ഒ​രേ സ​മ​യം ഒ​രാ​ളി​ൽ ര​ണ്ട് ഓ​പ്പ​റേ​ഷ​ൻ; ഹൃ​ദ​യ​ത്തി​ലെ മു​ഴ​നീ​ക്കി​യ​തി​നൊ​പ്പം യു​വ​തി കു​ഞ്ഞി​ന് ജ​ന്മ​വും ന​ൽ​കി; കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ വി​ജ​യം

കോ​ട്ട​യം: ഒ​രേ സ​മ​യം അ​മ്മ​യു​ടെ ജീ​വ​നും കു​ഞ്ഞി​ന്‍റെ​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കി കോ​ട്ട​യം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അപൂർവ ശ​സ്ത്ര​ക്രി​യ വി​ജ​യം. ഹൃ​ദ​യ​ത്തി​ൽ ഗു​രു​ത​ര​മാ​യ മു​ഴ ബാ​ധി​ച്ച ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യാ​യ മാ​ങ്ക്രി ബോ​ഡോ​യ്ക്ക് (28) വി​ജ​യ​ക​ര​മാ​യി ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കു​ക​യും, അ​തേ വേ​ള​യി​ൽ ത​ന്നെ സി​സേ​റി​യ​നി​ലൂ​ടെ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ എ​ട്ടി​നാ​യി​രു​ന്നു​സ​ങ്കീ​ർ​ണ​മാ​യ ഈ ​ഇ​ര​ട്ട ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. നി​ല​വി​ൽ അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ആ​രോ​ഗ്യ​നി​ല പൂ​ർ​ണ തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. മൂ​ന്നാ​റി​ൽ തേ​യി​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​യ മാ​ങ്ക്രി​യും ഭ​ർ​ത്താ​വ് സു​ക്രം മ​ണ്ടൂ​രി​നും മൂ​ന്ന​ര വ​യ​സ്സു​ള്ള മ​റ്റൊ​രു കു​ട്ടി​യു​മു​ണ്ട്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഏ​ക​ദേ​ശം 15 ല​ക്ഷ​ത്തോ​ളം രൂ​പ വ​രെ ചെ​ല​വ് വ​രു​ന്ന അ​തി​സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ചെ​യ്ത​ത്. കാ​ർ​ഡി​യോ​ള​ജി, കാ​ർ​ഡി​യാ​ക് അ​ന​സ്തീ​സി​യ, ഗൈ​ന​ക്കോ​ള​ജി, നി​യോ​നേ​റ്റോ​ള​ജി, പെ​ർ​ഫ്യൂ​ഷ​ൻ, തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം, ന​ഴ്സിം​ഗ് തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​വും കൃ​ത്യ​മാ​യ ഏ​കോ​പ​ന​വു​മാ​ണ് ഈ ​വ​ലി​യ നേ​ട്ട​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി.​കെ.​ജ​യ​കു​മാ​ർ, ഡോ. ​സി.​എ​ച്ച്.​നി​ധീ​ഷ്, ഡോ. ​ആ​ന്‍റോ തോ​മ​സ്, എം.​ജി​ഷാ​ന്ത്, കാ​ർ​ഡി​യാ​ക് അ​ന​സ്തീ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​മ​ഞ്ജു​ഷ എ​ൻ.​പി​ള്ള, ഡോ. ​ആ​ൽ​വി വി​നോ​ദ്. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​സോ​ണി​യ, ഡോ. ​ആ​ശ, ഡോ. ​സ്നേ​ഹ, ഡോ. ​ഭ​ദ്ര, പെ​ർ​ഫ്യൂ​ഷ​നി​സ്റ്റു​ക​ളാ​യ വി​ഷ്ണു, സി​ത്താ​ര, ആ​നി​മോ​ൾ, അ​ന​സ്തീ​സി​യ ടെ​ക്നി​ഷ്യ​ൻ​മാ​രാ​യ രാ​ഹു​ൽ, അ​ഖി​ൽ, എ.​ആ​ർ.​പ്രീ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഐ​സി​യു ടീം ​തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts

Leave a Comment