വൈക്കം: സ്കൂളിലെ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് സ്കൂൾ കെട്ടിടത്തിന് സമീപം കെട്ടിടത്തിന് മീതെ എത്തുന്ന ഉയരത്തിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. വെച്ചൂർ ദേവിവിലാസം ഗവൺമെന്റ് സ്കൂളിലാണ് സ്കൂൾ കെട്ടിടത്തിന് മീതെ എത്തുന്ന വിധത്തിൽ വിദ്യാർഥികൾ ഇരിക്കുന്നതിന് സമീപം മണ്ണ് കൂനകൂട്ടിയിട്ടിരിക്കുന്നത്. മഴയിൽ കല്ലും മണ്ണും കെട്ടിടത്തിലേക്ക് കുത്തിയൊലിച്ച് വീഴുന്ന സ്ഥിതിയാണ്. ഉരുൾപൊട്ടലിന് സമാനമായ അപകടസാധ്യതയാണ് ഇവിടെയുള്ളത്. സ്കൂളിലെ എൽപി, യുപി ക്ലാസുകൾക്ക് സമീപമാണ് വലിയ ഉയരത്തിലുള്ള ഈ മൺകൂനകൾ. സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് മണ്ണ് കൂനകൂട്ടിയത്. നിർമാണപ്രവർത്തനങ്ങൾ മുടങ്ങിയതിനാൽ കനത്ത മഴ പെയ്യുമ്പോൾ 400 ഓളം കുട്ടികൾ ഭീതിയിലാണ് ക്ലാസിലിരിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുകോടി 90 ലക്ഷം രൂപ മുടക്കി ഹയർ സെക്കൻഡറി വിഭാഗത്തിനായുള്ള ഇരുനിലക്കെട്ടിടത്തിന്റെ നിർമാണമാണ് ഇവിടെ മുടങ്ങിക്കിടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കരാറുകാരൻ പണിക്കാരുമായെത്തി പണി തുടങ്ങിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ്…
Read MoreDay: August 17, 2026
ഷെഹ്സാദ് പൂനവാല ബിജെപി വിട്ടു: ദേശീയ വക്താവ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പ്രാഥമിക അംഗത്വവും ഉപേക്ഷിച്ചു
ന്യൂഡൽഹി: ബിജെപി ദേശീയ വക്താവ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ, മുതിർന്ന നേതാവ് ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടു. പാർട്ടിയുടെ പ്രാഥമിക അംഗത്വവും മുഴുവൻ സംഘടനാ ചുമതലകളും രാജിവെച്ചുകൊണ്ട് അദ്ദേഹം വീണ്ടും കത്ത് നൽകി. കഴിഞ്ഞ 30-ാം തീയതി അദ്ദേഹം സമർപ്പിച്ച ആദ്യ രാജി പാർട്ടി നേതൃത്വം സ്വീകരിച്ചിരുന്നില്ല. ഇതിനെതുടർന്നാണ് തിങ്കളാഴ്ച അദ്ദേഹം വീണ്ടും രാജി സമർപ്പിച്ചത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി നേതൃത്വത്തോടുമുള്ള തന്റെ ആദരവും പിന്തുണയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജി നൽകിയതിന് പിന്നാലെ എക്സ്പ്രൊഫൈലിൽ നിന്ന് ‘ബിജെപി ദേശീയ വക്താവ്’ എന്ന വിശേഷണം അദ്ദേഹം നീക്കം ചെയ്തു. എങ്കിലും, പ്രധാനമന്ത്രി മോദിയുടെ അനുയായിയായി തുടരുമെന്ന നിലപാടാണ് അദ്ദേഹം പ്രൊഫൈലിലൂടെ അറിയിച്ചിട്ടുള്ളത്. 2017-ൽ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചാണ് പൂനവാല കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. തുടർന്ന് ടെലിവിഷൻ ചർച്ചകളിലെ ബിജെപിയുടെ…
Read Moreചാമരാജ്നഗർ വനപാലകരുടെ വെടിവയ്പ്പ്: മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം
ചാമരാജ്നഗർ: കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലെ ഹനൂരിൽ വനപാലകരുടെ വെടിയേറ്റ് മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പ്രദേശവാസികളും ചേർന്ന് റോഡ് ഉപരോധിച്ചു. വനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തിൽ വനപാലകർക്കെതിരെ കേസെടുത്തതായി അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെയാണ് മൈസൂരു കെ.ആർ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് ചാമരാജ്നഗർ, മൈസൂരു എന്നിവിടങ്ങളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ടവർ തമിഴ്നാട് സ്വദേശികളാണെന്നും സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാരിൽ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം വാങ്ങി നൽകണമെന്ന് പട്ടാളി മക്കൾ കക്ഷിയും (പിഎംകെ) ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടത്.
