ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോളിന് വിരാമമിട്ടുകൊണ്ട് സൂപ്പർ താരം ലയണൽ മെസിയുടെ അവസാന മത്സരത്തിൽ ബെനിനെതിരെ അർജന്റീനയ്ക്ക് തിളക്കമാർന്ന വിജയം (3-0). ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മൊണിമെന്റൽ സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലാണ് അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയം സ്വന്തമാക്കിയത്. തന്റെ ചരിത്രപരമായ അവസാന മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി മെസ്സി കളം നിറഞ്ഞാടി. മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നെങ്കിലും, രണ്ടാം പകുതിയിൽ അർജന്റീന പൂർണാധിപത്യം പുലർത്തി. ലയണൽ മെസ്സിയുടെ കൃത്യമായ പാസിൽ നിന്ന് വെറ്ററൻ ഡിഫൻഡർ നിക്കോളാസ് ഒടാമൻഡിയാണ് അർജന്റീനയ്ക്കായി ആദ്യ ഗോൾ നേടിയത്. മെസിയുടെ പാസ് സ്വീകരിച്ച് യുവതാരം നിക്കോ പാസ് ബോക്സിനു പുറത്തുനിന്ന് തൊടുത്ത മനോഹരമായ ഷൂട്ട് വലയിലെത്തിച്ചതായിരുന്നു രണ്ടാമത് ഗോൾ. പിന്നാലെ അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചാണ് ലയണൽ മെസി തന്റെ വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കിയത്.…
Read MoreDay: October 7, 2026
നിങ്ങൾക്ക് 90 മിനിറ്റ് വേഗത്തിലും ഗാഢമായും ഉറങ്ങാൻ സാധിക്കുമോ, 12 ലക്ഷം സ്വന്തമാക്കാം; ജപ്പാനിൽ കൗതുകകരമായ ‘ഉറക്ക മത്സരം’!
ജപ്പാനിലെ ടോക്കിയോയിൽ അരങ്ങേറുന്നത് വിചിത്രമായ ഒരു മത്സരമാണ്. വേഗത്തിൽ ഉറങ്ങാനും ഏറ്റവും ഗാഢമായി ഉറങ്ങാനും കഴിയുന്നവരെ കണ്ടെത്താൻ ജപ്പാനിൽ അപൂർവ്വവും കൗതുകകരവുമായ മത്സര സംഘാടനം. ‘മാറ്റ് റെയ്സ്’ (Matt Race) എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരത്തിൽ വിജയിയാകുന്ന വ്യക്തിക്ക് ലഭിക്കുന്നത് 20 ലക്ഷത്തിലധികം യെൻ (ഏകദേശം 12 ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനമാണ്. ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ക്വാല സ്ലീപ്പ് ജപ്പാൻ’ എന്ന മെത്ത നിർമ്മാണ കമ്പനിയാണ് ഈ വിചിത്രമായ മത്സരത്തിന് പിന്നിൽ. വെളിച്ചം കുറച്ച മുറിയിൽ മനോഹരമായ മെത്തകളിൽ കിടന്ന് 90 മിനിറ്റാണ് മത്സരാർഥികൾ ഉറങ്ങേണ്ടത്. എത്ര വേഗത്തിലും ആഴത്തിലും ഉറങ്ങാൻ സാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ നിശ്ചയിക്കുന്നത്. ഇതിനായി മത്സരാർഥികളുടെ തലയിൽ പ്രത്യേക ഉറക്ക നിരീക്ഷണ ഉപകരണങ്ങൾ (Sleep Tracking Devices) ഘടിപ്പിച്ചിരുന്നു. ചിലർ തങ്ങളുടെ പ്രിയപ്പെട്ട പാവകളെ കയ്യിൽ പിടിച്ചാണ് മെത്തയിൽ കിടന്നത്.…
Read Moreഭർത്താവിന്റെ വഴക്ക് കേട്ട് ചെയ്ത വീഡിയോ; യശോദക്ക് അഭിനന്ദനങ്ങളുമായി പ്രിയങ്ക ചോപ്ര, മൃണാൾ ഠാക്കൂർ, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഭർത്താവിൽ നിന്ന് വഴക്ക് കേട്ട് ചെയ്ത വീഡിയോ ലോകമറിയുന്നതുകണ്ട് കണ്ണുനിറഞ്ഞ് ഒരു ഗ്രാമീണ അധ്യാപിക. ഉത്തർപ്രദേശിലെ കൗശാംബി സ്വദേശിയും ‘English with Dehati Madam’ എന്ന ഇൻസ്റ്റാഗ്രാം പേജിന്റെ ഉടമയുമായ യശോദ ലോധിയാണ് പ്രിയങ്ക