കഴക്കൂട്ടം മണ്ഡലത്തിലെ സ്ട്രോംഗ് റൂം തുറക്കാന്‍ നീക്കം;എന്‍ഡിഎയും യുഡിഎഫും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു; എതിര്‍പ്പില്ലാതെ ഇടതുപക്ഷ സ്ഥാനാര്‍ഥി…

കഴക്കൂട്ടം മണ്ഡലത്തില്‍ കേടായ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂം തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം ബിജെപിയും യുഡിഎഫും എതിര്‍ത്തതോടെ റിട്ടേണിങ് ഓഫീസര്‍ ഉപേക്ഷിച്ചു. ഉദ്യോഗസ്ഥ-ഭരണപക്ഷ നീക്കമാണ് സ്ട്രോംഗ് റൂം തുറക്കാനുള്ള ശ്രമത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. കഴക്കൂട്ടം മണ്ഡലത്തിലെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറക്കാനുള്ള റിട്ടേണിങ് ഓഫീസറുടെ തീരുമാനം ഇന്ന് രാവിലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. മാത്രമല്ല സ്‌ട്രോഗ് റൂം തുറക്കാനുള്ള തീരുമാനത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളെ അറിയിച്ചതും. ഇതോടെ ശക്തമായ എതിര്‍പ്പുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയും ചെയ്തു. എതിര്‍പ്പ് അറിയിച്ചത് ബിജെപി, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മാത്രമാണെന്നും ഭരണപക്ഷ സ്ഥാനാര്‍ഥിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്നും ഇതില്‍ അസ്വഭാവികതയുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി എസ്.എസ് ലാല്‍ വ്യക്തമാക്കി. സാധാരണ സ്ട്രോംഗ് റൂം സീല്‍ചെയ്ത് പൂട്ടിയാല്‍ വോട്ടെണ്ണല്‍ ദിവസം ജനപ്രതിനിധികളുടെ…

Read More