5ജി ​ട്ര​യ​ലി​ന് അ​നു​മ​തി! ചൈ​​നീ​​സ് ക​​ന്പ​​നി​​ക​ൾക്ക് പങ്കാളിത്തമില്ല

മു​​ബൈ: രാ​​ജ്യ​​ത്ത് 5ജി ​​ട്ര​​യ​​ലു​​ക​​ൾ ന​​ട​​ത്താ​​ൻ ടെ​​ലി​​കോം ക​​ന്പ​​നി​​ക​​ൾ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കി ടെ​​ലി​​കോം മ​​ന്ത്രാ​​ല​​യം.

ട്ര​​യ​​ലി​​ന് അ​​നു​​മ​​തി തേ​​ടി റി​​ല​​യ​​ൻ​​സ് ജി​​യോ, ഭാ​​ര​​തി എ​​യ​​ർ​​ടെ​​ൽ, വോ​​ഡാ​​ഫോ​​ണ്‍, എം​​ടി​​എ​​ൻ​​എ​​ൽ എ​​ന്നീ ക​​ന്പ​​നി​​ക​​ൾ നേ​​ര​​ത്തെ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു.

ത​​ങ്ങ​​ൾ 5ജി ​​പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഗി​​യ​​റു​​ക​​ളു​​ടെ​​യും സാ​​ങ്കേ​​തി​​ക വി​​ദ്യ​​യു​​ടെ​​യും വി​​ശ​​ദാം​​ശ​​ങ്ങ​​ളും ക​​ന്പ​​നി​​ക​​ൾ വി​​ശ​​ദ​​മാ​​യി അ​​പേ​​ക്ഷ​​യൊ​​ടൊ​​പ്പം സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു.

ഇ​​വ സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​മാ​​ക്കി​​യ​​ശേ​​ഷ​​മാ​​ണ് ടെ​​ലി​​കോം മ​​ന്ത്രാ​​ല​​യം ക​​ന്പ​​നി​​ക​​ൾ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

ടെ​​ലി​​കോം ക​​ന്പ​​നി​​ക​​ൾ നെ​​റ്റ്‌​വ​ർ​​ക്ക് ഗി​​യ​​റു​​ക​​ൾ​​ക്കും ​മ​​റ്റു​​മാ​​യി ആ​​ശ്ര​​യി​​ക്കു​​ന്ന ക​​ന്പ​​നി​​ക​​ളു​​ടെ നി​​ര​​യി​​ൽ എ​​റി​​ക്സ​​ൻ, നോ​​കി​​യ, സാം​​സം​​ഗ്, സി-​​ഡോ​​ട്ട് എ​​ന്നീ ക​​ന്പ​​നി​​ക​​ളാ​​ണു​​ള്ള​​ത്. റി​​ല​​യ​​ൻ​​സ് ത​​ങ്ങ​​ളു​​ടെ ത​​ന്നെ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യും ഗി​​യ​​റു​​ക​​ളു​​മാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

അ​​തേ​​സ​​മ​​യം മു​​ൻ​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ടെ​​ലി​​കോം ക​​ന്പ​​നി​​ക​​ൾ കൂ​​ടു​​ത​​ലാ​​യി ആ​​ശ്ര​​യി​​ച്ചി​​രു​​ന്ന ചൈ​​നീ​​സ് ക​​ന്പ​​നി​​ക​​ൾ ഇ​​ക്കു​​റി പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടി​​ല്ല.

വാ​​വെ, സ​​ഡ് ടി ​​ഇ എ​​ന്നീ ചൈ​​നീ​​സ് ക​​ന്പ​​നി​​ക​​ളെ​​യാ​​ണ് 4ജി, 3​​ജി സം​​വി​​ധാ​​ന​​ങ്ങ​​ൾ​​ക്കാ​​യി രാ​​ജ്യ​​ത്തെ ടെ​​ലി​​കോം ക​​ന്പ​​നി​​ക​​ൾ നേ​ര​ത്തെ വ്യാ​​പ​​ക​​മാ​​യി ആ​​ശ്ര​​യി​​ച്ചി​​രു​​ന്ന​​ത്.

എന്നാൽ അ​​തി​​ർ​​ത്തി​​യി​​ലെ സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ചൈ​​നീ​​സ് ക​​ന്പ​​നി​​ക​​ളെ ഒ​​ഴി​​വാ​​ക്കാ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.

ട്ര​​യ​​ലു​​ക​​ളി​​ൽ​​നി​​ന്നൊ​​ഴി​​വാ​​ക്കി​​യ സ്ഥി​​തി​​ക്ക് രാ​​ജ്യ​​ത്ത് 5ജി ​​സം​​വി​​ധാ​​നം ന​​ട​​പ്പി​​ലാ​​ക്കു​​ന്പോ​​ഴും ചൈ​​നീ​​സ് ക​​ന്പ​​നി​​ക​​ൾ​​ക്ക് വി​​ല​​ക്കു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് വി​​വ​​രം.

ആ​​റു മാ​​സ​​മാ​​ണ് ട്ര​​യ​​ലി​​നു​​ള​​ള കാ​​ലാ​​വ​​ധി. ഇ​​തി​​ൽ ര​​ണ്ടു മാ​​സം ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും മ​​റ്റും സ്ഥാ​​പി​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി​​യു​​ള്ള​​താ​​ണ്.

പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ന​​ട​​ത്തു​​ന്ന​​തി​​നു പു​​റ​​മേ ചെ​​റു ന​​ഗ​​ര​​ങ്ങ​​ളി​​ലും ഗ്രാ​​മ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ന​​ട​​ത്ത​​ണ​​മെ​​ന്ന് ടെ​​ലി​​കോം മ​​ന്ത്രാ​​ല​​യം ക​​ന്പ​​നി​​ക​​ൾ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

ട്ര​​യ​​ൽ വാ​​ണിജ്യാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​ത്ത​​ാൻ പാടില്ല. പ​​രീ​​ക്ഷ​​ണങ്ങൾ​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വി​​വ​​ര​​ങ്ങ​​ൾ ഇ​​ന്ത്യ​​യി​​ൽ​​ത​​ന്നെ സൂ​​ക്ഷി​​ക്ക​​ണ​​മെ​​ന്നും ടെ​​ലി​​കോം മ​​ന്ത്രാ​​ല​​യം ക​​ന്പ​​നി​​ക​​ൾ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി​​.

Related posts

Leave a Comment