തോ​ട്ടി​ല്‍ 500 രൂ​പ നോ​ട്ടി​ന്റെ ചാ​ക​ര ! പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ക​ണ്ട​ത് ഇ​ഷ്ടം​പോ​ലെ ക​ള്ള​നോ​ട്ടു​ക​ള്‍…

മ​ല​പ്പു​റം മ​ഞ്ചേ​രി​യി​ല്‍ മേ​ലാ​ക​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ 500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി. ഒ​രു​കെ​ട്ട് അ​ഞ്ഞൂ​റി​ന്റെ ക​ള്ള​നോ​ട്ടു​ക​ളാ​ണ് തോ​ട്ടി​ലെ വെ​ള്ള​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ചി​ല നോ​ട്ടു​ക​ള്‍ ക​ത്തി​ച്ച നി​ല​യി​ലാ​ണ്. ഒ​രേ സീ​രി​യ​ല്‍ ന​മ്പ​റാ​ണ് തോ​ട്ടി​ല്‍ നി​ന്നും ല​ഭി​ച്ച നോ​ട്ടി​ല്‍ അ​ടി​ച്ചി​രി​ക്കു​ന്ന​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മേ​ലാ​കം നെ​ല്ലി​പ്പ​റ​മ്പ് റോ​ഡി​ല്‍ ക​മു​ക് തോ​ട്ട​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള തോ​ട്ടി​ലൂ​ടെ നോ​ട്ടു​ക​ള്‍ ഒ​ഴു​കി​വ​രു​ന്ന​ത് നാ​ട്ടു​കാ​ര്‍ കാ​ണു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് നോ​ക്കി​യ​പ്പോ​ള്‍ ഒ​രു​കെ​ട്ട് നോ​ട്ടു​ക​ള്‍ പ​കു​തി ക​ത്തി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നി​ല്‍ ക​ള്ള​നോ​ട്ട് മാ​ഫി​യ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment