ന്യൂഡൽഹി: രണ്ട് ദിവസമായി രാജ്യതലസ്ഥാനത്ത് നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം. ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്ന് ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളടക്കം പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തിൽ വിവിധ ആഗോള വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാർ നിലപാട് വ്യക്തമാക്കും.
ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ ആഗോള സാമ്പത്തിക രംഗം, ബഹുമുഖ സഹകരണം, വികസനം, അന്താരാഷ്ട്ര സമാധാനം തുടങ്ങിയ വിഷയങ്ങൾ പ്രധാന ചർച്ചയാകും. ഉച്ചകോടിയുടെ ആദ്യ ദിനമായ ഇന്നലെ ബ്രിക്സ് രാജ്യങ്ങളുടെ ആഭ്യന്തര ചർച്ചകളും ഉഭയകക്ഷി കൂടിക്കാഴ്ചകളും നടന്നു.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ തുടരുകയാണ്.
