കീ​ർ​ത്തി സു​രേ​ഷി​ന്‍റെ ‘ദൊ​റോ​ത്തി’ തി​യ​റ്റ​റു​ക​ളി​ൽ

കീ​ർ​ത്തി സു​രേ​ഷി​നെ നാ​യി​ക​യാ​ക്കി കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് ഒ​രു​ക്കു​ന്ന ‘ദൊ​റോ​ത്തി’ നാ​ളെ ആ​ഗോ​ള ത​ല​ത്തി​ൽ തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. ആ​ക്ഷ​ൻ-​റി​വ​ഞ്ച് എ​ന്‍റ​ർ​ടെ​യ്ന​റാ​ണ് ചി​ത്ര​മെ​ന്നാ​ണ് ട്രെ​യ്‌​ല​ർ ന​ൽ​കു​ന്ന സൂ​ച​ന. ഇ​ള​യ​രാ​ജ​യാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ടീ​സ​റി​നും പോ​സ്റ്റ​റു​ക​ൾ​ക്കും വ​ലി​യ സ്വീ​കാ​ര്യ​ത​യാ​യി​രു​ന്നു ല​ഭി​ച്ചി​രു​ന്ന​ത്.

കീ​ർ​ത്തി​യെ കൂ​ടാ​തെ സാ​ന​ന്ത്, റി​ഷി​കാ​ന്ത് എ​ന്നി​വ​രും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ള​യ​രാ​ജ​യാ​ണ് സം​ഗീ​ത സം​വി​ധാ​നം. റി​വോ​ൾ​വ​ർ റീ​ത്ത​എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​യി എ​ത്തു​ന്ന് ചി​ത്ര​മാ​യ​ത് കൊ​ണ്ട് ത​ന്നെ താ​ര​ത്തി​ന്‍റെ ആ​ര​ധ​ക​രും വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. അ​തേ​സ​മ​യം സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ റെ​ട്രോ ആ​യി​രു​ന്നു കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റേ​താ​യി അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ്- ഇ​ള​യ​രാ​ജ കോം​ബോ ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. റെ​ട്രോ​യ്ക്ക് മു​ൻ​പ് പു​റ​ത്തി​റ​ങ്ങി​യ ജി​ഗ​ർ​ത്താ​ണ്ട ഡ​ബി​ൾ എ​ക്സ് തി​യേ​റ്റ​റു​ക​ളി​ൽ മി​ക​ച്ച പ്രേ​ക്ഷ​ക- നി​രൂ​പ​ക പ്ര​ശം​സ​ക​ൾ ഏ​റ്റു​വാ​ങ്ങി​യ ചി​ത്ര​മാ​യി​രു​ന്നു.

Related posts

Leave a Comment