ജോലിക്കാരെ നി​യ​മി​ക്കു​ന്ന​തി​നേ​ക്കാ​ൾ കുറഞ്ഞ ചെ​ല​വിൽ റോ​ബോ​ട്ട് വാ​ങ്ങാം; മെട്രൊ വീ​ട്ട​മ്മ​മാ​ർക്കു കൂട്ടായി ‘ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​ൻ’

മെട്രൊ നഗരങ്ങളിൽ വീട്ടമ്മമാരുടെ പ്രിയപ്പെട്ടവനാകുന്നു ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’. വൻ നഗരങ്ങളിൽ വീട്ടുജോലിക്കായി യന്ത്രമനുഷ്യനെ വ്യാപകമായി ഉപയോഗിക്കുന്നതായാണു റിപ്പോർട്ട്. പ്രത്യേകിച്ച്, രാജ്യത്തിന്‍റെ ‘​ഐ​ടി ത​ല​സ്ഥാ​നം’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ബം​ഗ​ളൂ​രു​വി​ൽ വീ​ട്ടു​ജോ​ലി​ക്കായി യ​ന്ത്ര​മ​നു​ഷ്യനെ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ന​ഗ​ര​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കു റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ നേ​ര​ത്തെ ഉ​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ ഇ​ട​ത്ത​ര​ക്കാ​രു​ടെ വീ​ടു​ക​ളി​ലേ​ക്കും റോ​ബോ​ട്ട് എ​ത്തു​ന്നു. തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ലെ ജീ​വി​ത​ഭാ​രം കു​റ​യ്ക്കു​ക​യാ​ണു റോ​ബോ​ട്ടു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വീ​ട്ടി​ലെ ദൈ​നം​ദി​ന ജോ​ലി​ക​ൾ എ​ളു​പ്പ​മാ​ക്കാ​ൻ റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്നവർ പൂർണ സംതൃപ്തരാണെന്നു റിപ്പോർട്ട് പറയുന്നു. പാചകം മുതൽ വീടു വൃത്തിയാക്കൽ ഉൾപ്പെടെ റോബോട്ടുകൾ ചെയ്യുന്നു. കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ കൊ​ടു​ത്താ​ൽ രുചികരമായി ഏതു വിഭവവും തയാറാക്കുമെന്നും ഭ​ക്ഷ​ണം ക​രി​യില്ലെന്നും ഉപയോഗിക്കുന്നവർ പറഞ്ഞു. മൊ​ബൈ​ൽ ആ​പ്പ് ഉ​പ​യോ​ഗി​ച്ചു റോ​ബോ​ട്ടിനെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യുമെന്നതും കാര്യങ്ങൾ എളുപ്പമാക്കുന്നു. ജോലിക്കാരെ നി​യ​മി​ക്കു​ന്ന​തി​നേ​ക്കാ​ൾ ചെ​ല​വുകു​റ​വാ​ണു റോ​ബോ​ട്ട് വാ​ങ്ങു​ന്ന​തെ​ന്നു നിരവധിപ്പേർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. കൂ​ടാ​തെ, പ​ത്തു വ​യ​സു​ള്ള കു​ട്ടി​ക്കുപോ​ലും…

Read More

പടികൾ കയറിയ ശേഷമുള്ള സന്ധിവേദനയ്ക്കു പിന്നിലെന്ത്?