ചോപ്രയടക്കമുള്ള ബോളിവുഡ് താരങ്ങളുടെ കൈയടി നേടി ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. പ്രിയങ്ക ചോപ്ര സ്വന്തം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ യശോദയുടെ വീഡിയോ പങ്കുവെച്ചതോടെ ഇവരുടെ ഫോളോവേഴ്സിന്റെ എണ്ണം നാല് ലക്ഷം കടന്നു. ദിവസങ്ങൾക്ക് മുൻപ് വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഒരു പുതിയ വീഡിയോ ചിത്രീകരിക്കാൻ യശോദ തീരുമാനിച്ചത്. എന്നാൽ ജോലി തടസ്സപ്പെടുത്തി വീഡിയോ എടുക്കുന്നതിനിടെ ഭർത്താവിൽ നിന്ന് കടുത്ത വഴക്ക് കേൾക്കേണ്ടി വന്നു. എന്നാൽ പിന്മാറാൻ തയ്യാറാകാതിരുന്ന യശോദ എങ്ങനെയോ വീഡിയോ പൂർത്തിയാക്കി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ അവിശ്വസനീയമായ കാര്യങ്ങളാണ് സംഭവിച്ചത്. നടി പ്രിയങ്ക ചോപ്ര യശോദയുടെ പോസ്റ്റ് തന്റെ സ്റ്റോറിയായി…
Read Moreഭീകരാക്രമണ ശ്രമം ധീരമായി ചെറുത്ത ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർക്ക് യുഎസ് കോൺഗ്രസിന്റെ ആദരം
വാഷിംഗ്ടൺ: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ഭീകരാക്രമണ ശ്രമം ധീരമായി ചെറുത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭ. ന്യൂജേഴ്സിയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ജോഷ് ഗോട്ടീമർ ആണ് ഇതുസംബന്ധിച്ച പ്രമേയം ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റിട്ടും വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ രക്ഷിക്കാൻ സ്മിത് മച്ചാർ കാണിച്ച അസാമാന്യ ധൈര്യത്തെ പ്രമേയം പ്രശംസിച്ചു. ഇതോടൊപ്പം കോക്ക്പിറ്റ് സുരക്ഷിതമാക്കാൻ സഹായിച്ച മറ്റ് പൈലറ്റുമാർ, ക്യാബിൻ ക്രൂ, യാത്രക്കാർ എന്നിവരുടെ സേവനത്തെയും പ്രമേയത്തിൽ ആദരിക്കുന്നുണ്ട്. വിമാനത്തിന്റെ സഹപൈലറ്റും ഒമാൻ സ്വദേശിയുമായ ഹമാം അൽ ഹമ്മാമി കോക്ക്പിറ്റിലെ കോടാലി ഉപയോഗിച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ് വീണിട്ടും സ്മിത് മച്ചാർ കോക്ക്പിറ്റിന്റെ വാതിൽ തുറന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ്…
Read Moreകളമശേരിയില്‍ ജോലി വാഗ്ദാനം നല്കി വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒളിവിലായിരുന്ന യുവതി അടക്കം രണ്ടുപേര്‍ കൂടി പിടിയില്‍
കൊച്ചി: കളമശേരിയില്‍ ജോലി വാഗ്ദാനം നല്കി വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. കേസിലെ രണ്ടാം പ്രതിയും വയനാട് സ്വദേശിനിയുമായ ശരണ്യ എന്ന അമ്മു, ഇവരുടെ സുഹൃത്ത് മൂന്നാം പ്രതി സഞ്ജു എന്നിവരെയാണ് വയനാട്ടില്‍ നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ നാലു പ്രതികളും പിടിയിലായി. സ്പാ നടത്തിപ്പുകാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ കാര്‍ത്തികപ്പള്ളി ഇരിക്കാവ് എസ്.ആര് നിവാസില്‍ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവക്കല്‍ കുതിരപ്പറമ്പില്‍ ജിത്ത് മാര്ട്ടിന് എന്നിവരെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ശരണ്യയാണ് തന്നെ കൂടുതല്‍ ഉപദ്രവിച്ചതെന്ന് യുവതി പൊലിസിന് മൊഴി നല്‍കിയിരുന്നു. പ്രതികള്‍ രണ്ടുപേരും വയനാട്ടിലേക്ക് കടന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം വയനാട്ടിലെത്തി അറസ്റ്റ് ചെയ്തത്. കൃത്യത്തില്‍ നാലിലധികം പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുവതിയുടെ ഭര്‍ത്താവ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ക്രൂരമായ…
