പൊ​ന്ന് വി​ള​യി​ച്ച മ​ണ്ണി​ലേ​ക്ക് മടങ്ങി പ​ദ്മ​ശ്രീ ചെ​റു​വ​യ​ല്‍ രാ​മ​ൻ

മാ​​​ന​​​ന്ത​​​വാ​​​ടി: പ​​​ദ്മ​​ശ്രീ പു​​​ര​​​സ്‌​​​കാ​​​ര ജേ​​​താ​​​വും പാ​​​ര​​​മ്പ​​​ര്യ നെ​​​ല്‍​വി​​​ത്തു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ക​​​നു​​​മാ​​​യ ക​​​മ്മ​​​ന​​​യി​​​ലെ ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​ന്‍ (74) അ​​​ന്ത​​​രി​​​ച്ചു. വാ​​​ര്‍​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ര്‍​ന്ന് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.
ഹൃ​​​ദ​​​യ​​​ധ​​​മ​​​നി​​​യി​​​ലെ സ്റ്റെ​​​ന്‍റ് വാ​​​ല്‍​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളെ തു​​​ട​​​ര്‍​ന്ന് ര​​​ണ്ട് ദി​​​വ​​​സം മു​​​മ്പാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ വ​​​യ​​​നാ​​​ട്ടി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. പി​​​ന്നീ​​​ട് വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. 2018ല്‍ ​​​യു​​​എ​​​ഇ സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നി​​​ടെ അ​​​ജ്മാ​​​നി​​​ല്‍ ക്ലാ​​​സെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ‍ രാ​​​മേ​​​ട്ട​​​ന് ഹൃ​​​ദ​​​യാ​​​ഘാ​​​തം സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് അ​​​ദ്ദേ​​​ഹം വി​​​ദേ​​​ശ​​​യാ​​​ത്ര​​​ക​​​ള്‍ ചു​​​രു​​​ക്കി​​​യി​​​രു​​​ന്നു.
കേ​​​ര​​​ള​​​ത്തി​​​ന്‍റെ ‘നെ​​​ല്ല​​​ച്ഛ​​​ൻ’ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന രാ​​​മ​​​ന്‍റെ വി​​​യോ​​​ഗം പ​​​ര​​​മ്പ​​​രാ​​​ഗ​​​ത കൃ​​​ഷി​​​രീ​​​തി​​​ക​​​ളു​​​ടെ​​​യും ജൈ​​​വ​​​വൈ​​​വി​​​ധ്യ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​ന്‍റെ​​​യും മേ​​​ഖ​​​ല​​​യി​​​ൽ വ​​​ലി​​​യ ന​​​ഷ്ട​​​മാ​​​ണ്. 1952 ജൂ​​​ണ്‍ ആ​​​റി​​​ന് ജ​​​നി​​​ച്ച ത​​​ല​​​ക്ക​​​ര ചെ​​​റി​​​യ രാ​​​മ​​​ന്‍ എ​​​ന്ന ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​ന്‍ ക​​​മ്മ​​​ന ന​​​വോ​​​ദ​​​യം എ​​​ല്‍​പി സ്‌​​​കൂ​​​ളി​​​ലെ പ്രാ​​​ഥ​​​മി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​ശേ​​​ഷം ത​​​ന്‍റെ പ​​​ത്താ​​​മ​​​ത്തെ വ​​​യ​​​സി​​​ലാ​​​ണ് കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത്. 1969ല്‍ ​​​ക​​​ണ്ണൂ​​​ര്‍ ഡി​​​എം​​​ഒ ഓ​​​ഫി​​​സി​​​ല്‍ ല​​​ഭി​​​ച്ച സ​​​ര്‍​ക്കാ​​​ര്‍ ജോ​​​ലി പോ​​​ലും കൃ​​​ഷി​​​യോ​​​ടു​​​ള്ള അ​​​ഭി​​​നി​​​വേ​​​ശം കാ​​​ര​​​ണം അ​​​ദ്ദേ​​​ഹം വേ​​​ണ്ടെ​​​ന്നു വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​റു​​പ​​തോ​​​ളം വ​​​രു​​​ന്ന ത​​​ദ്ദേ​​​ശീ​​​യ നെ​​​ല്‍​വി​​​ത്തി​​​ന​​​ങ്ങ​​​ളെ വം​​​ശ​​​നാ​​​ശ​​​ത്തി​​​ല്‍നി​​​ന്നു സം​​​ര​​​ക്ഷി​​​ച്ചു നി​​​ല​​​നി​​​ര്‍​ത്തി​​​യ​​​തി​​​ലൂ​​​ടെ​​​യാ​​​ണ് കു​​​റി​​​ച്യ സ​​​മു​​​ദാ​​​യ ത്തി​​​ല്‍​പ്പെ​​​ട്ട അ​​​ദ്ദേ​​​ഹം രാ​​​ജ്യ​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ പി​​​ടി​​​ച്ചു​​​പ​​​റ്റി​​​യ​​​ത്.
വ​​​യ​​​നാ​​​ട്ടി​​​ലെ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത നെ​​​ൽ​​​വി​​​ത്തു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി അ​​​ദ്ദേ​​​ഹം ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. 2023ൽ ​​​രാ​​​ജ്യം പ​​ദ്മ​​​ശ്രീ ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ച​​​തോ​​​ടെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​ക​​​ൾ​​​ക്ക് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലും അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചു. കു​​​റി​​​ച്യ സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ചെ​​​റു​​​വ​​​യ​​​ൽ രാ​​​മ​​​ൻ ത​​​ന്‍റെ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ 32 ഇ​​​നം പ​​​ര​​​മ്പ​​​രാ​​​ഗ​​​ത നെ​​​ല്ലി​​​ന​​​ങ്ങ​​​ൾ കൃ​​​ഷി ചെ​​​യ്ത് സം​​​ര​​​ക്ഷി​​​ച്ചി​​​രു​​​ന്നു.
