മെക്സിക്കോ സിറ്റി: അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യയുടെ ധീരജ് ബൊമ്മദേവരയ്ക്കു ചരിത്ര സ്വര്‍ണം. പുരുഷ റിക്കര്‍വ് ഇനത്തിലാണ് ധീരജ് സ്വര്‍ണം സ്വന്തമാക്കിയത്. ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവായ ജാപ്പനീസ് താരം നികാനിഷി യുന്യയെ കീഴടക്കിയാണ് ഇന്ത്യന്‍ താരത്തിന്റെ സുവര്‍ണനേട്ടം. പുരുഷ റിക്കര്‍വ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡലാണ്. 2010ല്‍ ജയന്ത നേടിയ വെങ്കലമായിരുന്നു ഇതിനു മുമ്പ് ഒരു ഇന്ത്യന്‍ പുരുഷ താരം ലോക കപ്പില്‍ നേടിയ മെഡല്‍. 2007ല്‍ വനിതാ റിക്കര്വില് ഡോല ബാനര്‍ജി സ്വര്‍ണം നേടിയിരുന്നു.
Read MoreDay: September 15, 2026
പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യന്‍ പുരുഷ ടീം ഇന്നിറങ്ങും. ആദ്യ മത്സരത്തില്‍ ഏഴു വിക്കറ്റിന്റെ ജയം നേടിയ ഇന്ത്യ, പരമ്പരയില്‍ 1-0നു മുന്നിലാണ്. രാത്രി 7.30നാണ് ഇന്ത്യ x അഫ്ഗാനിസ്ഥാന് രണ്ടാം പോരാട്ടം. മലയാളി വിക്കറ്റ് കീപ്പര്‍ താരം സഞ്ജു സാംസണിന്റെ ഫോമാണ് ടീമിന്റെ ആശങ്ക. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തിനുശേഷം ടീമിനു പുറത്തായ സഞ്ജു സാംസണ്, ഈ പരമ്പരയിലാണ് മടങ്ങിയെത്തിയത്. എന്നാല്‍, അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി-20യില്‍ എട്ടു പന്തില്‍ രണ്ടു ഫോറിന്റെ അകമ്പടിയോടെ 10 റണ്‍സ് മാത്രമാണ് സഞ്ജു സ്വന്തമാക്കിയത്. കൗമാര സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയാണ് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അഭിഷേക് ശര്‍മ (32 പന്തില്‍ 82), ഇഷാന് കിഷന് (33 പന്തില്‍ 42) എന്നിവരുടെ ബാറ്റിംഗ് കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം. അഭിഷേക് ശര്‍മയായിരുന്നു പ്ലെയര്‍ ഓഫ്…
Read Moreഎഴുപത്തിരണ്ടിലും തഗ് ലൈഫ്! 24,000 അടി ഉയരത്തിൽ നിന്ന് പറന്നുയർന്നു ബിഹാർ സ്വദേശി കപിൽദേവ്, മാസ് വീഡിയോ വൈറൽ!
പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ബിഹാറിലെ ജാമുയി ജില്ലയിൽ നിന്നുള്ള കപിൽദേവ് റാവത്ത് എന്ന 72കാരൻ. ഹിമാചൽ പ്രദേശിലെ മനോഹരമായ മലനിരകൾക്ക് മുകളിലൂടെ 24,000 അടി ഉയരത്തിൽ നിന്ന് പാരഗ്ലൈഡിംഗ് നടത്തിയാണ് ഈ മുതിർന്ന പൗരൻ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഹിമാചൽ പ്രദേശ് സന്ദർശിക്കാനെത്തിയപ്പോഴാണ് കപിൽദേവ് പാരഗ്ലൈഡിംഗ് പരീക്ഷിക്കാൻ തീരുമാനിച്ചത്. ആകാശത്ത് ഏകദേശം 30 മിനിറ്റോളം വട്ടമിട്ടു പറന്ന അദ്ദേഹം സുരക്ഷിതമായി താഴെയിറങ്ങി. “മലമുകളിൽ നിന്ന് താഴേക്ക് ചാടിയ ആദ്യത്തെ മൂന്നോ നാലോ സെക്കൻഡ് എല്ലാം അവസാനിക്കാൻ പോവുകയാണെന്നാണ് എനിക്ക് തോന്നിയത്. അത്രയും വലിയ താഴ്ചയായിരുന്നു താഴെ. എന്നാൽ അടുത്ത അരമണിക്കൂർ യഥാർഥ ജീവിതം എന്താണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. 24,000 അടി ഉയരത്തിൽ നിന്ന് നോക്കുമ്പോൾ താഴെയുള്ള ലോകം ഒരു സ്വർഗം പോലെ തോന്നിച്ചു എന്ന് കപിൽദേവ് റാവത്ത് പറഞ്ഞു. ഒരു ഹോട്ടൽ…