നി​ത്യ​ജീ​വി​ത​ത്തി​ല്‍ ഇ​ന്ന് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു രോ​ഗ​മാ​ണ് ആ​ര്‍​ത്രൈ​റ്റി​സ് അഥവാ സന്ധിവാതം. ഇ​ത് ആ​ജീ​വ​നാ​ന്ത വൈ​ക​ല്യ​ങ്ങ​ളു​ടെ ഒ​രു പ്ര​ധാ​ന കാ​ര​ണ​വു​മാ​ണ്. സ​ന്ധിവാ​തം ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ ജീ​വി​ത നി​ല​വാ​രം നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. എ​ന്താ​ണ് ആ​ര്‍​ത്രൈ​റ്റി​സ്? സ​ന്ധി​വാ​തം(​ആ​ര്‍​ത്രൈ​റ്റി​സ്) എ​ന്ന​ത് സ​ന്ധി​ക​ളെ​യും അ​തി​നു ചു​റ്റു​മു​ള്ള കോ​ശ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന രോ​ഗാ​വ​സ്ഥ​യ്ക്കു​ള്ള പൊ​തു​വാ​യ പ​ദ​മാ​ണ്.കാ​ര​ണ​ങ്ങ​ൾ പ​ല​ത്. നൂ​റി​ലേ​റെ ത​രം ആ​ര്‍​ത്രൈ​റ്റി​സ് രോ​ഗ​ങ്ങ​ളാ​ണ് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ആ​ര്‍​ത്രൈ​റ്റി​സ് പ​ല കാ​ര​ണ​ങ്ങ​ളാ​ലും ഉ​ണ്ടാ​കാം. അ​തി​ല്‍ ചി​ല​തു ഓ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ്, ഇ​ന്‍​ഫ്‌​ള​മേ​റ്റ​റി (ആ​മ​വാ​തം അ​ഥ​വാ റൂ​മാ​റ്റോ​യി​ഡ് ആ​ര്‍​ത്രൈ​റ്റി​സ്, ആ​ന്‍​കൈ​ലോ​സി​ങ്ങ് സ്‌​പോ​ണ്ടി​ലൈ​റ്റി​സ്, സോ​റി​യാ​റ്റി​ക് ആ​ര്‍​ത്രൈ​റ്റി​സ്), അ​ണു​ബാ​ധ (സെ​പ്റ്റി​ക് ആ​ര്‍​ത്രൈ​റ്റി​സ്), മെ​റ്റ​ബോ​ളി​ക് (ഗൗ​ട്) എ​ന്നി​വ​യാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന ല​ക്ഷ​ണ​ങ്ങ​ള്‍ സ​ന്ധി​വേ​ദ​ന​യും സ​ന്ധി​ക​ള്‍​ക്ക് ചു​റ്റും അ​നു​ഭ​വ​പ്പെ​ടു​ന്ന കാ​ഠി​ന്യ​വു​മാ​ണ്. ഇ​ത് പെ​ട്ടെ​ന്നു​ള്ള ഒ​ന്നാ​യോ അ​ല്ലെ​ങ്കി​ല്‍ വ​ള​രെ നാ​ളു​ക​ളാ​യി വി​ട്ടു​മാ​റാ​ത്ത ഒ​ന്നാ​യോ വ​ന്നേ​ക്കാം. ഒ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ് ല​ക്ഷ​ണ​ങ്ങ​ൾ ഒ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ് ആ​ണെ​ങ്കി​ല്‍…

Read More

കു​ടും​ബ​വ​ഴ​ക്കി​നി​ടെ ചെ​റു​മ​ക​ൻ വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​വ​ഴ​ക്കി​നി​ടെ ചെ​റു​മ​ക​ൻ വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം ചാ​ന്നാ​ങ്ക​ര​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ചാ​ന്നാ​ങ്ക​ര സ്വ​ദേ​ശി മെ​ഴ്‌​സി (65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മെ​ഴ്‌​സി​യു​ടെ മ​ക​ളു​ടെ മ​ക​നാ​യ ഷി​ബി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. മെ​ഴ്‌​സി​യും ഷി​ബി​നും ത​മ്മി​ൽ നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പൊ​ലി​സി​ൽ മൊ​ഴി ന​ൽ​കി. ഇ​ന്ന് രാ​വി​ലെ​യും ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. പി​ന്നാ​ലെ ഷി​ബി​ൻ മെ​ഴ്‌​സി​യു​ടെ ക​ഴു​ത്ത​റ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ഷി​ബി​നെ ക​ഠി​നം​കു​ള​ത്ത് വെ​ച്ച് പൊ​ലി​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മെ​ഴ്‌​സി മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

എം.​വി.​ഗോ​വി​ന്ദ​ന് ശാ​സ​ന; സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റിൽ അ​ഴി​ച്ചു​പ​ണി​

