വോട്ടെടുപ്പ് ദിനത്തിലും ബാലരാമപുരത്ത് വൈദ്യുതി വില്ലനായി

ktm-currentനെയ്യാറ്റിന്‍കര: വോട്ടെടുപ്പ് ദിനത്തിലും ബാലരാമപുരത്ത് കെഎസ്ഇബി യുടെ ഫീഡര്‍ കേടായി. കാട്ടാ ക്കട,കോവളം നിയോജകമണ്ഡലങ്ങളിലെ ചില പ്രദേശങ്ങള്‍ ബാലരാമപുരം കെഎസ്ഇബി ഇലക്ട്രി ക്കല്‍ സെക്ഷന്റെ പരിധിയില്‍പ്പെടും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ബാലരാമപുരം പരിധിയിലെ കാട്ടാക്കട മണ്ഡലത്തിലെ പ്രദേശങ്ങളില്‍ വൈദ്യുതി മുടക്കം പതിവാണ്. ഫീഡര്‍ കേടാകു ന്നതാണെന്നാണ് പലപ്പോഴും ഇവിടുത്തെ ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി ഓഫീസില്‍ നിന്നും കിട്ടുന്ന മറുപടി. അപ്രഖ്യാപിത പവര്‍കട്ടും ലോഡ്‌ഷെഡ്ഡിംഗും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ അനുഭവപ്പെടാറുണ്ട്.

ബാലരാമപുരം ടൗണ്‍ മുതലായ പ്രദേശങ്ങള്‍ കോവളം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ്. പക്ഷെ, ഇവിടെ വൈദ്യുതി തടസ്സം അനുഭവപ്പെട്ടാലും വളരെ പെട്ടെന്ന് പരിഹരിക്കപ്പെടാറുണ്ടെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഇടയ്ക്കിടെ വൈദ്യുതി മുടക്കത്തിന്റെ പരാതികളുമില്ല. വൈദ്യുതിക്ക് രാഷ്ട്രീയമില്ലെങ്കിലും വിദ്യുത്ച്ഛക്തി ഓഫീസിലും സബ് സ്റ്റേഷനിലുമൊക്കെ രാഷ്ട്രീയമുണ്ടോ എന്നൊരു  സംശയത്തിലാണ് കാട്ടാക്കട മണ്ഡലത്തിലെ ഉപഭോക്താക്കള്‍.

വോട്ടെടുപ്പ് ദിനമായ ഇന്നും വൈദ്യുതി മുടക്കം രാവിലെ ആരംഭിച്ചു.  ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങി യതെങ്കിലും ആറേ മുക്കാലിന് തന്നെ വൈദ്യുതിബന്ധം ഈ പ്രദേശങ്ങളില്‍ നിലച്ചു. ഏഴു കഴിഞ്ഞപ്പോള്‍ ബന്ധം പുന:സ്ഥാപിച്ചു. നിമിഷങ്ങള്‍ക്കകം വീണ്ടും മുടങ്ങി. അര മണിക്കൂറിനു ശേഷം വീണ്ടും ലഭ്യമായി. ഫീഡറിലെ തകരാറാണെന്നാണ് കെഎസ്ഇബി അധികൃതര്‍ ഉപഭോക്താക്കളോട് പറഞ്ഞത്.

Related posts