സു​കു​മാ​ര​ക്കു​റു​പ്പ് ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന പ്ര​ചാ​ര​ണം: സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: ബ്രൂ​ണൈ​യി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ദാ​മോ​ദ​ര​മേ​നോ​നെ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി സു​കു​മാ​ര​ക്കു​റു​പ്പാ​യി ചി​ത്രീ​ക​രി​ച്ച് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വ​രു​ന്നു.

കേ​സ് അ​ന്വേ​ഷി​ച്ച മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ലി അ​ക്ബ​ർ, വി​വ​രം ക​ണ്ടെ​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട സൈ​ബ​ർ വി​ദ​ഗ്ധ​ൻ എ​ന്നി​വ​രി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

സു​കു​മാ​ര​ക്കു​റു​പ്പ് ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന ത​ര​ത്തി​ൽ ഈ ​വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന് പി​ന്നി​ൽ വ​ല്ല ആ​സൂ​ത്രി​ത ഗൂ​ഡാ​ലോ​ച​ന​യും ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. ഒ​രു മ​ല​യാ​ള ടെ​ലി​വി​ഷ​ൻ ചാ​ന​ലാ​ണ് ഈ ​വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്.

അ​തേ​സ​മ​യം, ബ്രൂ​ണൈ​യി​ലു​ള്ള​ത് ദാ​മോ​ദ​ര മേ​നോ​നാ​ണെ​ന്ന് ഇ​തി​ന​കം പൂ​ർ​ണ​മാ​യും വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട്.

Related posts

Leave a Comment