Read Moreഅഞ്ചു വയസുകാരന്റെ ദേശഭക്തിഗാനം; നാഗാലാൻഡിൽ നിന്നുള്ള കൊച്ചുമിടുക്കൻ, സമൂഹ മാധ്യമങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കി വാങ്നാവോ യാതോ
സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയഗാനം ആലാപിച്ച് സോഷ്യൽ മീഡിയയുടെയും മനം കവർന്ന് നാഗാലാൻഡിൽ നിന്നുള്ള അഞ്ചുവയസ്സുകാരൻ. നാഗാലാൻഡ് സ്വദേശിയായ വാങ്നാവോ യാതോ എന്ന കൊച്ചുബാലന്റെ ഹൃദയസ്പർശിയായ ആലാപനമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് വാങ്നാവോ നിർഭയമായും തെളിമയാർന്ന ശബ്ദത്തിലും ‘ജനഗണനമ’ ആലാപിച്ചത്. കുഞ്ഞിന്റെ ആലാപന മികവും ആത്മവിശ്വാസവും നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ആനന്ദ് മഹിന്ദ്ര, കുഞ്ഞു യാതോയുടെ പ്രകടനം കേട്ടതിനുശേഷം നാഗാലാൻഡ് സന്ദർശിക്കാതെ എങ്ങനെ ഇരിക്കാനാകും എന്ന് കുറിച്ചു. ചെറിയ പ്രായത്തിൽ തന്നെ ഇത്രയും ഗൗരവമേറിയ ഒരു ഗാനം പൂർണ ആത്മാർഥതയോടെ അവതരിപ്പിച്ച യാതോയുടെ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വേദിയിലെ കുഞ്ഞുരൂപവും ശക്തമായ ശബ്ദവും തമ്മിലുള്ള വൈരുധ്യമാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഈ കൊച്ചുമിടുക്കന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. …
Read Moreഒരേ ഫാനിന്റെ ഹുക്കില്‍ അച്ഛനും മകളും മരിച്ചനിലയില്‍; ആത്മഹത്യയുടെ കാരണം വ്യക്തമല്ല; ഇവർ താമസിക്കുന്ന വീട്ടിൽ മുമ്പ് രണ്ടുപേർ ആത്മഹത്യ ചെയ്തിരുന്നതായി പോലീസ്
കാസര്‍ഗോഡ്: അച്ഛനെയും പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിയും കാസര്‍ഗോഡ് മീപ്പുഗിരിയില്‍ താമസക്കാരനുമായ ഗണേശന് (55), മകള്‍ വൈഷ്ണവി (17) എന്നിവരാണു മരിച്ചത്. ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിനു സമീപത്തെ ഇരുനില വാടകവീട്ടിലാണ് ഇരുവരെയും ഒരേ ഫാനിന്റെ ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരവനടുക്കം ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ് വൈഷ്ണവി. ഹോം നഴ്സായ കോഴിക്കോട് സ്വദേശിനി ഭാര്യ ഓമന ജോലിസ്ഥലത്തും മകന് വിഷ്ണു കാറ്ററിംഗ് ജോലിക്കും പോയ സമയത്തായിരുന്നു സംഭവം. ശനിയാഴ്ച രാത്രി 11.10 ന് ഗണേശന് അയല്‍വീട്ടിലെത്തി മകളെ കാണാനില്ലെന്ന് അറിയിച്ചു. എന്നാല്‍, വീട്ടിലേക്കു തിരികെപ്പോയ ഗണേശന് വാതില്‍ ഉച്ചത്തില്‍ കൊട്ടിയടച്ചതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ മേല്‍പറമ്പ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി അകത്തുനിന്നു പൂട്ടിയ വാതില്‍ ബലംപ്രയോഗിച്ച് തുറന്നു പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷ്ണുപ്രിയയാണ് ഗണേശന്റെ മറ്റൊരു…
Read Moreമെട്രോയിൽ വനിതാ യാത്രക്കാരിയുടെ ചിത്രം പകർത്തി, സിഐഎസ്എഫ് ജവാൻ യാത്രക്കാർക്ക്നേരെ തോക്കുചൂണ്ടി; ഒടുവിൽ സസ്പെൻഷൻ, സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നു