2023ൽ പുറത്തിറങ്ങിയ ‘ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​ന്‍’ എ​​​ന്ന ആ​​​ത്മ​​​ക​​​ഥ​​​യി​​​ലെ ഭാ​​​ഗ​​​ങ്ങ​​​ള്‍ 2024ല്‍ ​​​പാ​​​ഠ​​​പു​​​സ്ത​​​ക​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. നിരവധി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. 2021ല്‍ ​​ദീ​​​പി​​​ക ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​നെ മി​​​ക​​​ച്ച ക​​​ര്‍​ഷ​​​ക​​​നു​​​ള്ള പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍​കി ആ​​​ദ​​​രി​​​ച്ചി​​​രു​​​ന്നു.
മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ല്‍ 11 വ​​​രെ ക​​​മ്മ​​​ന ന​​​വോ​​​ദ​​​യം സ്‌​​​കൂ​​​ളി​​​ല്‍ പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടോ​​​ടെ സം​​​സ്‌​​​കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കും. ചെ​​​റു​​​വ​​​യ​​​ല്‍ കൊ​​​ടു​​​മ​​​യി​​​ല്‍ കു​​​റി​​​ച്യ സ​​​മു​​​ദാ​​​യ ശ്മ​​​ശാ​​​ന​​​ത്തി​​​ല്‍ ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ​​​യാ​​​യി​​​രി​​​ക്കും സം​​​സ്‌​​​കാ​​​രം.
മ​​​ന്ത്രി​​​മാ​​​ര്‍, രാ​​​ഷ്‌ട്രീയ-​​​സാം​​​സ്‌​​​കാ​​​രി​​​ക-​​​സാ​​​മൂ​​​ഹി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​മു​​​ഖ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. ഭാ​​​ര്യ: ഗീ​​​ത. മ​​​ക്ക​​​ള്‍: ര​​​മ​​​ണി, ര​​​മേ​​​ശ​​​ന്‍, രാ​​​ജേ​​​ഷ്, ര​​​ജി​​​ത. മ​​​രു​​​മ​​​ക്ക​​​ള്‍: ത​​​ങ്ക​​​മ​​​ണി, ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍, ര​​​ജി​​​ത, പ​​​രേ​​​ത​​​നാ​​​യ രാ​​​ജ​​​ന്‍.

രാ​മേ​ട്ട​നി​ല്ലാ​തെ പൈതൃ​ക​സ്മാ​ര​ക​മാ​യി ചെ​റു​വ​യ​ൽ ത​റ​വാ​ട്

ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് മാ​​​ന​​​ന്ത​​​വാ​​​ടി ക​​​മ്മ​​​ന​​​യി​​​ലെ ചെ​​​റു​​​വ​​​യ​​​ൽ വീ​​​ട്ടി​​​ൽ ഇ​​​നി പ​​​ദ്മ​​​ശ്രീ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വാ​​​യ രാ​​​മേ​​​ട്ട​​​ന്‍റെ ശ​​​ബ്ദം ഉ​​​യ​​​രി​​​ല്ല. പാ​​​ര​​മ്പ​​​ര്യ​​​മാ​​​യി കൈ​​​മാ​​​റി​​​ക്കി​​​ട്ടി​​​യ വീ​​​ട് രാ​​​മേ​​​ട്ട​​​ന് കേ​​​വ​​​ല​​​മൊ​​​രു താ​​​മ​​​സ​​​സ്ഥ​​​ല​​​മാ​​​യി​​​രു​​​ന്നി​​​ല്ല. മ​​​റി​​​ച്ച് ജീ​​​വ​​​നു​​​ള്ള പൈ​​​തൃ​​​ക​​​സ്മാ​​​ര​​​ക​​​മാ​​​ണ്.
വം​​​ശ​​​നാ​​​ശം സം​​​ഭ​​​വി​​​ക്കു​​​മാ​​​യി​​​രു​​​ന്ന അ​​റു​​പ​​തോ​​ളം നെ​​​ൽ​​​വി​​​ത്തു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു ഈ ​​​വീ​​​ട്. നൂ​​​റ്റ​​​മ്പ​​​തി​​​ല​​​ധി​​​കം വ​​​ർ​​​ഷ​​​ത്തെ പ​​​ഴ​​​ക്ക​​​മു​​​ണ്ട് കു​​​റി​​​ച്യ​​സ​​​മു​​​ദാ​​​യ​​​ക്കാ​​​ര​​​നാ​​​യ രാ​​​മേ​​​ട്ട​​​ന്‍റെ ഈ ​​​ത​​​റ​​​വാ​​​ട്ടു വീ​​​ടി​​​ന്. മ​​​ണ്ണു​​​കൊ​​​ണ്ടു നി​​​ർ​​​മി​​​ച്ച ക​​​ട്ടി​​​യു​​​ള്ള ചു​​​വ​​​രു​​​ക​​​ളും മു​​​ള ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​ർ​​​മി​​​ച്ച് വൈ​​​ക്കോ​​​ൽ മേ​​​ഞ്ഞ മേ​​​ൽ​​​ക്കൂ​​​ര​​​യു​​​മാ​​​ണ് ഈ ​​​വീ​​​ടി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത.
ആ​​​ധു​​​നി​​​ക കോ​​​ണ്‍​ക്രീ​​​റ്റ് നി​​​ർ​​​മി​​​തി​​​ക​​​ൾ നാ​​​ടെ​​​ങ്ങും ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ഴും ഈ ​​വീ​​​ടി​​​ന്‍റെ ത​​​നി​​​മ ഒ​​​ട്ടും ചോ​​​രാ​​​തെ രാ​​​മ​​​ൻ കാ​​​ത്തു​​​സൂ​​​ക്ഷി​​​ച്ചു. വേ​​​ന​​​ലി​​​ൽ കു​​​ളി​​​ർ​​​മ​​​യും ത​​​ണു​​​പ്പു​​​കാ​​​ല​​​ത്ത് ഊ​​​ഷ്മ​​​ള​​​ത​​​യും ന​​​ൽ​​​കു​​​ന്ന പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ നി​​​ർ​​​മാ​​​ണ​​​രീ​​​തി​​​യാ​​​ണി​​​തി​​​ന്.