Read Moreഇഡി ആരോപണം രാഷ്ട്രീയ പ്രേരിതം: കള്ളപ്പണം സംബന്ധിച്ച് ഒരു ചോദ്യം പോലും ഇഡി ചോദിച്ചിട്ടില്ല; മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണം; പി.എ. മുഹമ്മദ് റിയാസ്
കോഴിക്കോട്: ഇഡി ആരോപണത്തിനെതിരെ മറുപടിയുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്. സമൂഹത്തിൽ മോശമായ പ്രതിച്ഛായ ഉണ്ടാക്കാൻ വേണ്ടി വാർത്തകൾ ബോധപൂർവം പ്രചരിപ്പിക്കുന്നതെന്ന് റിയാസ് പറഞ്ഞു. പ്രധാനപ്പെട്ട തെളിവാണെങ്കിൽ ഇത് ഇങ്ങനെയാണോ പുറത്തുവിടുന്നതെന്നും അദ്ദേഹം ചോദിച്ചു. കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണമാണ്. പലയിടങ്ങളിലും റെയ്ഡ് നടന്നു, മൂന്ന് തവണ വീണയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഹവാലയെക്കുറിച്ച് ഒരു ചോദ്യം പോലും ഇഡി ചോദിച്ചിട്ടില്ലന്നും റിയാസ് വ്യക്തമാക്കി. ‘മൊഴിപ്പകർപ്പൊക്കെ അവരുടെ കൈയിൽ കാണുമല്ലോ. വിശാല സംസ്ഥാന സമിതി സമാപിക്കുന്ന ദിവസം തന്നെ ഇത് പുറത്തുവിടാൻ എന്തിന് തെരഞ്ഞെടുത്തു. ഇഡിയെ പോലൊരു കേന്ദ്ര ഏജൻസി നൽകുന്ന കാര്യങ്ങൾ തെളിവെന്ന നിലയിൽ പുറത്തുവിടുന്നത് ശരിയല്ലന്നും അദ്ദേഹം പറഞ്ഞു. ഇതിനെ നിയമപരമായി തന്നെ കൈകാര്യം ചെയ്യും, ഒരു തരത്തിലും ഭയപ്പെടില്ല. ഇത് വളരെ കൃത്യമായി എഴുതിയ ഒരു തിരക്കഥയാണ്. മികച്ച…
Read More‘പോകാം നമുക്കു പവിഴദ്വീപുകളിലേക്ക്’ -മൂന്നു രാത്രിയും നാലു പകലുകളും നീണ്ടുനില്‍ക്കുന്ന ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: യാത്രാപ്രേമികള്‍ക്കായി ലക്ഷദ്വീപിലേക്ക് പുതിയ ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. കൊച്ചിയില്‍നിന്നും ആരംഭിച്ച് ലക്ഷദ്വീപിലെ പ്രധാന ആകര്‍ഷണങ്ങളായ അഗത്തി, കല്പ്പട്ടി ദ്വീപുകള്‍ സന്ദര്‍ശിക്കാനാണ് കെഎസ്ആര്‍ടിസി അവസരമൊരുക്കുന്നത്. സാധാരണക്കാരുടെ സാമ്പത്തികശേഷിയില്‍ ഒതുങ്ങുന്ന രീതിയില്‍ മൂന്നു രാത്രിയും നാലു പകലുകളും നീണ്ടുനില്‍ക്കുന്ന വിപുലമായ യാത്രായാണ് തയാറാക്കിയിരിക്കുന്നത്. പ്രകൃതിഭംഗി തുളുമ്പുന്ന പവിഴദ്വീപുകളിലേക്കുള്ള ഈ യാത്ര സാധാരണക്കാരുടെകൂടി ബജറ്റില്‍ ഒതുങ്ങുന്ന രീതിയിലാണു രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആദ്യ യാത്രാ സംഘം ഈ മാസം 23ന് പുറപ്പെടും.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണു യാത്ര ആരംഭിക്കുക. ഈ മാസം 23ന് ആരംഭിക്കുന്ന ആദ്യ ട്രിപ്പിന് 29,500 രൂപയാണ് ചെലവ്. അതിനു ശേഷമുള്ള ട്രിപ്പുകള്‍ക്ക് വിമാനനിരക്കിലെ വ്യത്യാസം അനുസരിച്ച് 1000-1500 രൂപ വ്യത്യാസം വരാം. ചെലവ് കുറയ്ക്കാം യാത്രികര്‍ക്ക് അവരുടെ താത്പര്യത്തിനനുസരിച്ച് രണ്ടു തരത്തിലുള്ള താമസ സൗകര്യങ്ങള്‍ തെരഞ്ഞെടുക്കാം. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഹോം…
Read Moreഇഷ്ടമുള്ളത് കഴിച്ചോളൂ! റോഡിൽ തടഞ്ഞുനിർത്തി ഫ്രൈഡ് റൈസ് കഴിപ്പിച്ച് അഞ്ചുവയസ്സുകാരൻ; ചൈനയിലെ അതിഥിസൽക്കാരം നെറ്റിസൺസിന്റെ മനംകവരുന്നു,വീഡിയോ വൈറൽ!
ചൈനയിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നുള്ള അഞ്ചുവയസ്സുകാരന്റെ അതിഥിസൽക്കാരം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വഴിയിലൂടെ സൈക്കിളിൽ പോയ വിദേശിയായ യുവാവിനെ സ്നേഹപൂർവ്വം തടഞ്ഞുനിർത്തി സ്വന്തം ഭക്ഷണശാലയിൽ എത്തിച്ച് ഫ്രൈഡ് റൈസ് കഴിപ്പിച്ച കൊച്ചുമിടുക്കന്റെ വീഡിയോയാണ് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുന്നത്. ‘SJ in China’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ഈ മനോഹര വീഡിയോ ഇതിനകം രണ്ടരക്കോടിയിലധികം ആളുകളാണ് കണ്ടത്. സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി “ഞങ്ങളുടെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിക്കുന്നോ?” എന്ന് ചോദിച്ചുകൊണ്ടാണ് കുട്ടി സംഭാഷണം ആരംഭിക്കുന്നത്. താൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു എന്ന് യുവാവ് പറഞ്ഞെങ്കിലും, കുട്ടി പിന്മാറാതെ തൊട്ടടുത്തുള്ള മറ്റൊരാളോട് ചോദ്യം ആവർത്തിച്ചു. തുടർന്ന് കുട്ടി തന്നെയാണ് ഈ കടയിലെ ബോസ് എന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു. “ഇവിടെ എന്താണ് നല്ലത്?” എന്ന ചോദ്യത്തിന് “നിങ്ങൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം” എന്നായിരുന്നു…
Read Moreസിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ‘കാരണഭൂതനെ’ ലക്ഷ്യംവച്ച് രൂക്ഷവിമർശനം
കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി പൊതുചര്‍ച്ചയില്‍ നേതൃത്വത്തെ ‘എയറി’ലാക്കി പ്രതിനിധികൾ. വിജയത്തിനു കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വംകൂടി ഏറ്റെടുക്കണമെന്നാണു വിമർശനം ഉയർന്നത്. അടവ് നയത്തിൽ പരാജയം നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ലെന്നും 2021നു ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റപ്പോൾ പൾസ് മനസിലാക്കി അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും വിമർശനം ഉയർന്നു. യോഗത്തിൽ അവതരിപ്പിച്ച തിരുത്തല്രേഖയിലെ ഉള്ളടക്കം പാര്‍ട്ടിയുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ പര്യാപ്തമല്ലെന്നും വിമർശനമുണ്ടായി. വെള്ളാപ്പള്ളിയോടു മൃദുസമീപനം വെള്ളാപ്പള്ളി നടേശനോടു സ്വീകരിച്ച സമീപനത്തിൽ നേതൃത്വത്തിനെതിരേ പ്രതിനിധികൾ അതിരൂക്ഷ വിമർശനമാണു നേരത്തേ ഉയർത്തിയത്.വെള്ളാപ്പള്ളിയെ ചുമന്നത് പാർട്ടിക്കു നാണക്കേടായി എന്നും ഒരുവിഭാഗം അഭിപ്രായപ്പെട്ടു. എംഎൽഎയെ എന്തിനു സെക്രട്ടറിയാക്കി എന്നായിരുന്നു തിരുവനന്തപുരത്ത് വി. ജോയിയെ ജില്ലാ സെക്രട്ടറിയാക്കി നിലനിർത്തിയതിനെതിരേ പ്രതിനിധികൾ ഉയർത്തിയ ചോദ്യം. പാർട്ടിയെ നയിക്കാൻ വേറെയാരും ഇല്ലേ എന്നും ചോദ്യമുണ്ടായി. മറ്റെവിടെയും ജനപ്രതിനിധിയായി ഇരിക്കുന്ന ആരും ജില്ലാ സെക്രട്ടറി…
Read Moreകായിക ഉപകരണങ്ങൾ കൊണ്ട് ശരീരം മറച്ച് സിഡ്നി സ്വീനി! സ്പോർട്സ് ആപ്പിന്റെ ഗ്ലാമറസ് പരസ്യത്തിനെതിരെ ഒളിമ്പ്യന്മാരടക്കം രംഗത്ത്; മറുപടിയുമായി താരം!
