യുവ നടന്മാര്ക്കിടയില് ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തുന്നു. പൃഥ്വിരാജിനെ നായനാക്കി നവാഗതനായ ജയകൃഷ്ണന് സംവിധാനം ചെയ്യുന്ന ഇസ്ര എന്ന സിനിമയിലാണ് ടൊവിനോ പോലീസ് വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ നായകനോടൊപ്പം തന്നെ ടൊവിനോയുടെ പോലീസ് വേഷത്തിനും തുല്യപ്രാധാന്യമുണ്ടെന്നാണ് പറയുന്നത്.
പൃഥ്വിരാജ് തന്റെ സിനിമാ കരിയര്‍ മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായിച്ചിട്ടുണ്ടെന്ന് ടൊവിനോ പറഞ്ഞു. ഹൊറര്‍ സിനിമയാണ് ഇസ്ര. തമിഴ്നടി പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. പ്രതാപ് പോത്തന്, സുജിത് ശങ്കര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.