സ്വ​ന്തം മു​ഖ​മു​ള്ള സൈ​ബ​ർ​ട്ര​ക്കി​ൽ മാ​സാ​യി ത​ത്ത​മ്മ; വൈ​റ​ലാ​യി ബ്ര​സീ​ലി​ലെ ‘കെ​ന്നി’!

സ്വ​ന്തം മു​ഖം പ്രി​ന്‍റ് ചെ​യ്ത ടെ​സ്‌​ല സൈ​ബ​ർ​ട്ര​ക്കി​ൽ ക​റു​ത്ത സ​ൺ​ഗ്ലാ​സും വെ​ച്ച് മാ​സ്സാ​യി സ​ഞ്ച​രി​ക്കു​ന്ന ഒ​രു ത​ത്ത​മ്മ​യാ​ണ് ഇ​പ്പോ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ താ​രം. ബ്ര​സീ​ലി​ൽ നി​ന്നു​ള്ള ‘കെ​ന്നി’ എ​ന്ന ത​ത്ത​യാ​ണ് ഈ ​ആ​ഡം​ബ​ര യാ​ത്ര​യി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ മ​ന​സ് ക​വ​ർ​ന്നി​രി​ക്കു​ന്ന​ത്.

കെ​ന്നി​യു​ടെ ഉ​ട​മ​സ്ഥ​ൻ ത​ന്‍റെ പു​തി​യ സൈ​ബ​ർ​ട്ര​ക്ക് പൂ​ർ​ണ​മാ​യും ത​ത്ത​യു​ടെ ചി​ത്ര​ങ്ങ​ൾ വെ​ച്ച് റാ​പ്പ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 7.4 ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സു​ള്ള ‘Kenny Slow Parrot’ എ​ന്ന അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

വീ​ഡി​യോ​യി​ൽ, സ്വ​ന്തം ചി​ത്രം പ​തി​പ്പി​ച്ച സൈ​ബ​ർ​ട്ര​ക്കി​ന്‍റെ വി​ൻ​ഡോ​യി​ൽ ക​റു​ത്ത ക​ണ്ണ​ട​യും ധ​രി​ച്ച് ശാ​ന്ത​നാ​യി ഇ​രി​ക്കു​ക​യാ​ണ് കെ​ന്നി. വാ​ഹ​നം സെ​ൽ​ഫ് ഡ്രൈ​വിം​ഗ് മോ​ഡി​ൽ മു​ന്നോ​ട്ട് നീ​ങ്ങു​മ്പോ​ൾ യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ കാ​റ്റു​കൊ​ണ്ട് നി​ൽ​ക്കു​ന്ന കെ​ന്നി​യു​ടെ ലു​ക്കാ​ണ് ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ച​ത്.

“എ​ന്‍റെ ത​ത്ത ത​ന്‍റെ പു​തി​യ സൈ​ബ​ർ​ട്ര​ക്ക് പൂ​ർ​ണ​മാ​യും റാ​പ്പ് ചെ​യ്തു,” എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി.

 

 

 

Related posts

Leave a Comment