Read Moreനോർവീജിയൻ മേയർ സാധാരണക്കാരനെപോലെ ഗുജറാത്തിൽ, ഓട്ടോറിക്ഷയോടിച്ച് ആളുകളുടെ മനം കവർന്നു; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സാധാരണക്കാരിലൊരാളായി ഗുജറാത്തിലെ തെരുവുകളിലൂടെ ഓട്ടോറിക്ഷയോടിച്ച് നോർവീജിയൻ മേയർ. നോർവേയിലെ ഫിൻമാർക്ക് കൗണ്ടിയിലുള്ള പോർസാംഗർ മുനിസിപ്പാലിറ്റിയുടെ നിലവിലെ മേയറായ ജോ ഇംഗെ ഹെസ്ജെവിക് ആണ് വിവിഐപി പരിവേഷങ്ങളൊന്നുമില്ലാതെ ഗുജറാത്തിലെ ലിമ്പ്ഡിയിൽ ഓട്ടോറിക്ഷയോടിച്ച് പ്രദേശവാസികളുടെയും സോഷ്യൽ മീഡിയയുടെയും മനംകവർന്നത്. ഗുജറാത്തിൽ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടിയ ഒരു പ്രാദേശിക എഞ്ചിനീയറാണ് മേയറുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മേയറുടെ ലളിതമായ പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ട എഞ്ചിനീയർ അദ്ദേഹത്തിന്റെ പേര് ഗൂഗിളിൽ തെരഞ്ഞപ്പോഴാണ് തങ്ങൾക്ക് മുന്നിലുള്ളത് നോർവേയിലെ ജനപ്രതിനിധിയാണെന്ന് തിരിച്ചറിഞ്ഞത്. “ഇദ്ദേഹം പോർസാംഗറിലെ മേയറാണ്. ഞാൻ അദ്ദേഹത്തിന്റെ പ്രൊഫൈൽ ഗൂഗിളിൽ നോക്കിയപ്പോഴാണ് നോർവേയിൽ നിന്നുള്ള രാഷ്ട്രീയക്കാരനാണെന്ന് മനസ്സിലായത്. വളരെ ലാളിത്യമുള്ള വ്യക്തിത്വം! ഇന്ത്യയിലെത്തി ടൂക്-ടൂക്കിൽ നഗരം ചുറ്റിക്കാണുകയാണ് അദ്ദേഹം,” വീഡിയോ ചിത്രീകരിച്ച എഞ്ചിനീയർ പങ്കുവെച്ചു. ഔദ്യോഗിക ഭാവങ്ങളൊന്നുമില്ലാതെ സാധാരണക്കാരെപ്പോലെ ഇന്ത്യൻ സംസ്കാരവും തെരുവുജീവിതവും ആസ്വദിക്കാനിറങ്ങിയ മേയറുടെ വീഡിയോ ഇപ്പോൾ സോഷ്യൽ…
Read Moreസ്ഥലംമാറ്റങ്ങളിലും സർക്കാർ പ്രവർത്തനങ്ങളിലും അഴിമതി ആരോപിച്ചുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസിൽ സിബിഐ റെയ്ഡ്; ബിജെപിക്ക് ഭയമെന്ന് ആം ആദ്മി പാർട്ടി
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സിബിഐ റെയ്ഡ് നടത്തി. സ്ഥലംമാറ്റങ്ങളിലും സർക്കാർ പ്രവർത്തനങ്ങളിലും അഴിമതി ആരോപിച്ചുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചണ്ഡീഗഡ്, മൊഹാലി, ലുധിയാന, പട്യാല ഉൾപ്പെടെ എട്ട് ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. കേസിൽ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും രേഖകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. മന്ത്രിസഭയിലെ ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ ഓഫീസർ രാജ്ബീർ ഘുമാനും എതിരെയാണ് അഴിമതി ആരോപണങ്ങൾ ഉയർന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിന്റെയും പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെയും നിർദേശപ്രകാരമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.