കോ​ഴി​ക്കോ​ട്: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. പ്ര​മു​ഖ നേ​താ​ക്ക​ളാ​യ പി. ​ജ​യ​രാ​ജ​ൻ, വി.​ശി​വ​ൻ​കു​ട്ടി, എം.​ബി.​രാ​ജേ​ഷ് എ​ന്നി​വ​രെ കൂ​ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ പു​നഃ​സം​ഘ​ട​ന. പി.​ജ​യ​രാ​ജ​നെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താത്തതി​ല്‍ പാ​ര്‍​ട്ടി​ക്കെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. തി​രു​ത്ത​ല്‍ ന​ട​പ​ടി എ​ന്ന നി​ല​യി​ലാ​ണ് പി.​ജ​യ​രാ​ജ​ന്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഇ​ടം​പി​ടി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എം.​വി.​ഗോ​വി​ന്ദ​ന് പാ​ർ​ട്ടി ശാ​സ​ന ന​ൽ​കി​യെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​കെ. ശ്രീ​മ​തി, തോ​മ​സ് ഐ​സ​ക്, ടി.​പി.രാ​മ​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​രെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.  കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ട്. സി​പി​എം പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ത​ല​പ്പ​ത്തു​ള്ള​വ​രെ സം​സ്ഥാ​ന സ​മി​തി​യി​ലേ​ക്കും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പി. ​രാ​ജീ​വി​നെ എ​ൽ​എ​ഡി​എ​ഫ് ക​ൺ​വീ​ന​റാ​യും നി​യോ​ഗി​ക്കും. സം​സ്ഥാ​ന സ​മി​തി​യും പു​നഃ​സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സ​മി​തി​യി​ൽ പു​തി​യ ഒ​മ്പ​ത് അം​ഗ​ങ്ങ​ളെ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ.​എ​സ്. അം​ബി​ക, എം. ​വി​ജി​ൻ, ജെ​യ്ക്, പി.​എ​സ്. സ​ഞ്ജീ​വ് എ​ന്നി​വ​രെ…

Read More

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു; പി. ​ജ​യ​രാ​ജ​ൻ, വി.​ശി​വ​ൻ​കു​ട്ടി, എം.​ബി.​രാ​ജേ​ഷ് എ​ന്നി​വ​രെ കൂ​ടി സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​

കോ​ഴി​ക്കോ​ട്: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. പ്ര​മു​ഖ നേ​താ​ക്ക​ളാ​യ പി. ​ജ​യ​രാ​ജ​ൻ, വി.​ശി​വ​ൻ​കു​ട്ടി, എം.​ബി.​രാ​ജേ​ഷ് എ​ന്നി​വ​രെ കൂ​ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ പു​നഃ​സം​ഘ​ട​ന. പി.​ജ​യ​രാ​ജ​നെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താത്തതി​ല്‍ പാ​ര്‍​ട്ടി​ക്കെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. തി​രു​ത്ത​ല്‍ ന​ട​പ​ടി എ​ന്ന നി​ല​യി​ലാ​ണ് പി.​ജ​യ​രാ​ജ​ന്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഇ​ടം​പി​ടി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എം.​വി.​ഗോ​വി​ന്ദ​ന് പാ​ർ​ട്ടി ശാ​സ​ന ന​ൽ​കി​യെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​കെ. ശ്രീ​മ​തി, തോ​മ​സ് ഐ​സ​ക്, ടി.​പി.രാ​മ​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​രെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ട്. സി​പി​എം പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ത​ല​പ്പ​ത്തു​ള്ള​വ​രെ സം​സ്ഥാ​ന സ​മി​തി​യി​ലേ​ക്കും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പി. ​രാ​ജീ​വി​നെ എ​ൽ​എ​ഡി​എ​ഫ് ക​ൺ​വീ​ന​റാ​യും നി​യോ​ഗി​ക്കും. സം​സ്ഥാ​ന സ​മി​തി​യും പു​നഃ​സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സ​മി​തി​യി​ൽ പു​തി​യ ഒ​മ്പ​ത് അം​ഗ​ങ്ങ​ളെ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ.​എ​സ്. അം​ബി​ക, എം. ​വി​ജി​ൻ, ജെ​യ്ക്, പി.​എ​സ്. സ​ഞ്ജീ​വ് എ​ന്നി​വ​രെ…

Read More

ജീപ്പ് ഡ്രൈവേഴ്സ് ഡിസീസിന് ലേ​സ​ര്‍ ചി​കി​ത്സ സാധ്യമാണോ?