ത​​​ല​​​മു​​​റ​​​ക​​​ളാ​​​യി കൈ​​​മാ​​​റി​​​വ​​​ന്ന നാ​​​ട​​​ൻ അ​​​റി​​​വു​​​ക​​​ളു​​​ടെ​​​യും കു​​​റി​​​ച്ച്യ ജീ​​​വി​​​ത​​​രീ​​​തി​​​ക​​​ളു​​​ടെ​​​യും ഈ​​​റ്റി​​​ല്ല​​​വു​​മാ​​ണ് ഈ ​​​വീ​​​ട്. അ​​​പൂ​​​ർ​​​വ​​​യി​​​നം നാ​​​ട​​​ൻ വി​​​ത്തു​​​ക​​​ൾ വൈ​​​ക്കോ​​​ൽ സം​​​ഭ​​​ര​​​ണി​​​യി​​​ലും മ​​​ണ്‍​പാ​​​ത്ര​​​ങ്ങ​​​ളി​​​ലു​​​മാ​​​യി രാ​​​മേ​​​ട്ട​​​ൻ സം​​​ര​​​ക്ഷി​​​ച്ചു​​​പോ​​​ന്നി​​​രു​​​ന്ന​​​ത് ഈ ​​​ത​​​റ​​​വാ​​​ട്ടി​​​ലാ​​​ണ്. വ​​​ർ​​​ഷാ​​​വ​​​ർ​​​ഷം മേ​​​ൽ​​​ക്കൂ​​​ര​​​യി​​​ലെ പ​​​ഴ​​​യ വൈ​​​ക്കോ​​​ൽ മാ​​​റ്റി പു​​​തി​​​യ​​​വ​​​ മേ​​​ഞ്ഞും മ​​​ണ്‍​ചു​​​വ​​​രു​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി പ​​​രി​​​പാ​​​ലി​​​ച്ചും രാ​​​മേ​​​ട്ട​​​നും കു​​​ടും​​​ബ​​​വും ഈ ​​​വീ​​​ട് സൂ​​ക്ഷി​​ച്ചു​​പോ​​ന്നു.
പ്ര​​​കൃ​​​തി​​​യോ​​​ട് ഇ​​​ണ​​​ങ്ങി എ​​​ങ്ങ​​​നെ ജീ​​​വി​​​ക്കാം എ​​​ന്ന​​​തി​​​ന് ഉ​​​ത്ത​​​മ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി ചെ​​​റു​​​വ​​​യ​​​ൽ രാ​​​മേ​​​ട്ട​​​ന്‍റെ വീ​​​ട് അ​​​ദ്ദേ​​​ഹ​​​മി​​​ല്ലാ​​​തെ സ്മാ​​​ര​​​ക​​​മാ​​​യി ത​​​ല​​​യു​​​യ​​​ർ​​​ത്തി നി​​​ൽ​​​ക്കു​​​ന്നു.

ഇങ്ങനൊരാ​ള്‍ ഉ​ണ്ടാ​കുമോ ഇ​നി?

കോ​​​ഴി​​​ക്കോ​​​ട്: പ​​​ദ്മ​​​ശ്രീ പു​​​ര​​​സ്‌​​​കാ​​​ര ജേ​​​താ​​​വും പൈ​​​തൃ​​​ക നെ​​​ല്‍​വി​​​ത്തു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന വ​​​യ​​​നാ​​​ട്ടി​​​ലെ ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മേ​​​ട്ട​​​നെ പോ​​​ലൊ​​​രാ​​​ള്‍ ഇ​​​നി ഉ​​​ണ്ടാ​​​കു​​​മോ​​​യെ​​​ന്നു സം​​​ശ​​​യ​​​മാ​​​ണ്. യാ​​​തൊ​​​രു പ്ര​​​തി​​​ഫ​​​ല​​​വും ഇ​​​ച്ഛി​​​ക്കാ​​​തെ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും പൈ​​​തൃ​​​ക കൃ​​​ഷി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു​​​മാ​​​യി ജീ​​​വി​​​തം ഉ​​​ഴി​​​ഞ്ഞു​​​വ​​​ച്ച പ​​​ച്ച​​​യാ​​​യ ഒ​​​രു മ​​​നു​​​ഷ്യ​​​ന്‍.
