ബസിനെല്ലാം ഒരേ നിറം; തിരിച്ചറിയാതെ യാത്രക്കാര്‍; നമ്പര്‍ സംവിധാനം വേണമെന്ന് ആവശ്യം; പണികിട്ടിയത് പ്രായമായവര്‍ക്ക്

തൃ​ശൂ​ർ: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​റം നീ​ല​യാ​ക്കി​യ​തോ​ടെ ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ബ​സ് തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സം. ഓ​രോ പ്ര​ദേ​ശ​ത്തേ​ക്കു​മു​ള്ള ബ​സു​ക​ളെ തി​രി​ച്ച​റി​യാ​ൻ ബ​സു​ക​ൾ​ക്കു ന​ന്പ​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി​വ​രും.

സ്വ​ന്തം നാ​ട്ടി​ലേ​ക്കു​ള്ള ബ​സി​ന്‍റെ നി​റം നോ​ക്കി​യാ​ണ് പ്രാ​യ​മാ​യ​വ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ യാ​ത്ര​ക്കാ​രും ബ​സി​ൽ ക​യ​റാ​റു​ള്ള​ത്. എ​ല്ലാ ബ​സും ഒ​രു​പോ​ലെ​യാ​യ​തോ​ടെ ദൂ​രെ​നി​ന്നു വ​രു​ന്ന ബ​സ് എ​ങ്ങോ​ട്ടാ​ണെ​ന്നു തി​രി​ച്ച​റി​യാ​താ​യി. ബ​സ് തൊ​ട്ട​രി​കി​ൽ നി​ർ​ത്തി ബോ​ർ​ഡു വാ​യി​ക്കാ​നാ​യെ​ങ്കി​ൽ മാ​ത്ര​മേ ഓ​രോ ബ​സും എ​ങ്ങോ​ട്ടു​ള്ള​താ​ണെ​ന്നു തി​രി​ച്ച​റി​യാ​നാ​കു. പ്രാ​യ​മാ​യ​വ​രെ​യാ​ണ് ഇ​ത് ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യ​ത്.

ഓ​രോ പ്ര​ദേ​ശ​ത്തേ​ക്കും പോ​കു​ന്ന ബ​സു​ക​ൾ​ക്ക് ന​ന്പ​ർ ന​ൽ​കി​യാ​ൽ ഈ ​ആ​ശ​യ​ക്കു​ഴ​പ്പം ഒ​ഴി​വാ​ക്കാ​നാ​കും. ബ​സി​നു മു​ന്നി​ലും വ​ശ​ങ്ങ​ളി​ലും പി​റ​കി​ലും വ​ലി​യ അ​ക്ഷ​ര​ത്തി​ൽ ന​ന്പ​ർ എ​ഴു​തി​വ​ച്ചാ​ൽ യാ​ത്ര​ക്കാ​ർ​ക്കു സൗ​ക​ര്യ​മാ​കും.

Related posts