കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ എല്‍ഡിഎഫ് തൂത്തുവാരുമെന്ന എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ അടിസ്ഥാനരഹിതമെന്നും മാധ്യമങ്ങള്‍ എല്‍ഡിഎഫിനെ ഉയര്‍ത്തിക്കാട്ടാന്‍ വ്യഗ്രത കാട്ടുകയാണെന്നും മന്ത്രി കെ.സി. ജോസഫ്. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് 78 സീറ്റ്‌നേടി വീണ്ടും ഭരണത്തിലെത്തും. എല്‍ഡിഎഫിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് 19ന് മനസിലാവും. ഇരിക്കൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം എനിക്ക് ലഭിക്കും.
വിമതനെ ഉള്‍പ്പെടെ രംഗത്തിറക്കി യുഡിഎഫിനെ തകര്‍ക്കാനുള്ള ശ്രമം വിലപോവില്ലെന്ന് വ്യാഴാഴ്ച തെളിയും. കേന്ദ്രസേനയെ രംഗത്തിറക്കിയതും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയതും കാരണം ജില്ലയില്‍ കള്ളവോട്ട് കുറഞ്ഞു. എന്നാല്‍ ഓപ്പണ്‍ വോട്ട് തടയാന്‍ ഒരു സംവിധാനത്തിനുമായില്ല. ഇരിക്കൂറില്‍ ഓരോ ബൂത്ത് അടിസ്ഥാനത്തിലും 50 ഓളം വോട്ടുകള്‍ ഓപ്പണ്‍ വോട്ടാണ്. ഇത് തടയേണ്ടതായിരുന്നുവെന്നും കെ.സി. ജോസഫ് പറഞ്ഞു.