പ​​​ദ​​​വി​​​ക​​​ളും അ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ളും തേ​​​ടി​​​യെ​​​ത്തി​​​യ​​​പ്പോ​​​ഴും വ​​​ന്ന​​​തും ശീ​​​ലി​​​ച്ച​​​തു​​​മാ​​​യ വ​​​ഴി​​​ക​​​ള്‍ മ​​​റ​​​ന്നി​​​ല്ല. രാ​​​ജ്യം പ​​​ദ്മ​​​ശ്രീ ന​​​ല്‍​കി ആ​​​ദ​​​രി​​​ച്ച​​​പ്പോ​​​ഴും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു മാ​​​റ്റം സം​​​ഭ​​​വി​​​ച്ചി​​​ല്ല. നി​​​ഷ്‌​​​ക​​​ള​​​ങ്ക​​​മാ​​​യ ചി​​​രി​​​യോ​​​ടെ പു​​​ല്ലു​​​മേ​​​ഞ്ഞ മ​​​ണ്‍​വീ​​​ട്ടി​​​ല്‍ ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു താ​​​മ​​​സം. പു​​​ര​​​സ്‌​​​കാ​​​ര ഫ​​​ല​​​ക​​​ങ്ങ​​​ള്‍ കൊ​​​ണ്ടു വീ​​​ട് നി​​​റ​​​ഞ്ഞു​​​ക​​​വി​​​ഞ്ഞു. അ​​​വ സൂ​​​ക്ഷി​​​ക്കാ​​​നി​​​ട​​​മി​​​ല്ലാ​​​തെ ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടി​​​യ​​​പ്പോ​​​ഴും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ​​​ണ​​​പ്പെ​​​ട്ടി ശു​​​ഷ്‌​​​ക​​​മാ​​​യി​​​രു​​​ന്നു. അ​​​ഞ്ചാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ഭ്യാ​​​സം മാ​​​ത്ര​​​മു​​​ള്ള ഈ ​​​പാ​​​ര​​​മ്പ​​​ര്യ ക​​​ര്‍​ഷ​​​ക​​​ന്‍ ലോ​​​ക​​​മെ​​​മ്പാ​​​ടും ആ​​​ദ​​​രി​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ഴും പ​​​ത്താ​​​യ​​​ത്തി​​​ലെ നെ​​​ല്‍​വി​​​ത്തു​​​ക​​​ളു​​​ടെ സ​​​മൃ​​​ദ്ധി മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് സ​​​ന്തോ​​​ഷം പ​​​ക​​​ര്‍​ന്ന​​​ത്.
അ​​​വ​​​സാ​​​ന​​​നാ​​​ളു​​​ക​​​ളി​​​ല്‍ രോ​​​ഗ​​​ബാ​​​ധ​​​ക​​​ള്‍ അ​​​ല​​​ട്ടി​​​യ​​​പ്പോ​​​ഴും കൃ​​​ഷി​​​യെ ജീ​​​വ​​​ശ്വാ​​​സം പോ​​​ലെ കൊ​​​ണ്ടു​​​ന​​​ട​​​ന്നു. കൃ​​​ഷി​​​യു​​​ടെ അ​​​ല്ല​​​ലി​​​ല്ലാ​​​ത്ത ലോ​​​ക​​​ത്തേ​​​ക്ക് രാ​​​മേ​​​ട്ട​​​ന്‍ മ​​​ട​​​ങ്ങി​​​യ​​​പ്പോ​​​ള്‍ ബാ​​​ക്കി​​​യാ​​​വു​​​ന്ന ഒ​​​രു​​​പാ​​​ട് ചോ​​​ദ്യ​​​ങ്ങ​​​ളു​​​ണ്ട്. സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​മാ​​​യ ഭ​​​ക്ഷ്യ​​​സം​​​സ്‌​​​കാ​​​ര​​​ത്തി​​​ന്‍റെ പാ​​​ഠ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍​ന്നുന​​​ല്‍​കി​​​യ ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മേ​​​ട്ട​​​ന്‍റെ രീ​​​തി​​​ക​​​ള്‍ പി​​​ന്തു​​​ട​​​രാ​​​ന്‍ ഇ​​​തു​​​പോ​​​ലെ ഇ​​​നി ആ​​​രെ​​​ങ്കി​​​ലു​​​മു​​​ണ്ടാ​​​വു​​​മോ?
അ​​​ദ്ദേ​​​ഹം നി​​​ധിപോ​​​ലെ കാ​​​ത്തു​​​സൂ​​​ക്ഷി​​​ച്ച ആ ​​​അ​​​പൂ​​​ര്‍​വ നെ​​​ല്‍​വി​​​ത്തി​​​ന​​​ങ്ങ​​​ളെ വെ​​​ള്ള​​​വും വെ​​​ളി​​​ച്ച​​​വും ന​​​ല്‍​കി പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കാ​​​ന്‍ ആ​​​രെ​​​ങ്കി​​​ലും പാ​​​ട​​​ത്തേ​​​ക്കി​​​റ​​​ങ്ങു​​​മോ?
വി​​​ള​​​വെ​​​ടു​​​ത്ത നെ​​​ല്ല് ഒ​​​രാ​​​ഴ്ച​​​ക്കാ​​​ലം ​വെ​​​യി​​​ലും മ​​​ഞ്ഞും കൊ​​​ള്ളി​​​ക്കും. തു​​​ട​​​ര്‍​ന്ന് മു​​​ള​​​ങ്കൂ​​​ട്ട ചൂ​​​ടാ​​​ക്കി വെ​​​യി​​​ലി​​​ന്‍റെ ചൂ​​​ടോ​​​ടെ നെ​​​ല്ലി​​​നെ അ​​​തി​​​ല്‍ സം​​​ഭ​​​രി​​​ക്കും.
വൈ​​​ക്കോ​​​ല്‍ കൂ​​​ടാ​​​രം​​​പോ​​​ലെ കെ​​​ട്ടി​​​യു​​​ണ്ടാ​​​ക്കു​​​ന്ന വി​​​ത്ത് കൂ​​​ട​​​യും നെ​​​ല്‍​സം​​​ഭ​​​ര​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കും. ര​​​ണ്ടു വ​​​ര്‍​ഷം​​​വ​​​രെ മു​​​ള​​​യ്ക്ക​​​ല്‍​ശേ​​​ഷി ന​​​ഷ്ട​​​പ്പെ​​​ടാ​​​തെ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​​​രീ​​​തി​​​യി​​​ല്‍ വി​​​ത്തു​​​ക​​​ളെ ഇ​​​ങ്ങ​​​നെ സൂ​​​ക്ഷി​​​ക്കാ​​​നാ​​​വും.
