കോഴിക്കോട്: വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമയെ സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതായി പരാതി. വീട് കയറിയുള്ള പ്രചാരണ ത്തിലായിരുന്ന രമയ്ക്ക് നേരെ തച്ചോളി മാണിക്കോത്തിനു സമീപത്തുവച്ചാണ് കൈയേറ്റമുണ്ടായത്. കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും കൈ പിടിച്ചു തിരിച്ചുമായിരുന്നു കൈയേറ്റം. തുടര്‍ന്ന് രമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
20 ഓളം സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കൈയേറ്റം നടത്തിയതെന്നാണ് രമയുടെ ആരോപണം. തങ്ങളുടെ സ്വാധീന മേഖലയില്‍ വോട്ട് ചോദിക്കേണ്ടെന്നായിരുന്നു ഇവരുടെ ആവശ്യം. ഇവരുടെ ഭീഷണി വകവയ്ക്കാതെ മുന്നോട്ട് നീങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്.