Read Moreവ്യാജ ആധാർ കാർഡ് നിർമിച്ച് സ്പായിൽ അനധികൃതമായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനി ഇരിട്ടിയിൽ അറസ്റ്റിൽ
ഇരിട്ടി: പാസ്പോർട്ടും വീസയും ഇല്ലാതെ വ്യാജ ആധാർ കാർഡ് നിർമിച്ച് സ്പായിൽ അനധികൃതമായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനി ഇരിട്ടിയിൽ അറസ്റ്റിൽ. ഇരിട്ടി മേലെ സ്റ്റാൻഡിലെ ബ്ലാക്ക് ആൻഡ് ബ്യൂട്ടി വെൽനസ് സ്പായിൽ ജോലി ചെയ്തിരുന്ന സുമ വാനുവലാണ് (22) പിടിയിലായത്. പൊലിസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലാകുന്നത്. പശ്ചിമ ബംഗാൾ സ്വദേശിനിയാണെന്ന് രേഖപ്പെടുത്തിയ ആധാർ കാർഡ് ഹാജരാക്കിയെങ്കിലും പരിശോധനയിൽ ഇതു വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഒരു വർഷത്തോളമായി യുവതി സ്പായിൽ ജോലി ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്. ഇരിട്ടിയിലെത്തുന്നതിന് ആറുമാസം മുമ്പ് പശ്ചിമ ബംഗാളിലെത്തിയ യുവതി അവിടെനിന്നാണു വ്യാജ ആധാർ കാർഡ് സംഘടിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. ചോദ്യംചെയ്യലിൽ താൻ ബംഗ്ലാദേശ് സ്വദേശിയാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശിലെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധനയിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ…
Read Moreഅപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലാക്കാൻ സഹായിക്കാനെന്ന വ്യാജേന ഓട്ടോയിൽ കയറിക്കൂടി സ്വർണമാല മോഷ്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
ആലപ്പുഴ: അപകടത്തിൽപ്പെട്ടയാളുടെ സ്വർണമാല മോഷ്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് സ്വദേശിയായ അഷ്കറിനെയാണ് അമ്പലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലാക്കാൻ സഹായിക്കാനെന്ന വ്യാജേന ഓട്ടോയിൽ കയറിക്കൂടിയായിരുന്നു ഇയാളുടെ മോഷണം. ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെന്ന വ്യാജേനയാണ് പ്രതിയായ അഷ്കർ ഓട്ടോറിക്ഷയിൽ കയറിപ്പറ്റിയത്. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ പരിക്കേറ്റയാളുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് പ്രതി വേഗത്തിൽ അവിടെനിന്നു കടന്നുകളയുകയായിരുന്നു. മാല നഷ്ടപ്പെട്ട വിവരമറിഞ്ഞ് ബന്ധുക്കൾ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ആശുപത്രി പരിസരത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പൊലിസ് തിരിച്ചറിഞ്ഞു. തുടർന്ന് കുറവൻതോട് ജംഗ്ഷനിൽ വെച്ച് സാഹസികമായാണ് പൊലിസ് സംഘം പ്രതിയെ കീഴടക്കിയത്.
Read More‘കോച്ച് ജോർജ് ജെസ്യൂസ് വാക്ക് പാലിച്ചില്ല’ – പോർച്ചുഗൽ ദേശീയ ഫുട്ബോൾ ടീം ക്യാമ്പ് വിട്ട സംഭവത്തിൽ വിശദീകരണവുമായി ക്രിസ്ത്യാനോ റൊണാൾഡോ
ലിസ്ബൺ: പോർച്ചുഗൽ ദേശീയ ഫുട്ബോൾ ടീം ക്യാമ്പ് വിട്ട സംഭവത്തിൽ വിശദീകരണവുമായി സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ. പോർച്ചുഗൽ പരിശീലകൻ ജോർജ് ജെസ്യൂസ് തനിക്ക് നൽകിയ വാക്ക് പാലിച്ചില്ലെന്നും, അതാണ് ടീം ക്യാമ്പ് വിടാൻ തന്നെ പ്രേരിപ്പിച്ചതെന്നും റൊണാൾഡോ നീണ്ട പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം, പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിന് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ നൽകുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണെന്നും 41 കാരനായ താരം അറിയിച്ചു. നോർവേയ്ക്കെതിരായ മത്സരത്തിൽ കളത്തിലിറക്കാമെന്ന് കോച്ച് ഉറപ്പ് നൽകിയിരുന്നു. എന്നാൽ മത്സരത്തിനിടെ അരമണിക്കൂറോളം വാം-അപ്പ് നടത്തിയിട്ടും തന്നെ കളത്തിലിറക്കാൻ കോച്ച് തയ്യാറായില്ലെന്നും, ഇത് വലിയൊരു വിശ്വാസവഞ്ചനയാണെന്നും റൊണാൾഡോ കുറ്റപ്പെടുത്തി. ക്യാമ്പ് പെട്ടെന്ന് വിട്ടതിൽ സഹതാരങ്ങളോടും പോർച്ചുഗീസ് ജനതയോടും താരം ഖേദം പ്രകടിപ്പിച്ചു. ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ തന്റെ ഭാഗത്തുനിന്നുണ്ടായ നടപടി കൂടുതൽ ഗൗരവമുള്ളതാണെന്ന് തിരിച്ചറിയുന്നതായും അദ്ദേഹം വ്യക്തമാക്കി.
Read More