ചെ​​​റു​​​വ​​​യ​​​ല്‍ കു​​​റി​​​ച്യ​​​ത​​​റ​​​വാ​​​ടി​​​ന് മു​​​മ്പ് ഇ​​​രു​​​പ​​​ത് ഏ​​​ക്ക​​​റി​​​ല​​​ധി​​​കം വ​​​യ​​​ലും പ​​​തി​​​നെ​​​ട്ട് ഏ​​​ക്ക​​​റോ​​​ളം ക​​​ര​​​ഭൂ​​​മി​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​തി​​​ല്‍ മൂ​​​ന്നേ​​​ക്ക​​​ര്‍ വീ​​​തം ക​​​ര, വ​​​യ​​​ല്‍ ഭൂ​​മി​​​യി​​​ലാ​​​ണ് പി​​​ന്നീ​​​ട് അ​​​ദ്ദേ​​​ഹം കൃ​​​ഷി ചെ​​​യ്തി​​​രു​​​ന്ന​​​ത്. നെ​​​ല്‍​കൃ​​​ഷി​​​യോ​​​ടു താ​​​ത്‍​പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് രാ​​​മേ​​​ട്ട​​​ന്‍ വി​​​ത്തു​​​ക​​​ള്‍ ന​​​ല്‍​കി​​​യി​​​രു​​​ന്നു. കൃ​​​ഷി​​​യി​​​റ​​​ക്കി ഈ ​​​നെ​​​ല്ലി​​​ന്‍റെ ഇ​​​നം തി​​​രി​​​കെ ന​​​ല്‍​ക​​​ണ​​​മെ​​​ന്നു മാ​​​ത്ര​​​മാ​​​ണ് രാ​​​മ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്.


പാ​​​ഠ​​​മാ​​​യി പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ല്‍
ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​ന്‍റെ ആ​​​ത്മ​​​ക​​​ഥ​​​യി​​​ല്‍നി​​​ന്നും അ​​​ട​​​ര്‍​ത്തി​​​യെ​​​ടു​​​ത്ത ഭാ​​​ഗ​​​ങ്ങ​​​ള്‍ 2024ല്‍ ​​​പാ​​​ഠ​​​പു​​​സ്ത​​​ക​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. വി​​​ത്തു​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന്‍റെ സൂ​​​ഷ്മ​​​ത​​​ക​​​ള്‍, വി​​​ത്തി​​​ന്‍റെ മൂ​​​പ്പു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചെ​​​ല്ലാ​​​മു​​​ള്ള രാ​​​മ​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ള്‍ കു​​​ട്ടി​​​ക​​​ള്‍ മ​​​നഃ​​പാ​​​ഠ​​​മാ​​ക്കി​​​യ​​​ത് പാ​​​ഠാ​​​വ​​​ലി​​​യി​​​ലൂ​​​ടെ​​​യാ​​​ണ്.

പ്ര​കൃ​തി​യും മ​നു​ഷ്യ​നു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ ആ​ഴ​മ​റി​ഞ്ഞ ക​ര്‍​ഷ​ക​ന്‍

ക​​​ല്‍​പ്പ​​​റ്റ: പ്ര​​​കൃ​​​തി​​​യും മ​​​നു​​​ഷ്യ​​​നു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ത്തി​​​ന്‍റെ ആ​​​ഴ​​​മ​​​റി​​​ഞ്ഞ പാ​​​ര​​​മ്പ​​​ര്യ ക​​​ര്‍​ഷ​​​ക​​​നാ​​​ണ് മു​​​ട്ടി​​​ല്‍ വി​​​വേ​​​കാ​​​ന​​​ന്ദ മെ​​​ഡി​​​ക്ക​​​ല്‍ മി​​​ഷ​​​നി​​​ലെ ഡോ.​​​ ധ​​​ന​​​ഞ്ജ​​​യ് സ​​​ഗ്‌​​​ദേ​​​വി​​​നു​​​ശേ​​​ഷം പ​​​ദ്മ​​​ശ്രീ വ​​​യ​​​നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ച ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​ന്‍. ലാ​​​ഭേ​​​ച്ഛ​​​യി​​​ല്‍ മ​​​നു​​​ഷ്യ​​​ന്‍ മ​​​ണ്ണി​​​നോ​​​ടു കാ​​​ട്ടു​​​ന്ന ക്രൂ​​​ര​​​ത​​​ക​​​ളി​​​ല്‍ വ്യ​​​ഥി​​​ത​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​ന​​സ്. വ​​​യ​​​നാ​​​ട്ടി​​​ല്‍ കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലു​​​ണ്ടാ​​​യ താ​​​ള​​​പ്പി​​​ഴ​​​ക​​​ള്‍​ക്ക് മു​​​ഖ്യ​​​കാ​​​ര​​​ണം മ​​​നു​​​ഷ്യ​​​ര്‍ മ​​​ണ്ണി​​​ല്‍ ചെ​​​യ്യു​​​ന്ന അ​​​രു​​​താ​​​യ്മ​​​ക​​​ളാ​​​ണെ​​​ന്ന് രാ​​​മ​​​ന്‍ പ​​​ല വേ​​​ദി​​​ക​​​ളി​​​ലും തു​​​റ​​​ന്ന​​​ടി​​​ച്ചി​​​ട്ടു​​​ണ്ട്. വ​​​ര്‍​ധി​​​ച്ച വി​​​ള​​​വി​​​ന് കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ രാ​​​സ​​​വ​​​ള​​​ങ്ങ​​​ളും കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളും വ​​​രും​​​ത​​​ല​​​മു​​​റ​​​ക​​​ളെ ക​​​രു​​​താ​​​തെ​​​ പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രെ മ​​​ന​​​സി​​​ല്‍ ക​​​ണ്ടാ​​​യി​​​രു​​​ന്നു കാ​​​ല​​​നു​​​സൃ​​​ത​​​മല്ലെ​​​ന്ന് പ​​​ല​​​ര്‍​ക്കും തോ​​​ന്നാ​​​വു​​​ന്ന രാ​​​മ​​​ന്‍റെ വി​​​മ​​​ര്‍​ശ​​​നശ​​​ര​​​ങ്ങ​​​ള്‍.
