തിരുവനന്തപുരം: ഡൽഹി സമരത്തിനിടെയുള്ള കൈയേറ്റത്തിൽ കേരളത്തിൽ കേസ്. എൻഎസ്യുഐ നേതാവ് ആതിര വിജയന്റെ പരാതിയിലാണ് കേസ്. മ്യൂസിയം പോലീസാണ് കേസെടുത്തത്. ഡിജിപിക്കാണ് ആതിര പരാതി നൽകിയത്. ഡൽഹി സമരത്തിനിടെ പരിക്കേറ്റ ആതിര ഉൾപ്പെടെയുള്ളവർ ക്രൂരമായ മർദനത്തിന് ഇരയായതായി പ്രതികരിച്ചിരുന്നു. സമരജ്വാല അണയ്ക്കാതെ പ്രതിഷേധക്കാർ ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരേയും പ്രതിഷേധക്കാർക്കെതിരായ പൊലിസ് അക്രമങ്ങൾക്കെതിരേയും ജന്തർ മന്തർ സമരഭൂമിയായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും തലസ്ഥാനത്ത് ഇന്നലെയും ശക്തമായ പ്രതിഷേധമുണ്ടായി. ഫിറോസ് ഷാ റോഡിൽനിന്ന് ജന്തർ മന്തറിലേക്ക് ഇടത് വിദ്യാർഥി-യുവജന സംഘടനകളായ ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംയുക്തമായി പ്രതിഷേധമാർച്ച് നടത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പൊലിസ് അതിക്രമങ്ങൾക്കെതിരേ പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. രണ്ട് മാർച്ചുകളും പൊലിസ് തടയാൻ ശ്രമിച്ചു. പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്ന നൂറോളം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കി.ഫിറോസ് ഷാ റോഡിൽനിന്ന് ആരംഭിച്ച ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ച് ജന്തർ മന്തറിലേക്കുള്ള റോഡിലേക്ക്…
Read More