ഡൽഹി മെട്രോ കോച്ചിനുള്ളിൽ വനിതാ യാത്രക്കാരിയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന ആരോപണത്തെ തുടർന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ജവാനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ 12.40ന് എയിംസ് മെട്രോ സ്റ്റേഷനിലാണ് സംഭവം. അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ പകർത്തിയെന്ന് ആരോപിച്ച് യുവതി ജവാനെ ചോദ്യം ചെയ്യുകയായിരുന്നു. ഫോട്ടോ എടുത്തിട്ടില്ലെന്ന് ജവാൻ നിഷേധിച്ചെങ്കിലും, മൊബൈൽ ഫോണിലെ ഗാലറി പരിശോധിച്ചപ്പോൾ യുവതിയുടെ ചിത്രങ്ങൾ കണ്ടെത്തിയതായി സഹയാത്രക്കാർ ആരോപിക്കുന്നു. ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കം രൂക്ഷമാവുകയും കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെ പുറത്തുപോകാൻ ശ്രമിച്ച ജവാനെ യാത്രക്കാർ തടഞ്ഞുവെച്ചു. തർക്കത്തിനിടെ ജവാൻ സർവീസ് പിസ്റ്റൾ പുറത്തെടുത്ത് യാത്രക്കാർക്ക് നേരെ ചൂണ്ടിയതായി ചിലർ ആരോപിച്ചെങ്കിലും, പോലീസ് ഈ അവകാശവാദം തള്ളി. സംഭവ സ്ഥലത്തെത്തിയ മെട്രോ പോലീസ് അധികൃതർ അന്വേഷണം ആരംഭിച്ചെങ്കിലും,…
Read Moreഗാലൈ ടെസ്റ്റ്, ഇന്ത്യ 462 റൺസിന് പുറത്ത്; ലങ്ക പൊരുതുന്നു
ഗാലൈ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 462 റൺസിന് പുറത്ത്. മൂന്നാം ദിവസം 460/9 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് രണ്ട് റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. അസിത ഫെർണാണ്ടോയുടെ പന്തിൽ പ്രസിദ്ധ് കൃഷ്ണ പുറത്തായതോടെയാണ് ഇന്ത്യൻ ഇന്നിംഗ്സിന് വിരാമമായത്. മാന്യമായ സ്കോർ പടുത്തുയർത്തുന്നതിൽ തകർപ്പൻ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ദേവ്ദത്ത് പടിക്കലും (167 റൺസ്), നിർണായക അർധസെഞ്ചുറി സ്വന്തമാക്കിയ ധ്രുവ് ജുറേലും (51 റൺസ്) നിർണായക പങ്ക് വഹിച്ചു. ശ്രീലങ്കൻ നിരയിൽ മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്ത പ്രഭാത് ജയസൂര്യ നാല് വിക്കറ്റും, കേശര നുവന്ത മൂന്ന് വിക്കറ്റും, അസിത ഫെർണാണ്ടോ രണ്ട് വിക്കറ്റും വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടി. അതേസമയം, ഇന്ത്യടെ കൂറ്റൻസ്കോറിന് മറുപടി പറയുന്ന ലങ്ക തകർച്ച നേരിടുകയാണ്. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 66…
Read Moreഞങ്ങളുടെ മകനെന്തു സംഭവിച്ചു; രാത്രിയിൽഏറെ നേരം ഞങ്ങളോട് സംസാരിച്ചു; അവനെ മുറിയിൽ കണ്ടവരുണ്ട്; കപ്പൽ ജീവനക്കാരനായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം
വൈപ്പിൻ: വിദേശ ചരക്കുകപ്പലിലെ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായെന്ന കമ്പനിയുടെ അറിയിപ്പ് ലഭിച്ച് അഞ്ചു ദിവസം പിന്നിട്ടിട്ടും മറ്റു വിവരങ്ങളൊന്നും ലഭിക്കാതെ കുടുംബം ആശങ്കയിൽ. ഞാറയ്ക്കൽ കെടിഎക്സ് റോഡിലെ പാലിശേരി വീട്ടിൽ ബെന്നിയുടെയും ഷീജയുടെയും മകൻ ഷിന്റോണിനെയാണ് (24) ദുരൂഹസാഹചര്യത്തിൽ കാണാതായത്. ദക്ഷിണാഫ്രിക്കയിൽനിന്നു കാറുകളുമായി സിംഗപ്പുരിലേക്ക് പുറപ്പെട്ട ജപ്പാനിലെ എംഒഎൽ എന്ന കമ്പനിയുടെ വിക്ടോറിയസ് എയ്സ് എന്ന ചരക്കുകപ്പലിലെ ജീവനക്കാരനാണ് ഷിന്റോൺ. കപ്പൽ സിംഗപ്പുർ തുറമുഖത്ത് എത്തിയതായാണ് ഇപ്പോഴത്തെ വിവരം. യാത്രയ്ക്കിടെ കഴിഞ്ഞ 12ന് നേരംവെളുത്തപ്പോഴാണ് ഷിന്റോണിനെ കാണാതായത്. എന്നാൽ തലേന്നു രാത്രിയിൽ ഏറെനേരം ഷിന്റോൺ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. മാത്രമല്ല രാത്രിയിൽ മുറിയിൽ കണ്ട സഹപ്രവർത്തകരുമുണ്ട്. രാവിലെ ഡ്യൂട്ടിയിൽ എത്താതെ വന്നതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ആളെ കാണാനില്ലെന്ന് അറിയുന്നതെന്നാണ് ലഭിച്ച വിവരം. കപ്പൽ കമ്പനിയുടെ ചെന്നൈയിലുള്ള ഓഫീസിൽനിന്നാണ് വീട്ടുകാരെ വിവരം അറിയിച്ചത്. കൂടുതൽ കാര്യങ്ങൾ അറിയാൻ കമ്പനിയുടെ…
Read Moreകാവലായ് രമേശിന്റെ തൂഫാൻ…ഒരു കിലോ എംഡിഎംഎ, കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ്; ലഹരി വസ്തുക്കളുമായി പിടിയിലായത് ദമ്പതികൾ
പാലക്കാട്: ഒരുകോടി രൂപയുടെ ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഒലവക്കോട് പോലീസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോ എംഡിഎംഎ ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദ്ദീൻ, അസറുദ്ദീന്റെ ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലാണ് സംഘം ലഹരിവസ്തുക്കൾ കടത്തിയത്. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. പിടിയിലായവർ സ്ഥിരം ലഹരിക്കടത്തുകാരാണെന്ന് പോലീസ് പറഞ്ഞു. സംഘത്തിന് പിന്നിൽ വലിയ ലഹരിക്കടത്ത് റാക്കറ്റുണ്ടെന്നും പോലീസ് വ്യക്തമാക്കി. പിടിയിലായവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read Moreവസ്ത്രങ്ങൾ അഴിച്ചുമാറ്റി മോഡലിന്റെ അഴിഞ്ഞാട്ടം; ടിക്കറ്റ് ചെക്കറെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു; ഓടുന്ന ട്രെനിലെ യുവതിയുടെ ആക്രമണത്തിന്റെ കാരണം ഇങ്ങനെ
മുംബൈ: സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ട്രെയിനിൽ റെയിൽവേ ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ബ്ലേഡുകൊണ്ട് ആക്രമിച്ച യുവതിക്കെതിരെ കേസെടുത്തു. താനെ സ്വദേശിനിയായ മോഡൽ സോഹം ബാനർജി (31) ആണ് അതിക്രമം നടത്തിയത്. ഓഗസ്റ്റ് 12ന് ബാന്ദ്രഗംഗാനഗർ അരാവലി എക്സ്പ്രസിലാണ് സംഭവം. എസി കോച്ചിൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നാണ് സഹയാത്രികരുടെ മൊഴി. യുവതിയോട് റിസർവ് ചെയ്ത സീറ്റിൽനിന്ന് മാറാൻ സഹയാത്രികൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. തുടർന്ന് യാത്രക്കാരൻ ആർപിഎഫിനെയും ടിക്കറ്റ് ചെക്കറെയും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി ഇടപെട്ടതോടെ തർക്കം രൂക്ഷമായി. ഇതോടെ യുവതി വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും റേസർ ബ്ലേഡുകൊണ്ട് ആർപിഎഫ് ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ആക്രമിക്കുകയായിരുന്നു. ഇതോടൊപ്പം യുവതി സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ട്രെയിൻ അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ യുവതിയെ റെയിൽവെ പോലീസിന് കൈമാറി. ഓഗസ്റ്റ് 13ന് ബൊറിവലി റെയിൽവെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Read More