സ്പോർട്സ് പ്രെഡിക്ഷൻ പ്ലാറ്റ്ഫോമായ ‘നോവിഗിന്റെ ‘ (Novig) പുതിയ പരസ്യ ചിത്രത്തിൽ അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട ഹോളിവുഡ് താരം സിഡ്നി സ്വീനിക്കെതിരെ ആഗോളതലത്തിൽ രൂക്ഷവിമർശനം. ഫുട്ബോൾ, ബാസ്കറ്റ് ബോൾ, ടെന്നീസ് റാക്കറ്റുകൾ തുടങ്ങിയ കായിക ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് ശരീരം മറച്ച നിലയിലാണ് താരം പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇത് കായികരംഗത്തെ സ്ത്രീകളെ ലൈംഗികവത്കരിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് ചൂണ്ടിക്കാട്ടി ഒളിമ്പിക്സ് താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്. ‘നോവിഗ്’ എന്ന സ്പോർട്സ് ട്രേഡിങ് ആപ്പിന്റെ പ്രചാരണാർഥമാണ് ‘ദ ഹൗസ്മെയ്ഡ്’, ‘യുഫോറിയ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ സിഡ്നി സ്വീനി പരസ്യത്തിൽ അഭിനയിച്ചത്. കമ്പനിയുടെ ക്രിയേറ്റീവ് പങ്കാളിയും ഓഹരി ഉടമയുമാണ് സ്വീനി. എന്നാൽ ഒരു സ്പോർട്സ് ആപ്പ് പ്രൊമോട്ട് ചെയ്യാൻ നഗ്നതയും ഗ്ലാമറും എന്തിനാണ് ഉപയോഗിക്കുന്നത് എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. താരത്തിന്റെ പരസ്യത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായാണ് ഒളിമ്പിക്സ് ജേതാക്കൾ രംഗത്തെത്തിയത്. നാല്…
Read Moreറെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് താഴെയുള്ള ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇന്ത്യൻ വംശജർ ന്യൂയോർക്കിൽ ട്രെയിൻ തട്ടി മരിച്ചു
ന്യൂയോർക്ക്: മാൻഹാട്ടൻ ഡൗൺടൗണിലെ സ്പ്രിംഗ് സിറ്റി റെയിൽവേ സ്റ്റേഷനിൽ സബ്വേ ട്രാക്കിലിരുന്ന രണ്ട് ഇന്ത്യൻ വംശജരായ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. മലൈക ചിത്ര (24), നവം കൗൾ (24) എന്നിവരാണ് മരിച്ചത്. പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന് താഴെയുള്ള ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇരുവരെയും സബ്വേ ട്രെയിൻ ഇടിക്കുകയായിരുന്നു. ഡ്രൈവർ ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടകരമായ രീതിയിൽ ഇവർ എന്തിനാണ് റെയിൽവേ ട്രാക്കിൽ ഇരുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ന്യൂയോർക്ക് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഈ മേഖലയിലെ സബ്വേ ഗതാഗതം ഏറെ നേരം തടസപ്പെടുകയും ട്രെയിനുകൾ മറ്റ് റൂട്ടുകളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
Read Moreമാസപ്പടി കേസിൽ ഇഡി സർക്കാരിന് കൈമാറിയ കത്തിലെ വിവരങ്ങൾ പുറത്ത്; വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുണ്ടെന്ന് സൂചന
തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവ് ഉണ്ടെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. നടന്നത് വൻ കള്ളപ്പണ ഇടപാടാണെന്നും വിദേശത്തേയ്ക്ക് ഹവാല ഇടപാട് നടത്തിയതിൽ മുൻ മന്ത്രിയും വീണയുടെ ഭർത്താവുമായ മുഹമ്മദ് റിയാസിന് മുഖ്യപങ്കെുണ്ടെന്നുംഇഡി അവകാശപ്പെടുന്നു. ഇഡി സംസ്ഥാന സർക്കാരിന് കൈമാറിയ 25 പേജുള്ള കത്തിലെ നിർണായക വിവരങ്ങൾ ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടു. റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും കൂട്ടാളികൾ ആയെന്ന് ഇഡിയുടെ കത്തില്‍ പറയുന്നുണ്ട്. ഹവാല കടത്തിന് വേണ്ടി 16 അംഗ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മുൻ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഈ വാട്സ്ആപ് ഗ്രൂപ്പിലുണ്ട്. ഗ്രൂപ്പിലെ ഒരു നമ്പർ സേവ് ചെയ്തത് മിനിസ്റ്റർ റിയാസ് എന്ന പേരിലാണ്. ഹവാല ഇടപാടുകാരൻ എന്ന് ഇഡി സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഗ്രൂപ്പിൽ…
Read More