കൈ​യി​ൽ കി​ട്ടു​ന്ന ശ​മ്പ​ളം എ​ത്ര​യെ​ന്ന് ചോ​ദി​ച്ചു; അ​ഭി​മു​ഖ​ത്തി​ന് മു​ൻ​പേ ഉ​ദ്യോ​ഗാ​ർ​ഥി​യെ പു​റ​ത്താ​ക്കി ക​മ്പ​നി, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സം​ഭാ​ഷ​ണം പ​ങ്കു​വ​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി, ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്കം

ഇ​ൻ​ഡീ​ഡ് ആ​പ്പ് വ​ഴി അ​പേ​ക്ഷി​ച്ച ജോ​ലി​ക്ക് കൃ​ത്യ​മാ​യി എ​ത്ര തു​ക കൈ​യി​ൽ കി​ട്ടു​മെ​ന്ന് ചോ​ദി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ
അ​പേ​ക്ഷ ക​മ്പ​നി അ​ഭി​മു​ഖ​ത്തി​ന് മു​ൻ​പേ നി​ര​സി​ച്ചു. വാ​ർ​ഷി​ക ശ​മ്പ​ള​മാ​യി 2 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്ത ക​മ്പ​നി​യോ​ട് ഇ​ൻ-​ഹാ​ൻ​ഡ് സാ​ല​റി എ​ത്ര​യാ​ണെ​ന്ന് ചോ​ദി​ച്ച​താ​ണ് റെ​ക്രൂ​ട്ട​റെ ചൊ​ടി​പ്പി​ച്ച​ത്. ശ​മ്പ​ളം മാ​ത്ര​മാ​ണ് നി​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ങ്കി​ൽ ഈ ​ക​മ്പ​നി നി​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന മ​റു​പ​ടി​യോ​ടെ​യാ​ണ് ഹ്യൂ​മ​ൻ റി​സോ​ഴ്സ് ടീം ​ഇ​യാ​ളെ നി​ര​സി​ച്ച​ത്.

ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം ഉ​ദ്യോ​ഗാ​ർ​ഥി സ്ക്രീ​ൻ​ഷോ​ട്ട് സ​ഹി​തം റെ​ഡ്ഡി​റ്റി​ൽ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു. കൈ​യി​ൽ കി​ട്ടു​ന്ന ശ​മ്പ​ള​ത്തെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ തേ​ടു​ന്ന​ത് ഇ​ത്ര വ​ലി​യ തെ​റ്റാ​ണോ എ​ന്ന് നി​രാ​ശ​യോ​ടെ ഇ​യാ​ൾ പോ​സ്റ്റി​ലൂ​ടെ ചോ​ദി​ക്കു​ന്നു​ണ്ട്. തൊ​ഴി​ൽ ല​ഭി​ക്കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​ഭി​മു​ഖ​ത്തി​ൽ പോ​ലും പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​തെ പു​റ​ത്താ​ക്കി​യ​ത് ത​ന്നെ ഏ​റെ വി​ഷ​മി​പ്പി​ച്ച​താ​യും ഇ​യാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ഈ ​പോ​സ്റ്റ് തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്. പി​ടു​ക്കു​ക​ളും മ​റ്റും ക​ഴി​ഞ്ഞ് പ്ര​തി​മാ​സം ല​ഭി​ക്കു​ന്ന യ​ഥാ​ർ​ഥ തു​ക എ​ത്ര​യെ​ന്ന് അ​റി​യു​ന്ന​ത് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്ന് ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​തി​വ​ർ​ഷം ര​ണ്ട് ല​ക്ഷം രൂ​പ ശ​മ്പ​ള​മെ​ന്നാ​ൽ പ്ര​തി​മാ​സം ഏ​ക​ദേ​ശം 16,700 രൂ​പ മാ​ത്ര​മാ​ണെ​ന്നും ഇ​തി​ൽ നി​ന്നും തു​ക പി​ടി​ച്ചാ​ൽ ജീ​വി​ക്കാ​ൻ തി​ക​യി​ല്ലെ​ന്നും പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി.

ശ​മ്പ​ള​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു സം​സാ​രി​ക്കാ​ൻ മ​ടി​ക്കു​ന്ന ഇ​ത്ത​രം ക​മ്പ​നി​ക​ളി​ൽ ജോ​ലി കി​ട്ടാ​ത്ത​താ​ണ് ന​ല്ല​തെ​ന്ന് മ​റ്റ് ചി​ല ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​റ​ഞ്ഞ ശ​മ്പ​ള​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്യി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള തൊ​ഴി​ൽ സം​സ്കാ​ര​മാ​യി​രി​ക്കും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​വു​ക​യെ​ന്നും ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്. ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ശ​മ്പ​ള കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ സു​താ​ര്യ​ത പു​ല​ർ​ത്തു​ക​യാ​ണ് ക​മ്പ​നി​ക​ൾ ചെ​യ്യേ​ണ്ട​തെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ക​മ്പ​നി​യു​ടെ നി​ല​പാ​ടി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്നു വ​രു​ന്ന​ത്. ന്യാ​യ​മാ​യ ഒ​രു സം​ശ​യം ഉ​ന്ന​യി​ച്ച​തി​ന്‍റെ പേ​രി​ൽ മാ​ത്രം അ​വ​സ​രം നി​ഷേ​ധി​ച്ച​ത് തി​ക​ച്ചും അ​നീ​തി​യാ​ണെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. നി​ല​വാ​ര​മി​ല്ലാ​ത്ത തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​മു​ള്ള സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​തി​ൽ ഉ​ദ്യോ​ഗാ​ർ​ഥി സ​ന്തോ​ഷി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും നി​ര​വ​ധി പേ​ർ ക​മ​ന്‍റ് ചെ​യ്തു.

 

Candidate asks about in-hand salary, then loses job opportunity before interview

 

 

Related posts

Leave a Comment