ദീ​ര്‍​ഘ​നേ​രം ക​മ്പ്യൂ​ട്ട​റിനു മു​ന്നി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​രി​ലോ പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​രി​ലോ ദൂ​ര​യാ​ത്ര ചെ​യ്യു​ന്ന​വ​രി​ലോ ആ​ണ് പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ് എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കു​ന്ന​ത്. ‘ജീ​പ്പ് ഡ്രൈ​വേ​ഴ്‌​സ് ഡി​സീ​സ്’ (Jeep Driver’s Disease) എ​ന്നാ​ണ് ഈ ​രോ​ഗം അ​റി​യ​പ്പെ​ടു​ന്ന​ത്. ശ​രീ​ര​ത്തി​ന്‍റെ പു​റ​കു​വ​ശ​ത്തെ അ​ഗ്ര​ഭാ​ഗ​ത്തു​ള്ള അ​സ്ഥി​യു​ടെ ഭാ​ഗ​ത്തെ (tail bone area) ബാ​ധി​ക്കു​ന്ന ഈ ​രോ​ഗം പ്രാ​യ​ഭേ​ദ​മ​ന്യേ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും കൗ​മാ​ര​ക്കാ​രെ​യാ​ണ് കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്. പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ് ‘പൈ​ലോ​നി​ഡ​ല്‍’ എ​ന്ന വാ​ക്കി​ ന്‍റെ അ​ര്‍​ഥം ഒ​രു സ​ഞ്ചി​ക്കു​ള്ളി​ല്‍ രോ​മം കൂ​ടി​യി​രി​ക്കു​ക എ​ന്ന​താ​ണ്. എ​ന്നാ​ല്‍ ‘Sinus tract’ എ​ന്ന​ത് ശ​രീ​ര​ത്തി​ല്‍ എ​വി​ടെ​യെ​ങ്കി​ലും ഇ​ടു​ങ്ങി​യ ദ്വാ​രം പോ​ലെ​യു​ള്ള ഘ​ട​ന ഉ​ണ്ടാ​കു​ന്ന​താ​ണ്. അ​പ്പോ​ള്‍ പൈ​ലോ​നി​ഡ​ല്‍ സൈ​ന​സ് എ​ന്ന​ത് പൃഷ്ഠ ഭാഗങ്ങളുടെ ​തൊ​ട്ടു​മു​ക​ളി​ലാ​യി ഉ​ണ്ടാ​കു​ന്ന മു​ഴ​യോ, ഇ​ടു​ങ്ങി​യ ദ്വാ​ര​മോ ആ​ണ്. ഈ ​മു​ഴ​ക​ളി​ല്‍ രോ​മ​വ​ള​ര്‍​ച്ച​യും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​കും. കാ​ര​ണ​ങ്ങ​ള്‍ ഇ​ത് സാ​ധാ​ര​ണ​യാ​യും ആ​ണു​ങ്ങ​ളി​ലാ​ണ് ക​ണ്ടു​വ​രു​ന്ന​ത്, പ്ര​ത്യേ​കി​ച്ചും ചെ​റു​പ്പ​ക്കാ​രി​ല്‍.…

Read More

തലപൊക്കി സ്വർണം; പവന് കൂടിയത് 240 രൂപ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ര​ട്ട​വീ​ഴ്ച​യ്ക്കു ശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 14,040 രൂ​പ​യി​ലും പ​വ​ന് 1,12,320 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 25 രൂ​പ വ​ർ​ധി​ച്ച് 11,535 രൂ​പ​യി​ലെ​ത്തി. തി​ങ്ക​ളാ​ഴ്ച ര​ണ്ടു​ത​വ​ണ​യാ​യി സ്വ​ര്‍​ണ വി​ല പ​വ​ന് 1,160 രൂ​പ ഇ​ടി​ഞ്ഞി​രു​ന്നു. രാ​വി​ലെ പ​വ​ന് 1,13,000 രൂ​പ​യി​ലാ​യി​രു​ന്ന സ്വ​ര്‍​ണ വി​ല ഉ​ച്ച​യ്ക്ക് ശേ​ഷം 1,12,080 രൂ​പ​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. ഒ​രാ​ഴ്ച ക​യ​റ്റി​റ​ക്ക​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യ സ്വ​ർ​ണ​വി​ല ശ​നി​യാ​ഴ്ച നി​ശ്ച​ല​മാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തി​ങ്ക​ളാ​ഴ്ച താ​ഴേ​ക്കു​പോ​യ​ത്. ഓ​ണ​ക്കാ​ല ഇ​ടി​വി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ പ​വ​ന് 8,800 രൂ​പ​യോ​ള​മാ​ണ് ഇ​ടി​ഞ്ഞ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ചാ​ഞ്ചാ​ട്ടം ദൃ​ശ്യ​മാ​യ​ത്. ഓ​ഗ​സ്റ്റ് തു​ട​ക്ക​ത്തി​ൽ പ​വ​ന് 1,05,600 രൂ​പ​യാ​യി​രു​ന്നു സ്വ​ർ​ണ​വി​ല. പി​ന്നീ​ട് കു​തി​പ്പും കി​ത​പ്പു​മാ​ണ് ദൃ​ശ്യ​മാ​യ​ത്. ഈ ​വ​ർ​ഷം ജ​നു​വ​രി 29ന് ​കു​റി​ച്ച…

