തേവലക്കര: ആടിനെ പട്ടിയാക്കുന്ന പ്രവര്‍ത്തിയാണ് അച്യുതാനന്ദന് നടത്തുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്ത ല പറഞ്ഞു. തേവലക്കര പടപ്പാനാലില് ചവറ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് മന്ത്രിമാരുടെ പേരിലുളള കേസുകള്‍ വ്യാജ പ്രചരണം ആണെന്ന് തെളിഞ്ഞ് കഴിഞ്ഞു. സിപിഎമ്മിന് കേരളത്തില്‍ ബംഗാളിലെ സ്ഥിതിയാണ് വരാന്‍ പോകുന്നത്. മദ്യ മുതലാളിമാര്‍ പോളിറ്റ് ബ്യൂറോയെപ്പോലും സ്വാധീനിക്കുന്ന സാഹചര്യമാണ് കേരളം കണ്ടത്. യുഡിഎഫ് കൊണ്ടു വന്ന മദ്യനയത്തില്‍ മാറ്റം വരുത്തില്ല എന്ന് ഡല്‍ഹിയില്‍ വച്ച് പറഞ്ഞ യെച്ചൂരി കേരളത്തില്‍ എത്തിയപ്പോള്‍ മാറ്റിപ്പറയുന്ന അവസ്ഥയാണ് ഉണ്ടായത്.
മദ്യമുതലാളിമാരുടെ ആരോപണമാണ് സിപിഎം ഏറ്റുപിടിക്കുന്നത്. സമാനതകളില്ലാത്ത വികസനം ആണ് ഷിബു ബേബി ജോണ്‍ ചവറയില്‍ നടപ്പിലാക്കിയതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് ചവറ അരവി അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, കെപിസിസി എക്സിക്യൂട്ടിവ് അംഗം ജമീല ഇബ്രാഹിം, ഡിസിസി അംഗങ്ങളായ സന്തോഷ് തുപ്പാശേരി, ചക്കനാല്‍ സനല്‍കുമാര്‍, എം. എ. കബീര്‍, ഇ. യൂസഫ് കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.