തിരുവനന്തപുരം: നാഗർകോവിൽ വെള്ളിച്ചന്തയിൽ ഇൻസ്റ്റഗ്രാം വഴി പ്രണയത്തിലായ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. തടിക്കാരക്കോണം സ്വദേശി അജൻ (20), വിവേക് (32), പരപ്പ് വിള സ്വദേശി ദിനേശ്, നാഗർകോവിൽ സ്വദേശി ജെരീശ് (24) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട അജനുമായി വിദ്യാർഥിനി പ്രണയത്തിലായിരുന്നു. അജൻ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ച ശേഷം വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി ബന്ധുവായ വിവേകിനോട് പറഞ്ഞിരുന്നു. ഇതറിഞ്ഞശേഷം താൻ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ മാസം വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നൽകിയ ശേഷം വിവേകും സുഹൃത്തുക്കളായ ദിനേശ്, ജെരീഷ് എന്നിവരും പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുളച്ചൽ പൊലിസ് പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read MoreDay: October 7, 2026
“ഇന്ത്യൻ പുരുഷന്മാരെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിമറിച്ച യാത്ര”; ഒരു പോർച്ചുഗീസ് സഞ്ചാരിയുടെ അനുഭവങ്ങളിലൂടെ…വീഡിയോ കാണാം !
ഇന്ത്യയിലേക്ക് ഒറ്റയ്ക്ക് യാത്ര തിരിക്കും മുൻപ് ലഭിച്ച മുന്നറിയിപ്പുകളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന അനുഭവങ്ങൾ പങ്കുവെച്ച് പോർച്ചുഗീസ് യാത്രാ ബ്ലോഗർ. ഇന്ത്യക്കാരായ പുരുഷന്മാരിൽ നിന്ന് നേരിടേണ്ടി വന്ന സൗഹൃദപരമായ ഇടപെടലുകൾ തന്റെ മുൻധാരണകളെ പൂർണമായും മാറ്റിമറിച്ചുവെന്ന് ‘ആന’ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്ത്യൻ യാത്രയ്ക്കിടെ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ആന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലാണ്. “നീ തനിയെ ഇന്ത്യയിലേക്ക് പോകുകയാണോ? അവിടുത്തെ പുരുഷന്മാരെ സൂക്ഷിക്കണം” എന്ന മുന്നറിയിപ്പോടെയാണ് ആനയുടെ ഇൻസ്റ്റാഗ്രാം വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയിലെത്തുന്നതിന് മുൻപ് ആക്രമണങ്ങളെക്കുറിച്ചും, മോശം പെരുമാറ്റത്തെക്കുറിച്ചും, മോഷണങ്ങളെക്കുറിച്ചുമെല്ലാം പലരും തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും ആന പറയുന്നു. ഈ ഭയം കാരണം യാത്രയുടെ ആദ്യ മാസത്തിൽ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുന്ന ശീലം താൻ പൂർണമായും ഒഴിവാക്കിയിരുന്നുവെന്നും അവർ വ്യക്തമാക്കി. എന്നാൽ ഇന്ത്യയിലെത്തിയ ശേഷമുള്ള അനുഭവങ്ങൾ മറ്റൊന്നായിരുന്നു. യാത്രയ്ക്കിടയിൽ…
Read Moreകള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണം; തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലായി സഹകരണ ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലും ഇഡി റെയ്ഡ്
കൊച്ചി: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇഡി റെയ്ഡ്. സഹകരണ ബാങ്കുകളിലും ബന്ധപ്പെട്ടവരുടെ വീടുകളിലുമാണ് പരിശോധന നടക്കുന്നത്. തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി സഹകരണ ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് റെയ്ഡ് നടക്കുന്നത്. തൃശൂരിൽ അഞ്ചിടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തുന്നത്. കൂടാതെ എറണാകുളം ജില്ലയിലെ അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നാല് കേന്ദ്രങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. വ്യാജ വായ്പകൾ വഴി അങ്കമാലി അർബൻ ബാങ്കിൽ 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിവരം.
Read More