Read More

മു​കേ​ഷ് അം​ബാ​നി​യു​ടെ അ​ന്തി​ലി​യ​യി​ലെ ഗ​ണേ​ശോ​ത്സ​വ​ത്തി​ൽ മ​നം​ക​വ​ർ​ന്ന് രാ​ധി​ക മെ​ർ​ച്ച​ന്‍റ്! ഗ​ണ​പ​തി ഭ​ഗ​വാ​ന് മു​ന്നി​ൽ മ​നോ​ഹ​ര നൃ​ത്ത​ച്ചു​വ​ടു​ക​ൾ; വീഡിയോ കാണാം

മു​കേ​ഷ് അം​ബാ​നി​യു​ടെ മും​ബൈ​യി​ലെ വ​സ​തി​യാ​യ ‘അ​ന്തി​ലി​യ​യി​ൽ’ ന​ട​ന്ന ഗ​ണേ​ശ ച​തു​ർ​ഥി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ മ​നം​ക​വ​രു​ന്ന നൃ​ത്ത പ്ര​ക​ട​ന​വു​മാ​യി രാ​ധി​ക മെ​ർ​ച്ച​ന്‍റ്. ഗ​ണ​പ​തി വി​ഗ്ര​ഹ​ത്തി​ന് മു​ന്നി​ൽ ന​ർ​ത്ത​ക​ർ​ക്കൊ​പ്പം രാ​ധി​ക ന​ട​ത്തി​യ മ​നോ​ഹ​ര​മാ​യ നൃ​ത്ത​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഐ​ഐ​എ​ഫ്എ ത​ങ്ങ​ളു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ​യി​ൽ, തി​ള​ങ്ങു​ന്ന പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​മ​ണി​ഞ്ഞ് ശാ​സ്ത്രീ​യ നൃ​ത്ത ശൈ​ലി​യി​ലാ​ണ് രാ​ധി​ക പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഗ​ണ​പ​തി ഭ​ഗ​വാ​നോ​ടു​ള്ള ഭ​ക്തി​യും സ​മ​ർ​പ്പ​ണ​വും നി​റ​ഞ്ഞ രാ​ധി​ക​യു​ടെ നൃ​ത്ത​ത്തി​ലെ ല​ളി​ത​സു​ന്ദ​ര​മാ​യ ഭാ​വ​ങ്ങ​ളും ച​ല​ന​ങ്ങ​ളു​മാ​ണ് കാ​ണി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന​ത്. അം​ബാ​നി കു​ടും​ബ​ത്തി​ലെ ഇ​ള​യ മ​രു​മ​ക​ളു​ടെ ഈ ​പ്ര​ക​ട​ന​ത്തെ നീ​താ അം​ബാ​നി​യു​ടെ നൃ​ത്ത ശൈ​ലി​യോ​ടാ​ണ് പ​ല​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​പ​മി​ച്ച​ത്. “ഗ​ണ​പ​തി ഭ​ഗ​വാ​നാ​യി സ​മ​ർ​പ്പി​ച്ച ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ പ്ര​ണാ​മം. ഭ​ക്തി​യു​ടെ​യും സൗ​ന്ദ​ര്യ​ത്തി​ന്റെ​യും ഗ​ണേ​ശോ​ത്സ​വ ആ​വേ​ശ​ത്തി​ന്‍റെ​യും ഒ​ത്തു​ചേ​ര​ൽ!” – വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ഐ​ഐ​എ​ഫ്എ കു​റി​ച്ചു. രാ​ധി​ക​യോ​ടൊ​പ്പം ക​ള​ങ്ക​മ​റ്റ രീ​തി​യി​ൽ നൃ​ത്തം ചെ​യ്ത പ​ശ്ചാ​ത്ത​ല ന​ർ​ത്ത​ക​ർ​ക്കും…

