താരങ്ങളുടെ വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി വിലസുന്നവര്‍ നിരവധിയാണ്. അക്കൂട്ടത്തില്‍ ഈ കസര്‍ത്ത് കാട്ടുന്നവര്‍ നടി നസ്റിയയെ കൂടി ഉള്‍പ്പെടുത്തി. നസ്റിയയുടെ വ്യാജ ഫേസ് ബുക്ക് പേജുണ്ടാക്കി. നസ്റിയയുടെ ഒറിജിനല്‍ പേജില്‍ നിന്നും ഫോട്ടോസും സ്റ്റാറ്റസും കോപ്പിചെയ്ത് വ്യാജ പേജില്‍ പെയ്സ്റ്റ് ചെയ്ത ലൈക്കുകള്‍ നേടി ആഹ്ലാദിക്കുകയാണവര്‍.
പറയുമ്പോള്‍ ചുമ്മാ ഒരു രസമെന്നു പറയാമെങ്കിലും ചെയ്യുന്നത് ഇത്തിരി കടന്നു പോകുന്നുവെന്നും പറയേണ്ടി വരും. തന്റെ പേരില്‍ അഞ്ചോളം വ്യാജ ഫേസ് ബുക്ക് പേജുകള്‍ ഉണ്ടെന്നും നസ്റിയ ഫഹദ് എന്ന പേരിലുള്ള പേജ് തന്റെതല്ലെന്നും നടി പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് നസ്റിയാ ഫഹദ് എന്ന പേരില്‍ പ്രചരിക്കുന്ന പേജ് തന്റേതല്ലെന്നു നസ്റിയ അറിയിച്ചത്. ഈ രണ്ടുപേരിലും വേറെയും പേജുകള്‍ ഉണ്ടെന്നതാണു വാസ്തവം. ഇതിലേതാണ് ഒറിജിനല്‍ എന്നറിയാന്‍ ഇത്തിരി പാടുമാണ്. എന്തായാലും അതിനൊരു പോംവഴി നസ്റിയ തന്നെ കണ്ടുപിടിക്കുമെന്നു കരുതാം.