കൊച്ചി: പെരുമ്പാവൂരില്‍ മൃഗീയമായി കൊല്ലപ്പെട്ട ജിഷയുടെ മാതാവിനെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് യു ഡി എഫ് സ്ഥാനാര്‍ഥിയും ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷനുമായ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി. ജിഷയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പെരുമ്പാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചിട്ടുണ്ടെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. ജിഷയുടെ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. നിയമ വിദ്യാര്‍ഥി കൂടിയായ ദളിത് യുവതി ജിഷയുടെ നേരെയുള്ള അക്രമവും കൊലപാതകവും അപലയനീയമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള കരുതലുകള്‍ ഉണ്ടാകണമെന്നും കുന്നപ്പിള്ളി ആവശ്യപ്പെട്ടു. സംഭവം നടന്ന വീടും ആശുപത്രിയില്‍ കഴിയുന്ന, ജിഷയുടെ മാതാവിനെയും എല്‍ദോസ് കുന്നപ്പിള്ളി സന്ദര്‍ശിച്ചു.
ജിഷയുടെ കുടുംബത്തിന് പെരുമ്പാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വീട് നിര്‍മിച്ച് നല്‍കും