Read More

ന്യൂ​യോ​ർ​ക്കി​ൽ സ​ബ്‌​വേ ട്രാ​ക്കി​ലി​രു​ന്ന ര​ണ്ട് ഇ​ന്ത്യ​ൻ വം​ശ​ജ​ർ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്‌​ഫോ​മി​ന് താ​ഴെ​യു​ള്ള ട്രാ​ക്കി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും സ​ബ്‌​വേ ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ട്രെ​യി​ൻ നി​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഇ​വ​ർ എ​ന്തി​നാ​ണ് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഇ​രു​ന്ന​ത് എ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ന്യൂ​യോ​ർ​ക്ക് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ലെ സ​ബ്‌​വേ ഗ​താ​ഗ​തം ഏ​റെ നേ​രം ത​ട​സ​പ്പെ​ടു​ക​യും ട്രെ​യി​നു​ക​ൾ മ​റ്റ് റൂ​ട്ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.

Read More

സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ ഇ​ന്ത്യ​ൻ യൂ​ട്യൂ​ബ​റു​ടെ ഫോ​ൺ ക​വ​ർ​ന്നു; ത​ത്സ​മ​യം ലൊ​ക്കേ​ഷ​ൻ ട്രാ​ക്ക് ചെ​യ്ത് പൊ​ക്കി പോ​ലീ​സ്, ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ൻ​ഷു ബി​ഷ്ത്!

അ​മേ​രി​ക്ക​യി​ലെ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ ഇ​ന്ത്യ​ൻ യൂ​ട്യൂ​ബ​ർ അ​ൻ​ഷു ബി​ഷ്തി​ന്‍റെ ഫോ​ൺ മോ​ഷ്ടി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ കൃ​ത്യ​മാ​യ സ​മ​യ​ത്ത് ഇ​ട​പെ​ട്ട യു​എ​സ് പോ​ലീ​സ് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി ഫോ​ൺ തി​രി​കെ ഏ​ൽ​പ്പി​ച്ചു. ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് അ​ൻ​ഷു ഈ ​നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. യൂ​ട്യൂ​ബി​ൽ 80 ല​ക്ഷ​ത്തി​ല​ധി​കം സ​ബ്സ്ക്രൈ​ബ​റു​ള്ള അ​ൻ​ഷു ബി​ഷ്ത് പ്ര​ശ​സ്ത​നാ​യ ഗെ​യി​മിം​ഗ് ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​ണ്. സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ ഒ​രു റെ​സ്റ്റോ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ൻ​ഷു. ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം വാ​ങ്ങാ​നാ​യി മേ​ശ​പ്പു​റ​ത്ത് ഫോ​ൺ വെ​ച്ച് മാ​റി​നി​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പി​ന്നി​ലൂ​ടെ എ​ത്തി​യ ഭ​വ​ന​ര​ഹി​ത​നാ​യ ഒ​രാ​ൾ ഫോ​ണെ​ടു​ത്ത് സ്കൂ​ട്ട​റി​ൽ വേ​ഗ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. റെ​സ്റ്റോ​റ​ന്‍റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഇ​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. മ​റ്റൊ​രു ഫോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ൻ​ഷു ത​ന്‍റെ ഫോ​ണി​ന്‍റെ ലൊ​ക്കേ​ഷ​ൻ ത​ത്സ​മ​യം ട്രാ​ക്ക് ചെ​യ്തു. എ​ന്നാ​ൽ മോ​ഷ്ടാ​വി​നെ ത​നി​യെ പി​ന്തു​ട​രു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ക​ണ്ട​തോ​ടെ അ​ദ്ദേ​ഹം ഉ​ട​ൻ…

Read More