കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് കാരണം ഇടതുകക്ഷികള്‍ കൃഷിയിടങ്ങളില്‍ കമ്യൂണിസം വിതച്ചതിനെതുടര്‍ന്നെന്ന് കെ.എം. മാണി

maniരാമപുരം: കര്‍ഷകരുടെ ഇന്നത്തെ ദുരിതങ്ങള്‍ക്ക് കാരണം ഇടതുകക്ഷികള്‍ കൃഷിയിടങ്ങളില്‍ കമ്യൂണിസം വിതച്ചതിനെത്തുടര്‍ന്നാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.മാണി പറഞ്ഞു. യുഡിഎഫ് രാമപുരം മണ്ഡലം കണ്‍വന്‍ഷനില്‍ വോട്ട് അഭ്യര്‍ഥിച്ചു പ്രസംഗിക്കുകയായിരുന്നു മാണി.

നെല്ലും ഇഞ്ചിയും കുരുമുളകും പച്ചക്കറികളും എല്ലാം കൃഷിചെയ്ത് മണ്ണില്‍ പൊന്നു വിളയിച്ച കര്‍ഷകര്‍ക്കെതിരെ ഭൂസ്വാമികളെന്ന് ആക്ഷേപിച്ച് തൊഴിലാളികളെ ഇളക്കി സമരം ചെയ്യിച്ചതിനെത്തുടര്‍ന്നാണ് കര്‍ഷകര്‍ കൃഷിയിടങ്ങള്‍ ഉപേക്ഷിച്ചത്. റബ്ബര്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘകാല നാണ്യവിള ഉത്പാദനത്തിലേക്ക് കര്‍ഷകര്‍ക്ക് തിരിയേണ്ടി വന്നതാണ് ഇന്നത്തെ പ്രതിസന്ധിക്ക് മുഖ്യകാരണമെന്ന് മാണി പറഞ്ഞു. എത്രയോ വ്യവസായങ്ങളാണ് സമരം ചെയ്ത് അടച്ചു പൂട്ടിയത്. വ്യവസായികള്‍ എല്ലാം അയല്‍ സംസ്ഥാനത്തേക്ക് പോയി. ഇടതുകക്ഷികള്‍ ഉള്ളിടത്തോളം ഇവിടെ ആരും വ്യവസായസംരംഭത്തിന് തുടക്കമിടാന്‍ തുനിയില്ലെന്നും കെ.എം. മാണി പറഞ്ഞു.

വി.സി. ചാക്കോ വട്ടുകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി നേതാവ് ഫിലിപ്പ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ജോസ് കെ.മാണി എംപി, പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, ബിജു പുന്നത്താനം, ഡി. പ്രസാദ്, റോയി എലിപ്പുലിക്കാട്ട്, കെ.കുര്യന്‍ കട്ടക്കയം, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാല്‍, പി.ജെ. ജോണ്‍, ആന്‍ഡ്രൂസ് പാലത്തിങ്കല്‍, സോമനാഥന്‍ നായര്‍ അക്ഷയ, അനിതാ രാജു, ലിസി ബേബി, ഷൈനി സന്തോഷ്, കെ.ആര്‍. ശശീന്ദ്രന്‍, ഷാജി ഇല്ലിമൂട്ടില്‍, വി.എ. ജോസ് ഉഴുന്നാലില്‍, സെല്ലി ജോര്‍ജ്, മത്തച്ചന്‍ പുതിയിടത്തുചാലില്‍, സണ്ണി പൊരുന്നക്കോട്ട്, ബെന്നി തെരുവത്ത്, എം.എ. ജോസ്, റോബി ഊടുപുഴ, വിന്‍സെന്റ് മാടവന, സന്തോഷ് കിഴക്കേക്കര, രാജപ്പന്‍ പുത്തന്‍മ്യാലില്‍, എം.എന്‍. പ്രദീപ് കുമാര്‍, അരുണ്‍ ബേബി, അലക്‌സി തെങ്ങുംപള്ളിക്കുന്നേല്‍, ജോണി പള്ളിയാടി, കെ.കെ. ശാന്താറാം, അരുണ്‍ ബെന്നി വടക്കേടത്ത്, ബെന്നി ആനത്താറ, വിജയന്‍ ചിറയ്ക്കല്‍, അജിത് വെണ്ണമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts