ടെഹ്റാൻ: അമേരിക്കൻ സൈനികരെ വധിക്കുകയോ ജീവനോടെ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ (ഏകദേശം 28 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ സൈന്യം. ഈ ദൗത്യത്തിൽ പങ്കാളികളാകുന്ന വനിതകൾക്ക് ഇരട്ടി തുക നൽകുമെന്നും ഇറാൻ ഔദ്യോഗികമായി അറിയിച്ചു. പ്രമുഖ ഇറാനിയൻ വാർത്താ ഏജൻസിയായ ‘ഇർന’യാണ് സൈനികത്തലവൻ അമീർ ഹാതമിയെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. ഇത്തരം സാമ്പത്തിക സഹായ പദ്ധതികളിൽ പങ്കാളികളാകാൻ നിരവധി പേർ താൽപ്പര്യം പ്രകടിപ്പിച്ച് അഭ്യർത്ഥനകൾ അയച്ചതിനെ തുടർന്നാണ് ഈ പുതിയ നീക്കമെന്ന് അമീർ വ്യക്തമാക്കി. നിലവിൽ ഇറാനിൽ അമേരിക്ക നേരിട്ട് കരയുദ്ധം നടത്തുന്നില്ലെങ്കിലും, യു.എസ് നിരന്തരം വ്യോമാക്രമണങ്ങൾ തുടർന്നുപോരുന്നുണ്ട്. അതിനാൽ ഈ നിർദ്ദേശം എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തിൽ ഇറാൻ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണത്തെത്തുടർന്നു പൊട്ടിപ്പുറപ്പെട്ട യുദ്ധം പശ്ചിമേഷ്യയെ കടുത്ത സംഘർഷഭരിതാവസ്ഥയിലേക്ക്…
Read MoreDay: August 17, 2026
മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കി, ചോദ്യം ചെയ്ത അച്ഛനെ അടിച്ചു അവശനാക്കി; മകന്റെ അടിയേറ്റ് പിതാവ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ (64)ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് ശശിധരന്റെ മകൻ അഭിരാമിനെ മെഡിക്കൽ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ 12.30ഓടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന അഭിരാമിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Read More