ഐആ​ര്‍​ഇ​യു​ടെ നി​ല​പാ​ടി​നെ​തി​രെ അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര ജ​ന​കീ​യ സ​മ​ര​സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

ക​രു​നാ​ഗ​പ്പ​ള്ളി: നാ​മ​മാ​ത്ര​മാ​യി ക​രി​മ​ണ​ല്‍ സാ​ന്നി​ദ്ധ്യ​മു​ള്ള പ്ര​കൃ​തി ര​മ​ണീ​യ​വും ജ​ന​നി​ബി​ഡവു​മാ​യ അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജി​നെ ഖ​ന​ന​മേ​ഖ​ല​യാ​ക്കാ​നു​ള്ള ഐആ​ര്‍ഇ​യു​ടെ നി​ല​പാ​ടി​നെ​തി​രെ അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര ജ​ന​കീ​യ സ​മ​ര​സ​മി​തി വ​മ്പി​ച്ച പ്ര​ക്ഷോ​ഭ​സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ചു.

ഉ​ട​മ​ക​ള്‍ അ​റി​യാ​തെ​യു​ള​ള ഭൂ​മി ര​ജി​സ്‌​ട്രേ​ഷ​ന്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജി​ല്‍ ഖ​ന​നം ന​ട​ത്തു​വാ​ന്‍ ഐ​ആ​ര്‍​ഇ​യ്ക്ക് അ​നു​മ​തി ന​ല്‍​ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​ല്ലേ​ജി​ലെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഒ​ക്‌​ടോ​ബ​ര്‍ മാ​സ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ​റാ​ലി​യും സ​മ്മേ​ള​ന​വും ന​ട​ത്തു​വാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.

കു​റു​ക്കു​വ​ഴി​ക​ളി​ലൂ​ടെ അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജി​ലെ ഭൂ​മി കൈ​യ്യ​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ നി​ന്നും ഐ.​ആ​ര്‍.​ഇ​യും ബ​ന്ധ​പ്പെ​ട്ട​വ​രും പി​ന്തി​രി​യ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​കീ​യ സ​മ​ര​സ​മി​തി ചെ​യ​ര്‍​മാ​ന്‍ മു​ന​മ്പ​ത്ത് ഷി​ഹാ​ബ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജ​ഗ​ത്ജീ​വ​ന്‍​ലാ​ലി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ജി.​സാ​ബു, പ​ന​ക്കു​ള​ങ്ങ​ര സു​രേ​ഷ്, മു​ന​മ്പ​ത്ത് ഗ​ഫൂ​ര്‍, വ​സു​മ​തി രാ​ധാ​കൃ​ഷ്ണ​ന്‍, റ്റി.​വി.​സ​ന​ല്‍, വൈ.​പൊ​ടി​ക്കു​ഞ്ഞ്, ര​മ​ണ​ന്‍, മോ​ഹ​ന്‍​ലാ​ല്‍, തേ​വ​റ നൗ​ഷാ​ദ്, കെ.​ജി.​ശി​വാ​ന​ന്ദ​ന്‍, മു​നീ​ര്‍​ഖാ​ദി​യാ​ര്‍, നാ​സ​ര്‍ കോ​ട്ടൂ​ര്‍, സ​ജി​ബാ​ബു, വ​ര്‍​ഗീ​സ് ചാ​ത്ത​മ്പ​ള്ളി, തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.

Related posts