ഋ​​​തു​​​ക്ക​​​ള്‍ ക്ര​​​മ​​​ഭം​​​ഗം വ​​​രു​​​ത്താ​​​തെ​​​യും ഒ​​​ത്ത​​​താ​​​ള​​​ത്തി​​​ലും വ​​​ന്നു​​​പോ​​​യി​​​രു​​​ന്ന ഇ​​​ട​​​മാ​​​യി​​​രു​​​ന്നു ഏ​​​താ​​​നും ദ​​​ശാ​​​ബ്ദ​​​ങ്ങ​​​ള്‍ മു​​​മ്പു​​​വ​​​രെ വ​​​യ​​​നാ​​​ട്. എ​​​ന്നാ​​​ല്‍, ഇ​​​പ്പോ​​​ള്‍ അ​​​തി​​​വൃ​​​ഷ്ടി​​​യും അ​​​നാ​​​വൃ​​​ഷ്ടി​​​യും അ​​​ത്യു​​​ഷ്ണ​​​വും കൊ​​​ടും ശൈ​​​ത്യ​​​വു​​​മൊ​​​ക്കെ​​​യാ​​​ണ് ജി​​​ല്ല​​​യി​​​ലെ ഭൂ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ തി​​​ക്ത​​​ഫ​​​ല​​​ങ്ങ​​​ള്‍ മ​​​ല​​​യോ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​ജീ​​​വി​​​ത​​​ത്തി​​ന്‍റെ കാ​​​ര്‍​ഷി​​​ക​​​വൃ​​​ത്തി​​​യി​​​ലെ​​​യും ചി​​​ട്ട​​​വ​​​ട്ട​​​ങ്ങ​​​ള്‍ അ​​​പ്പാ​​​ടെ പൊ​​​ളി​​​ച്ചെ​​​ഴു​​​തു​​​ക​​​യാ​​​ണ്.
കാ​​​റ്റി​​​ന്‍റെ​​യും മ​​​ഴ​​​യു​​​ടെ​​​യും വ​​​ര​​​വി​​​ലും പോ​​​ക്കി​​​ലും രാ​​​മ​​​നു​​​ള്ള അ​​​നു​​​ഭ​​​വ​​​ജ്ഞാ​​​നം അ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ന്ന കാ​​​ര്‍​ഷി​​​കകു​​​തു​​​കി​​​ക​​​ളെ വി​​​സ്മ​​​യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. കും​​​ഭ​​​മ​​​ഴ, മീ​​​ന​​​മ​​​ഴ, മേ​​​ട​​​മ​​​ഴ, ഇ​​​ട​​​വ​​​പ്പാ​​​തി, ക​​​ര്‍​ക്ക​​​ട​​​ക​​​മ​​​ഴ, ചി​​​ങ്ങ​​​മ​​​ഴ, തു​​​ലാ​​​മ​​​ഴ എ​​​ന്നി​​​ങ്ങ​​​നെ ആ​​​റു​​​ത​​​ര​​​ത്തി​​​ല്‍ മ​​​ഴ​​​ക​​​ള്‍ വ​​​ര്‍​ഷി​​​ച്ചി​​​രു​​​ന്ന നാ​​​ടാ​​​ണ് വ​​​യ​​​നാ​​​ട്. പ​​​തി​​​വു​​​തെ​​​റ്റാ​​​തെ​​​യു​​​ള്ള വ​​​ര്‍​ഷ​​​സ​​​മൃ​​​ദ്ധി വി​​​വി​​​ധ​​​ത​​​രം വി​​​ള​​​ക​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​ച്ചി​​​രു​​​ന്നു. മ​​​ഴ​​​യെ ആ​​​ശ്ര​​​യി​​​ച്ചാ​​​യി​​​രു​​​ന്നു ക​​​ര​​​യി​​​ലും നി​​​ല​​​ത്തും കൃ​​​ഷി. ഓ​​​രോ മ​​​ഴ​​​ക്കാ​​​ല​​​ത്തി​​​നു​​​മൊ​​​ത്ത​​​താ​​​യി​​​രു​​​ന്നു കൃ​​​ഷിരീ​​​തി​​​ക​​​ള്‍. കാ​​​ല​​​പ്ര​​​യാ​​​ണ​​​ത്തി​​​ല്‍ മ​​​ഴ​​​യെ ആ​​​ശ്ര​​​യി​​​ച്ച് കാ​​​ര്‍​ഷി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യാ​​​നാ​​​കി​​​ല്ലെ​​​ന്ന് സ്ഥി​​​തി സം​​​ജാ​​​ത​​​മാ​​​യി. മ​​​ഴ എ​​​പ്പോ​​​ഴെ​​​ല്ലാം എ​​​ങ്ങ​​​നെ​​​യെ​​​ല്ലാം പെ​​​യ്യു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​ര്‍​ക്കു​​​പോ​​​ലും പ്ര​​​വ​​​ചി​​​ക്കാ​​​നാ​​കാ​​​ത്ത അ​​വ​​സ്ഥ. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ള്ള ആ​​​കു​​​ല​​​ത പൊ​​​തു​​​വേ​​​ദി​​​ക​​​ളി​​​ല്‍ രാ​​​മ​​​ന്‍ പ​​​ല​​​വ​​​ട്ടം പ​​​ങ്കു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.
