദ്യം സജീവമാകുക. തുടർന്ന് കിഴക്ക്, മധ്യ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കു വ്യാപിക്കും. ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയ്ക്കും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആഴ്ചകളായി ഉഷ്ണതരംഗത്തിനു സമാനമായ അന്തരീക്ഷത്തിൽ കഴിഞ്ഞിരുന്ന ഗംഗാസമതലങ്ങളിലെയും മധ്യ ഇന്ത്യയിലെയും ജനങ്ങൾക്ക് വലിയ ആശ്വാസമായിരിക്കും ഈ മഴ. കാലാവസ്ഥാ ശാസ്ത്രജ്ഞർ ‘ബ്രേക്ക് മൺസൂൺ’ എന്നുവിളിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് രാജ്യം കഴിഞ്ഞദിവസങ്ങളിൽ കടന്നുപോയത്. മൺസൂൺ പാത്തി…
Read Moreഹൃദയാഘാതം വന്നതോടെ ഒന്നിനും കൊള്ളാത്തവനായി മാറി എന്ന് ആളുകൾ അധിക്ഷേപിച്ചു: അവർക്കു മുന്നിൽ ജീവിച്ചു കാണിക്കാൻ യൂബർ ഡ്രൈവറായി ജോലി ചെയ്യുന്നു; ഇദ്ദേഹത്തിന്റെ ആസ്തി കേട്ടാൽ ഞെട്ടും
മാസം 80,000 രൂപ വാടക ഇനത്തിൽ മാത്രം കിട്ടിയാൽ സന്തോഷത്തോടെ ജോലിയിൽ നിന്ന് വിരമിക്കാനോ അല്ലെങ്കിൽ അധ്വാനം കുറയ്ക്കാനോ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ ഡൽഹിയിലെ ഒരു യൂബർ ഡ്രൈവർ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാവുകയാണ്. ഇത്രയും വരുമാനമുണ്ടായിട്ടും അദ്ദേഹം ദിവസവും ഡൽഹിയിലെ തെരുവുകളിൽ യാത്രക്കാർക്കായി ഓടുന്നു. ഇത്രയും സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നിട്ടും, രാവിലെ 10 മുതൽ രാത്രി 10 വരെ യൂബർ ഓടിച്ച് മാസം 50,000 രൂപ കൂടി അദ്ദേഹം അധ്വാനിച്ചുണ്ടാക്കുന്നു. കഴിഞ്ഞ വർഷം ഉണ്ടായ ഹൃദയാഘാതമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. രോഗമുക്തി നേടി തിരിച്ചെത്തിയപ്പോൾ, കഠിനാധ്വാനം ആവശ്യമുള്ള ജോലികൾ ഇനി ചെയ്യാൻ കഴിയില്ലെന്നും അതിനാൽ തനിക്കിവിടെ “ഒരു ഉപയോഗവുമില്ല” എന്നും പറഞ്ഞ് ചെയ്തുകൊണ്ടിരുന്ന ജോലിയിൽ നിന്ന് ഒഴിവാക്കി. ജീവിതത്തിന്റെ വൈകിയ വേളയിൽ ഇത്തരമൊരു തിരിച്ചടി നേരിട്ടിട്ടും പതറാൻ അദ്ദേഹം തയാറായില്ല. സ്വന്തം കാലിൽ വീണ്ടും നിവർന്നു നിൽക്കാൻ…
Read Moreപണത്തിനുവേണ്ടി മകളെ സെനഗലിൽ കൊണ്ടുപോയിവിറ്റു; ദുരിതങ്ങൾ സുഹൃത്തുക്കളെ വിളിച്ച് അറിയിച്ച് യുവതി; മാതാപിതാക്കൾക്കെതിരെ കേസ്
ചിക്കമംഗളൂരു: ഇരുപതുകാരിയായ ആദിവാസി പെൺകുട്ടിയെ പശ്ചിമാഫ്രിക്കൻ രാജ്യമായ സെനഗലിൽ കൊണ്ടുപോയി വില്പന നടത്തിയതിന് മാതാപിതാക്കൾക്കെതിരെ കേസെടുത്തു. പെൺകുട്ടിയെ സെനഗലിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി. ചിക്കമംഗളൂരു മല്ലനഹള്ളിയിലെ ഹക്കി-പിക്കി എന്നറിയപ്പെടുന്ന സാമാന്യം ഉന്നതനിലയിലുള്ള ആദിവാസി പാരമ്പര്യവൈദ്യ കുടുംബത്തിൽപ്പെട്ട പെൺകുട്ടിയെയാണ് സെനഗൽ സ്വദേശിക്ക് വിറ്റത്. പെൺകുട്ടിയുടെ അച്ഛൻ രാജശേഖരനും അമ്മ ക്രാന്തിയും മരുന്നുകളുടെ സംഭരണവും വില്പനയുമായി ബന്ധപ്പെട്ട് കുടുംബസമേതം ഇടയ്ക്കിടെ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പോകാറുണ്ട്. കഴിഞ്ഞമാസം ഇത്തരത്തിൽ ഒരു യാത്ര കഴിഞ്ഞ് തിരികെയെത്തിയപ്പോൾ മകൾ കൂടെയുണ്ടായിരുന്നില്ല. പിന്നീട് പെൺകുട്ടി സമൂഹമാധ്യമങ്ങളിലൂടെ നാട്ടിലുള്ള ചില ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെടുകയും തന്നെ അമ്മ ഒരു സെനഗൽ സ്വദേശിക്ക് കൈമാറിയതായും അയാളുടെ വീട്ടിൽ താൻ കടുത്ത പീഡനങ്ങൾക്കിരയാകുകയാണെന്നും അറിയിക്കുകയായിരുന്നു. ഏതാനും വീഡിയോകളും അയച്ചുനൽകി. ഇതിനു പിന്നാലെ സ്ഥലത്തെ ആദിവാസി സംഘടനകൾ നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കൾ സെനഗൽ സ്വദേശിയിൽനിന്ന് പണം വാങ്ങി പെൺകുട്ടിയെ വില്പന…