കി​​​ഴ​​​ക്ക​​​ന്‍ കാ​​​റ്റ്, തെ​​​ക്ക​​​ന്‍ കാ​​​റ്റ്, വ​​​ട​​​ക്ക​​​ന്‍ കാ​​​റ്റ്, പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ കാ​​​റ്റ്, ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് എ​​​ന്നി​​​ങ്ങ​​​നെ അ​​​ഞ്ചു​​​ത​​​രം കാ​​​റ്റു​​​ക​​​ള്‍ ജി​​​ല്ല​​​യി​​​ല്‍ വീ​​​ശി​​​യി​​​രു​​​ന്ന​​​താ​​​യി ഓ​​​ര്‍​ത്തു​​​പ​​​റ​​​ഞ്ഞി​​​രു​​​ന്ന രാ​​​മ​​​ന്‍ അ​​​വ​​​യു​​​ടെ സ​​​വി​​​ശേ​​ഷ​​​ത​​​ക​​​ള്‍ ത​​​ന്നെ കാ​​​ണാ​​​നെ​​​ത്തു​​​ന്ന വി​​​ദ്യാ​​ർ​​​ഥി​​​ക​​​ളോ​​​ടും മ​​​റ്റും വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.
കു​​​ന്നി​​​ടി​​​ക്ക​​​ലും വ​​​യ​​​ല്‍ നി​​​ക​​​ത്ത​​​ലും ജി​​​ല്ല​​​യി​​​ലെ സ്വാ​​​ഭാ​​​വി​​​കപ്ര​​​കൃ​​​തി​​​യു​​​ടെ ന​​​ശീ​​​ക​​​ര​​​ണ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​യെ​​​ന്ന പ​​​ക്ഷ​​​ക്കാ​​​ര​​​നാ​​​ണ് രാ​​​മ​​​ന്‍. എ​​​ല്ലാ​​​വ​​​ര്‍​ഷ​​​വും മേ​​​യ് മു​​​ത​​​ല്‍ സെ​​​പ്​​​റ്റം​​​ബ​​​ര്‍വ​​​രെ വ​​​ലി​​​യ അ​​​ള​​​വി​​​ല്‍ മ​​​ണ്ണ് കു​​​ഴി​​​ച്ചും മാ​​​ന്തി​​​യു​​​ള്ള പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ നി​​​യ​​​മം​​​മൂ​​​ലം നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​ക്കാ​​​ര​​​നു​​​മായിരുന്നു അ​​​ദ്ദേ​​​ഹം.
പ​​​ര​​​മ്പ​​​രാ​​​ഗ​​​ത നെ​​​ല്ലി​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ക​​​ന്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ ഖ്യാ​​​തി നേ​​​ടി​​​യ രാ​​​മ​​​ന്‍റെ കാ​​​ര്‍​ഷി​​​ക​​​ജീ​​​വി​​​തം ആ​​​ഹ്ലാ​​ദ​​​ഭ​​​രി​​​ത​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ക​​​ഷ്ട​​​ന​​​ഷ്ട​​​ങ്ങ​​​ള്‍ സ​​​ഹി​​​ച്ചും സാ​​​മ്പ​​​ത്തി​​​ക പ​​​രി​​​മി​​​തി​​​ക​​​ളോ​​​ടു പൊ​​​രു​​​തി​​​യു​​​മാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​ല നെ​​​ല്ലി​​​ന​​​ങ്ങ​​​ളും കു​​​റ്റി​​​യ​​​റ്റു​​​പോ​​​കാ​​​തെ സം​​​ര​​​ക്ഷി​​​ച്ച​​​ത്. ന​​​ഷ്ടം സ​​​ഹി​​​ച്ചു​​​ള്ള കൃ​​​ഷി​​​യു​​​ടെ പേ​​​രി​​​ല്‍ സ്വ​​​ന്തം കു​​​ടും​​​ബ​​​ത്തി​​​ല്‍​നി​​​ന്നു​​​പോ​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് കു​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​ല്‍ കേ​​​ള്‍​ക്കേ​​​ണ്ടി​​​വ​​​ന്നി​​​ട്ടു​​​ണ്ട്.
അ​​​ര്‍​ഹ​​​ത​​​യ്ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യി ഇ​​​ട​​​വി​​​ട്ട് തേ​​​ടി​​​യെ​​​ത്തു​​​ന്ന പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​ല​​​തി​​​ലും സാ​​​മ്പ​​​ത്തി​​​ക നി​​​റ​​​വ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ മു​​​ന്‍ മു​​​ഖ്യ​​മ​​ന്ത്രി ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി​​​യു​​​ടെ പേ​​​രി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ഥ​​​മ കാ​​​ര്‍​ഷി​​​ക പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​നെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യു​​​മ​​​ട​​​ങ്ങു​​​ന്ന ഈ ​​​പു​​​ര​​​സ്‌​​​കാ​​​ര​​​ത്തെ മ​​​റ്റ് അ​​​വാ​​​ര്‍​ഡു​​​ക​​​ളി​​​ൽ‍​നി​​​ന്ന് ഏ​​​റെ വ്യ​​​ത്യ​​​സ്ത​​​മാ​​​യാ​​​ണ് രാ​​​മ​​​ന്‍ ക​​​ണ്ട​​​ത്.
അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വി​​​യോ​​​ഗം കാ​​​ര്‍​ഷി​​​ക വ​​​യ​​​നാ​​​ടി​​​ന്‍റെയാ​​​കെ ന​​​ഷ്ട​​​മാ​​​ണ്.

കാർഷിക പൈതൃകത്തിന്‍റെ കാവൽക്കാരൻ: മുഖ്യമന്ത്രി
വ​​​യ​​​നാ​​​ടി​​​ന്‍റെ മ​​​ണ്ണി​​​ല്‍ ത​​​ല​​​മു​​​റ​​​ക​​​ളു​​​ടെ ഓ​​​ര്‍​മ​​​ക​​​ള്‍​ക്ക് കാ​​​വ​​​ല്‍നി​​​ന്ന ക​​​ര്‍​ഷ​​​ക​​​നാ​​​യി​​​രു​​​ന്നു ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​നെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ അ​​നു​​സ്മ​​രി​​​ച്ചു. അ​​​ന്യം​​​നി​​​ന്നു പോ​​​യേ​​​ക്കാ​​​മാ​​​യി​​​രു​​​ന്ന പാ​​​ര​​​മ്പ​​​ര്യ നെ​​​ല്‍ വി​​​ത്തി​​​ന​​​ങ്ങ​​​ളെ സ്വ​​​ന്തം ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കി, വ​​​രുംത​​​ല​​​മു​​​റ​​​യ്ക്കു ക​​​രു​​​തി​​​വ​​​ച്ച ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​ന്‍ യാ​​​ഥാ​​​ര്‍​ഥ​​​ത്തി​​​ല്‍ കാ​​​ര്‍​ഷി​​​ക പൈ​​​തൃ​​​ക​​​ത്തി​​​ന്‍റെ കാ​​​വ​​​ല്‍​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു.
കൃ​​​ഷി വെ​​​റു​​​മൊ​​​രു ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ര്‍​ഗ​​​മ​​​ല്ലെ​​​ന്നും മ​​​ണ്ണി​​​നോ​​​ടും പ്ര​​​കൃ​​​തി​​​യോ​​​ടു​​​മു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണെ​​​ന്നും സ്വ​​​ന്തം ജീ​​​വി​​​ത​​​ത്തി​​​ലൂ​​​ടെ അ​​​ദ്ദേ​​​ഹം ലോ​​​ക​​​ത്തോ​​​ട് പ​​​റ​​​ഞ്ഞു. പ്ര​​​ഥ​​​മ ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി സ്മാ​​​ര​​​ക കാ​​​ര്‍​ഷി​​​ക പു​​​ര​​​സ്‌​​​കാ​​​രം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് സ​​​മ്മാ​​​നി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത് വ​​​ലി​​​യ സ​​​ന്തോ​​​ഷ​​​വും അ​​​ഭി​​​മാ​​​ന​​​വു​​​മാ​​​യി​​​രു​​​ന്നു. ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​ന്‍റെ വി​​​യോ​​​ഗം കേ​​​ര​​​ള​​​ത്തി​​​ന്‍റെ കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യ്ക്ക് തീ​​​രാ​​​ന​​​ഷ്ട​​​മാ​​​ണെ​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

വി​ത്താ​യി ബാ​ക്കി​വ​ച്ച ജീ​വി​ത​പ്പ​ച്ച: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

ക​​​ൽ​​​പ്പ​​​റ്റ: കേ​​​ര​​​ള​​​ത്തി​​​ന്‍റെ കാ​​​ർ​​​ഷി​​​ക പൈ​​​തൃ​​​ക​​​ത്തെ​​​യും പ്ര​​​കൃ​​​തി​​​യു​​​ടെ ജൈ​​​വ​​​വൈ​​​വി​​​ധ്യ​​​ത്തെ​​​യും സ്വ​​​ന്തം ജീ​​​വി​​​തം​​​കൊ​​​ണ്ട് കാ​​​ത്തു​​​സൂ​​​ക്ഷി​​​ച്ച “പ​​​ച്ച മ​​​നു​​​ഷ്യ’ നാ​​​യി​​​രു​​​ന്നു പ​​​ത്മ​​​ശ്രീ ചെ​​​റു​​​വ​​​യ​​​ൽ രാ​​​മ​​നെ​​ന്ന് മ​​​ന്ത്രി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് അ​​നു​​ശോ​​ച​​ന സ​​ന്ദേ​​ശ​​ത്തി​​ൽ പ​​റ​​ഞ്ഞു.
അ​​​ന്യം​​​നി​​​ന്നു​​​പോ​​​കു​​​മാ​​​യി​​​രു​​​ന്ന ചെ​​​ന്നെ​​​ല്ല്, തൊ​​​ണ്ടി, ഗ​​​ന്ധ​​​ക​​​ശാ​​​ല, ജീ​​​ര​​​ക​​​ശാ​​​ല തു​​​ട​​​ങ്ങി വി​​​വി​​​ധ നെ​​​ൽ​​​വി​​​ത്തി​​​ന​​​ങ്ങ​​​ളെ അ​​​ദ്ദേ​​​ഹം കൃ​​​ഷി​​​യി​​​ലൂ​​​ടെ നി​​​ല​​​നി​​​ർ​​​ത്തി. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി ഏ​​​റെ ആ​​​ഴ​​​ത്തി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​ൽ​​​ക്കു​​​ന്ന ജീ​​​വി​​​ത​​​മാ​​​യി​​​രു​​​ന്നു ചെ​​​റു​​​വ​​​യ​​​ൽ രാ​​​മ​​​ന്‍റേ​​ത്. കേ​​​ര​​​ള റെ​​​സ്പോ​​​ണ്‍​സി​​​ബി​​​ൾ ടൂ​​​റി​​​സം മി​​​ഷ​​​ൻ ഒ​​​രു​​​ക്കി​​​യ ഗ്രാ​​​മീ​​​ണ അ​​​നു​​​ഭ​​​വ​​​യാ​​​ത്ര​​​ക​​​ളി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കൃ​​​ഷി​​​യി​​​ട​​​വും ജീ​​​വി​​​ത​​​വും പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി​​​രു​​​ന്നു.
കേ​​​ര​​​ള​​​ത്തി​​​ന്‍റെ കാ​​​ർ​​​ഷി​​​ക സം​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ദ്ദേ​​​ഹം ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ കാ​​​ലം മാ​​​യ്ക്കാ​​​ത്ത അ​​​ട​​​യാ​​​ള​​​ങ്ങ​​​ളാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​മെ​​ന്നും പി.​​സി. വി​​ഷ്ണു​​നാ​​ഥ് പ​​റ​​ഞ്ഞു.

Related posts

Leave a Comment