Read Moreശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വിവിധ ഹൈന്ദവ സംഘടനകളും സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കും. ദ്വാരപാലക ശില്പ്പങ്ങള് കടത്തിയതുമായി ബന്ധപ്പെട്ട് കേസില്‍ ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് എസ്ഐടി കോടതിയെ അറിയിക്കും. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ പി.എസ്. പ്രശാന്തിന്റെ ഭരണസമിതിക്കെതിരെ കേസ് എടുത്തിരുന്നു. പ്രശാന്തിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, അല്ലെങ്കില്‍ നിലവിലെ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണോ തീരുമാനം എന്നതടക്കമുള്ള കാര്യങ്ങളില്‍ എസ്ഐടി വ്യക്തത നല്‍കും. പ്രഭാമണ്ഡലത്തില്‍ നിന്നു ശേഖരിച്ച സാമ്പിളുകളുടെ പരിശോധന വിവരങ്ങള്‍ കൂടി ലഭ്യമായ ശേഷമാകും എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കുക.കേസില്‍ നിരവധി ഇടക്കാല റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അന്തിമ കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അന്വേഷണ പുരോഗതി…
Read Moreഅന്നം മുടക്കിയതല്ല… പൊതിച്ചോര്‍ വിവാദത്തിൽ നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി കെ. മന്ത്രി മുരളീധരൻ
തിരുവനന്തപുരം: പൊതിച്ചോര്‍ വിവാദത്തില്‍ മുന്‍ നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി കെ.മുരളീധരന്. അന്നം മുടക്കിയതല്ല. ആശുപത്രികളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ തടസമില്ല. ആലപ്പുഴയില്‍ ആശുപത്രി സ്ഥലം കൈയേറിയ വിഷയത്തിലാണ് താന്‍ ഇടപെട്ടത്. അതും ഭക്ഷണ വിതരണവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചന് ആലപ്പുഴയില്‍ മാത്രമാണ് നിലവില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മറ്റ് ആശുപത്രികളില്‍ കമ്മ്യൂണിറ്റി കിച്ചന് ആരംഭിക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളില്‍ ഡിവൈഎഫ്ഐ, സേവാഭാരതി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളെ പൊതിച്ചോര്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് വിവാദമായതോടെയാണ് മന്ത്രി തന്റെ നിലപാട് മയപ്പെടുത്തിയത്. മന്ത്രിയുടെ അഭിപ്രായത്തിനെതിരേ ഡിവൈഎഫ്ഐയും സിപിഎമ്മും പ്രതിഷേധമുയര്‍ത്തിയിരുന്നു.
Read Moreപാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം: ആറ് ബില്ലുകള്‍ സമ്മേളന കാലത്ത് അവതരിപ്പിക്കും
ന്യൂഡൽഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. എഫ്സിആര്‍എ നിയമഭേദഗതിയടക്കം ആറ് ബില്ലുകള്‍ ഈ സമ്മേളന കാലത്ത് അവതരിപ്പിക്കും. വന്ദേമാതരത്തെ അധിക്ഷേപിച്ചാല്‍ തടവ് ശിക്ഷ ഉറപ്പ് വരുത്തുന്ന ബില്ല് ഇന്ന് രാജ്യസഭയില്‍ അമിത് ഷാ അവതരിപ്പിക്കും. പ്രതിപക്ഷത്തെ ഭിന്നതക്കിടെ കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ സഖ്യം യോഗം ഇന്ന് രാവിലെ ചേരും.അയോദ്ധ്യ, നീറ്റ് ക്രമക്കേടടക്കം വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി 360 പേരുടെ പിന്തുണ സമ്മേളനത്തിൽ ഉറപ്പാക്കാനുള്ള നീക്കം ബിജെപി ഇനിയും ഉപേക്ഷിച്ചിട്ടില്ല.
Read Moreനെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ലെന്ന് കോടതി; തൂക്കിക്കൊന്നോളുവെന്ന് ചെന്താമര
പാലക്കാട്:നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ചെന്താമരയ്ക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. നിലവിൽ സജിത വധക്കേസിൽ ഇരട്ടജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ് ചെന്താമര. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് സജിതയുടെ ഭർത്താവായ പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
Read More